News & Events

പാപ്പായുടെ ഫാത്തിമസന്ദര്‍ശന പരിപാടികള്‍ ( മെയ് 12-13)

Source: Vatican Radio

2017 മെയ്മാസം 12, 13 തീയതികളില്‍ ഫാത്തിമയിലേക്കുള്ള പാപ്പായുടെ തീര്‍ഥാടനത്തിന്‍റെ പരിപാടികള്‍

പരി. കന്യകാമറിയത്തിന്‍റെ പ്രത്യക്ഷീകരണത്തിന്‍റെ ശതാബ്ദിയാചരണത്തോടനുബന്ധിച്ച് 2017 മെയ് 12-13 തീയതികളില്‍ ഫ്രാന്‍സീസ് പാപ്പാ പോര്‍ച്ചുഗലിലെ ഫാത്തിമയിലേക്കു നടത്തുന്ന തീര്‍ഥാനടനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ പ്രസിദ്ധപ്പെടുത്തി.മെയ് പന്ത്രണ്ടാംതീയതി റോമിലെ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന പാപ്പാ, 4.20-ന്  പോര്‍ച്ചുഗലിലെ മോന്തെ റെയാലിലെത്തും.  അവിടെ പോര്‍ച്ചുഗീസ് പ്രസിഡന്‍റുമായുള്ള സ്വകാര്യകൂടിക്കാഴ്ചയ്ക്കുശേഷം 6.15-ന് ഫാത്തിമയിലെ ഗ്രോട്ടോയിലെത്തുന്ന പാപ്പാ അവിടെ പ്രാര്‍ഥനയില്‍ ചെലവഴിക്കും. മെയ് പതിമൂന്നാംതീയതിയിലെ പ്രധാനപരിപാടികള്‍, പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, ഫാത്തിമ ദേവാലയത്തിലെ ദിവ്യബലിയര്‍പ്പണം, വചനസന്ദേശം, രോഗികളോടുള്ള പ്രഭാഷണം എന്നിവയാണ്. പോര്‍ച്ചുഗലിലെ മെത്രാന്മാരുമൊത്തുള്ള ഉച്ചവിരുന്നിനുശേഷം മൂന്നുമണിക്ക് മടക്കയാത്ര നടത്തുന്ന പാപ്പാ 7.05-ന് റോമിലെ ചംപീനോ വിമാനത്താവളത്തില്‍ എത്തുന്നതാണ്.    Read More of this news...

''ശക്തനായവന്‍ എനിക്കു വന്‍ കാര്യങ്ങള്‍ ചെയ്തിരി ക്കുന്നു''. പാപ്പായുടെ ലോകയുവജനദിന സന്ദേശം

Source: Vatican Radio2017-ലെ മുപ്പത്തിരണ്ടാമത് ലോകയുവജനദിനത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ നല്‍കുന്ന സന്ദേശം പ്രസിദ്ധീകരിച്ചു.  ''ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു'' (ലൂക്കാ 1:49) എന്ന പരിശുദ്ധകന്യകയുടെ സ്ത്രോത്രഗീതവാക്യം പ്രമേയമാക്കിയുള്ള ഈ സന്ദേശം 2016-ലെ മുപ്പത്തൊന്നാമത് ലോകയുവജനദിനാഘോഷത്തിന് പോളണ്ടിലെ ക്രാക്കോവില്‍ ഒത്തുചേര്‍ന്നതി നെയും  2019-ല്‍ പനാമയില്‍ നടക്കുന്ന അടുത്ത ലോക യുവജനദിനത്തെയും അനുസ്മരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.മംഗളവാര്‍ത്ത ശ്രവിച്ച കന്യക, തനിക്കു ലഭിച്ചിരിക്കുന്ന വലിയ ദാനത്തെ ഓര്‍ത്ത് അഹങ്കരിക്കുകയോ വരാന്‍ പോകുന്ന വലിയ വെല്ലുവിളികളെയോര്‍ത്ത് നഷ്ടധൈര്യയാകുകയോ ചെയ്യുന്നില്ല, മറിച്ച്, ഉടനടി ആവശ്യത്തിലിരിക്കുന്നവരുടെ സഹായത്തിനെത്തുകയാണ് എന്നു പാപ്പാ വിശദീകരിക്കുന്നു. മറിയം യൗവനാരംഭത്തിലെത്തിയിരുന്നതേയുള്ളുവെങ്കിലും, ഇസ്രായേലിന്‍റെ ചരിത്രവുമായി വേര്‍തിരിക്കപ്പെട്ട വ്യക്തിയല്ലായിരുന്നു എന്നും ചരിത്രത്തിലൂടെയുള്ള ദൈവത്തിന്‍റെ രക്ഷാകരവെളിപ്പെടുത്തലുകളോട് തുറവിയുള്ളവളായിരുന്നുവെന്നും പ്രബോധിപ്പിക്കുന്ന പാപ്പാ യുവജനങ്ങളുടെ വ്യക്തിചരിത്രം സഭയുടെ വലിയ ചരിത്രത്തിനുള്ളില്‍ ഇടംപിടിച്ചിരിക്കുന്നതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്, കര്‍മോത്സുകമായ വിശ്വസ്തതയോടെ ഭാവി പടുത്തുയര്‍ത്തുന്നതിന് അവരെ ആഹ്വാനം ചെയ്യുകയാണ് ഈ സന്ദേശത്തില്‍. ഈ വര്‍ഷം  ഏപ്രില്‍ 9-ന് ഓശാനഞായറാഴ്ചയിലാണ് രൂപതാതലത്തിലുള്ള യുവജനദിനം ആചരിക്കുന്നത്.ഈ സന്ദേശം അനേകം പേരിലെത്തുക എന്ന ലക്ഷ്യത്തോടെ  വീഡിയോ പ്രോഗാമും തയ്യാറാക്കിയിട്ടുണ്ട്. 2019, ജനുവരിയില്‍ പനാമയില്‍ വച്ചു നടക്കുന്ന ലോക യുവജനദിനത്തെ ലക്ഷ്യമാക്കിയുള്ള ആത്മീയയാത്രയ്ക്ക   Read More of this news...

''ക്ഷമയ്ക്ക് പ്രാര്‍ഥനയും പശ്ചാത്താപവുമാവശ്യം'': ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radioമാര്‍ച്ച് ഇരുപത്തൊന്നാംതീയതി, ചൊവ്വാഴ്ച സാന്താമാര്‍ത്തായിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പാ.  നിങ്ങളെല്ലാവരും പാപികളാണോ? എന്നും പാപത്തിനു ക്ഷമ ലഭിക്കണമെങ്കില്‍ എന്തു ചെയ്യണം? എന്നും ചോദിച്ചുകൊണ്ട് ആരംഭിച്ച, വചനസന്ദേശത്തില്‍ പാപ്പാ ക്ഷമയെക്കുറിച്ചും അതു എങ്ങനെ ലഭിക്കും എന്നതിനെക്കുറിച്ചും വി. ഗ്രന്ഥവായനകളെ വ്യാഖ്യാനിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.ക്ഷമിക്കുക എന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള രഹസ്യംതന്നെയാണ്.  ചെയ്ത പാപത്തെക്കുറിച്ച് ഒരു നാണക്കേട്, ലജ്ജ തോന്നുക എന്നതാണ് ക്ഷമിക്കപ്പെടുന്നതിനുള്ള ആദ്യപടി. ദാനിയേലിന്‍റെ ഗ്രന്ഥത്തില്‍ നിന്നുള്ള വായനയിലെ, ജനത്തിന്‍റെ തെറ്റുകളെക്കുറിച്ചു ഖേദിക്കുകയും ലജ്ജിക്കുകയും ചെയ്യുന്ന അസറിയായുടെ വാക്കുകള്‍ അതു വെളിപ്പെടുത്തുന്നുണ്ട്.  എന്നാല്‍ സുവിശേഷത്തിലെ സേവകനു തന്‍റെ തെറ്റിനെക്കുറിച്ച് ഒരു ലജ്ജയും തോന്നുന്നില്ല. തന്‍റെ വലുതായ കടം ഇളവു ചെയ്തുകിട്ടിയിട്ടും തന്‍റെ കടക്കാരോടു ക്ഷമിക്കാന്‍ കഴിയാത്ത വ്യക്തിയെയാണ് നാം അവിടെ കാണുന്നത്. കുമ്പസാരവേദിയില്‍ ദൈവത്തിന്‍റെ കരുണയെക്കുറിച്ച് നമുക്കു ബോധ്യമുണ്ടാകണം. ഞാന്‍ ക്ഷമിക്കപ്പെട്ട വ്യക്തിയായി എന്നു മനസ്സിലാക്കുന്ന ആള്‍ക്കേ ക്ഷമിക്കാന്‍ കഴിയുകയുള്ളു. യജമാനന്‍റെ ഔദാര്യത്തെക്കുറിച്ചു മനസ്സിലാക്കാത്ത സേവകന്‍ തന്‍റെ തെറ്റിനെക്കുറിച്ച് ലജ്ജിക്കുന്നില്ല. പാപത്തെക്കുറിച്ചുള്ള നാണക്കേട് ഒരു കൃപയാണെന്ന് ഉദ്ബോധിപ്പിച്ചകൊണ്ട് പാപ്പാ തുടര്‍ന്നു.   പാപത്തെക്കുറിച്ചുള്ള ലജ്ജ, അതൊരു കൃപയാണ്.  അതു ദൈവത്തില്‍ നിന്നു ചോദിച്ചുവാങ്ങുക.  പാപങ്ങളെക്കുറിച്ചു നാണക്കേടുണ്ടാകട്ടെ, അതു ദൈവത്തോടു ക്ഷő   Read More of this news...

കര്‍ദ്ദിനാള്‍ മിലൊസ്ലാവ് കാലം ചെയ്തു, പാപ്പാ അനുശോചിച്ചു

Source: Vatican Radioചെക് റപ്പബ്ലിക്കിലെ പ്രാഗ് അതിരൂപതയുടെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മിലൊസ്ലാവ് വുള്‍ക്കിന്‍റെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചന മറിയിക്കുകയും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.സഭാവിരുദ്ധ പീഢനങ്ങളുടെയും ദുരിതങ്ങളുടെയും മുന്നില്‍ അചഞ്ചല വിശ്വാസത്തോടെ നിലകൊള്ളുകയും സുവിശേഷത്തിന്‍റെ ആനന്ദത്തിന് സകലര്‍ക്കും  മുന്നില്‍ സാക്ഷ്യമേകുകയെന്ന ലക്ഷ്യത്തോടെ നിരവധിയായ ഫലദായകസംരംഭങ്ങളിലേര്‍പ്പെടുകയും ചെയ്ത അദ്ദേഹം പരിശുദ്ധാരൂപിയുടെ പ്രചോദനങ്ങളോടുള്ള വിധേയത്വത്തില്‍ അധികൃതവും വിശ്വസ്തവുമായ സഭാനവീകരണം പരിപോഷിപ്പിച്ചുവെന്നും പാപ്പാ ആദരവോടെ അനുസ്മരിച്ചു.85 വയസ്സു പ്രായമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ മിലൊസ്ലാവ് വുള്‍ക്കിന് ശനിയാഴ്ച (18/03/17) ആണ് അന്ത്യം സംഭവിച്ചത്.1932 മെയ് 17 ന് ജനിച്ച അദ്ദേഹം 36 മത്തെ വയസ്സില്‍ 1968 ജൂണ്‍ 23 ന് പൗരോഹിത്യം സ്വീകരിക്കുകയും 1990 മാര്‍ച്ച് 31 ന് മെത്രാനായി അഭിഷിക്തനാകുകയും 1994 നവമ്പര്‍ 26 ന് കര്‍ദ്ദിനാള്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു.   Read More of this news...

റുവാണ്ടയുടെ പ്രസിഡന്‍റ് വത്തിക്കാനില്‍

Source: Vatican Radioആഫ്രിക്കന്‍ നാടായ റുവാണ്ടയുടെ പ്രസിഡന്‍റ് പോള്‍ കഗാമെയെയും അനുചരരെയും ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച  (20/03/17) വത്തിക്കാനില്‍ സ്വീകരിച്ചു.പരിശുദ്ധസിംഹാനവും റുവാണ്ടയും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധങ്ങള്‍, അന്നാടിന്‍റെ ദേശീയ അനുരഞ്ജനം, സമാധാന സംസ്ഥാപനം എന്നിവയ്ക്ക് കത്തോലിക്കാസഭ ഏകിയ സംഭാവന, പങ്ക് എന്നിവ ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശവിഷയങ്ങളായി.വൈദികരും സന്ന്യാസിസന്യാസിനികളും മുള്‍പ്പടെയുള്ള സഭാംഗങ്ങള്‍ തങ്ങളുടെ സുവിശേഷ ദൗത്യത്തെ വഞ്ചിച്ച് വിദ്വേഷത്തിനും അക്രമത്തിനും അടിയറവുപറഞ്ഞുകൊണ്ട് ചെയ്തുപോയ പാപങ്ങള്‍ക്കും വരുത്തിയ വീഴ്ചകള്‍ക്കും വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ രണ്ടായിരാമാണ്ടിലെ മഹാജൂബിലിവേളയില്‍ മാപ്പപേക്ഷിച്ചതിന്‍റെ ചുവടുപിടിച്ച് ഫ്രാന്‍സീസ് പാപ്പായും, ഈ കൂടിക്കാഴ്ചാവേളയില്‍, മാപ്പു ചോദിച്ചു.അവര്‍ സഭയുടെ വദനത്തെ വികൃതമാക്കുകയായിരുന്നുവെന്നു കുറ്റപ്പെടുത്തിയ പാപ്പാ, ഗതകാല തെറ്റുകള്‍ തിരിച്ചറിഞ്ഞുകൊണ്ട് "സ്മരണയെ ശുദ്ധീകരിക്കാനും" പ്രത്യാശയോടും നവീകൃത വിശ്വാസത്തോടും കൂടി സമാധാനം പരിപോഷിപ്പിക്കാനും സാധിക്കട്ടെയെന്ന്  ആശംസിച്ചു.ആഫ്രിക്കയില്‍ സായുധസംഘര്‍ഷങ്ങളും പ്രകൃതിദുരന്തങ്ങളും വിതച്ചിരിക്കുന്ന ദുരിതങ്ങളിലും തല്‍ഫലമായുള്ള കുടിയേറ്റ പ്രശ്നങ്ങളിലും പാപ്പായും പ്രസിഡന്‍റും  ആശങ്ക പ്രകടിപ്പിക്കുകയും  അന്താരാഷ്ട്രസമൂഹത്തിന്‍റയും ദേശീയ സംഘടനകളുടെയും സഹായം കുടിയേറ്റക്കാര്‍ക്ക് ആവശ്യമാണെന്ന വസ്തുത അനുസ്മരിക്കുകയും ചെയ്തു.പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് പോള്‍ കഗാമെ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും, വത്തിക്കാന്‍റെ   വി   Read More of this news...

മാഫിയയ്ക്കെതിരെ മാര്‍പ്പാപ്പാ ഒരിക്കല്‍കൂടി

Source: Vatican Radioകുറ്റവാളികള്‍ സംജാതമാക്കുന്ന അവസ്ഥകളില്‍ നിന്നു വിമുക്തവും നീതി വാഴുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ എന്നും കൂടുതല്‍ വ്യാപൃതരാകാന്‍ ക്രൈസ്തവ-പൗരസമൂഹങ്ങള്‍ക്ക് മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു.മാഫിയയ്ക്ക് ഇരകളായവരുടെ കുടുംബാംഗങ്ങള്‍ തെക്കെ ഇറ്റലിയിലെ, ലോക്രിയില്‍ ചേര്‍ന്നിരിക്കുന്ന യോഗത്തിന് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രോത്സാഹനം പകര്‍ന്നിരിക്കുന്നത്.മാഫിയയക്കിരകളായവരെ മാര്‍ച്ച് 21ന് അനുസ്മരിക്കുന്നതിനോടനുബന്ധിച്ചു നടക്കുന്ന ഈ സമ്മേളനത്തില്‍ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ  കാര്യദര്‍ശി ബിഷപ്പ് നുണ്‍ത്സിയൊ ഗലന്തീനൊ ഈ സന്ദേശം വായിച്ചു.പ്രത്യാശാഭരിതമായ ഒരു ഭാവിക്കായി യത്നിച്ചുകൊണ്ട് കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ പോരാടുന്നവര്‍ക്ക് പാപ്പാ പ്രാര്‍ത്ഥനാ സഹായം ഉറപ്പു നല്കുന്നതായി അദ്ദേഹം അറിയിച്ചു.മാഫിയയക്കിരകളായവരുടെ കുടുംബാംഗങ്ങളുടെ വിലാപവും വേദനയും സഹനവും അവരുടെ ഭവനങ്ങളില്‍ പൂട്ടിയിടപ്പെടരുതെന്നും, അങ്ങനെ പൂട്ടിയിടനാകില്ലയെന്നും ഈ വേദനകള്‍ക്കും സഹനങ്ങള്‍ക്കും കാരണക്കാരയവര്‍ക്ക്   അവ ശാസനയും ലജ്ജയും അപലപനവും ആയി പരിണമിക്കണമെന്നും ബിഷപ്പ് ഗലന്തീനൊ പറഞ്ഞു.   Read More of this news...

''മാമ്മോദീസായില്‍ നമുക്കു ലഭിച്ച ജീവജലം'': പാപ്പായുടെ ത്രികാലജപസന്ദേശം

Source: Vatican Radio2017 മാര്‍ച്ച് പത്തൊമ്പതാം തീയതി ഞായറാഴ്ചയിലെ ത്രികാലജപസന്ദേശംത്രികാലപ്രാര്‍ഥനയില്‍ പങ്കുകൊള്ളുന്നതിനും അതിനോടനുബന്ധിച്ച് പാപ്പാ നല്‍കുന്ന സന്ദേശം ശ്രവിച്ച് അപ്പസ്തോലികാശീര്‍വാദം സ്വീകരിക്കുന്നതിനുമായി ഏതാണ്ട് നാല്പതിനായിരം പേരാണ് വത്തിക്കാനിലെ വി. പത്രോസിന്‍റെ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നത്. പതിവുപോലെ,  ഫ്രാന്‍സീസ് പാപ്പാ മന്ദഹാസത്തോടെ  കൈകളുയര്‍ത്തി വീശിക്കൊണ്ട്, പതിവായി ത്രികാലജപം നയിക്കുന്നതിന് പാപ്പാമാര്‍ എത്തുന്ന അരമന കെട്ടിടസമുച്ചയത്തിലെ ജാലകത്തിങ്കലണഞ്ഞപ്പോൾ തീര്‍ഥാടകര്‍ ആരവം മുഴക്കി ആഹ്ലാദത്തോടെ പാപ്പായെ എതിരേറ്റു.ലത്തീന്‍ ക്രമമനുസരിച്ച് വലിയ നോമ്പിലെ മൂന്നാം ഞായറാഴ്ചയിലെ വി. ഗ്രന്ഥവായന, വി. യോഹന്നാന്‍റെ സുവിശേഷം നാലാമധ്യായത്തിലെ 5 മുതല്‍ 42 വരെയുള്ള വാക്യങ്ങളായിരുന്നു.  സമരിയാക്കാരി സ്ത്രീയുമായുള്ള യേശുവിന്‍റെ സംഭാഷണം വിവരിക്കുന്ന ഈ ഭാഗം വ്യാഖ്യാ നിച്ചുകൊണ്ടാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്.പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം, എന്ന അഭിസംബോധനയോ‌ടെ ആരംഭിച്ച ത്രികാലജപത്തിനു മുമ്പുള്ള സന്ദേശത്തില്‍, സുവിശേഷവ്യാഖ്യാനം നല്‍കിക്കൊണ്ടു മൂന്നു കാര്യങ്ങളാണ് ഫ്രാന്‍സീസ് പാപ്പാ വിശ്വാസികളുടെ ശ്രദ്ധയിലേക്കു കൊണ്ടുവന്നത്.  ആദ്യമായി, സമരിയായുടെ പശ്ചാത്തലത്തെക്കുറിച്ച് ആമുഖമായി പറഞ്ഞുകൊണ്ട് വചനഭാഗത്തിന്‍റെ പ്രമേയം അവതരിപ്പിക്കുന്നു.  രണ്ടാമതായി, യേശുവിനെ പ്രവാചകനായി മനസ്സിലാക്കുന്ന സമരിയാക്കാരി സ്ത്രീ മതപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനെക്കുറിച്ച്, അവിടുന്നു മിശിഹായാണെന്ന് ക്രമരഹിതമായ ജീവിതം നയിക്കുന്ന അവള്‍ക്കു വെളിപ്പെടുത്തിയതിനെക്കുറിച്ച് വിശദീകരിക്കുന്നു.  മœ   Read More of this news...

വി.യൗസേപ്പ്:സ്വപ്ന ദര്‍ശനദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള ക്ഷണം

Source: Vatican Radioസ്വപ്നം കാണാനും സാഹസികത കാട്ടാനും സ്വപ്നത്തില്‍ ദര്‍ശിക്കുന്ന   ആയാസകരങ്ങളായ ദൗത്യങ്ങള്‍ ഏറ്റെടുക്കാനും വിശുദ്ധ യൗസേപ്പ് നമ്മെ, വിശിഷ്യ യുവജനത്തെ പ്രാപ്തരാക്കട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.അനുവര്‍ഷം മാര്‍ച്ച് 19 നാണ് വിശുദ്ധ യൗസേപ്പിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നതെങ്കിലും, ഇക്കൊല്ലം ആ ദിനം നോമ്പുകാലത്തിലെ ഒരു ഞായറാഴ്ചയായിരുന്നതിനാല്‍ അത് ആരാധനക്രമപരമായി ഇരുപതാം തിയതി തിങ്കളാഴ്ചയിലേക്കു മാറ്റിയ പശ്ചാത്തലത്തില്‍, അന്ന് രാവിലെ വത്തിക്കാനില്‍, തന്‍റെ  വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, "ദോമൂസ് സാംക്തെ മാര്‍ത്തെ" മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ പങ്കുവച്ച സുവിശേഷചിന്തകളില്‍ ഫ്രാന്‍സീസ് പാപ്പാ, പ്രതിസന്ധികള്‍ക്കു മുന്നില്‍ ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട്, ദൈവിക പദ്ധതി നിശബ്ദമായി നിര്‍വ്വഹിച്ച യൗസേപ്പിതാവിന്‍റെ സവിശേഷതകള്‍ അനുസ്മരിക്കുകയായിരുന്നു.മൗനമായി നിന്ന് അനുസരിക്കുന്ന മനുഷ്യന്‍, അലിവുള്ള വ്യക്തി, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്ന മനുഷ്യന്‍, ദൈവരാജ്യം ഉറപ്പാക്കുന്നവന്‍, ദൈവത്തിന്‍റെ മക്കള്‍ എന്ന സ്ഥാനം നമുക്ക് ഉറപ്പാക്കുന്നവന്‍, സ്വപ്നം കാണാന്‍ കഴിവുള്ള മനുഷ്യന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് പാപ്പാ യൗസേപ്പിനു നല്കുന്നത്.ബലഹീനതകളുടെ, നമ്മു‌ടെയും ബലഹീനതകളുടെ, കാവല്‍ക്കാരനാണ് യൗസേപ്പിതാവെന്നും, നമ്മുടെ ബലഹീനതകളില്‍ നിന്ന്, നമ്മുടെ പാപങ്ങളില്‍ നിന്നുപോലും നല്ലവയായ ഏറെ കാര്യങ്ങള്‍ക്ക് ജന്മമേകാന്‍ കഴിവുറ്റവനാണ് വിശുദ്ധ യൗസേപ്പെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.നമുക്ക് രക്ഷയേകുകയെന്ന ദൈവത്തിന്‍റെ സ്വപ്നത്തിന്‍റെ സൂക്ഷിപ്പുകാരനായ യൗസേപ്പിതാവ്, ഈ തച്!   Read More of this news...

സമൂഹത്തെ ബന്ധിപ്പിക്കുന്ന പാലങ്ങൾ പണിയാൻ വിശ്വാസത്തിന് സാധിക്കും

Source:Sunday Shalomമൈദുഗുരി: തകർന്നുപോയ സാമൂഹ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പാലങ്ങൾ പണിയുവാൻ നൈജീരിയയിലെ വിശ്വാസികൾക്ക് സാധിക്കുമെന്ന് നൈജീരിയൻ ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഇഗ്നേഷ്യസ് കൈഗാമ. തീവ്രവാദ ആക്രമണവും സാമ്പത്തിക പ്രതിസന്ധിയും ക്ഷാമവും രാജ്യത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ പുറപ്പെടുവിച്ച നോമ്പുകാല സന്ദേശത്തിലാണ് ആർച്ച്ബിഷപ് കൈഗാമ ക്രൈസ്തവരുടെ വിളിയെക്കുറിച്ച് ഓർമിപ്പിച്ചത്. സാമൂഹ്യ തിന്മകൾ നടമാടുന്ന സമൂഹത്തിന് ഒരു നവീകരണം ആവശ്യമാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു. രാഷ്ട്രീയവും മതപരവും സാമൂഹികവുമായ അതിർത്തികൾക്കതീതമായി ആത്മാർത്ഥമായ ചർച്ചകൾ ഉണ്ടാകണം. പ്രാദേശികവും വംശീയവുമായ മുൻവിധിയുടെ മതിൽക്കെട്ടുകൾ തകർക്കുന്നു എന്നതിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ മനോഹാരിത അടങ്ങിയിരിക്കുന്നത്. ദൈവത്തെ സ്വീകരിക്കുകയും സഹോദരരെ സ്വീകരിക്കാതിരിക്കുകയും ചെയ്താൽ നമ്മൾ പകുതി ക്രൈസ്തവർ മാത്രമേ ആകുന്നുള്ളൂ. അക്രമം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ ഇന്ന് നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. തിന്മയെ നന്മകൊണ്ട് ജയിക്കാനും മറ്റുള്ളവരെ പരിഗണിക്കാനും ക്രൈസ്തവ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. വികൃതമാക്കപ്പെട്ടതും രക്തക്കറപുരണ്ടതും അഴിമതി നിറഞ്ഞതുമായ സമൂഹത്തെ ശുചിയാക്കുവാനുള്ള കൃപ ദൈവത്തോട് ചോദിച്ചുകൊണ്ടും ദൈവത്തിന്റെ കരുണ എല്ലാവർക്കും ആശംസിച്ചുകൊണ്ടുമാണ് ആർച്ച്ബിഷപ്പിന്റെ സന്ദേശം അവസാനിക്കുന്നത്.   Read More of this news...

അയൽക്കാരനെ സഹായിക്കുന്നതാണ് യഥാർത്ഥ ഉപവാസം: മാർപാപ്പ

Source: Sunday Shalom വത്തിക്കാൻ സിറ്റി: അയൽക്കാരനെ സഹായിക്കുന്നതാണ് യഥാർത്ഥ ഉപവാസമെന്ന് ഫ്രാൻസിസ് മാർപാപ്പ. കാസ സാന്ത മാർത്തിലർപ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്. പശ്ചാത്താപവിവശമായ ഹൃദയത്തിലാണ് ദൈവം സന്തോഷിക്കുന്നതെന്ന് സങ്കീർത്തനഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പ വിശദീകരിച്ചു. താൻ പാപിയാണെന്ന് തിരിച്ചറിയുന്ന ഹൃദയത്തെക്കുറിച്ച് ദൈവം സന്തോഷിക്കുന്നു. തങ്ങളുടെ മാർഗങ്ങൾ പിന്തുടർന്നുകൊണ്ട് ജോലിക്കാരെ പീഡിപ്പിക്കുന്നവരുടെ തെറ്റായ ഉപവാസത്തെ ഏശയ്യായുടെ പുസ്തകത്തിൽ ദൈവം ശാസിക്കുന്നു. അയൽക്കാരനെ പരിഗണിക്കുന്ന യഥാർത്ഥ ഉപവാസത്തിലേക്കാണ് ദൈവം നമ്മെ ക്ഷണിക്കുന്നത്. മറുവശത്ത് കാപട്യം നിറഞ്ഞ ഉപവാസമുണ്ട്. ഒരു ഭാഗത്ത് ഉപവാസം അനുഷ്ഠിക്കുമ്പോൾ തന്നെ നീതിരഹിതമായി പ്രവർത്തിക്കുകയും മറ്റുള്ളവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നതാണത്. ഒരുപക്ഷെ ദൈവാലയത്തിന് ഞാൻ ഉദാരമായി സംഭാവന ചെയ്യുന്നുണ്ടെന്ന് ചിലർ പറഞ്ഞേക്കാം. പക്ഷെ നിങ്ങൾ നിങ്ങളുടെ ജോലിക്കാർക്ക് ആവശ്യത്തിന് വേതനം നൽകുന്നുണ്ടോ? പാപ്പ ചോദിച്ചു. പത്ത് ഡോളർ സംഭാവന നൽകുന്നതിന് ഒരു ഫോട്ടോഗ്രാഫറെയും മാധ്യമപ്രവർത്തകനെയും കൂട്ടി വന്ന സമ്പന്നന്റെ ഉദാഹരണം പാപ്പ പങ്കുവച്ചു. ഇത് കൈക്കൂലിയാണ്. നമ്മുടെ ത്യാഗങ്ങളിൽ നിന്ന്, പ്രാർത്ഥനയുടെ പ്രവൃത്തികളിൽ നിന്ന്, ദാനധർമ്മങ്ങളിൽനിന്ന് നാം സ്വീകരിക്കുന്ന കൈക്കൂലി. പൊങ്ങച്ചത്തിന്റെ, മറ്റുള്ളവരെ കാണിക്കുന്നതിന്റെ കൈക്കൂലി. അത് കാപട്യമാണ്. അതുകൊണ്ടാണ് പ്രാർത്ഥിക്കുമ്പോൾ രഹസ്യത്തിൽ പ്രാർത്ഥിക്കുക എന്ന് യേശു പറയുന്നത്. ഒരു നന്മ ചെയ്യുമ്പോൾ അതിന് കൈക്കൂലി സ്വീകരിക്കരുതെന്നും അത് പിതാവിനുള്ളതാണെന്നുമാണ് യേശു പറഞ്ഞുവയ്ക്കുന്നത്; പാപ്പ വ്യക്തമാക്കി. ഏശയ്യായുടെ   Read More of this news...

മുൻ ആർമി ഓഫീസർ അൾജീരിയ ബിഷപ്

Source: Sunday Shalom അൾജീരിയ: ക്രൈസ്തവർ ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന അൾജീരിയയിലേക്ക്, മുൻ പട്ടാളക്കാരനും പിന്നീട് ക്രിസ്തുവിന്റെ പടയാളിയുമായി മാറിയ ഫാ.മാക് വില്യമിനെ ബിഷപായി മാർപാപ്പ നിയമിച്ചു. ബ്രിട്ടീഷ് ആർമി ഓഫീസറായ അദ്ദേഹത്തിന് മേജറായി സ്ഥാനക്കയറ്റം ലഭിക്കുകയും നേർതേൺ അയർലണ്ടിൽവെച്ച് ഒരിക്കൽ വെടിയേൽക്കുകയും ചെയ്തിട്ടുണ്ട്. ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ അരങ്ങേറിയ ബ്ലാക് ഡെക്കേഡ് എന്നറിയപ്പെടുന്ന ആ കാലഘട്ടത്തിൽ അൾജീരിയയിൽ താമസമാക്കിയ അദേഹം പിന്നീട് ക്രൈസ്തവരുടെ ശബ്ദമായി മാറുകയായിരുന്നു. വൈറ്റ് ഫാദേഴ്‌സ് എന്ന സന്യാസസഭയിൽ അംഗമാണ് ഫാ. മാക് വില്യം. അദ്ദേഹം വൈദികനായശേഷം അൾജീരിയയിൽ ക്രൈസ്തവസമൂഹത്തെ പടുത്തുയർത്തുന്നതിനുള്ള ധൈര്യം കാണിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ലാഗൗഡ്ഡ്-ഗാർഡിയ എന്ന സഹാറ മരുഭൂമിയോട് ചേർന്നുള്ള രൂപതയുടെ ബിഷപ്പായി നിയമിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇവിടെ അദ്ദേഹം നടത്തിയ മാധാനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിത് രാജ്യം വിലയിരുത്തുന്നു. 1994 ൽ ഇസ്ലാമിക് തീവ്രവാദഗ്രൂപ്പുകളുടെ അക്രമം കൊടുമ്പിരികൊണ്ട കാലഘട്ടത്തിൽ വൈറ്റ് ഫാദേഴ്‌സ് മിഷനറിമാരുടെ നാലു വൈദികരെ ടിസിയോസാസു മിഷനിൽ നിന്നും തട്ടിക്കൊണ്ടുപോയി ഭീകരർ വധിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം ഇസ്ലാമിക് ഭീകരർ ഏഴു ട്രാപ്പിസ്റ്റ് വൈദികരെയും കൊലപ്പെടുത്തി. ക്രൈസ്തവർക്കുനേരെയുള്ള തീവ്രവാദികളുടെ അക്രമങ്ങളെ അവഗണിച്ചുകൊണ്ടാണ് ഫാ.മാക് വില്യം അൾജീരിയയിൽ പുതിയ മിഷൻ സമൂഹം ആരംഭിക്കുന്നത്. ഗവൺമെന്റിന്റെ പട്ടാളവും ഇസ്ലാമിക് ഗ്രൂപ്പുകളും തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായതിനെത്തുടർന്ന് അനേകം കമ്പനികളും എമ്പസികളും അടച്ചുപൂട്ടി. എങ്കിലും കത   Read More of this news...

ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പ ഈജിപ്തിലേക്ക്

Source: Sunday Shalom വത്തിക്കാൻ സിറ്റി: ഏപ്രിൽ 28-29 തിയതികളിൽ ഫ്രാൻസിസ് മാർപാപ്പ ഈജിപ്ത് സന്ദർശിക്കും. മാർപാപ്പയുടെ ഈ വർഷത്തെ ആദ്യ വിദേശരാജ്യസന്ദർശനമാണിത്. കോപ്റ്റിക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കീസ് ത്വാഡ്രോസ് ദ്വിതീയന്റെയും അൽ അസർ മോസ്‌കിന്റെ ഗ്രാന്റ് ഇമാം ഷെയ്ക്ക് അഹമ്മദ് മൊഹമ്മദ് ഇൽ തയിബിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്‌ദേൽ ഫാത്താഹ് ഇൽ സിസിയുടെയും പ്രാദേശിക ബിഷപ്പുമാരുടെയും സഭയുടെയും ക്ഷണം സ്വീകരിച്ചാണ് ഫ്രാൻസിസ് മാർപാപ്പ ഈജിപ്ത് സന്ദർശിക്കുന്നത്. മതതീവ്രവാദത്തെ ചെറുക്കുന്നതിനായുള്ള മതാന്തരസംവാദത്തിനാകും പാപ്പയുടെ സന്ദർശനത്തിൽ പ്രാധാന്യം നൽകുന്നത്. പ്രശസ്ത സുന്നി പഠനകേന്ദ്രമായ അൽ അസറിന്റെ ഗ്രാന്റ് ഇമാം അഹമ്മദ് ഇൽ തയിബ് കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു. തുടർന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ ജീൻ ലൂയിസ് ടൗറാന്റെ നേതൃത്വത്തിലുള്ള സംഘം കെയ്‌റോയിൽ നടന്ന പ്രത്യേക സെമിനാറിൽ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തോടെ വത്തിക്കാനും അൽ അസർ സർവകലാശാലയും തമ്മിലുള്ള സംവാദം ഔദ്യോഗികമായി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.   Read More of this news...

വരൂ, നമുക്കൊന്നിച്ച് നടക്കാം ദൈവാലയത്തിലേക്ക്

Source: Sunday Shalom മലങ്കര ഓർത്തഡോക്‌സ് സഭ 26ന് വാഹനരഹിത ഞായർ ആചരിക്കുന്നു കോട്ടയം: ലോകഭൗമദിനമായ മാർച്ച് 25-നോടനുബന്ധിച്ച് 26 ഞായറാഴ്ച ആരാധനക്കായി ദൈവാലയത്തിലെത്തുന്നവർ സ്വകാര്യവാഹനങ്ങൾ ഒഴിവാക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ അംഗങ്ങളോട് നിർദ്ദേശിച്ചു. കാൽനടയായോ സൈക്കിളിലോ പൊതുവാഹനത്തിലോ യാത്ര ചെയ്ത് വാഹനരഹിതഞായർ ആചരിക്കണം. ഓരോ പ്രദേശത്തുമുള്ളവർ ഒന്നിച്ച് കാൽനടയായി ദൈവാലയത്തിലെത്താൻ ശ്രദ്ധിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. ഊർജ-ജല സംരക്ഷണ വർഷം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനരഹിത ഞായർ ആഹ്വാനം. ഊർജപ്രതിസന്ധിയും ജലക്ഷാമവും തരണം ചെയ്യാൻ മറ്റ് ക്രിയാത്മക പദ്ധതികളും സഭ നടപ്പിലാക്കുന്നുണ്ട്. സഭയുടെ മാനവശാക്തീകരണവിഭാഗമാണ് പദ്ധതികൾക്ക് നേതൃത്വം നല്കുന്നത്. നേരത്തേ ഇതു സംബന്ധിച്ച കൽപനയും സഭാധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പുറത്തിറക്കിയിരുന്നു. ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുക, പാരമ്പര്യേതര ഊർജസംവിധാനങ്ങൾ ആശ്രയിക്കുക, പെരുന്നാളുകളും ചടങ്ങുകളും ആർഭാടരഹിതമായും ഊർജോപയോഗം കുറച്ചും സംഘടിപ്പിക്കുക, മഴവെള്ള സംഭരണി നിർമിക്കുക തുടങ്ങിയ നിർദേശങ്ങൾ സിനേർഗിയ എന്ന മാർഗരേഖയിലുണ്ട്.   Read More of this news...

ഫ്രാന്‍സീസ് പാപ്പാ ഈജിപ്തിലേക്ക്

Source: Vatican Radioഫ്രാന്‍സീസ് പാപ്പാ ഈജിപ്തില്‍ ഇടയസന്ദര്‍ശനം നടത്തും.ഇക്കൊല്ലം (2017) ഏപ്രില്‍ 28-29 തീയതികളിലായിരിക്കും ഈ സന്ദര്‍ശനം.ഈജിപ്തിന്‍റെ പ്രസിഡന്‍റ് അബ്ദെല്‍ ഫത്താ അല്‍ സിസിയുടെയും അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാരുടെയും കോപ്റ്റിക് സഭാതലവന്‍ പാപ്പാ  തവാദ്രോസ് ദ്വീതീയന്‍റെയും അല്‍ അഷറിലെ ഇസ്ലാം നേതാവ്, ഇമാം ഷെയ്ക് അഹമെദ് മൊഹമെദ് എല്‍ തയ്യിബിന്‍റെയും ക്ഷണപ്രകാരമാണ് പാപ്പാ അവിടെ എത്തുക.   Read More of this news...

പാപ്പായുടെ അനുതാപ ശുശ്രൂഷ

Source: Vatican Radioഫ്രാന്‍സീസ് പാപ്പാ പതിനേഴാം തിയതി വെള്ളിയാഴ്ച (17/03/17) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അനുതാപ ശുശ്രൂഷ നയിച്ചു.നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി "കര്‍ത്താവിനായി 24 മണിക്കൂര്‍"  എന്ന പേരില്‍ അനുവര്‍ഷം നടത്തിവരുന്ന അനുതാപ ശുശ്രൂഷയുടെ ഭാഗമായി താന്‍ നയിച്ച ഈ ശുശ്രൂഷാവേളയില്‍ പാപ്പാ 4 സ്ത്രീകളും 3 പുരുഷന്മാരുമുള്‍പ്പടെ 7 പേരുടെ കുമ്പസാരം കേള്‍ക്കുകയും അവര്‍ക്ക് പാപമോചനം നല്കുകയും ചെയ്തു.പാപ്പാ 50 മിനിറ്റോളം കുമ്പസാരക്കൂട്ടില്‍ ഇവര്‍ക്കായി ചിലവഴിച്ചു.അതിനു മുമ്പ് പാപ്പാ ഒരു വൈദികന്‍റെയടുത്തു കുമ്പസാരിക്കുകയും പാപമോചനം സ്വീകരിക്കുകയും ചെയ്തു.വൈകുന്നേരം റോമിലെ സമയം 5 മണിക്ക് ആയിരുന്നു ഈ അനുതാപ ശുശ്രൂഷ.    Read More of this news...

''അനുരഞ്ജനവേദി സുവിശേഷ വത്ക്കരണ വേദിയാണ്'': ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radio

ഒരു നല്ല കുമ്പസാരവൈദികനുവേണ്ട മൂന്നുകാര്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ

2017 മാര്‍ച്ച് 14 മുതല്‍17 വരെ റോമന്‍കൂരിയായുടെ ഒരു വിഭാഗമായ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യല്‍കോടതി സംഘടിപ്പിച്ച ഇരുപത്തെട്ടാമത് കോഴ്സില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. ഏതാണ്ട് എഴുനൂറുപേരടങ്ങിയ ഈ ഗ്രൂപ്പിന് പാപ്പായുമായുള്ള കൂടിക്കാഴ്ച രാവിലെ പതിനൊന്നരയ്ക്ക് പോള്‍ ആറാമന്‍ ശാലയില്‍ വച്ചായിരുന്നു.അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി കോടതി, കാരുണ്യത്തിന്‍റെ കോടതിയാണെന്നും അനുരഞ്ജനവേദി ഒരു സുദീര്‍ഘ പഠനശാലയാണ്, എന്നും പറഞ്ഞുകൊണ്ട് അനുരഞ്ജനവേദിയിലിരിക്കുന്ന ഒരു വൈദികനുവേണ്ട മൂന്നു പ്രധാന കാര്യങ്ങള്‍ പാപ്പാ വിശദീകരിച്ചു.1. നല്ലിടയനായ യേശുവിന്‍റെ യഥാര്‍ഥമിത്രമാണ് ഒരു നല്ല കുമ്പസാരവൈദികന്‍.  ഈ സൗഹൃദമില്ലാതെ, അനുരഞ്ജനത്തിനുവേണ്ട ഒരു നല്ല പിതൃമനസ്സ് ഉണ്ടാവുകയില്ല. യേശുവിന്‍റെ മിത്രങ്ങളാകുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എല്ലാറ്റിനുമുപരിയായി പ്രാര്‍ഥനയില്‍ വളരുക എന്നതാണ്. ദൈവത്തിന്‍റെ കാരുണ്യംതേടി വരുന്ന വിശ്വാസികള്‍ക്കുവേണ്ടിയുള്ള ദൗത്യം നിര്‍വഹിക്കുന്നതിന് അജപാലനപരമായ ഉപവി എന്ന ദാനത്തിനായി നിരന്തരം പ്രാര്‍ഥിക്കുന്ന വ്യക്തിയായിരിക്കണം കുമ്പസാരക്കാരന്‍.  പ്രാര്‍ഥിക്കുന്ന കുമ്പസാരക്കാരന്‍, ആദ്യം തന്നെത്തന്നെ പാപിയും എന്നാല്‍ ക്ഷമിക്കപ്പെട്ടവനുമായി അറിയുന്നവനാണ്.  2. രണ്ടാമതായി, അദ്ദേഹം ഒരു ആത്മീയമനുഷ്യനാണ്, വിവേചിച്ചറിയുന്ന മനുഷ്യന്‍. ഈ വിവേചിക്കലിന്‍റെ അഭാവമുള്ള സഭയായിരിക്കുക എത്ര മോശമാണ്! ദൈവാരൂപിയെ വിനയത്തോടെ ശ്രവിക്കുന്നതിലും ദൈവഹിതം തേടുന്നതിലും അടിസ്ഥാനമിടാത്ത പ്രവര്‍ത്തനങ്ങള്‍ ആത്മാക്കള്‍ക്ക് എത്ര ദോഷകരമാണ്! 3. മൂ&#   Read More of this news...

രക്തസാക്ഷിയായ ജോസഫ് മയര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

Source: Vatican Radioഇറ്റലിയിലെ ബോള്‍സാനോയില്‍ ജനിച്ച് നാസിഭരണകാലത്ത് ദാഹാവു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ വച്ചുള്ള മരണശിക്ഷക്കു വിധിക്കപ്പെടുകയും യാത്രാമധ്യേ ജര്‍മനിയിലെ എര്‍ലാംഗനില്‍ വച്ച് ദിവംഗതനാവുകയും ചെയ്ത അല്മായനാണ് 2017 മാര്‍ച്ച് 18, ശനിയാഴ്ച ബോള്‍സാനോ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മങ്ങളില്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജോസഫ് മയര്‍-നൂസ്സെര്‍ (Josef Mayr-Nusser, 1910-1945).  ഫ്രാന്‍സീസ് പാപ്പാ ഇതിനോടനുബന്ധിച്ചു നല്‍കിയ അപ്പസ്തോലിക എഴുത്തില്‍ ഇപ്രകാരമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ പ്രശംസിച്ചിരിക്കുന്നത്:  'അല്മായവ്യക്തിയും, കുടുംബസ്ഥനുമായിരിക്കെ രക്തസാക്ഷിയുമായ അദ്ദേഹം മാമ്മോദീസായിലെ വാഗ്ദാനങ്ങളോടു വിശ്വസ്തനായിരുന്നു, ക്രിസ്തുവിനെ മാത്രം കര്‍ത്താവായി തിരിച്ചറിഞ്ഞു, അവിടുത്തേയ്ക്കു സാക്ഷ്യം വഹിച്ചുകൊണ്ട് തന്‍റെ ജീവിതം ബലിയായി നല്‍കി'.ശനിയാഴ്ച, ബോള്‍സാനോ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക്, വിശുദ്ധരുടെ നാമകരണപരിപാടികള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ ആണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.   Read More of this news...

വാര്‍ത്തകള്‍ വളച്ചൊടിക്കരുത്-കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍

Source: Vatican Radioവാര്‍ത്തകള്‍ വളച്ചൊടിക്കാതെ സത്യസന്ധമായി നല്കാന്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ മാദ്ധ്യമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുന്നു.ഇറ്റലിയിലെ പത്രപ്രവര്‍ത്തകരുടെ ദേശിയസമിതിയുടെ പുതിയ ആസ്ഥാനത്തിന്‍റെ വ്യാഴാഴ്ച(16/03/17) നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹം ഇത് ഓര്‍മ്മിപ്പിച്ചത്.വഞ്ചകമായ ഒരു അധികാര വ്യവസ്ഥിതി വാര്‍ത്തകളെ ഉപകരണങ്ങളാക്കുന്ന അപകടം പതിയിരിപ്പുണ്ടെന്നും ഭിന്നിപ്പിക്കലല്ല ഒന്നിപ്പിക്കലായിരിക്കണം മാദ്ധ്യമ ധര്‍മ്മമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.നിസ്സംഗതയുടെ വ്യാപനം തടയുന്നതിന് സംഭാവനയേകും വിധം സംഭാഷണത്തിന്‍റെ പാലങ്ങള്‍ പണിയുന്നവരാകണം മാദ്ധ്യമപ്രവര്‍ത്തകരെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.   Read More of this news...

ഏഴാം ഏഷ്യന്‍ യുവജന സംഗമം ജൂലൈ 30 മുതല്‍ ആഗസ്റ്റ് 09 വരെ

Source: Vatican Radioഐക്യദാര്‍ഢ്യ-സമാഗമ സംസ്കൃതികള്‍ ഏഷ്യയുടെ ബഹുമത-ബഹുസാംസ്കാരിക സമൂഹത്തില്‍ പരിപോഷിപ്പിക്കുകയാണ് പ്രസ്തുത ഭൂഖണ്ഡത്തിലെ ഏഴാം യുവജന സംഗമത്തിന്‍റെ  ലക്ഷ്യമെന്ന് ഇന്തൊനേഷ്യയിലെ ജക്കാര്‍ത്ത അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഇഗ്നേഷ്യസ് സുഹാര്യൊ.ഇക്കൊല്ലം (2017) ജൂലൈ 30 മുതല്‍ ആഗസ്റ്റ് 09 വരെ  ജക്കാര്‍ത്തയില്‍ അരങ്ങേറാന്‍ പോകുന്ന ഈ യുവജനസംഗമത്തിന്‍റെ ലക്ഷ്യങ്ങളെയും കാര്യപരിപാടികളെയും അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏഷ്യയിലെ 29 നാടുകളില്‍ നിന്നുള്ള 3000ത്തോളം കത്തോലിക്ക യുവതീയുവാക്കള്‍ ഇതില്‍ പങ്കെടുക്കുമെന്നു കരുതപ്പെടുന്നു." ഏഷ്യയിലെ യുവജനം ഉത്സവത്തില്‍, ബഹുസാംസ്കാരിക ഏഷ്യയില്‍ സുവിശേഷം ജീവിക്കുക" എ​ന്നതാണ് ഈ യുവജന സംഗമത്തിന്‍റെ ആദര്‍ശ പ്രമേയം.    Read More of this news...

സുഡാന്‍ ജനതയക്ക് ഇറ്റലിയിലെ സഭയുടെ സഹായം 10 ലക്ഷം യൂറൊ

Source: Vatican Radioസംഘര്‍ഷങ്ങളും, തത്ഫലമായ, പട്ടിണിദുരന്തങ്ങളും ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ദക്ഷിണ സുഡാനിലെ ജനങ്ങള്‍ക്ക് ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ സഹായം.10 ലക്ഷം യൂറൊ, ഏകദേശം 7 കോടി രൂപയാണ് മെത്രാന്മാര്‍ സംഭാവന ചെയ്യുന്നത്.സുഡാനില്‍ ഒരു ലക്ഷം പേര്‍ പട്ടിണിമൂലം മരണമടയുന്ന അപകടം ഉണ്ടെന്ന് ഐക്യരാഷ്ടസഭ വെളിപ്പെടുത്തുന്നു. സത്വര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഈ സംഖ്യ 50 ലക്ഷമായി ഉയരുന്ന അപകടസാധ്യതയും ഉണ്ട്.    Read More of this news...

നിസ്സംഗത വെടിയുക, പാവങ്ങളെ കൈപിടിച്ചുയര്‍ത്തുക-കാരിത്താസ്

Source: Vatican Radioനരകുലം അപകടത്തിലാണെന്നതിനെക്കുറിച്ച് ആഗോളതലത്തിലുള്ള ഒരവബോധം അനിവാര്യമാണെന്ന് കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസ് ഇന്‍റര്‍ നാസിയൊണാലിസ്.ലോകം കടുത്ത മാനവികപ്രതിസന്ധിയിലാണെന്ന അപായസൂചനനല്കുന്ന ഐക്യരാഷ്ട്രസഭയുടെ പഠനങ്ങളോടു പ്രതികരിക്കുകയായിരുന്നു കാരിത്താസ് ഇന്‍റര്‍നസിയൊണാലിസിന്‍റെ സെക്രട്ടറി ജനറല്‍ മൈക്കിള്‍ റോയ്.ഭക്ഷ്യക്ഷാമം മൂലം ദുരിതമനുഭവിക്കുന്നവരുടെ സംഖ്യ 2 കോടിയിലേറെയാണെന്നും  പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തുന്നതിനെക്കുറിച്ച് ലോകം ചിന്തിക്കാത്ത ഒരവസ്ഥയാണുള്ളതെന്നും നിസ്സംഗതയുടെ ആഗോളവത്കരണം ഈ ചരിത്രഘട്ടത്തിന്‍റെ വെല്ലുവിളികളില്‍ ഒന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.   Read More of this news...

അഫ്ഗാൻ അഭയാർത്ഥികൾക്ക് പിന്തുണയുമായി പാക്കിസ്താൻ സഭ

Source; Sunday Shalom ലാഹോർ: പാക്കിസ്താനിൽ കുടുങ്ങിയ അഫ്ഗാൻ അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും അവരുടെ മനുഷ്യാന്തസിനെ ബഹുമാനിക്കുകയും ചെയ്യണമെന്ന് പാക്കിസ്താനിലെ വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങൾ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനോടൊപ്പം അടിസ്ഥാന മനുഷ്യാവകാശങ്ങൾ പാലിക്കണമെന്നും നിയമപരമായ മാർഗത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഇസ്ലാമബാദ്-റാവിൽപ്പിണ്ടി രൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ് ജോസഫ് അർഷാദ് പറഞ്ഞു. സുഫി ആരാധനാലയത്തിൽ നടന്ന 88 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം അഫ്ഗാൻ ആസ്ഥനമായി പ്രവർത്തിക്കുന്ന ജമാത് ഉൽ അഹ്രർ എന്ന സംഘടന ഏറ്റെടുത്തതിനെ തുടർന്നാണ് അഫ്ഗാനുമായുള്ള അതിർത്തി അടച്ചത്. പെട്ടന്നുണ്ടായ ഗവൺമെന്റിന്റെ നയമാറ്റം ഇരുരാജ്യങ്ങളിലും യഥേഷ്ടം സഞ്ചരിച്ചിരുന്ന വലിയൊരുവിഭാഗം ജനങ്ങളെ സാരമായി ബാധിച്ചെന്ന് ലൂഥറൻ ബിഷപ് ജിമ്മി മാത്യു പറഞ്ഞു. പരസ്പരം സൗഹൃദം പുലർത്തി അതിർത്തിക്കിരുവശവുമായി വളർന്നു വന്ന ഒരു തലമുറയാണിത്. സാധാരണക്കാർ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പലർക്കും രണ്ട് രാജ്യങ്ങളിലും സ്ഥലമുണ്ട്; ബിഷപ് ജിമ്മി വിശദീകരിച്ചു. 13 ലക്ഷത്തോളം അഫ്ഗാൻ അഭയാർത്ഥികൾ പാക്കിസ്താനിൽ താമസിക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെയും മോശമായിക്കൊണ്ടിരിക്കുന്ന നയതന്ത്രബന്ധത്തിന്റെയും പശ്ചാത്തലത്തിൽ 2015 മുതൽ നിരവധി അഫ്ഗാൻകാരെ പാക്കിസ്താൻ നിർബന്ധിതമായി നാട്ടിലേക്ക് തിരിച്ചയച്ച് വരികയാണ്.   Read More of this news...

മാനസാന്തരം തുടർപ്രകിയ: ഫ്രാൻസിസ് മാർപാപ്പ

Source: Sunday Shalom വത്തിക്കാൻ സിറ്റി: മാനസാന്തരം തുടർപ്രക്രിയയാണെന്നും തിന്മയിൽ നിന്ന് അകന്ന് നിൽക്കാൻ അഭ്യസിക്കേണ്ടത് അതിന്റെ ഭാഗമാണെന്നും ഫ്രാൻസിസ് മാർപാപ്പ. കാസ സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും വിശുദ്ധരായവർ പോലും ദിവസത്തിൽ ഏഴു തവണ പാപം ചെയ്യുന്നുണ്ടെന്ന ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ട് പാപ്പ ഇപ്രകാരം പറഞ്ഞു- നന്മ ചെയ്യുക എളുപ്പമല്ല. അത് നാം പഠിക്കണം. യേശുവാണ് അത് നമ്മെ പഠിപ്പിക്കുന്നത്. ക്രൈസ്തവജീവിതത്തിന്റെ പാതയിൽ നാം എല്ലാ ദിവസവും പഠിച്ചുകൊണ്ടിരിക്കണം. കഴിഞ്ഞ ദിവസത്തേക്കാൾ ഇന്ന് മെച്ചമായി എപ്രകാരം ജീവിക്കാം എന്ന് പഠിക്കണം. തിന്മ ചെയ്യാതിരിക്കാനും നന്മ ചെയ്യാനും അഭ്യസിക്കുക. ഇതാണ് മാനസാന്തരത്തിന്റെ നിയമം. ഒരു മാന്ത്രിക വടി വീശുമ്പോൾ സംഭവിക്കുന്ന ഒന്നല്ല മാനസാന്തരം. അത് ഒരു യാത്രയാണ്. നന്മ ചെയ്യാൻ അഭ്യസിക്കുന്നത് സംസാരത്തിലൂടെയല്ല, കൃത്യമായ പ്രവർത്തനങ്ങളിലൂടെയാണെന്ന് പാപ്പ തുടർന്നു. നീതി തേടുക, പീഡിതരെ മോചിപ്പിക്കുക, അനാഥരെ സഹായിക്കുക, വിധവകൾക്ക് വേണ്ടി വാദിക്കുക തുടങ്ങിയ കാര്യങ്ങളാണ് ദൈവം പറയുന്നത്. പ്രവർത്തനമില്ലാതെ മാനസാന്തരം സാധ്യമല്ല. ദൈവത്തിന്റെ സഹായത്തോടെ നിങ്ങളെത്തന്നെ ഉയർത്തുക. നമ്മോടൊപ്പം നടന്നുകൊണ്ട്, നമ്മുടെ കരങ്ങൾ ഗ്രഹിച്ചുകൊണ്ട് ദൈവം കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നു. ദൈവത്തിന് നമ്മുടെ മാനസാന്തരം എന്ന അത്ഭുതവും ചെയ്യാനാവും. തിന്മ ഉപേക്ഷിക്കുക, നന്മ പ്രവർത്തിക്കുക, എഴുന്നേറ്റ് അവനോടൊപ്പം നടക്കുക. അപ്പോൾ നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടും; പാപ്പ വ്യക്തമാക്കി.   Read More of this news...

തൊഴിൽ അന്വേഷകർക്ക് ഒരു സന്തോഷ വാർത്ത

Source: Sunday Shalom ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ അന്വേഷകർക്ക് സഹായവുമായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി. സിബിസിഐയുടെ നേതൃത്വത്തിൽ തൊഴിൽ അന്വേഷകർക്കായി വെബ് പോർട്ടൽ ആരംഭിച്ചു. സിബിസിഐ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് ബാവ ഉദ്ഘാടനം ചെയ്തു.സിബിസിഐയുടെ തൊഴിലാളി ക്ഷേമ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസ് ഫോർ ലേബർ ആന്റ് വർക്കേഴ്‌സ് ഇന്ത്യ ഫെഡറേഷനാണ് . www.wifmdm.com ഈ വെബ് പോർട്ടലിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്നവർക്ക് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാം. ഫെഡറേഷനു കീഴിലുള്ള സേവന കേന്ദ്രങ്ങളുമായി അവരെ ബന്ധിപ്പിക്കുമെന്ന് ഫെഡറേഷൻ ഡയറക്ടർ ഫാ. ജെയ്‌സൺ വടശേരി പറഞ്ഞു.   Read More of this news...

സ്ത്രീകളുടെ കുറവ് പരിഹരിക്കാൻ പുതിയ ഉപദേശക സമിതി

Source: Sunday Shalom റോം: റോമൻ കൂരിയയുടെ നേതൃസ്ഥാനത്ത് സ്ത്രീകൾ ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കുന്നതിനായി 37 സ്ഥിര വനിതാംഗങ്ങളുള്ള ഉപദേശക സമിതി വത്തിക്കാൻ രൂപീകരിച്ചു. സംസ്‌കാരിക പൊന്തിഫിക്കൽ കൗൺസിലിന്റെ കീഴിലായിരിക്കും ഉപദേശകസമിതി പ്രവർത്തിക്കുന്നതെന്ന് കൗൺസിൽ പ്രസിഡന്റ് കർദിനാൾ ജിയാൻഫ്രാങ്കോ റാവാസി അറിയിച്ചു. വത്തിക്കാൻ നടത്തുന്ന കുട്ടികൾക്കായുള്ള ഹോസ്പിറ്റലിന്റെ പ്രസിഡന്റ്, ഇറാനിൽ നിന്നുള്ള മുസ്ലീം ദൈവശാസ്ത്രജ്ഞ, വത്തിക്കാനിലെ ഐറിഷ് അംബാസിഡർ, റോമിെല വനിതാ ജയിലിന്റെ ഡയറക്ടർ, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിലെ പ്രഫസർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് സമിതി അംഗങ്ങൾ. വിശ്വാസികളല്ലാത്തവരുമായി ഇടപെടുന്ന സാംസ്‌കാരിക പൊന്തിഫിക്കൽ കൗൺസിലിന് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി എല്ലാ വർഷവും മൂന്നു തവണ ഉപദേശകസമിതി യോഗം ചേരും.   Read More of this news...

ആരോഗ്യസേവനം സകലര്‍ക്കും ഉറപ്പാക്കപ്പെടണം

Source: Vatican Radioഔഷധങ്ങളും പ്രതിരോധകുത്തിവയ്പ്പുകളും ചികത്സയും എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്നതിന് കര്യക്ഷമമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്.സ്വിറ്റ്സര്‍ലണ്ടിലെ ജനീവ പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ  സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഔഷധങ്ങള്‍ സകലര്‍ക്കും ലഭ്യമാക്കപ്പെടേണ്ടതിനെ അധികരിച്ചുള്ള ഒരു യോഗത്തെ വെള്ളിയാഴ്ച(10/03/17) സംബോധന ചെയ്യുകയായിരുന്നു.ഭൂമിയുടെയും മാനവാദ്ധ്വാനത്തിന്‍റെയും ഫലങ്ങളുടെ നീതിപൂര്‍വ്വകമായ വിതരണം വെറും ജീവകാരുണ്യ പ്രവര്‍ത്തനമല്ല, അതൊരു ധാര്‍മ്മിക കടമയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.ആരോഗ്യം മൗലികമായ ഒരവകാശമാണെന്നും അത് നിരവധിയായ ഇതര അവകാശങ്ങളുടെ അഭ്യസനത്തിനും അന്തസ്സാര്‍ന്ന ജീവിതത്തിനും അനിവാര്യമാണെന്നും പ്രസ്താവിച്ച ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച് അതുകൊണ്ടുതന്നെ കത്തോലിക്കാസഭ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ആതുരശുശ്രൂഷാമേഖലയില്‍ കാതലായ സംഭാവനയേകുന്നുണ്ടെന്നു വെളിപ്പെടുത്തി.കത്തോലിക്കാസഭയുടെ കീഴില്‍ 5100 ലേറെ ആശുപത്രികളും 16500 ല്‍പ്പരം ചെറുചികിത്സാ കേന്ദ്രങ്ങളും 600 ലേറെ കുഷ്ടരോഗ ചികിത്സാലയങ്ങളും വൃദ്ധജനത്തിനും ദീര്‍ഘകാലമായി രോഗബാധിതരായിട്ടുള്ളവര്‍ക്കും  ഭിന്നശേഷിക്കാര്‍ക്കും പരിചരണമേകുന്നതിന് 15700 ഓളം കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ കരുതലിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.    Read More of this news...

ഇന്തൊനേഷ്യയില്‍ മത അസഹിഷ്ണുത ആശങ്കാജനകം

Source: Vatican Radioഇന്തൊനേഷ്യയില്‍ മത അസഹിഷ്ണുത വര്‍ദ്ധമാനമായിക്കൊണ്ടിരിക്കയാണെന്ന് അന്നാട്ടിലെ കത്തോലിക്കാസഭാവൃത്തങ്ങള്‍.ഇന്തൊനേഷ്യയിലെ ജനങ്ങളുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും തുരങ്കംവയ്ക്കുന്ന വിഷലിപ്തമായ ഒരു മനോഭാവം പടരുകയാണെന്ന് അന്നാട്ടിലെ ബാന്ദൂംഗ് രൂപതയുടെ അല്മായസമിതിയുടെ ചുമതലവഹിക്കുന്ന വൈദികന്‍ പാവുളൂസ് റുസ്ബാനി സെത്യവാന്‍ ആശങ്ക പ്രകടിപ്പിക്കുന്നു.ഇന്തൊനേഷ്യയുടെ മുന്‍ പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ വ്വാഹിദിന്‍റെ നാമത്തിലുള്ള വ്വാഹിദ് ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തയിടെ മതസ്വാതന്ത്ര്യത്തെ അധികരിച്ചു പരസ്യപ്പെടുത്തിയ പഠനഫലം അതീവ ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.മതഅസഹിഷ്ണുതയുമായി ബന്ധപ്പെട്ട 200 ലേറെ സംഭവങ്ങള്‍ അന്നാട്ടില്‍ 2016 ല്‍ മാത്രം അരങ്ങേറിയിട്ടുണ്ടെന്നും ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം കൂടുതലാണെന്നും വ്വാഹിദ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനങ്ങള്‍ കാണിക്കുന്നതായി ഫാദര്‍ സെത്യവാന്‍ വെളിപ്പേടുത്തി.    Read More of this news...

സഭൈക്യനാദമുയര്‍ത്തിയ സായാഹ്നപ്രാര്‍ഥന, വത്തിക്കാന്‍ ബസിലിക്കയില്‍

Source: Vatican Radio2017 മാര്‍ച്ചു പതിമൂന്നാംതീയതി പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ്പ് ഡേവിഡ് മോക്സണ്‍ (റോമിലെ ആംഗ്ലിക്കന്‍ സെന്‍ററിന്‍റെ ഡയറക്ടര്‍), മുഖ്യകാര്‍മികത്വം വഹിച്ച സായാഹ്നപ്രാര്‍ഥനയില്‍ ആരാധനക്രമത്തിനും കൂദാശള്‍ക്കുംവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ആര്‍തര്‍ റോഷെ വചനസന്ദേശം നല്‍കി. ആംഗ്ലിക്കന്‍സഭയുടെ ഈ സായാഹ്നപ്രാര്‍ഥന വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസിലിക്കയില്‍ ഇദംപ്രഥമമാണ്.  റോമിലെ ആംഗ്ലിക്കന്‍ ഇടവകയില്‍ ഫ്രാന്‍സീസ് പാപ്പായുടെ സന്ദര്‍ശനം നടന്നിട്ടു രണ്ടാഴ്ചയ്ക്കു ശേഷവും, ഫ്രാന്‍സീസ് പാപ്പായും ആംഗ്ലിക്കന്‍ സഭാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജെസ്റ്റിന്‍ വെല്‍ബിയും ഒരുമിച്ച് റോമിലെ വി. ഗ്രിഗരിയുടെ നാമത്തിലുള്ള ബസിലിക്കയില്‍ സായാഹ്നപ്രാര്‍ഥനയില്‍ പങ്കെടുത്തിട്ട് അഞ്ചുമാസങ്ങള്‍ക്കുശേഷവും, വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസിലിക്കയില്‍ വച്ചു നടന്ന ഈ പ്രാര്‍ഥനാചരണം കത്തോലിക്കാ-ആംഗ്ലിക്കന്‍ സഭാബന്ധത്തില്‍ സവിശേഷശ്രദ്ധ നേടുന്നതാണ്. ഈ പ്രാര്‍ഥനാചരണം മഹാനായ വി. ഗ്രിഗരിയുടെ തിരുനാളിനു പിറ്റേന്നാണ് എന്നുള്ളതും ശ്രദ്ധേയമാണ്.  ഈ പാപ്പായാണ് എ.ഡി. 597-ല്‍ വി. അഗസ്റ്റിനെ സുവിശേഷവത്‍ക്കരണാര്‍ഥം ഇംഗ്ലണ്ടിലേയ്ക്കയക്കുന്നത്. വി. ഗ്രിഗരിയുടെ വിനയവും ധീരതയും മിഷനറി ''ചൈതന്യവും വ്യക്തമാക്കുന്നതായിരുന്നു ആര്‍ച്ചുബിഷപ്പ് ആര്‍തര്‍ റോഷെയുടെ സന്ദേശം.  അദ്ദേഹം പറഞ്ഞു:ദൈവസ്നേഹവും അവിടുത്തെ ആരാധിക്കുന്നതിനുള്ള നമ്മുടെ ആഗ്രഹവും, ക്രൈസ്തവരായ, ആംഗ്ലിക്കരെയും കത്തോലിക്കരെയും, തീര്‍ഥാടകജനമായി ഒരുപോലെ ഒന്നിപ്പിക്കുന്നു. പല വിധത്തിലും ഈ കൂട്ടായ്മ വിനീതമാണെന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം ത!   Read More of this news...

സായുധസേനയില്‍ സ്ത്രീകളുടെ ന്യായമായ ഭാഗഭാഗിത്വം സ്വാഗതാര്‍ഹം

Source: Vatican Radioരാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ തുല്യ പങ്കാളിത്തത്തിന് പരിശുദ്ധസിംഹാസനം പിന്തുണയേകുന്നുവെന്ന് യൂറോപ്പിന്‍റെ സഹകരണത്തിനും സുരക്ഷിതത്വത്തിനുമായുള്ള സംഘടനയില്‍ (OSCE) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ മോണ്‍സിഞ്ഞോര്‍ യാനുഷ് ഉര്‍ബന്‍ചിക്ക്.ഒ എസ് സി ഇ യുടെ ഒരു യോഗത്തെ ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയില്‍ അന്താരാഷ്ട്ര മഹിളാദിനത്തില്‍, മാര്‍ച്ച് 8 ന് ബുധനാഴ്ച സംബോധനചെയ്യുകയായിരുന്നു അദ്ദഹം.പട്ടാളത്തില്‍ ലിംഗ സമത്വം എന്നതായിരുന്നു സമ്മേളനത്തിന്‍റെ ചര്‍ച്ചാപ്രമേയം.സായുധസേനയില്‍ സ്ത്രീകളുടെ ന്യായമായ ഭാഗഭാഗിത്വത്തെയും പരിശുദ്ധസിംഹാസനം പിന്തുണയ്ക്കുന്നുവെന്നും അവര്‍ സമൂഹത്തിനും അന്താരാഷ്ട്ര കൂട്ടായ്മയ്ക്കും ഏകുന്ന സംഭാവനകളെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട്  മോണ്‍സിഞ്ഞോര്‍ ഉര്‍ബന്‍ചിക്ക് പറഞ്ഞു.മഹിളകളുടെ പങ്കാളിത്തത്തിന് യഥാര്‍ത്ഥ മൂല്യം കല്പിക്കുകയെന്നാല്‍ സ്ത്രൈണ പ്രതിഭയെ, സ്ത്രീയുടെ ധാര്‍മ്മിക ആദ്ധ്യാത്മിക ശക്തിയെ അംഗീകരിക്കലാണെന്ന് ഫ്രാന്‍സീസ് പാപ്പായെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സമര്‍ത്ഥിച്ചു.   Read More of this news...

''കുരിശിന്മേല്‍ തറയ്ക്കപ്പെട്ട യേശുവിന്‍റെ രൂപം ധ്യാനിക്കുക'': പാപ്പായുടെ ത്രികാലജപസന്ദേശം

Source: Vatican Radio2017 മാര്‍ച്ച് 12, ഞായറാഴ്ച, ത്രികാലപ്രാര്‍ഥനയില്‍ പങ്കുകൊള്ളുന്നതിനും അതിനോടനുബന്ധിച്ച് പാപ്പാ നല്‍കുന്ന സന്ദേശം ശ്രവിച്ച് അപ്പസ്തോലികാശീര്‍വാദം സ്വീകരിക്കുന്നതിനു മായി മുപ്പത്തയ്യായിരം പേര്‍ വത്തിക്കാനിലെ വി. പത്രോസിന്‍റെ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നു എന്നു കണക്കാക്കപ്പെടുന്നു.പതിവുപോലെ,  ഫ്രാന്‍സീസ് പാപ്പാ അങ്കണത്തിന്‍റെ എല്ലാഭാഗവും വീക്ഷിച്ചുകൊണ്ട് മന്ദഹാസത്തോടെ  കൈകളുയര്‍ത്തി വീശി വത്തിക്കാന്‍ അരമന കെട്ടിടസമുച്ചയത്തിലെ ജാലകത്തിങ്കലണഞ്ഞപ്പോൾ തീര്‍ഥാടകര്‍ ആരവം മുഴക്കി ആഹ്ലാദത്തോടെ പാപ്പായെ എതിരേറ്റു. ലത്തീന്‍ ക്രമമനുസരിച്ച് ഈ ഞായറാഴ്ചയിലെ വി. ഗ്രന്ഥവായന വി. മത്തായി യുടെ സുവിശേഷം പതിനേഴാം മധ്യായത്തിലെ 1 - 9 വാക്യങ്ങളായിരുന്നു.  യേശുവിന്‍റെ രൂപാന്തരപ്പെടലിനെക്കുറിച്ച് സുവിശേഷകന്‍ നല്‍കുന്ന ഈ വിവരണത്തെ അധികരിച്ചാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്.''പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം'', എന്ന് അഭിസംബോധന ചെയ്തു കൊണ്ട് പാപ്പാ ത്രികാലജപത്തിനു മുമ്പുള്ള സന്ദേശം ആരംഭിച്ചു:''വലിയ നോമ്പിലെ രണ്ടാം ഞായറാഴ്ചയില്‍ സുവിശേഷം നമുക്കുമുമ്പില്‍ അവതരിപ്പിക്കുന്നത്, യേശുവിന്‍റെ രൂപാന്തരീകരണമാണ്. മൂന്ന് അപ്പസ്തോലന്മാരെ, അതായത് പത്രോസ്, യാക്കോബ് യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ടാണ് ഒരു ഉയര്‍ന്ന മലയിലേക്ക് അവി ടുന്നു പോയത്. അവിടെ അപരിചിതമായ ഒരു പ്രതിഭാസമാണുണ്ടായത്.  യേശുവിന്‍റെ ''മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി, അവിടുത്തെ വസ്ത്രങ്ങള്‍ പ്രകാശംപോലെ ധവളമായി'' (വാ. 2).  അങ്ങനെ യേശു താനെന്ന വ്യക്തിയിലുള്ള ദൈവികമഹത്വത്താല്‍ തേജോപൂര്‍ണനായി. വിശ്വാസം മൂലം, അവിടുത്തെ പ്രഭാഷണങ്ങളിലൂടെയും അത്ഭുതപ്രവൃത്തികളി   Read More of this news...

മാനസാന്തരത്തിന്‍റെ നിയമവുമായി ഫ്രാന്‍സീസ് പാപ്പായുടെ വചനസന്ദേശം

Source: Vatican Radio2017 മാര്‍ച്ചു പതിനാലാംതീയതി ചൊവ്വാഴ്ച സാന്താ മാര്‍ത്ത കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ, നല്ലതു പ്രവര്‍ത്തിക്കുന്നതിന് ഓരോ ദിവസവും നാം പഠിക്കണമെന്ന് ആവര്‍ത്തിച്ചുദ്ബോധിപ്പിച്ചു കൊണ്ടാണ് പാപ്പാ വചനസന്ദേശം നല്ക‍ിയത്.''നന്മ ചെയ്യുകയെന്നത് എളുപ്പമല്ല, നാമതു എല്ലായ്പ്പോഴും പഠിക്കണം. യേശുവാണ് അതു നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് പഠിക്കുക, കുഞ്ഞുങ്ങളെപ്പോലെ. ക്രിസ്തീയജിവിതത്തിന്‍റെ വഴിയില്‍ അനുദിനം പഠിക്കേണ്ടതാണിത്.  ഓരോദിവസവും തലേ ദിനത്തിലെന്നതിനെക്കാള്‍ നല്ലതു ചെയ്യാ നായി നാം പഠിക്കണം. തിന്മയില്‍ നിന്നു തിരിയുക, നന്മ ചെയ്യാന്‍ പഠിക്കുക, ഇതാണ് മാനസാന്ത രത്തിന്‍റെ നിയമം...  മാനസാന്തരപ്പെടുന്നത് മാജിക്കുപോലെ എളുപ്പം സാധിക്കുന്നതല്ല, അതൊരു യാത്രയാണ്, തിന്മയില്‍ നിന്നകന്നുകൊണ്ട് നന്മ ചെയ്യാന്‍ പഠിക്കുന്ന യാത്ര.  പ്രാവര്‍ത്തികമാക്കാവുന്ന സമൂര്‍ത്തമായ നന്മപ്രവൃത്തികള്‍ വാക്കുകളില്‍ ഉള്ളതല്ല എന്നുപദേശിച്ചുകൊണ്ട് മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ള വായനയെ (23:1-12) അനുസ്മരിപ്പിച്ചു: അതുകൊണ്ടാണ് യേശു, ഇസ്രായേലിന്‍റെ നയിക്കുന്നവരെക്കുറിച്ച്, 'അവര്‍ പറയുന്നു, പക്ഷെ പ്രവര്‍ത്തിക്കുന്നില്ല' എന്നു പറയുന്നത്.  അവര്‍ യാഥാര്‍ഥ്യം അറിയുന്നില്ല.  എനിക്ക് എത്രമാത്രം പാപങ്ങളുണ്ടായിരുന്നാലും, അതു കടുംചുമപ്പായിരുന്നാലും അവ തൂമഞ്ഞുപോലെ ധവളമായിത്തീരും.  അതെ ഇതാണ് നോമ്പുകാലത്തിലെ മാനസാന്തരത്തിന്‍റെ വഴി.  ഈ മാനസാന്തരത്തി നാവശ്യമായ  എളിമ ഉള്ളവരാകുക എന്ന ആഹ്വാനവുമായാണ് പാപ്പാ വചനസന്ദേശം അവ സാനിപ്പിച്ചത്.   Read More of this news...

അനുതാപിക്ക് തിരിച്ചു വരാനാകും, അഴിമതി ക്കാരന് അത് ദുഷ്കര മാകും

Source: Vatican Radioപശ്ചാത്തപിക്കുന്ന പാപി നന്മയുടെ പാതയിലേക്ക് തിരിച്ചുവരുമെന്നും അഴിമതിയില്‍ ജീവിക്കുന്നവന്‍ സ്വയം അടച്ചിടുന്നതിനാല്‍ അത് അവന് ആയസകരമായിരിക്കും എന്നും മാര്‍പ്പാപ്പാവത്തിക്കാനില്‍ തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, "ദോമൂസ് സാംക്തെ മാര്‍ത്തെ" ഭവനത്തിലെ കപ്പേളയില്‍ വ്യാഴാഴ്ച (16/03/17) രാവിലെ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ധനവാനും ദരിദ്രലാസറും കഥാപാത്രങ്ങളായ ഉപമ, അതായത്, ലൂക്കായൂടെ സുവിശേഷം, പതിനാറാം അദ്ധ്യായം, 19 മുതല്‍ ഒന്നുവരെയുള്ള വാക്യങ്ങള്‍, കര്‍ത്താവി‍ല്‍ ആശ്രയിക്കുന്നവന്‍റെ മാര്‍ഗ്ഗത്തെയും ദുഷ്ടരുടെ പാതയെയും  കുറിച്ചു പ്രതിപാദിക്കുന്ന ഒന്നാം സങ്കീര്‍ത്തനം എന്നിവ ആയിരുന്നു പാപ്പായു‍ടെ വചനസമീക്ഷയ്ക്ക് അവലംബം. കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍റെ ഫലദായകത്വത്തെയും അവനവനില്‍ത്തന്നെ ആശ്രയിക്കുന്നവന്‍റെ, അധികാരത്തിലും സമ്പത്തിലും ആശ്രയിക്കുന്നവന്‍റെ   വന്ധ്യതയെയും കുറിച്ച് സൂചിപ്പിച്ച പാപ്പാ മനുഷ്യനില്‍ ആശ്രയിക്കുന്ന മനുഷ്യന്‍റെ   മാര്‍ഗ്ഗം അപകടം പിടിച്ചതും തെന്നിവീഴുന്നതുമയിരിക്കുമെന്ന് മുന്നറിയിപ്പു നല്കി.തന്നില്‍ത്തന്നെ ആശ്രയിക്കുന്നവന്‍, സ്വന്തം ഹൃദയത്തില്‍ ആശ്രയം തേടുന്നവന്‍ ശപിക്കപ്പെട്ടവനാണെന്ന് പാപ്പാ ഒന്നാം സങ്കീര്‍ത്തനത്തെ ആധാരമാക്കി വിശദീകരിക്കുകയും ഏതാനും ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ വയ്ക്കുകയും ചെയ്യുന്നു.വഴിയിലൂടെ നടക്കവെ പാര്‍പ്പിടരഹിതനെ, ഭിക്ഷ യാചിക്കുന്ന കുട്ടികളെ  കാണുമ്പോള്‍, നമുടെ ഹൃദയത്തിലുണ്ടാകുന്നു വികാരം എന്താണ്.അവര്‍ ആ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്, അവര്‍ മോഷ്ടാക്കളാണ് എന്നു ചിന്തിച്ചുകൊണ്ട് കടന്നു പോകുകയാണ   Read More of this news...

പാക്കിസ്ഥാനില്‍ ജനസംഖ്യാകണക്കെടുപ്പ് നിര്‍ണ്ണായകം പോള്‍ ബട്ടി

Source: Vatican Radioപാക്കിസ്ഥാനില്‍ ബുധനാഴ്ച (15/03/17) ആരംഭിച്ച കനേഷുമാരിക്കണക്കെടുപ്പ്  അന്നാട്ടിലെ മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചി‌ടത്തോളം നിര്‍ണ്ണായകമാണെന്ന് മുന്‍ മന്ത്രി പോള്‍ ബട്ടി.പാക്കിസ്ഥാനില്‍ ഇസ്ലാം തീവ്രവാദികള്‍ 2011 ല്‍ വധിച്ച കത്തോലിക്കാമന്ത്രിയായിരുന്ന ഷബാസ് ബട്ടിയുടെ സഹോദരനും അന്നാടിന്‍റെ, ദേശീയ ഐക്യത്തിനായുള്ള വകുപ്പിന്‍റെ ചുമതലവഹിച്ചിരുന്ന മന്ത്രിയുമായിരുന്ന പോള്‍ ബട്ടി വത്തിക്കാന്‍ റേഡിയോയക്കനുവദിച്ച ഒരഭിമുഖത്തിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.20 കോടിയോളം ജനങ്ങളുണ്ടെന്ന് അനൗദ്യഗികമായി കണക്കാക്കപ്പെടുന്ന പാക്കിസ്ഥാനില്‍ അവസാനത്തെ ജനസംഖ്യാകണക്കെടുപ്പു നടന്നത് 19 വര്‍ഷം മുമ്പ്, 1998 ലാണ്.  ക്രൈസ്തവരും ഇതര ന്യൂനപക്ഷങ്ങളും മെയ് 24 വരെ നീളുന്ന ഈ കനേഷുമാരിക്കണക്കെടുപ്പു പ്രകാരം സര്‍ക്കാര്‍ പട്ടികയില്‍ ചേര്‍ക്കപ്പെടുന്ന പക്ഷം അവര്‍ക്ക് ഒത്തൊരുമിച്ച് അവകാശങ്ങള്‍ക്കായി പോരാടാന്‍ കഴിയും എന്നു കരുതുന്നതിനാലാണ് അന്നാട്ടിലെ സകലമതവിശ്വാസികളെയും ഒന്നിപ്പിക്കാന്‍ പോന്നതാണ് ഈ കണക്കെടുപ്പെന്ന ശുഭാപ്തിവിശ്വാസം ദേശീയ കത്തോലിക്കമെത്രാന്‍ സംഘം പുലര്‍ത്തുന്നതെന്ന് പോള്‍ ബട്ടി പറയുന്നു.   Read More of this news...

മാനസാന്തരവും പ്രതികാരാഭിവാഞ്ഛ വെടിയലും സമാധാനത്തിന് അനിവാര്യം

Source: Vatican Radioഇറാക്കില്‍ സമാധാനം സംജാതമാകുന്നതിന് മാനസാന്തരവും പ്രതികാരാഭിവാഞ്ഛ വെടിയലും പൊതുനന്മോന്മുഖമായ പ്രവര്‍ത്തനങ്ങളും അനിവാര്യങ്ങളെന്ന് അന്നാട്ടിലെ കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ.ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ തിരികെപിടിക്കുന്നതിന് നടത്തുന്ന പോരാട്ടത്തില്‍ ഇറാക്കിന്‍റെ  സൈന്യം മുന്നേറുന്നതും 45000 ത്തോളന്മാര്‍ പലായനം ചയ്തിരിക്കുന്നതുമായ പശ്ചാത്തലത്തില്‍ അവിടത്തെ ദുരിതപൂര്‍ണ്ണമായ അവസ്ഥയെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.വെള്ളവും ഭക്ഷണവും വൈദ്യുതിയുമൊന്നുമില്ലാതെ മരുഭൂമിയില്‍ കൂടാരങ്ങളില്‍ ജനങ്ങള്‍ കഴിയുന്ന അവസ്ഥ ശോചനീയമാണെന്നും ശൈത്യം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കയാണെന്നും പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കൊ വേദനയോടെ പറഞ്ഞു.ഭാവിയെക്കുറിച്ച് പ്രത്യാശയുണ്ടെന്നും എന്നാല്‍ ഇവിടെ ജാലവിദ്യയല്ല പ്രവര്‍ത്തനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരിക്കല്‍ മൊസൂള്‍ മോചിതമായാല്‍ അനുരഞ്ജനത്തിനും ഐക്യത്തിനും ബാല്യമുണ്ടെന്ന തന്‍റെ ബോധ്യവും പാത്രിയാര്‍ക്കീസ് സാക്കൊ പ്രകടിപ്പിച്ചു.   Read More of this news...

മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വത്തിക്കാന്‍ പ്രതിനിധി മോണ്‍. ഉര്‍ബാന്‍സിക്

Source: Vatican Radioമാധ്യമങ്ങള്‍ അനുരഞ്ജനത്തിനും കണ്ടുമുട്ടലിനും ഉതകുന്ന ഉപകരണമാകണം. മോണ്‍.ഉര്‍ബാന്‍സിക്മാര്‍ച്ച് ഒന്‍പതാംതീയതി  യൂറോപ്യന്‍ സഹകരണത്തിനും സുരക്ഷയ്ക്കുമായുള്ള ഓര്‍ഗനൈസേഷന്‍ (Organization for Security and Co-operation in Europe -OSCE) സ്ഥിരം കൗണ്‍സിലില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ഈ ഓര്‍ഗനൈസേഷനുവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരംപ്രതിനിധിയായ മോണ്‍. ജാനൂസ് ഉര്‍ബാന്‍സിക് (Msgr. Janusz Urbanczyk).  OSCE-യുടെ പ്രചോദനാത്മകമായ പ്രവര്‍ത്തനറിപ്പോര്‍ട്ടിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിച്ച തന്‍റെ പ്രഭാഷണത്തില്‍, അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, വിവരാവകാശസ്വാതന്ത്ര്യം എന്നിവയ്ക്കു പ്രത്യേകമായ പരിഗണന നല്‍കി. അദ്ദേഹം പറഞ്ഞു:ഫ്രാന്‍സീസ് പാപ്പാ 2016 സെപ്തംബര്‍ 22-ന് പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള ഇറ്റാലിയിലെ ദേശീയ കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു, ''മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രധാനമായ ഒരു ദൗത്യമുണ്ട്, ഒപ്പം, ആ ദൗത്യം വലിയ ഉത്തരവാദിത്വത്തിന്‍റേതാണ്.  ഒരു തരത്തില്‍, നിങ്ങള്‍ ചരിത്രത്തിന്‍റെ ആദ്യ രേഖാചിത്രം വരയ്ക്കുന്നവരാണ്, വാര്‍ത്തകള്‍ നല്‍കിക്കൊണ്ടും, ജനങ്ങള്‍ക്ക് സംഭവങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ടും''.  ഇതിനെക്കുറിച്ച് പരി. സിംഹാസനത്തിനു തികച്ചും ബോധ്യമുണ്ട്...  മാധ്യമങ്ങള്‍ അനുരഞ്ജനത്തിനും കണ്ടുമുട്ടലിനും ഉതകുന്ന ഉപകരണമാകണം.   എല്ലാവരുടെയും നന്മയെ ലക്ഷ്യം വച്ചുകൊണ്ടുള്ള ശുശ്രൂഷയാകണം മാധ്യമപ്രവര്‍ത്തനം.    പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള നാഷണല്‍ കൗണ്‍സിലില്‍ നല്‍കിയ പ്രഭാഷണത്തിലെ പാപ്പായുടെ വാക്കുകള്‍ വീണ്ടും ഉദ്ധരിച്ചുകൊണ്ട്, സത്യത്തോട് ഏറ്റവും അടുത്തുനിന്നുകൊണ്ട് മനസ്സാക്ഷിയ്ക്കുതകുന്നവിധത്തില്‍   Read More of this news...

''സഭയുടെ സാംസ്ക്കാരിക പൈതൃകം വിലമതിക്കുക'': മോണ്‍. ഫ്രഞ്ചേസ്ക്കോ ഫോളോ

Source: Vatican Radioസഭയുടെ സാംസ്ക്കാരിക പൈതൃകം മ്യൂസിയത്തിലെ കാഴ്ചവസ്തുവല്ല.  മോണ്‍. ഫ്രഞ്ചേസ്ക്കോ ഫോളോ.മതങ്ങളുടെ സാംസ്ക്കാരിക പൈതൃകത്തെക്കുറിച്ചുള്ള ദേശീയസമ്മേളനത്തിലാണ്  ഐക്യരാഷ്ട്രസംഘടനയുടെ ഘടകമായ യുനെസ്ക്കോയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകനായ മോണ്‍. ഫ്രഞ്ചേസ്ക്കോ ഫോളോ ഇങ്ങനെ പ്രസ്താവിച്ചത്.''മതങ്ങളുടെ സാംസ്ക്കാരിക പൈതൃകം: അറിയുക, കാത്തുസൂക്ഷിക്കുക, വിലമതിക്കുക'', എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇറ്റലിയിലെ വിചേന്‍സായിലാണ് ഈ  ദേശീയ കോണ്‍ഫറന്‍സില്‍ മാര്‍ച്ച് പത്താംതീയതിയാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. ''വിശ്വാസം ഒരു സംസ്ക്കാരമായി മാറുന്നില്ലെങ്കില്‍ ആ വിശ്വാസം പൂര്‍ണമായി സ്വീകരിക്കപ്പെട്ടിട്ടില്ല''  എന്ന വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകളുദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:''സഭയുടെ സാംസ്ക്കാരിക പൈതൃകം മ്യൂസിയത്തിലെ കാഴ്ചവസ്തുവല്ല...  സഭയുടെ സാംസ്ക്കാരിക പൈതൃകസമ്പത്തിനെ തികച്ചും സാമൂഹിക-സാമ്പത്തിക മാനങ്ങളില്‍ നിന്നുകൊണ്ടുള്ള ഒരു വീക്ഷണമല്ല, അതിന്‍റെ മതപരവും അജപാലനപരവുമായ സംഭാവനയെ തിരിച്ചറിയുന്ന ഒരു ദര്‍ശനമാണ് ആവശ്യമായിരിക്കുന്നത്...  മതപരമായ കലാനിര്‍മിതികള്‍, കലയില്‍നിന്നല്ല, ആരാധനാക്രമപരമായ ദര്‍ശനത്തില്‍നിന്നും ഭക്തിയില്‍നിന്നും ഉത്ഭവിക്കുന്നതാണ്...  കലയുടെ സ്ഫുരണങ്ങള്‍ മതാനുഭവത്തില്‍ നിന്നു രൂപംകൊള്ളുകയാണ്... അവ ലോകം മുഴുവനുംവേണ്ടിയുള്ള മൂല്യവത്തായ സാംസ്ക്കാരിക പൈതൃകസമ്പത്തായി മാറുന്നു''.വിശ്വാസവും സംസ്ക്കാരവും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും ആരാധനാക്രമത്തില്‍നിന്നുത്ഭവിക്കുന്ന കലയെക്കുറിച്ചും പരാമര്‍ശിച്ച അദ്ദേഹം ഇറ്റലിയിലുള്ള അമ്പതുശതമാനത്തോളം വരുന്ന ലോകസാംസ്ക്കാരിക പൈതൃകസ്വത്ത് ക   Read More of this news...

സഭാനവീകരണം മൗലികം - കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍

Source: Vatican Radioനവീകരണം സഭയുടെ മൗലിക മാനമാണെന്ന് വത്തിക്കാന്‍ സംസ്ഥാന കര്യദര്‍ശി  കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.ഇക്കൊല്ലം മാര്‍ച്ച് 13 ഫ്രാന്‍സീസ് പാപ്പായുടെ തിരഞ്ഞെടുപ്പിന്‍റെ നാലാം വാര്‍ഷികദിനമാകയാല്‍ പാപ്പായെയും പാപ്പായുടെ സഭാഭരണത്തെയും അധികരിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് റോമന്‍ കൂരിയാനവീകരണത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഇതു പറഞ്ഞത്.ഈ നവീകരണ പ്രക്രിയ, സുവിശേഷ ശൈലിയില്‍ പറഞ്ഞാല്‍, പരിവര്‍ത്തനം, ന്യായവും ആവശ്യവുമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ സമര്‍ത്ഥിച്ചു.സഭ സദാ തനിമ നിലനിറുത്തുന്നതിനും, അധികൃതമായിരിക്കുന്നതിനും, ചരിത്രഗതിയില്‍ അടിഞ്ഞുകൂടിയ ഘനപടലങ്ങള്‍ നീങ്ങി സഭ സുവിശേഷത്തിന്‍റെ  സുതാര്യതയോടെ തിളങ്ങുന്നതിനും ഈ നവീകരണം ആവശ്യമാണെന്നും ഇവിടെ ഹൃദയ നവീകരണമാണ് സുപ്രധാനമെന്നുമുള്ള ഫ്രാന്‍സീസ് പാപ്പായുടെ ബോധ്യം  കര്‍ദ്ദിനാള്‍ പരോളിന്‍ ആവര്‍ത്തിച്ചു പ്രകടിപ്പിക്കുകയും ചെയ്തു.പ്രശ്നങ്ങള്‍ക്കു നടുവില്‍, സങ്കീര്‍ണ്ണങ്ങളും ആശാങ്കാജനകങ്ങളുമായ പ്രതിസന്ധികള്‍ക്കു മദ്ധ്യേ, പ്രശാന്തതയോടെ നിങ്ങാന്‍ ഫ്രാന്‍സീസ് പാപ്പായ്ക്കുള്ള കഴിവ് ഹൃദയഹാരിയാണെന്നും അദ്ദേഹം പറഞ്ഞു.2013 മാര്‍ 13 നാണ്, വിശ്രമജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പിന്‍ഗാമിയായി അര്‍ജന്തീനക്കാരനായ കര്‍ദ്ദിനാള്‍ ഹൊര്‍ഹെ മാരിയൊ ബെര്‍ഗോള്യൊ തിരഞ്ഞെടുക്കപ്പെട്ടതും പാപ്പാമാരാരുംതന്നെ സ്വീകരിച്ചിട്ടില്ലാത്ത ഫ്രാന്‍സീസ് എന്ന നാമം സ്വീകരിച്ചതും.ഫ്രാന്‍സീസ് പാപ്പായുടെ തിരഞ്ഞെടുപ്പിന്‍റെ വാര്‍ഷികദിനമായ മാര്‍ച്ച് 13 ന് വത്തിക്കാനില്‍ പൊതു അവധിയാണ്.    Read More of this news...

''തര്‍ക്കങ്ങളവസാനിപ്പിക്കാന്‍ യുദ്ധം; ഇതു മിഥ്യാബോധം'': ആര്‍ച്ചുബിഷപ്പ് ജുര്‍കോവിക്

Source: Vatican Radio''തര്‍ക്കങ്ങളവസാനിപ്പിക്കാന്‍ യുദ്ധം; എന്ന ആശയം വെറും മിഥ്യാബോധം'': ആര്‍ച്ചുബിഷപ്പ് ജുര്‍കോവിക്ജനീവയിലെ ഐക്യരാഷ്ട്രസംഘടനയ്ക്കും മറ്റ് അന്താരാഷ്ട്ര സംഘടകള്‍ക്കുംവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍കോവിക് 2017 മാര്‍ച്ച് 14-ന്, ഐക്യരാഷ്ട്രസംഘടനയുടെ  മനുഷ്യാവകാശകൗണ്‍സിലില്‍ സിറിയന്‍ അറബ് റിപ്പബ്ലിക്കിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള സംവാദത്തില്‍ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു.ആറുവര്‍ഷങ്ങളിലെ യുദ്ധങ്ങളും സംഘട്ടനങ്ങളും മൂലം സിറിയന്‍ അറബ് റിപ്പബ്ലിക്കിനുണ്ടായിട്ടുള്ള തകര്‍ച്ച അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍നിന്നും മറ്റു രേഖകളില്‍നിന്നും തെളിയുന്ന വസ്തുതകള്‍ നിരത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചുഈ യുദ്ധത്തിന്‍റെ തിക്തഫലമനുഭവിക്കുന്ന ലക്ഷക്കണക്കിനിരകള്‍ പരിക്കേറ്റവരും  കുടുംബജീവിതം താറുമാറാക്കപ്പെട്ടവരുമായി ഉണ്ട്.  വാസസ്ഥലങ്ങളും സ്കൂളുകളും ആതുരാലയങ്ങളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു.  എല്ലാ നഗരങ്ങളും നാശക്കൂമ്പാരമായി. പോഷകാഹാരം, ആതുരശ്രൂഷ എന്നിവ അന്യമാണ്.  ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ക്കാവശ്യമായ സഹായത്തിനുവേണ്ടിയും, സമാധാനത്തിനും ക്ഷമയ്ക്കുംവേണ്ടിയും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഈ പ്രഭാഷണം, ഓരോ വ്യക്തിയിലുമുള്ള അന്തസ്സ് മാനിക്കപ്പെടണമെന്ന് വത്തിക്കാന്‍റെ പ്രതിനിധിയെന്ന നിലയില്‍ ഊന്നിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്.   Read More of this news...

പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ഈ വര്‍ഷത്തെ മാധ്യമദിന സന്ദേശം

Source: Vatican Radio"ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെകൂടെയുണ്ട്...!" (ഏശയ 43, 5).  സമകാലീന ലോകത്തോട് പ്രത്യാശയും ആത്മവിശ്വാസവും  സംവേദിക്കാം.ഈ വര്‍ഷത്തെ ലോക മാധ്യമദിനത്തിനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശമാണിത്. മാധ്യമപ്രവര്‍ത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളില്‍ - 2017 ജനുവരി 24-Ɔ൦ തിയതിയാണ് ഇത് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്:1. ആമുഖം - കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്താംവാര്‍ത്തകള്‍ തത്സമയവും അതിവേഗവും വ്യാപകമായും ആശയവിനിമയംചെയ്യുന്നത് ആധുനിക മാധ്യമ സൗകര്യങ്ങളാണ്. അതിന് നാം നന്ദിപറയേണ്ടത് ആധുനിക സാങ്കേതിക പുരോഗതിക്കാണ്. ശരിയും തെറ്റും, നന്മയും തിന്മയും, സത്യവും അസത്യവും ഇടകലര്‍ന്നതാണ് വാര്‍ത്തകള്‍. അതുകൊണ്ടാണ് ധാന്യം പൊടിക്കുന്ന ഒരു തിരികല്ലിനോട് ആശയങ്ങള്‍ നിരന്തരമായി മഥിക്കുന്ന മനുഷ്യമനസ്സിനെ ആദിമ ക്രൈസ്തവ സമൂഹം ഉപമിച്ചത്. എന്തുപൊടിക്കണമെന്നു തീരുമാനിക്കുന്നത് ഉടമസ്ഥനാണ്. അത് നല്ല ഗോതമ്പാകാം, അല്ലെങ്കില്‍ നെല്ലോ പുല്ലോ, പാഴ്പ്പുല്ലോ പതിരോ ആവാം. മനുഷ്യമനസ്സ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്ത് സംസ്ക്കരിച്ചെടുക്കണം എന്നു തീരുമാനിക്കേണ്ടത് നിങ്ങളും ഞാനുമാണ്, നമ്മള്‍ ഓരോരുത്തരുമാണ് (cf. St. John Cassian, Epistle to Leontius).ദിനംപ്രതി വിവരശേഖരത്തിന്‍റെ ധാരാളിത്തം അനുവാചകര്‍ക്ക് സാങ്കേതികമായോ വ്യക്തിപരമായോ 'അരച്ചുപൊടിച്ചു' നല്കാന്‍ ആശയവിനിമയത്തിലൂടെ അദ്ധ്വാനിക്കുന്ന മാധ്യമപ്രവര്‍ത്തകരെയാണ് ഈ സന്ദേശത്തിലൂടെ അഭിസംബോധനചെയ്യാന്‍ ആഗ്രഹിക്കുന്നത്. യാഥാര്‍ത്ഥ്യ ബോധത്തോടെയും സത്യസന്ധമായും ചുറ്റുമുള്ള ലോകത്തെ കാണാന്‍ എല്ലാവരെയും സഹായിക്കേണ്ട ഉത്തരവാദിത്ത്വം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. ആശയവിനിമയത്തിന്‍റെ ക്രിയാത്മകമായ പ്   Read More of this news...

സംഭാഷണവും ശ്രവണവും:മെച്ചപ്പെട്ട ലോകത്തിന്‍റെ നിര്‍മ്മിതിക്ക്

Source: Vatican Radioമെച്ചപ്പെട്ടൊരു ലോകത്തിന്‍റെ നിര്‍മ്മിതിക്ക് സംഭാഷണവും ശ്രവണവും വഴി സംഭാവനയേകാന്‍ കഴിയുമെന്ന് മാര്‍പ്പാപ്പാ.ഏകാന്തതയോ, ആകുലതകളോ,വേദനകളോ അനുഭവിക്കുന്നവര്‍ക്ക് അത് ഒരു സുഹൃത്തിനോടെന്നപോലെ ടെലഫോണിലൂടെ പങ്കുവയ്ക്കാനും അങ്ങനെ സാന്ത്വനമനുഭവിക്കാനും  അവസരമേകുന്ന "ടെലെഫോണ്‍ സുഹൃത്ത്" എന്നര്‍ത്ഥം വരുന്നതും ഇറ്റലിയില്‍ 1967 മുതല്‍ പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സേവന സംഘടനയായ "തെലേഫൊണൊ അമീക്കൊ" (TELEFONO AMICO) യുടെ 400 ഓളം പ്രതിനിധികളെ ശനിയാഴ്ച (11/03/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഭിന്നിപ്പുകളെയും സംഘര്‍ഷങ്ങളെയും ചെറുത്തുകൊണ്ട് ലോകത്തെ ഉള്‍ക്കൊള്ളലിന്‍റെയും ആദരവിന്‍റെയും ഇടമാക്കി മാറ്റാന്‍ സംഭാഷണവും ശ്രവണവും വഴി സാധിക്കുമെന്നും പാപ്പാ പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതായ വന്‍ നഗരങ്ങളില്‍ മനുഷ്യത്വപരമായ ജീവിതത്തിന് കുറവുസംഭവിച്ചുകൊണ്ടിരിക്കുന്നതും വ്യക്തികള്‍ അത്തരം ജീവിതാവസ്ഥയോടു ഇഴുകിച്ചേര്‍ന്നുകൊണ്ടിരിക്കുന്നതുമായ വസ്തുതയെക്കുറിച്ച് അനുസ്മരിച്ച പാപ്പാ അവിടങ്ങളില്‍ നിസ്സംഗത വ്യാപകമാണെന്നും, വിനിമയം കൂടുതലും വ്യക്തികള്‍ നേരിട്ടല്ല പ്രത്യുത വിനിമയോപാധികളിലൂടെയാണെന്നും അതുപോലെതന്നെ അസ്തിത്വത്തിന് അടിത്തറയായ സുദൃഢമായ മൂല്യങ്ങളുടെ അഭാവമുണ്ടുന്നും, സമ്പത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും സംസ്കാരമാണ് അവിടെ പ്രബലമെന്നും വിശദീകരിച്ചു.ഇത്തരം ചുറ്റുപാടുകളില്‍ സംഭാഷണവും ശ്രവണവും അനിവാര്യമാണെന്ന് പ്രസ്താവിച്ച പാപ്പാ പരസ്പരം അറിയാനും ആവശ്യങ്ങള്‍ പരസ്പരം മനസ്സിലാക്കാനും സംഭാഷണം നമ്മെ പ്രാപ്തരാക്കുന്നുവെന്നും സംഭാഷണം വ്യക്തികളില്‍ പരസ്പരം തുറവുകാട്ടുന്ന ഒരു മനോഭാവം സംജാതമ   Read More of this news...

''സഭയുടെ വിശ്വാസ്യത തെളിയിക്കപ്പെടുന്നത് കാരുണ്യത്തില്‍'': ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radioഉപവിയുടെ അന്താരാഷ്ട്രസംഘം (AIC), 2017-ല്‍ അതിന്‍റെ സ്ഥാപനത്തിന്‍റെ നാനൂറു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് മാര്‍ച്ചു 12-15 തീയതികളില്‍, ''വി. വിന്‍സെന്‍റിനോടൊന്നിച്ച് നാനൂറു വര്‍ഷങ്ങള്‍: നമ്മു‌ടെ പൊതുഭവനത്തില്‍ ഭാവിയിലേക്കുള്ള വഴിയിലൂടെ'' എന്ന വിഷയത്തെ അധികരിച്ച് ഫ്രാന്‍സിലെ ഷാതിലോണില്‍ നടക്കുന്ന പ്രതിനിധികളുടെ രാജ്യാന്തര അസംബ്ലിയ്ക്കു നല്‍കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സന്ദേശം അയച്ചത്.അസംബ്ലിയിലെ അംഗങ്ങളെ സംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു:ഈ മനോഹരമായ ജോലി, ഏറ്റവും ദരിദ്രരായവര്‍ക്കുനേരെയുള്ള ദൈവത്തിന്‍റെ കരുണയ്ക്ക് ആധി കാരികസാക്ഷ്യം നല്‍കിക്കൊണ്ട് ഇനിയും തുടരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു...ഈ ഉപവിപ്രവര്‍ത്തനങ്ങള്‍ ജനിച്ചത് പാവങ്ങളുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും നേര്‍ക്കുള്ള വി. വിന്‍സെന്‍റ് ഡിപോളിന്‍റെ അലിവും അനുകമ്പയും നിറഞ്ഞ ഹൃദയത്തില്‍ നിന്നാണ്.പാവങ്ങള്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവിടുത്തെ സഹിക്കുന്ന ശരീരത്തിന്‍റെ അവയവങ്ങളാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞു.  ഈ ദരിദ്രരും സഭയെ പടുത്തുയര്‍ത്തുന്നവരും അവരുടെ രീതിയില്‍ നമ്മെ മാനസാന്തരപ്പെടുത്തുന്നവരുമാണ്. 'ദൈവത്തിന്‍റെ സ്നേഹം ഈ ഭൂമിയില്‍ പ്രവൃത്തിയായി മാറേണ്ടതിന് നമ്മുടെ സഹകരണം ചോദിക്കുന്നത് എന്തൊരു ദൈവപരിപാലനയാണ്?' എന്നു വിസ്മയത്തോടെ ചോദിക്കുന്ന പാപ്പാ, സഭയുടെ വിശ്വസനീയത പ്രതീക്ഷയുടെ വാതില്‍ തുറക്കുന്ന കരുണാര്‍ദ്രസ്നേഹത്തിന്‍റെയും അനുകമ്പയുടെയും വഴിയിലാണ്; അത് നിങ്ങളുടെ വ്യക്തിപരമായ സാക്ഷ്യമാകുമ്പോഴാണ്, എന്ന് ഈ സന്ദേശത്തിലൂടെ അവരെ ഉദ്ബോധിപ്പിച്ചു. അപ്പസ്തോലികാശീര്‍വാദം നല്‍കിക്കൊണ്!   Read More of this news...

ക്രിയാത്മക വിമർശനങ്ങളിലൂടെ സമഗ്രതയ്ക്കായി കൈകോർക്കണം: കർദിനാൾ മാർ ആലഞ്ചേരി

Source: Sunday Shalom കൊച്ചി: വിമർശനങ്ങൾ ക്രിയാത്മകമാകുമ്പോഴാണു സഭയുടെയും സമൂഹത്തിന്റെയും സമഗ്രതയ്ക്കായുള്ള പ്രയത്‌നങ്ങളിൽ കൈകോർക്കാൻ നമുക്കു സാധിക്കുകയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. നാലാമതു സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയിലെ ചർച്ചകളുടെയും പഠനങ്ങളുടെയും വെളിച്ചത്തിൽ മേജർ ആർച്ച്ബിഷപ് പുറപ്പെടുവിച്ച ഒന്നായി മുന്നോട്ട് എന്ന അജപാലന പ്രബോധനരേഖയെ ആസ്പദമാക്കി എറണാകുളം-അങ്കമാലി അതിരൂപതാതല പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ തലങ്ങളിലും ലളിതമായ ജീവിത, നേതൃത്വ ശൈലികൾ ഇന്നു കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. ലാളിത്യത്തിനെതിരെയുള്ള വെല്ലുവിളികളെ അതിജീവിക്കാൻ നമുക്കു സാധിക്കണം. സഭയുടെ ഏതെങ്കിലും തലങ്ങളിലോ വിഭാഗങ്ങളിലോ മാത്രമല്ല ലാളിത്യം പ്രകാശിതമാകേണ്ടത്. അതു സഭ മുഴുവന്റെയും സമഗ്രദർശനമാകണം. ലാളിത്യത്തിന്റെ സാക്ഷ്യമാകണം നാം ലോകത്തിനു നൽകേണ്ടത്. ലാളിത്യം ഉൾപ്പടെ ക്രിസ്തീയ ജീവിതദർശനങ്ങൾക്കു കുടുംബങ്ങൾ പരിശീലന വേദിയാകണമെന്നും മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു. അങ്കമാലി സുബോധന പാസ്റ്ററൽ സെന്ററിൽ നടന്ന പഠനശിബിരത്തിൽ സീറോ മലബാർ സഭയുടെ വളർച്ചയും വ്യാപനവും സമകാലീന വസ്തുതകൾ, കുടുംബ സാക്ഷ്യം മാറുന്ന കാലവും മാറേണ്ട ശൈലികളും, ക്രിസ്തീയ ലാളിത്യം കാലത്തിന്റെ പ്രവാചക ദർശനം എന്നീ വിഷയങ്ങളിൽ കാഞ്ഞൂർ ഫൊറോന വികാരി റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ, അതിരൂപത മതബോധന ഡയറക്ടർ റവ. ഡോ. ജോയ്‌സ് കൈതക്കോട്ടിൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവർ പ്രബന്ധാവതരണം നടത്തി. അങ്കമാലി ബസിലിക്ക റെക്ടർ റവ.ഡോ. കുര്യാക്കോസ് മുണ്ടാടൻ മോഡറേറ്ററായിരുന്നു. സുബോധന ഡയറക്ടർ ഫാ. ഷിനു ഉതുപ്പാൻ, കാത്തലിക് കൗൺസിൽ ഓഫ് ഇ&#   Read More of this news...

കത്തോലിക്ക മാധ്യമ പ്രവർത്തകർ യേശുവിന്റെ വക്താക്കളായി മാറണം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

Source: Sunday Shalom കൊച്ചി: കത്തോലിക്ക മാധ്യമ പ്രവർത്തകർ യേശുവിന്റെ വക്താക്കളായി മാറണമെന്ന് കെആർഎൽസിബിസി മീഡിയാ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. 2017 ഒക്‌ടോബറിൽ വല്ലാർപാടത്ത് നടക്കാനിരിക്കുന്ന ബിസിസി കൺവെൻഷന്റെയും മിഷൻ കോൺഗ്രസിന്റെയും മുന്നോടിയായുള്ള കേരള ലത്തീൻ കത്തോലിക്ക സഭ മാധ്യമ കമ്മീഷന്റെ കൂട്ടായ്മ ആശിർഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും നല്ല സന്ദേശവാഹകനായിരുന്നു യേശു. ദൈവത്തിന്റെ സന്ദേശം ഭൂമിയിലേക്ക് ഫലപ്രദമായി എത്തിച്ചത് യേശുവായിരുന്നു. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവാൻ തന്റെ ശിഷ്യരോട് യേശു ആവശ്യപ്പെട്ടു. യേശുവിന്റെ കൽപന അനുസരിക്കുവാനും യേശുവിന്റെ ശിഷ്യരെ പോലെ യേശുവിന്റെ വക്താക്കളായി മാറാനും നമുക്ക് സാധിക്കണം. വല്ലാർപാടത്തു നടക്കാനിരിക്കുന്ന മിഷൻ കോൺഗ്രസിന്റെയും ലക്ഷ്യം ജനങ്ങളെ സുവിശേഷചൈതന്യത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. സഭയുടെ അസ്ഥിത്വം തന്നെ സുവിശേഷവത്കരണത്തിലാണെന്ന് നാം തിരിച്ചറിയണം. ഈ കാലഘട്ടത്തിൽ മാധ്യമങ്ങൾക്കുള്ള പ്രാധാന്യം ഏവർക്കും അറിവുള്ളതാണ്. സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനവും വർദ്ധിച്ചുവരികയാണ്. ഈ അവസരം ഫലപ്രദമായി നാം വിനിയോഗിക്കണം. തിന്മക്കെതിരെ പ്രവർത്തിക്കുവാനുള്ള ശക്തമായ ആയുധമായി മാധ്യമങ്ങളെ മാറ്റണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു. ബിസിസി കൺവെൻഷൻ മീഡിയാ കമ്മിറ്റി ചെയർമാൻ മോൺ. ക്രിസ്തുദാസ് അദ്ധ്യക്ഷനായിരുന്നു. മാധ്യമപ്രവർത്തകരായ ഇഗ്നേഷ്യസ് ഗൊൺസാൽവസ്, ജെക്കോബി എന്നിവർ ക്ലാസുകൾ നയിച്ചു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പമ്പിൽ, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ബിസിസി കമ്മീഷൻ സെക്രട്ടറി ഫാ. ഗ്രിഗറി ആർബി, മോൺ. !   Read More of this news...

1
...