News & Events

റവ.ഡോ. തോമസ് തറയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ

Source: Deepikaകോട്ടയം: ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ഇടവകാംഗമായ റവ. ഡോ.തോമസ് (ടോമിച്ചൻ) തറയിലി (44)നെ സീറോ മലബാർ സഭാ സിനഡ് തെരഞ്ഞെടുത്തു. ശനിയാഴ്ച വൈകുന്നേരം 4.30ന് സഭാ ആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. മാർ ജോർജ് ആലഞ്ചേരിയും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും നിയുക്‌ത മെത്രാനെ സ്‌ഥാനചിഹ്നങ്ങൾ അണിയിച്ചു. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ ആലപ്പുഴ പുന്നപ്രയിലുള്ള ധ്യാന, കൗൺസിലിംഗ് കേന്ദ്രമായ ദനഹാലയയുടെ ഡയറക്ടറാണ് റവ.ഡോ. ടോമി തറയിൽ. ചങ്ങനാശേരി തറയിൽ പരേതനായ ജോസഫ് (കുഞ്ഞ് സാർ, ചേപ്പാട് ക്രൈസ്റ്റ് കിംഗ് എച്ച്എസ് മുൻ അധ്യാപകൻ) മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയയാളാണ്. റവ.ഡോ. ടോമി തറയിൽ 2000 ജനുവരി ഒന്നിന് മാർ ജോസഫ് പൗവത്തിലിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലായിരുന്നു ഉപരിപഠനം. വചനപ്രഘോഷകനും ധ്യാനഗുരുമാണ് അദ്ദേഹം. 1989-ൽ വൈദിക പരിശീലനത്തിനായി കുറിച്ചി മൈനർ സെമിനാരിയിൽ ചേർന്നു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്‌ത മെത്രാൻ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു മനശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. പുതിയ മെത്രാന്റെ നിയമനത്തോടെ സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി.    Read More of this news...

2018-ലെ മെത്രാന്‍സിനഡിന് ഒരുക്കമായുള്ള രേഖ: സ്നേഹശിഷ്യന്‍റെ കാല്‍ച്ചുവടുകളില്‍

Source: Vatican Radio''യുവജനം, വിശ്വാസവും ദൈവവിളിവിവേചിക്കലും'' എന്ന വിഷയത്തെ ആധാരമാക്കി 2018 ഒക്ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് ഒരുക്കമായുള്ള രേഖ  പ്രസിദ്ധീകരിച്ചു.  2017 ജനുവരി പതിമൂന്നാം തീയതി സിനഡിനൊരുക്കമായുള്ള ഈ രേഖ, ''സ്നേഹിക്കപ്പെട്ട ശിഷ്യന്‍റെ കാല്‍ച്ചുവടുകളില്‍'' എന്ന ശീര്‍ഷകത്തോടെയാണ്  പ്രസിദ്ധീകൃതമായിരിക്കുന്നത്.  ഇന്നത്തെ യുവജനങ്ങളുടെ ലോകത്തെ മനസ്സിലാക്കുന്നതിനും ഇന്‍സ്ട്രുമെന്തും ലബോറിസ്  (Instrumentum Laboris) എന്ന സിനഡുരേഖ തയ്യാറാക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനുതകുന്ന ചോദ്യങ്ങളോടെ പുറത്തിറക്കിയിരിക്കുന്ന ഈ രേഖ മൂന്നധ്യായങ്ങളിലായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.ആദ്യാധ്യായം ഇന്നത്തെ യുവജനങ്ങളുടെ ലോകത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടാമധ്യായം അവരുടെ വിശ്വാസത്തെക്കുറിച്ചും ദൈവവിളി വിവേചിക്കലിനെക്കുറിച്ചും, അതായത് വരുന്ന സിനഡിന്‍റെ വിഷയംതന്നെ ചര്‍ച്ച ചെയ്യുന്നു.  അതിനുള്ള അജപാലനപദ്ധതി വിശദീകരിക്കുന്ന മൂന്നാമധ്യായത്തില്‍ യുവജനങ്ങളോടൊത്തുള്ള സഹഗമനവും അതിനുള്ള പ്രവര്‍ത്തനസംഘവും വിഭവങ്ങളും എങ്ങനെയായിരിക്കണമെന്ന വിഷയമാണ് പഠനവിഷയമാക്കിയിരിക്കുന്നത്.  ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഉപയുക്തമായ ചോദ്യാവലികൂടി ചേര്‍ത്തിരിക്കുന്ന ഈ രേഖ തികച്ചും വരാന്‍ പോകുന്ന സിനഡിനു സമഗ്രമായ ഒരു തയ്യാറെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.   Read More of this news...

മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍റെ വകുപ്പും കുടിയേറ്റക്കാരുടെ ദിനവും

Source: Vatican Radioമാനവശേഷിക്കായുള്ള സഭാപ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കാന്‍ സമൂഹ്യസമ്പര്‍ക്കമാധ്യങ്ങള്‍ (Social Media) കൂടുതല്‍ ഉപയോഗപ്പെടുത്തും. പാപ്പാ ഫ്രാന്‍സിസ് ക്രമപ്പെടുത്തിയ പുതിയ വകുപ്പിന്‍റെ തലവന്‍ (Prefect),  കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സനാണ് ഇങ്ങനെ പ്രസ്താവിച്ചത്.  പാപ്പാ ഫ്രാന്‍സിസ് നവീകരിച്ചു രൂപപ്പെടുത്തിയ മാനവസുസ്ഥിതിക്കായുള്ള വകുപ്പിന്‍റെ  (Department of Integral Human Development)  വെബ്-സൈറ്റ് (Website) കൂടാതെ   ട്വിറ്റര്‍ (twitter), ഫെയിസ് ബുക്ക് (facebook), യൂട്യൂബ് (Youtube) എന്നിങ്ങനെയുള്ള ഡിജിറ്റല്‍ മാധ്യമശൃംഖലകളിലൂടെ മാനവികതയുടെ സുസ്ഥിതിക്കായുള്ള ചിന്തകളും ബോധവത്ക്കരണ സന്ദേശങ്ങളും ഇംഗ്ലിഷ് ഉള്‍പ്പെടെ 6 ഭാഷകളില്‍ കണ്ണിചേര്‍ത്തുകൊണ്ടാണ് പ്രവര്‍ത്തനപദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വ്യക്തമാക്കി.ജനുവരി 15-Ɔ൦ തിയതി ഞായറാഴ്ച സഭ കുടിയേറ്റക്കാരുടെ 103-Ɔമത് ആഗോളദിനം ആചരിക്കുകയാണ്. കുടിയേറ്റക്കാരും വ്രണിതാക്കളും നിരാലംബരുമായ കുട്ടികളും, അഭയാര്‍ത്ഥികളായ യുവജനങ്ങളും ഇന്നു ലോകത്ത് നിരവധിയാണ്. ഒരിടവുമില്ലാതെ അലയുന്ന ആയിരങ്ങള്‍ മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നുണ്ട്. അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായവരുടെ യഥാര്‍ത്ഥമായ ജീവിതചുറ്റുപാടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി ഊര്‍ജ്ജിതപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജനുവരി 12-Ɔ൦ തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇക്കാര്യം വിശദീകരിച്ചത്.2017-മാണ്ടിലെ കുടിയേറ്റക്കാരുടെ ആഗോള ദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചിരിക്കുന്ന സന്ദേശം - "വിപ്രവാസത്തിലെ നിരാലംബരും വ്രണിതാക്കളുമായ കുട്ടികള്‍" എന്നാണ്. താഴെക്കൊടുത്തിരിക്കുന്ന 10 ചിന്തകളിലൂടെയാണ് പാപ്പാ സന്ദേശം വിപുലീ&#   Read More of this news...

സ്നേഹത്തിന്‍റെ ആനന്ദവും അടുത്ത സിനഡുസമ്മേളനവും

Source: Vatican Radioജീവിതത്തിന്‍റെ ശരിയായ തിരഞ്ഞെടുപ്പുകളിലേയ്ക്ക് യുവജനങ്ങളെ നയിക്കുകയാണ് മെത്രാന്മാരുടെ അടുത്ത സിനഡു സമ്മേളനത്തിന്‍റെ ലക്ഷ്യമെന്ന് സിനഡിന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസേരി പ്രസ്താവിച്ചു. ഒകടോബര്‍ 2018-ലാണ് അടുത്ത സിനഡ് സമ്മേളനം. "യുവജനങ്ങളുടെ വിശ്വാസവും, ജീവിത തിരഞ്ഞെടുപ്പുകളും" എന്നതാണ് പ്രമേയം.ജനുവരി 12-Ɔ൦ തിയതി വ്യാഴാഴ്ചത്തെ വത്തിക്കാന്‍റെ ദിനപത്രം 'ഒസര്‍വത്തോരെ റൊമാനോ'യ്ക്കു (L'Osservatore Romano)  നല്കിയ അഭിമുഖത്തിലാണ് യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള അടുത്ത സിന‍ഡു സമ്മേളനത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.കുടുംബങ്ങളെക്കുറിച്ചുള്ള കഴിഞ്ഞ രണ്ടു സിന‍ഡുകളില്‍നിന്നും ഉരുത്തിരിഞ്ഞ പ്രബോധനമാണ് Amoris Laetitia 'സ്നേഹത്തിന്‍റെ ആനന്ദം'. യുവജനങ്ങളുടെ ജീവിത തിരഞ്ഞെടുപ്പുകളിലേയ്ക്കും, വിശിഷ്യാ അവരില്‍ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്ന കുടുംബാംന്തസ്സിലേയ്ക്കും പ്രവേശിക്കുന്നതിന് സഹായകമാകുന്ന രീതിയിലാണ് 2018-ലെ സിനഡിന്‍റെ പ്രമേയം ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വ്യക്തമാക്കി.കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിന്‍റെ പ്രബോധനം 'സ്നേഹത്തിന്‍റെ ആനന്ദം'  മാനവികതയ്ക്ക്, വിശിഷ്യാ കുടുംബങ്ങള്‍ക്കുള്ള സഭയുടെ വിലപ്പെട്ട സമ്മാനമാണ്. അതുമായി ബന്ധപ്പെട്ടുവരുന്ന അടുത്ത സിനഡില്‍, യുവജനങ്ങളുടെ ജീവിതാന്തസ്സിന്‍റെ തിരഞ്ഞെടുപ്പ് - വിവാഹം, കുടുംബജീവിതം, മറ്റു ജീവിതാവസ്ഥകളിലേയ്ക്കുള്ള അവരുടെ ദൈവവിളി എന്നീ വിഷയങ്ങള്‍ പ്രത്യേകമായി ചര്‍ച്ചചെയ്യപ്പെടും. അതിനാല്‍ കുടുംബങ്ങളെക്കുറിച്ചുള്ള കഴിഞ്ഞ സിനഡിന്‍റെ തുടര്‍ച്ചതന്നെയാണ് യുവജനങ്ങള്‍ക്കായുള്ള ആസന്നമാകുന്ന സിനഡില്‍ പാപ്പാ ഫ്രാന്‍സ   Read More of this news...

കാരുണ്യക്കൂട്ടായ്മ ഫിലിപ്പീന്‍സില്‍

Source: Vatican Radioഫിലിപ്പീന്‍സില്‍ സമ്മേളിക്കുന്ന കാരുണ്യത്തിന്‍റെ നാലാമത് ആഗോള അപ്പസ്തോലിക സമ്മേളനത്തിന് (World Apostolic Congress on Mercy : Wacom IV) പാപ്പാ ഫ്രാന്‍സിസ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചു. ഫ്രാന്‍സിലെ  ലിയോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഫിലിപ്പെ ബാര്‍ബെരീനെയാണ് തന്‍റെ പ്രത്യേക പ്രതിനിധിയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്.ഈ രാജ്യാന്തര അപ്പസ്തോലിക സമ്മേളനത്തിന്‍റെ സെക്രട്ടറി ജനറലും, ഫ്രാന്‍സിലെ ആര്‍സ് എന്ന സ്ഥലത്തെ വികാരിയുമായ ഫാദര്‍ പാട്രിക് ചോചോല്‍സ്കിയെയും, പ്രസ്ഥാനത്തിന്‍റെ ഏഷ്യന്‍ വിഭാഗം സെക്രട്ടറി ജനറലും, ഫിലിപ്പീന്‍സിലെ കാരുണ്യത്തിന്‍റെ ദേശീയ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ റെക്ടറുമായ ഫാദര്‍ വിക്ടര്‍ തെനോരിയോ-യെയും കര്‍ദ്ദിനാള്‍ ബാര്‍ബെരീനോടൊപ്പം പ്രതിനിധി സംഘത്തില്‍ പാപ്പാ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ജനുവരി 12-Ɔ൦ തിയതി പ്രസിദ്ധപ്പെടുത്തിയ വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.ജനുവരി 16-മുതല്‍ 20-വരെ തിയതികളിലാണ് ഫിലിപ്പീന്‍സില്‍‍ കാരുണ്യത്തിന്‍റെ ആഗോള അപ്പസ്തോലിക സമ്മേളനം നടക്കാന്‍ പോകുന്നത്. "കാരുണ്യത്തിന്‍റെ കൂട്ടായ്മയും പ്രേഷിതദൗത്യവും" എന്ന പ്രമേയവുമായിട്ടാണ് നാലാമത് രാജ്യാന്തര പ്രേഷിതസമ്മേളനം തലസ്ഥാനനഗരമായ മനിലയില്‍ ആരംഭിക്കുന്നത്.മനിലയിലെ ഭദ്രാസനദേവാലയം, സെന്‍റ് തോമസ് യൂണിവേഴ്സിറ്റി ക്യാമ്പസ്, ബതാംഗാസ്, ബുലാകാന്‍, ബത്താന്‍ എന്നിങ്ങനെ ഫിലിപ്പീന്‍സിന്‍റെ വിവിധ വേദികളിലായിട്ടാണ് കാരുണ്യത്തിന്‍റെ രാജ്യാന്തര അപ്പസ്തോലിക സംഗമം ഓരോ ദിവസവും അരങ്ങേറുന്നത്.   Read More of this news...

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സമാധാനവഴികളെക്കുറിച്ച്

Source: Vatican Radioലോകത്തോടു സഭ കാണിച്ച ദൈവികമായ ഔദാര്യമായിരുന്നു കാരുണ്യത്തിന്‍റെ ജൂബിലി. ദക്ഷിണാഫ്രിക്കന്‍ രാജ്യമായ അംഗോളയുടെ വത്തിക്കാനിലേയ്ക്കുള്ള അംബാസഡര്‍, ഫെര്‍ണാണ്ടസ് ആര്‍മീന്തോ വെയിരായുടെ പ്രസ്താവനയാണിത്.180 രാജ്യങ്ങളില്‍നിന്നും വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരെ ജനുവരി 9-Ɔ൦ തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് ക്ലെമെന്‍റൈന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച് പുതുവത്സരസന്ദേശം നല്കി. പാപ്പാ നല്കിയ സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പ്രഭാഷണത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ടാണ് വെയിരാ ഇങ്ങനെ പ്രസ്താവിച്ചത്. വത്തിക്കാനിലേയ്ക്കുള്ള നയതന്ത്രപ്രതിനിധികളുടെ തലവന്‍ (Dean of the Diplomatic Corps to the Holy See) എന്ന നിലയിലാണ് പാപ്പായുടെ സാന്നിദ്ധ്യത്തില്‍ അംബാസിഡര്‍ വെയിരാ നന്ദിയര്‍പ്പിച്ചത്.വിവിധതരത്തിലുള്ള സംഘട്ടനങ്ങളാല്‍ സമാധാനമില്ലാതെ കേഴുന്ന രാജ്യങ്ങള്‍ക്ക് അവരുടെ യാതനകള്‍ ലഘൂകരിക്കാനുള്ള അനുരഞ്ജനത്തിന്‍റെ മാര്‍ഗ്ഗമായിരുന്നു കാരുണ്യത്തിന്‍റെ ജൂബിലി ആചരണം. അതില്‍നിന്നും ഉരുത്തിരിഞ്ഞ Misericordia et Misera, 'കാരുണ്യവും കദനവും'  എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രബോധനം ദൈവികകാരുണ്യത്തോടുള്ള ഭക്തിയിലും വിശ്വാസത്തിലും മെനഞ്ഞെടുത്ത ഒളിമങ്ങാത്ത മാനവികസാക്ഷ്യമാണ് പ്രതിഫലിപ്പിക്കുന്നത്. വെയിരാ പ്രസ്താവിച്ചു. ക്ഷമയാണ് അനുരഞ്ജനത്തിനുള്ള ഏകമാര്‍ഗ്ഗമെന്ന് ലോകത്തിന് വ്യക്തമാക്കിക്കൊടുക്കാന്‍ 'കരുണ' യെന്ന പുണ്യത്തിന്‍റെ അര്‍ത്ഥം ജൂബിലിവര്‍ഷത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ചുരുളഴിച്ചു തന്നു. അമൂര്‍ത്തമായ ദൈവികപുണ്യമല്ല കാരുണ്യം. മറിച്ച് മാപ്പുനല്കിയും മാപ്പുസ്വീകിരിച്ചും അനുദിനം ജീവിക്കേണ്ടതും, ക്ഷമയിലൂടെ യാഥാര്‍ത്ഥ്യമാക്കേണ്ടതുമായ മാനുഷികഗുണവും പുണ്യവുമാ   Read More of this news...

''നിങ്ങള്‍ എന്‍റെ ഹൃദയത്തിലാണ്''. യുവജനങ്ങളോട് ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radio''യുവജനം വിശ്വാസവും ദൈവവിളിവിവേചിക്കലും'' എന്ന വിഷയത്തെ ആധാരമാക്കി, 2018 ഒക്ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് ഒരുക്കമായി തയ്യാറാക്കിയിരിക്കുന്ന രേഖ അവതരിപ്പിച്ചുകൊണ്ട് പാപ്പാ നല്കിയിരിക്കുന്ന കത്തിലാണ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത്. ''നിങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളാകുന്നതിന് ഞാനാഗ്രഹിക്കുന്നു.  കാരണം, നിങ്ങള്‍ എന്‍റെ ഹൃദയത്തിലാണ്''.  2017 ജനുവരി പതിമൂന്നാംതീയതി, വെള്ളിയാഴ്ച, പ്രസിദ്ധീകരിച്ച ഈ കത്തില്‍ സിനഡിനൊരുക്കമായുള്ള രേഖയെ  'സിനഡ് യാത്രയുടെ ദിശാസൂചിക' എന്നാണ് ഈ കത്തില്‍ പാപ്പാ വിശേഷിപ്പിച്ചിരിക്കുന്നത്.''അബ്രാഹത്തോടു ദൈവം പറഞ്ഞ വാക്കുകള്‍ നിങ്ങളെ ഞാന്‍ ഓര്‍മിപ്പിക്കുന്നു: 'നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക' (ഉല്‍പ്പ 12:1).  ഈ വാക്കുകള്‍ ഇപ്പോള്‍ നിങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. അവ ''പോകുന്നതിന്'' നിങ്ങളെ ക്ഷണിക്കുന്ന പിതാവിന്‍റെ വാക്കുകളാണ്, അറിയില്ലാത്ത ഭാവിയിലേക്കു യാത്ര പുറപ്പെടാനുള്ള ക്ഷണം. എന്നാല്‍, പരിപൂര്‍ത്തിയിലേക്ക് എത്തുമെന്നുറപ്പുള്ളതും, അവിടുന്നു തന്നെ ആ ഭാവിയിലേക്കു  നിങ്ങളോടൊത്ത് സഹഗമിക്കുന്നതുമായ ഒരു യാത്രയാണത്.  ദൈവത്തിന്‍റെ ശബ്ദം നിങ്ങളുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവിന്‍റെ നിശ്വാസത്താല്‍ മാറ്റൊലിയായി കേള്‍ക്കപ്പെടുന്നതിന്'',  പാപ്പാ ക്ഷണിക്കുകയാണ് ഈ കത്തിലൂടെ ഫ്രാന്‍സീസ് പാപ്പാ.പിതൃസഹജമായ വാത്സല്യത്തോടെ പാപ്പാ നല്‍കിയിരിക്കുന്ന ഈ കത്തില്‍ ഇന്നത്തെ ലോകത്തിന്‍റെ മുഖമുദ്രകളായ അധികാരദുര്‍വിനിയോഗം അനീതിയും യുദ്ധങ്ങളും എന്നിവയെക്കുറിച്ചും എന്നാല്‍ യേശുവിന്‍റെ വിളി സ്വീകരിച്ച് അവിടുത്തോടുകൂടിയായിരിക്കുന്നതിനെക്കുറിച്   Read More of this news...

യേശുവിന്‍റെ ദാസമനോഭാവമാണ് അവിടുത്തെ ആധികാരികത: ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radio2017 ജനുവരി പത്താം തീയതി സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ,അധികാരത്തോടെയുള്ള യേശുവിന്‍റെ പ്രബോധനത്തെ അവതരിപ്പിക്കുന്ന സുവിശേഷഭാഗം (മര്‍ക്കോ 1:21-28) വ്യാഖ്യാനിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ  നല്കിയ സന്ദേശത്തില്‍നിന്ന്:യേശു ആളുകളെ ശുശ്രൂഷിച്ചു.  അവര്‍ക്കു നന്നായി മനസ്സിലാകത്തക്കവിധം കാര്യങ്ങളെ വിശദീകരിച്ചു.  ഇതെല്ലാം അവിടുത്തെ ശുശ്രൂഷയായിരുന്നു.  അവിടുത്തേയ്ക്കുണ്ടായിരുന്നത് ദാസന്‍റെ മ നോഭാവമാണ്.  ഇതാണ് യേശുവിന് അധികാരം നല്‍കിയത്. എന്നാല്‍ നിയമഞ്ജര്‍, അതെ, അവരെ ജനം ശ്രവിച്ചു, ബഹുമാനിച്ചു; എന്നാല്‍ അവര്‍ക്ക് ജനത്തിന്‍റെ മേല്‍ അധികാരം ഉള്ളതായി തോന്നിയില്ല. പ്രമാണങ്ങളുടെ ഒരു മനശാസ്ത്രം അവര്‍ക്കുണ്ടായിരുന്നു.  'ഞങ്ങളാണ് യജമാനന്മാര്‍, ഈ പ്രമാണങ്ങള്‍, ഞങ്ങളതു നിങ്ങളെ പഠിപ്പിക്കും'.  അത് ശുശ്രൂഷയല്ല.  ഞങ്ങള്‍ കല്പിക്കുന്നു, നിങ്ങള്‍ അനുസരിക്കുക.  യേശു ഒരു രാജകുമാരനെപ്പോലെ ഒരിക്കലും നടന്നില്ല.  എല്ലാവര്‍ക്കും ശുശ്രൂഷ നല്‍കുന്ന ദാസനെപ്പോലെയായിരുന്നു അവിടുന്ന്.  അതാണ് അവിടുത്തേയ്ക്ക് അധികാരം നല്‍കിയത്.എന്നാല്‍ നിയമജ്ഞരാകട്ടെ, ജനങ്ങളില്‍നിന്ന് അകലം പാലിച്ചു. യേശു ജനത്തിനു സമീപസ്ഥനായിരുന്നു.  അത് അവിടുത്തേയ്ക്ക് അവരുടെമേല്‍ അധികാരം നല്കി. ജനത്തില്‍നിന്ന് അകലം പാലിച്ച വേദപണ്ഡിതര്‍, ഒരുതരം വൈദികാധിപത്യ സ്വഭാവക്കാരായിരുന്നു. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായ്ക്കുണ്ടായിരുന്ന ജനത്തോടുള്ള അടുപ്പം ഞാനേറെ ഇഷ്ടപ്പെടുന്നു.  എവാഞ്ജലീ നുണ്‍സിയാന്ദി (Evangelii Nuntiandi) ഖണ്ഡിക 48-ല്‍ സമീപസ്ഥനായിരിക്കുന്ന ഒരു ഇടയന്‍റെ ഹൃദയം കാണുന്നു. അ വിടെയാണ് പാപ്പായുടെ അധികാരം; അത് സാന്നിധ്യമാണ്. തലവന്‍ ശുശ്രൂഷകനാകണം, തലകീഴാകു ന്ന രീതിയിലാണ് യേശുവിന്‍റെ സമീപനം. മ!   Read More of this news...

സീറോ മലബാർ സഭയിൽ ദളിത് വികാസ് സൊസൈറ്റി രൂപീകരിക്കും

Source: Deepikaകൊച്ചി: ദളിത് കുടുംബങ്ങളിലെ യുവജനങ്ങളുടെ ഉപരിപഠനത്തിനു സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകുന്നതിനു സീറോ മലബാർ സഭ ദളിത് വികാസ് സൊസൈറ്റി രൂപീകരിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.  ദളിത് സഹോദരങ്ങളുടെ ആത്മീയ, സാമൂഹ്യ മേഖലകളിലെ വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനു സഭ പ്രതിജ്‌ഞാബദ്ധമാണെന്നു സിനഡ് അഭിപ്രായപ്പെട്ടു.  സമൂഹത്തിലെ എല്ലാവർക്കും ലഭിക്കുന്ന അവകാശങ്ങളും നീതിയും ദളിതർക്കും ലഭിക്കണം. പഠനത്തിൽ മികവു പുലർത്തുന്ന അനേകം വിദ്യാർഥികൾ ദളിത് സമൂഹത്തിലുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. സഭയിലെ ദളിത് യുവജനങ്ങളുടെ ഉപരിപഠനത്തിനു സഹായം ലഭ്യമാക്കുന്നതിനു സഭയുടെ ആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രത്യേക കാര്യാലയം തുടങ്ങാനും സിനഡ് തീരുമാനിച്ചു.  ഭാരതത്തിനകത്തുള്ള മുഴുവൻ സീറോ മലബാർ പ്രവാസികൾക്കും, വിശ്വാസപരിശീലനത്തിനും പ്രഘോഷണത്തിനും അവസരമൊരുക്കാൻ പരിശ്രമങ്ങൾ തുടരേണ്ടതുണ്ട്.  നിലവിലെ സാഹചര്യത്തിൽ ജോലിക്കും പഠനത്തിനുമായി കേരളത്തിനു പുറത്തു പലയിടങ്ങളിലായി താമസിക്കുന്ന സഭാവിശ്വാസികൾക്കു വിശ്വാസപരമായ ആവശ്യങ്ങൾ നിർവഹിക്കാൻ മതിയായ സൗകര്യങ്ങൾ ലഭിക്കാത്തതിൽ സിനഡ് ആശങ്ക രേഖപ്പെടുത്തി.     Read More of this news...

ദൈവത്തില്‍ ശരണപ്പെട്ടാല്‍ നാം ദൈവത്തെപ്പോലെയാകും

Source: Vatican Radioഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ച വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ആയിരുന്നു ഈ ബുധനാഴ്ചയും(11/01/17). യുറോപ്പില്‍ മൊത്തത്തില്‍ കൊടും തണുപ്പനുഭവപ്പെടുന്ന ഈ ദിനങ്ങളില്‍ റോമാപുരിയിലും അവസ്ഥ അതുതന്നെയാണ്. റോമിന്‍റെ ചിലഭാഗങ്ങളില്‍ താപമാപനിയില്‍ സൂചിക പൂജ്യത്തില്‍ നിന്ന് 5 വരെ താഴ്ന്ന ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച.  എന്നിരുന്നാലും പാപ്പായെ ഒരു നോക്കു കാണാനും സന്ദേശം കേള്‍ക്കാനുമുള്ള ജനങ്ങളുടെ തീവ്രാഭിലാഷത്തിന്‍റെ ഊഷ്മളതയെ ജയിക്കാന്‍ ഈ ശൈത്യത്തിനു കഴിഞ്ഞില്ല.  വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ഈ പൊതുദര്‍ശന പരിപാടിയില്‍  പങ്കെടുക്കുന്നതിനെത്തിയിരുന്നു. പാപ്പാ അതിവിശാലമായ പോള്‍ ആറാമന്‍ ശാലയില്‍ പ്രവേശിച്ചപ്പോള്‍ അവരുടെ ആനന്ദം കരഘോഷമായും ആരവങ്ങളായും ഗാനങ്ങളായും അലതല്ലി.പതിവുപോലെ സുസ്മേരവദനനായി പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും പിഞ്ചുകുഞ്ഞുങ്ങളോടു പിതൃനിര്‍വ്വിശേഷ വാത്സല്യം പ്രകടിപ്പിച്ച്   തലോടുകയും  ആശീര്‍വ്വദിക്കുകയും അവര്‍ക്ക് സ്നേഹചുംബനങ്ങളേകുകയും ചെയ്തുകൊണ്ടും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. ചിലര്‍ പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകാനും തങ്ങള്‍ കൊണ്ടുവന്ന സാധാനങ്ങള്‍ പാപ്പായെക്കൊണ്ടാശീര്‍വദിപ്പിക്കാനും ശ്രമിക്കുന്നതും കാണാമായിരുന്നു. പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു"4 അവരുടെ വിഗ്രഹങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍ മാത്ő   Read More of this news...

ക്രൈസ്തവ ആശുപത്രികള്‍ സുവിശേഷാരൂപിയില്‍ പ്രവര്‍ത്തിക്കണം

Source: Vatican Radioക്രൈസ്തവ ആശുപത്രികള്‍ പാവങ്ങള്‍ക്ക് മുന്‍ഗണന നല്കണം. കുട്ടികള്‍ക്കായുള്ള റോമിലെ വത്തിക്കാന്‍റെ ആശുപത്രിയുടെ പ്രസിഡന്‍റ്, മരിയേല ഈനോക് പ്രസ്താവിച്ചു.  കുട്ടികളുടെ ചികിത്സയ്ക്കായുള്ള വത്തിക്കാന്‍റെ റോമിലെ ആശുപത്രി, ജേസു ബംബീനോയുടെ (Gesu Bambino) പ്രസിഡന്‍റായി സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ മരിയേല ഈനോക് ജനുവരി 10-Ɔ൦ തിയതി ചൊവ്വാഴ്ച  വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചത്.കത്തോലിക്കാ ആശുപത്രികള്‍ സുവിശേഷാരൂപി ഉള്‍ക്കൊള്ളുകയും പാവങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയുംവേണം. ക്രിസ്തുവിന്‍റെ മാതൃകയില്‍ പരിത്യക്തരെയും പാവങ്ങളെയും പ്രത്യേകമായി പരിചിരിക്കുകയായിരിക്കണം ക്രൈസ്തവ സ്ഥാപനങ്ങളുടെ ലക്ഷ്യം. പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഡോക്ടര്‍ മരിയേല വ്യക്തമാക്കി.മറ്റുള്ള ആശ്രുപത്രികളുടെ പ്രവര്‍ത്തനശൈലിയും രീതികളും ഭരണസംവിധാനങ്ങളും അനുകരിക്കുന്നതില്‍ ഇന്ന് ക്രൈസ്തവസ്ഥാപനങ്ങള്‍ സംതൃപ്തി തേടിയിരിക്കുന്നത് ഖേദകരമാണ്.  വൈദ്യശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയും മേഖലയില്‍ വികസനവും അനുകരണവും നല്ലതാണ്. എന്നാല്‍ പാവങ്ങളും സാധാരണക്കാരുമായവരെ അവഗണിച്ചുകൊണ്ടുള്ള വികസനം, വൈദഗ്ദ്ധ്യം, ആധുനികീകരണം, പാവങ്ങള്‍ക്ക് മുന്‍ഗണനയില്ലാത്ത പ്രവര്‍ത്തനരീതി, പേരെടുക്കാനുളള ശ്രമം എന്നിവ സുവിശേഷാരൂപിക്ക് വിരുദ്ധമാണെന്ന് ഡോക്ടര്‍ മരിയേല വിശദമാക്കി.സഭയുടെ സുവിശേഷാധിഷ്ഠിതമായ പ്രേഷിതദൗത്യത്തില്‍ ഊന്നിനിന്നുകൊണ്ടുവേണം ആശുപത്രിയുടെ സാമ്പത്തിക ക്രമം പാലിക്കാന്‍. കത്തോലിക്കാ ആശുപത്രികളില്‍ ലാഭേച്ഛ അസ്ഥാനത്താണ്. സ്വകാര്യമേഖലയുടെയും പൊതുആരോഗ്യസുരക്ഷാ സംവിധാനങ്ങളുടെയും (Insurance based private treatments) സാമ്പത്തികരീതികള്‍ കത്   Read More of this news...

മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിക്ക് 25 വയസ്; രജതജൂബിലി ഉദ്ഘാടനം ജനു.13 വൈകിട്ട് നാലിന്

Source: Sunday Shalom കൊച്ചി: മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തപ്പെട്ടതിന്റെ 25-ാം വർഷത്തിൽ സീറോ മലബാർ സഭ. രജതജൂബിലി ആചരണത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. സഭയിലെ മെത്രാന്മാർക്കൊപ്പം വൈദീക, സന്യസ്ത, അല്മായ പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. സഭാംഗങ്ങൾക്കായി രജതജൂബിലി വർഷത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രബോധനരേഖ നൽകും. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയുടെ പശ്ചാത്തലത്തിൽ ഒന്നായ് മുന്നോട്ട് എന്ന പേരിൽ തയാറാക്കിയ പ്രബോധനരേഖയിൽ ക്രിസ്തുവിന്റെ പ്രത്യക്ഷീകരണ തിരുനാൾ ദിനമായ ജനുവരി ആറിനു മേജർ ആർച്ച്ബിഷപ് ഒപ്പുവച്ചു. പ്രബോധനരേഖയുടെ പ്രകാശനം ഇന്നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. പൗരസ്ത്യ കത്തോലിക്കാ സഭകളിൽ വിശ്വാസികളുടെ എണ്ണത്തിലും അജപാലനമേഖലകളുടെ വ്യാപ്തിയിലും മുൻനിരയിലുള്ള സീറോ മലബാർ സഭയെ 1992 ഡിസംബർ പതിനാറിനു ജോൺപോൾ രണ്ടാമൻ മാർപാപ്പയാണു മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള ബ്യൂളയിൽ (പേപ്പൽ ഉത്തരവ്) ഒപ്പുവച്ചത്. മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തിയതും കർദിനാൾ മാർ ആന്റണി പടിയറയെ പ്രഥമ മേജർ ആർച്ച്ബിഷപ്പായി നിയമിച്ചതും സംബന്ധിച്ചുള്ള മാർപാപ്പയുടെ തീരുമാനം (ക്യൂ മജോറി ക്രിസ്തീസിതേലിയും) 1993 ജനുവരി 29നു എറണാകുളം മേജർ ആർച്ച്ബിഷപ്‌സ് ഹൗസിലെത്തി ഇന്ത്യയിലെ അപ്പസ്‌തോലിക് പ്രൊനുൺഷ്യോ ആർച്ച്ബിഷപ് ഡോ. ജോർജ് സൂർ ആണ് ഔദ്യോഗികമായി അറിയിച്ചത്. ആർച്ച്ബിഷപ് ഏബ്രഹാം കാട്ടുമനയെ സഭയുടെ പൊന്തിഫിക്കൽ ഡലഗേറ്റായി മാർപാപ്പ നിയമിച്ച വിവരവും അദ്ദേഹം പ്രഖ്യാപിച്ചു. 1997 ജ!   Read More of this news...

ബംഗ്ലാദേശിലെ സഭയ്ക്ക് ദൈവവിളിയുടെ വസന്തകാലം

Source: Sunday Shalom നാേട്ടാർ: ബംഗ്ലാദേശിലെ സഭയ്ക്ക് 13 നവവൈദികർ. രാജ്ഷാഹി രൂപതയിലെ നാട്ടോറിലുള്ള ബോൻപുരാ ദൈവാലയത്തിൽ നടന്ന പൗരോഹിത്യ അഭിഷേക ചടങ്ങിൽ രാജ്ഷാഹി രൂപതാ അധ്യക്ഷൻ ഗർവാസ് റൊസാരിയോ മുഖ്യകാർമികത്വം വഹിച്ചു. 500റോളം വിശ്വാസികൾക്ക് പുറമെ 40 വൈദികരും ചടങ്ങിൽ പങ്കെടുത്തു. യുറോപ്പിൽനിന്നും അമേരിക്കയിൽ നിന്നും വ്യതസ്തമായി സമീപകാലഘട്ടങ്ങളിൽ വൈദിക ജീവിതാന്തസ്സ് തിരഞ്ഞെടുക്കുന്നവരുടെ സംഖ്യയിൽ വർദ്ധനയുണ്ടെന്ന് രാജ്യത്തെ ഏക മേജർ സെമിനാരിയായ പരിശുദ്ധാത്മ മേജർ സെമിനാരി റെക്ടർ ഫാ. ഇമ്മാനുവൽ കാൻ റൊസാരിയോ പങ്കുവച്ചു. സെമിനാരി നിറയെ യുവജനങ്ങളാണ്. ഒരോ വർഷവും വൈദികാന്തസ്സ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന നിരവധിയയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വൈദികരായ പലരും ഇപ്പോൾ വിദേശത്ത് മിഷനറിമാരായി സേവനം ചെയ്യുന്നു. ബംഗ്ലാദേശിൽ നിന്നുള്ള മിഷനറിമാരെ ചൈനയിലേക്ക് അയക്കണമെന്ന് രണ്ട് ചൈനീസ് ബിഷപ്പുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിയും കുട്ടികളുടെ കുറവും ഭാവിയിൽ ദൈവവിളി കുറയാൻ ഇടയാക്കിയേക്കാം എന്ന മുന്നറിയിപ്പും ഫാ. റൊസാരിയോ നൽകുന്നു. 16 കോടി ജനങ്ങളുള്ള ബംഗ്ലാദേശിൽ .6 ശതമാനം ക്രൈസ്തവർ മാത്രമാണുള്ളത്. ആറ് ലക്ഷത്തോളം വിശ്വാസികളും 1000 സിസ്റ്റർമാരും 500-റോളം വൈദികരും ഒരു കർദിനാളും അടങ്ങുന്ന റോമൻ കത്തോലിക്കരാണ് ക്രൈസ്തവ വിശ്വാസികളിൽ കൂടുതലുള്ളത്.   Read More of this news...

Appointments: January2017.

Appointments: January2017   Read More of this news...

സീറോ മലബാർ സിനഡിനു തുടക്കം

Source: Sunday Shalom കൊച്ചി: സീറോ മലബാർ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടങ്ങി. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ബിഷപ് മാർ ജോസഫ് കുന്നത്ത് ധ്യാനം നയിച്ചു. ഇറ്റലിയിലെ ഓർത്തോണയിൽ നിന്നെത്തിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചതിനെത്തുടർന്നു സിനഡിലെ മെത്രാന്മാർ മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽ നിന്നും അജപാലനമേഖലകളിൽ നിന്നുമായി 58 മെത്രാന്മാരാണു സിനഡിൽ പങ്കെടുക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകളുണ്ട്. സിനഡ് 14നു വൈകുന്നേരം ആറിനു സമാപിക്കും.   Read More of this news...

മുൻ ലോക്‌സഭാ സ്പീക്കർ സാംഗ്മക്ക് വിദ്യാഭ്യാസം നൽകിയ ഫാ. മുസോളിൻ ഓർമയായി

Source: Sunday Shalomഗുവഹത്തി. അന്തരിച്ച മുൻ ലോക്‌സഭാ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ. സംഗ്മയ്ക്ക് വിദ്യാഭ്യാസം നൽകിയ ഇറ്റാലിയൻ മിഷനറി ഫാ. ബാറ്റിസ്റ്റാ മുസോളിൻ എസ്.ഡി.ബി ഓർമയായി. ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 65 വർഷക്കാലം മിഷനറിയായി സേവനം ചെയ്ത ഫാ. ബാറ്റിസ്റ്റായുടെ അന്ത്യം മേഘാലയയിലെ ഇറയിലായിരുന്നു. ഗാരോഹിൽസിലെ അതിർത്തി ഗ്രാമത്തിൽ ആട്ടിടയനായിരുന്ന സംഗ്മയെ തന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നൽകുകയായിരുന്നു ഫാ. ബാറ്റിസ്റ്റാ. തന്റെ വിജയങ്ങൾക്കു പിന്നിൽ ഫാ. ബാറ്റിസ്റ്റാ മുസോളിൻ നൽകിയ വിദ്യാഭ്യാസവും സഹായവുമായിരുന്നെന്നും അദ്ദേഹവുമായി പരിചയപ്പെട്ടിരുന്നില്ലായിരുന്നെങ്കിൽ ആരോരുമറിയാതെ മേഘാലയത്തിലെ ഏതെങ്കിലും ഗ്രാമത്തിൽ ജീവിതം അവസാനിക്കുമായിരുന്നു എന്നും സംഗ്മ പലയിടത്തും അനുസ്മരിച്ചിട്ടുണ്ട്. മേഘാലയത്തിലെ ഗാരോഹിൽസിൽ പിന്നാക്ക ഗോത്രവർഗ വിഭാഗങ്ങൾക്കിടയിൽ ഏറെ പ്രവർത്തനങ്ങൾ നടത്തി. പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തി. നാൽപതിനായിരത്തിലധികം പേർക്ക് ഇതുവഴി ഉയർന്ന വിദ്യാഭ്യാസം ലഭിച്ചു. പലർക്കും രാജ്യത്തിനകത്തും പുറത്തും ഉയർന്ന ജോലികളിൽ എത്താൻ കഴിഞ്ഞു. അവരിൽ പലരിലൂടെയും പഠന-തൊഴിൽ സൗകര്യങ്ങൾ അവിടങ്ങളിൽ ഉണ്ടാകുകയും ചെയ്തു. സുവിശേഷസന്ദേശമെത്താതിരുന്ന നിരവധി ഗ്രാമങ്ങളിൽ സുവിശേഷമെത്തിയത് ഈ മിഷനറിയിലൂടെയായിരുന്നു. ഇറ്റലിയിൽ പാദുവായ്ക്കടുത്തുള്ള ഗ്രാമത്തിൽ ജനിച്ച അദ്ദേഹം 1949-ൽ സലേഷ്യൻ വൈദികനായി. പിറ്റേക്കൊല്ലം ഇന്ത്യയിലെത്തി. അന്നത്തെ അസമിലായിരുന്നു ശുശ്രൂഷ തുടങ്ങിയത്. അന്നുമുതൽ 65 വർഷവും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലായിരുന്നു സേവനം. ഫാ. ബാറ്റിസ്റ്റാ മുസോളിൻ പിതൃസ്വത്തായി കിട്ടിയ ത   Read More of this news...

കരുണയുടെ പാഠങ്ങളുമായി ചണ്ഡിഗഡിലെ സ്‌കൂളുകൾ

Source: Sunday Shalom ചണ്ഡിഗഡ്: സഹജീവികളോട് കരുണകാണിക്കേണ്ടത് കടമയാണെന്ന ബോധ്യം നൽകുന്നതിനായി ചണ്ഡിഗഡിലെ സ്‌കൂളുകളിൽ വാൾ ഓഫ് കൈന്റ്‌നസ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയും പദ്ധതിക്കുണ്ട്. വസ്ത്രങ്ങൾ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ തുടങ്ങിയവയാണ് ഇങ്ങനെ പങ്കുവയ്ക്കുന്നത്. ആർക്കാണ് നൽകുന്നതെന്ന് കൊടുക്കുന്നവരും ആരാണ് നൽകിയതെന്ന് വാങ്ങുന്നവരും അറിയുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. സ്‌കൂളുകളിലെ പ്രത്യേക സ്ഥലങ്ങളിൽ ഇങ്ങനെയുള്ള വസ്തുക്കൾ നിക്ഷേപിക്കാനുള്ള പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ ഹാങ്ങറുകളിൽ തൂക്കിയിട്ടിരിക്കും. ആവശ്യക്കാർക്ക് അവിടെനിന്നും എടുക്കാം. ചണ്ഡിഗഡിലെ പ്രമുഖ സ്‌കൂളുകളായ കാർമൽ കോൺവെന്റ് സ്‌കൂൾ, സെന്റ് ജോസഫ് സ്‌കൂൾ, സെന്റ് സ്റ്റീഫൻസ് സ്‌കൂൾ,് സമാജ് സ്‌കൂൾ, ഗൺമെന്റ്‌ഗേൾസ്‌ഹൈസ്‌സ്‌കൂൾ എന്നിവിടങ്ങളിൽ പദ്ധതി തുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട കാമ്പയിനും നടന്നുവരുന്നു. തണുപ്പ് കാലത്ത് പാവപ്പെട്ട അനേകം കുട്ടികൾക്ക് കമ്പിളി വസ്ത്രങ്ങൾ ലഭിക്കാൻ പദ്ധതി കാരണമായി. വളരെ അനുകൂലമായ പ്രതികരണം ലഭിച്ച സാഹചര്യത്തിൽ പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി. പദ്ധതി ആരംഭിച്ചപ്പോൾത്തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈ പദ്ധതി വീടുകളോട് ചേർന്നും പലരും ചെറിയ തോതിൽ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ തുടക്കം വർഷങ്ങൾക്കുമുമ്പ് ഇറാനിലായിരുന്നു. സഹായം ചെയ്യുന്നത് മറ്റുള്ളവർ അറിയേണ്ടതില്ലെന്ന ബോധ്യം പുതിയ തലമുറയ്ക്ക് നൽകുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗംകൂടിയാണ് പദ്ധതി.   Read More of this news...

ദൈവത്തോടുള്ള പരാതി പറച്ചിലും പ്രാർത്ഥന തന്നെ

Source: Sunday Shalom വത്തിക്കാൻ സിറ്റി: സംശയത്തിന്റെയും ഭയത്തിന്റെയും നിമിഷത്തിൽ അബ്രാഹത്തെപ്പോലെ ദൈവത്തോട് പരാതി പറയുന്നത് മോശമായ കാര്യമല്ലെന്നും അത് പ്രാർത്ഥനയുടെ ഒരു രൂപമാണെന്നും ഫ്രാൻസിസ് മാർപാപ്പ. അന്ധകാരത്തിന്റെയും നിരാശയുടെയും അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രത്യാശ നമ്മെ മുമ്പോട്ട് നയിക്കുമെന്ന് വത്തിക്കാനിൽ തീർത്ഥാടനത്തിനെത്തിയ ആയിരക്കണക്കിന് തീർത്ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ വ്യക്തമാക്കി. ദൈവത്തോട് പരാതി പറയുന്നതും ഒരു പ്രാർത്ഥനയാണെന്നുള്ളത് നമ്മുടെ പിതാവായ അബ്രാഹത്തിൽനിന്ന് പഠിക്കാവുന്ന ഒരു കാര്യമാണെന്ന് പാപ്പ തീർത്ഥാടകരോട് പങ്കുവച്ചു. ചിലർ കുമ്പസാരിക്കുമ്പോൾ ദൈവത്തോട് പരാതി പറഞ്ഞെന്ന് പറയാറുണ്ട്. അല്ല, ദൈവത്തോട് പരാതി പറയുന്നത് പാപമല്ല. പരാതി പറയുന്നത് തുടരുക. അവൻ പിതാവാണ്. ദൈവത്തോട് പരാതി പറയുക. അത് നല്ലതാണ്; പാപ്പ ഉദ്‌ബോധിപ്പിച്ചു. മാനുഷിക യുക്തിക്കും ലോകത്തിന്റെ ജ്ഞാനത്തിനും വിവേകത്തിനും ഉപരിയായി അസാധ്യമായ കാര്യം വിശ്വസിക്കുവാൻ അബ്രാഹത്തിന് സാധിച്ചത് കുഞ്ഞിനെ തരുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള പ്രത്യാശയാലാണെന്ന് പാപ്പ തുടർന്നു. പ്രത്യാശ പുതിയ ചക്രവാളങ്ങൾ തുറക്കുന്നു. അസാധ്യമായവ സ്വപ്നം കാണാൻ പ്രത്യാശ പ്രാപ്തി നൽകുന്നു. ഉറപ്പില്ലാത്ത ഭാവിയുടെ അന്ധകാരത്തിലേക്ക് കാലെടുത്തുവയ്ക്കാൻ നമ്മെ സഹായിക്കുന്നതും പ്രത്യാശയാണ്. എന്നാൽ ജീവിതത്തിൽ കുറച്ചു കഴിഞ്ഞപ്പോൾ ദൈവത്തിന്റെ വാഗ്ദാനത്തെ അബ്രാഹം സംശയിച്ചു. മാനുഷികമായി അസാധ്യമായത് വിശ്വസിക്കുന്നതിന്റെ നിരാശ അബ്രാഹത്തെ കീഴടക്കി. മനസിന്റെ അന്ധകാരത്തെ പ്രതിഫലിപ്പിക്കുന്നതിന്റെ സൂചനയെന്നവണ്ണം രാത്രിയുടെ അന്ധകാരത്തിൽ അബ്രാഹം ദൈവത്തോട് പ്രാർത്ഥി   Read More of this news...

ദേശീയ യുവജന കൺവൻഷനായി (January 18 -22) മംഗലാപുരം ഒരുങ്ങി

Source: Sunday Shalom മംഗലാപുരം: പത്താമത് ദേശീയ യുവജന കൺവൻഷനുവേണ്ടി മംഗലാപുരം ഒരുങ്ങി. 18 മുതൽ 22 വരെയാണ് കൺവൻഷൻ. സി.ബി.സി.ഐയുടെ യുവജന കമ്മീഷൻ, ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്‌മെന്റ് (ഐ.സി.വൈ.എം), മംഗലാപുരം സെന്റ് ജോസഫ് എഞ്ചിനിയറിങ്ങ് കോളജിലെ യൂത്ത് ആക്ടീവ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൺവൻഷൻ. ഏഷ്യൻ കത്തോലിക്ക ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്ക ബാവ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മംഗലാപുരം രൂപതാധ്യക്ഷൻ ഡോ. അലോഷ്യസ് പോൾ ഡിഡൂസ, ബംഗളൂരു അതിരൂപതാധ്യക്ഷൻ ഡോ. ബെർണാർഡ് മോറസ്, ടൗൺ പ്ലാനിംഗ് വകുപ്പുമന്ത്രി കെ.ജെ. ജോർജ്, എം.പിമാരായ ഡെറിറ്റ് ഒ. ബ്രെയിൻ, നളിൻകുമാർ കദ്രീൽ തുടങ്ങിയവർ പങ്കെടുക്കും. തെയ്‌സെ പ്രാർത്ഥന, സെമിനാറുകൾ, യുവജനങ്ങളുടെ വിശ്വാസസാക്ഷ്യങ്ങൾ, സമാധാനറാലി, കൾച്ചറൽ പ്രോഗ്രാമുകൾ, അവാർഡ് വിതരണം തുടങ്ങിയവ യുവജന കൺവൻഷന്റെ ഭാഗമായി നടക്കും.   Read More of this news...

വിശ്വാസം : അധരവ്യായാമമല്ല, പ്രത്യുത ജീവിക്കേണ്ടത്

Source: Vatican Radioമാമ്മോദീസായില്‍ നല്കപ്പെടുന്ന വിശ്വാസം ജീവിക്കപ്പെടേണ്ടതാണെന്ന് മാര്‍പ്പാപ്പാ.കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനമായിരുന്ന ജനുവരി 8ന് ഞായറാഴ്ച വത്തിക്കാനില്‍ സിസ്റ്റയിന്‍ കപ്പേളയില്‍ വച്ച് 28 നവജാതശിശുക്കള്‍ക്ക്   മാമ്മോദീസാ നല്കിയ തിരുക്കര്‍മ്മ മദ്ധ്യേ സുവിശേചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ഞായറാഴ്ച കുര്‍ബ്ബാനയില്‍ പങ്കെടുക്കുമ്പോള്‍ വിശ്വാസപ്രമാണം ചൊല്ലുന്നതല്ല വിശ്വാസമെന്നും അത് വിശ്വാസത്തിന്‍റെ പാതയില്‍ ചരിക്കുകയും വിശ്വാസത്തിന് സാക്ഷ്യമേകുകയും ചെയ്യലാണെന്നു പാപ്പാ വിശദീകരിച്ചു.ദൈവപിതാവ് സ്വപുത്രനെ അയച്ചുവെന്നും പരിശുദ്ധാരൂപി നമുക്കു ജീവനേകുന്നുവെന്നുമുള്ള സത്യം വിശ്വസിക്കുന്നതോടൊപ്പം ദൈവത്തില്‍ ശരണപ്പെടുകയും ചെയ്യലാണ് വിശ്വാസമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.കത്തിച്ച മെഴുകുതിരി മാമ്മോദീസാവേളയില്‍ നല്കപ്പെടുന്നതിന്‍റെ   പൊരുളെന്തെന്നു മുന്‍കൂട്ടി തയ്യാറാക്കാതെ നടത്തിയ വചനസമീക്ഷയില്‍ വിശദീകരിച്ച പാപ്പാ വിശ്വാസം ഹൃദയത്തിന് വെളിച്ചം പകരുകയും കാര്യങ്ങളെ പുത്തന്‍ വെളിച്ചത്താല്‍ കാണാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതിനാല്‍ അതിന്‍റെ  പ്രതീകമായിട്ടാണ് സഭയുടെ ആദ്യ കാലങ്ങളിലെ ഈ പാരമ്പര്യം തുടരുന്നതെന്ന് വ്യക്തമാക്കി.മക്കള്‍ക്കായി മാതാപിതാക്കള്‍ ആവശ്യപ്പെടുന്ന വിശ്വാസം സഭ മാമ്മോദീസാ വഴി കുഞ്ഞുങ്ങള്‍ക്കു നല്കുന്നുവെന്നും, ആ വിശ്വാസം വളര്‍ത്തുകയും  കാത്തുപരിപാലിക്കുകയും ആ വിശ്വാസത്തെ മറ്റുള്ളവര്‍ക്ക്, വൈദികര്‍ക്കും  മെത്രാന്മാര്‍ക്കും, എല്ലാവര്‍ക്കും  സാക്ഷ്യമായി മാറ്റുകയും ചെയ്യുകയെന്ന കടമ മാതാപിതാക്കളില്‍ നിക്ഷിപ്തമാണെമെന്നും പാപ്പാ പറഞ്ഞു.തന്‍റെ പ   Read More of this news...

യേശുവിനെ അറിയുക, ആരാധിക്കുക, അനുഗമിക്കുക

Source: Vatican Radioയേശുവിനെ അറിയുക, ആരാധിക്കുക, അനുഗമിക്കുക എന്നീ ത്രിവിധ ദൗത്യങ്ങള്‍ ക്രൈസ്തവര്‍ക്കുണ്ടെന്ന് പാപ്പാ.വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ഭവനത്തില്‍, അതായത്, "ദോമൂസ് സാംക്തെ മാര്‍ത്തെ" മന്ദിരത്തില്‍ ഉള്ള കപ്പേളയില്‍  തിരുപ്പിറവിത്തിരുന്നാള്‍ കാലത്തെ ഇടവേളയ്ക്കു ശേഷം തിങ്കളാഴ്ച (09/01/17) അര്‍പ്പിച്ച പ്രഭാതദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.യേശുവിനെ തിരിച്ചറിയണമെങ്കില്‍ നാം അവിടത്തെ അറിയണമെന്നും എന്നാല്‍ അവിടത്തെ കാലഘട്ടത്തില്‍ അവിടത്തെ തിരിച്ചറിയാതിരുന്ന നിയമജ്ഞരും മുഖ്യപുരോഹിതരും സദുക്കേയരും ഫരിസേയരും അവിടത്തെ പീഢിപ്പിക്കുകയായിരുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.രണ്ടാമത്തെ ദൗത്യമായ ആരാധനയെക്കുറിച്ചു വിവരിക്കവെ പാപ്പാ രണ്ടു രീതിയില്‍ യേശുവിനെ ആരാധിക്കമെന്നും അതിലൊന്ന് മൗനപ്രാര്‍ത്ഥനയാലുള്ള ആരാധനയാണെന്നും മറ്റൊന്നു, നാം ആരാധിക്കുന്ന, നമുക്കു താല്പര്യമുള്ള മറ്റെല്ലാ വസ്തുക്കളും  ഹൃദയത്തില്‍ നിന്ന് നീക്കിക്കൊണ്ടുള്ളതായ ആരാധനയാണെന്നും വിശദീകരിച്ചു.മൂന്നാമത്തെ ദൗത്യമായ യേശുവിനെ അനുഗമിക്കല്‍ ലളിതമായ ക്രിസ്തീയ ജീവിതം നയിക്കലാണെന്ന് അതായത് യേശുവിനെ ജീവിതകേന്ദ്രമാക്കലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.അസാധാരണങ്ങളൊ, ആയാസകരങ്ങളൊ, ഉപരിപ്ലവങ്ങളൊ ആയ കാര്യങ്ങളല്ല മറിച്ച് ലളിതമായവ മതി ക്രൈസ്തവനായിരിക്കാനെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.    Read More of this news...

കാണാനും ആരാധിക്കാനും കിഴക്കു നിന്നെത്തിയവര്‍

Source: Vatican Radioനക്ഷത്രം വഴികാട്ടിയായി, പൗരസ്ത്യദേശത്തു നിന്ന് ജ്ഞാനികള്‍ ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ എത്തി ഉണ്ണിയേശുവിനെ ആരാധിക്കുന്നതും കാഴ്ചകള്‍ സമര്‍പ്പിക്കുന്നതും അനുസ്മരിക്കുന്ന പ്രത്യക്ഷീകരണത്തിരുന്നാള്‍, അഥവാ, ദനഹാത്തിരുന്നാള്‍, അല്ലെങ്കില്‍ എപ്പിഫനി തിരുസഭ ആചരിച്ച ജനുവരി 6 ന് വെള്ളിയാഴ്ച, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യ കാര്‍മ്മിത്വത്തില്‍ സാഘോഷമായ സമൂഹദിവ്യബലി അര്‍പ്പിക്കപ്പെട്ടു.റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ന് ആയിരുന്നു തിരുക്കര്‍മ്മം ആരംഭിച്ചത്. മുപ്പതോളം കര്‍ദ്ദിനാളന്മാരും, ആര്‍ച്ചുബിഷപ്പുമാരുള്‍പ്പടെ അത്രയുംതന്നെ മെത്രാന്മാരും ഇരുനൂറ്റിയമ്പതോളം വൈദികരും സഹകാര്‍മ്മികരായി പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ഈ ദവ്യബലിയില്‍ സിസ്റ്റയിന്‍ കപ്പേള ഗായകസംഘം തിരുക്കര്‍മ്മഗാനാലാപനത്തിന് നേതൃത്വമേകി.പ്രവേശനഗീതം ആരംഭിച്ചപ്പോള്‍ അള്‍ത്താര ശുശ്രൂഷകരാലും സഹകാര്‍മ്മികരാലും അനുഗതനായി ഫ്രാന്‍സീസ് പാപ്പാ പ്രദക്ഷിണമായി ബലിവേദിയിലെത്തുകയും അള്‍ത്താരയെ വണങ്ങി ധൂപാര്‍പ്പണം നടത്തി വിശുദ്ധ കുര്‍ബ്ബാനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. വചനശുശ്രൂഷാവേളയില്‍ വിശുദ്ധഗ്രന്ഥ വായനകള്‍ക്കു ശേഷം പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവച്ചു."എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കയാണ്". മത്തായിയുടെ സുവിശേഷം രണ്ടാം അദ്ധ്യായത്തിലെ രണ്ടാമത്തെതായ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് തന്‍റെ വചനസമീക്ഷയാരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.വിദൂരദേശത്തുനിന്നെത്തിയ പൂജരാജാക്കന്   Read More of this news...

യേശുവാകുന്ന പ്രഭയാര്‍ന്ന നക്ഷത്രത്തെ അനുഗമിക്കുക. ഫ്രാന്‍സീസ് പാപ്പാ.

Source: Vatican Radioയേശുവാകുന്ന പ്രഭയാര്‍ന്ന നക്ഷത്രത്തെ അനുഗമിക്കുക. ഫ്രാന്‍സീസ് പാപ്പാ.2017 ജനുവരി 6-ന് നമ്മുടെ കര്‍ത്താവിന്‍റെ പ്രത്യക്ഷീകരണത്തിരുനാളില്‍ ത്രികാലജപത്തോടനുബന്ധിച്ചുള്ള സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാഇന്ന് നാം കര്‍ത്താവിന്‍റെ എപ്പിഫനി, അതായത്, സകല ദേശങ്ങള്‍ക്കും പ്രകാശം ചൊരിയുന്ന യേശുവിന്‍റെ പ്രത്യക്ഷീകരണം ആഘോഷിക്കുകയാണ്: ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന ആ പ്രകാശത്തിന്‍റെ അടയാളമായ നക്ഷത്രം ബെതലേഹമിലെ ജീവിതത്തിലേയ്ക്ക് പൗരസ്ത്യദേശത്തുനിന്നുള്ള മൂന്നു ജ്ഞാനികളെ നയിച്ചു.  സുവിശേഷം പറയുന്നു, അവര്‍ 'അവന്‍റെ നക്ഷത്രം കണ്ട്' (മത്താ 2:2) അതിനെ അനുഗമിച്ചു.  അവര്‍ യേശുവിന്‍റെ നക്ഷത്രത്താല്‍ നയിക്കപ്പെടുന്നതിന് ആഗ്രഹിച്ചു.ഈ സുവിശേഷസന്ദേശത്തിന്‍റെ പ്രായോഗികത പാപ്പാ ഇങ്ങനെ വിശദീകരിച്ചു. നമ്മുടെ ജീവിതത്തില്‍ നാമും ധാരാളം നക്ഷത്രങ്ങള്‍ കാണുന്നുണ്ട്.  ഏതു തിരഞ്ഞെടുക്കുന്നു എന്നതു പ്രധാനമാണ്.  വന്നുപോകുന്ന ക്ഷണികശോഭമാത്രമുള്ള പ്രകാശമുണ്ട്. ജീവിതത്തിലെ കുഞ്ഞുസന്തോഷങ്ങളെന്നപോലെ.  അതു നല്ലതാണെങ്കിലും മതിയായതല്ല.  കണ്ണഞ്ചിപ്പിക്കുന്ന വലിയ പ്രകാശമുണ്ട്, ധനം വിജയം എന്നിവയൊക്കെ വശീകരണശക്തിയുള്ള പ്രകാശങ്ങളാണ്. അവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശക്തിയില്‍, മഹത്വം സ്വപ്നം കണ്ട് നാമെ ത്തുന്നത് കനത്ത അന്ധകാരത്തിലേയ്ക്കാണ്. എന്നാല്‍ ഈ മൂന്നു ജ്ഞാനികളാകട്ടെ നമ്മെ ക്ഷണിക്കുന്നത്, സ്ഥിരവും സൗഹൃദപൂര്‍ണ വുമായ, ഈലോകത്തിന്‍റേതല്ലാത്തതിനാല്‍ കടന്നുപോകുകയില്ലാത്ത പ്രകാശത്തെ, സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മുടെ ഹൃദയത്തില്‍ പ്രഭയേകുന്ന പ്രകാശത്തെ അനുഗമിക്കാനാണ്.സത്യമായ പ്രകാശം കര്‍ത്താവിന്‍റെ പ്രകാശമാണ്, അതു കര്‍ത്താവുതന്നെയാണ്.  അവിടു&#   Read More of this news...

സഭൈക്യത്തിനായി ജനുവരിമാസത്തിലെ പാപ്പായുടെ പ്രാര്‍ഥനാനിയോഗം

Source: Vatican Radioഈ വര്‍ഷം, ( 2017-ല്‍)  പ്രാര്‍ഥനാനിയോഗങ്ങള്‍ നല്‍കുന്നതില്‍ ഫ്രാന്‍സീസ് പാപ്പാ അല്‍പം വ്യത്യാസം വരുത്തിയിട്ടുണ്ട്.  സാധാരണയായി രണ്ടു നിയോഗങ്ങളാണ്, പൊതു നിയോഗവും പ്രേഷിതനിയോഗവുമാണ് പ്രാര്‍ഥനയ്ക്കായി നല്‍കി വന്നിരുന്നത്.  ഈ വര്‍ഷം മുന്‍കൂട്ടി തയ്യാറാക്കിയ ഒരു നിയോഗം മാത്രമേ ഓരോ മാസത്തിലും ഉണ്ടായിരിക്കുകയുള്ളു.  രണ്ടാമതൊരു നിയോഗം ഓരോ മാസത്തെയും അടി ന്തിരാവശ്യങ്ങളോടു ബന്ധപ്പെടുത്തി നല്‍കുക എന്നതാണ് ഫ്രാന്‍സീസ് പാപ്പായുടെ തീരുമാനം.  പ്രാര്‍ത്ഥന യെ സാഹചര്യങ്ങളോടു ബന്ധപ്പെടുത്തുകയും അതുവഴി കൂടുതല്‍ ജീവിതബന്ധിയാക്കുന്നതിനുമാണ് പാപ്പാ ഇങ്ങനെ ചെയ്യുന്നത്. ഈ നിയോഗം ഓരോ ആദ്യഞായറാഴ്ചകളിലെ ത്രികാലജപത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പാപ്പാ പ്രഖ്യാപിക്കുന്നതാണ്. ഈശോസഭക്കാരായ സെമിനാരിക്കാര്‍ 1884-ല്‍ ആരംഭിച്ച പ്രാര്‍ഥനയുടെ അപ്പസ്തോലികത എന്ന പ്രസ്ഥാനം ക്രൈസ്തവരെ, പ്രാര്‍ഥനവഴി ദൈവികശുശ്രൂഷയ്ക്ക് ഉത്തേജിപ്പിക്കുന്നതിനും പ്രത്യേകിച്ച് സഭയുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതിനും വേണ്ടിയായിരുന്നു.  ഇതിന്‍റെ സ്ഥാപനകാലം മുതല്‍ ഈ പ്രസ്ഥാന ത്തിന് പാപ്പായുടെ ഓരോ മാസത്തെയും പൊതുനിയോഗം ലഭിച്ചിരുന്നു.  എന്നാല്‍ പ്രേഷിതനിയോഗം ലഭി ച്ചുതുടങ്ങിയത് 1929 മുതലാണ്. ഒരു നിയോഗം മാത്രമുണ്ടായിരുന്ന ആദ്യപാരമ്പര്യത്തിലേക്കു മടങ്ങുന്ന ഫ്രാന്‍സീസ് പാപ്പാ, എന്നാല്‍ ഈ രണ്ടുനിയോഗങ്ങളിലൊന്ന് ഒന്നിടവിട്ട മാസങ്ങളില്‍ പ്രാര്‍ഥനാ നിയോഗമായി നല്‍കുക എന്നും ആനുകാലികസംഭവങ്ങളോടു ചേര്‍ന്നുള്ള പ്രാര്‍ഥനാനിയോഗവും കൂടി അതാതുമാ സങ്ങളില്‍ നല്‍കുക എന്നുമുള്ള നൂതനത്വം അവതരിപ്പിക്കുന്നുമുണ്ട്.പാപ്പായുടെ പ്രാര്‍ഥനാനിയോഗങ്ങള്‍ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് &   Read More of this news...

''കാരുണ്യ ഐക്കണുകള്‍'', എപ്പിഫനിത്തിരുനാളില്‍ പാപ്പായുടെ സമ്മാനം

Source: Vatican Radio2017 ജനുവരി ആറാം തീയതി ഉച്ചയ്ക്ക് പാപ്പായുടെ ത്രികാലജപത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്കു ശേഷം, വത്തിക്കാന്‍ സ്ക്വയറില്‍ ''കരുണയുടെ ഐക്കണുകള്‍'' എന്ന ചെറുപുസ്തകം വിതരണം ചെയ്തു.  പോക്കറ്റിലൊതുങ്ങുന്ന ഈ ചെറുപുസ്തകം ഫ്രാന്‍സീസ് പാപ്പായുടെ സമ്മാനമായിട്ടാണ്  നല്‍കപ്പെട്ടത്.  കഴിഞ്ഞ നവംബര്‍ മുപ്പതാം തീയതി അവസാനിച്ച കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലിയുടെ തുടര്‍ച്ചയെന്ന പോലെ നല്കപ്പെട്ട ഈ പുസ്തകത്തില്‍ ദൈവത്തിന്‍റെ അനന്തകരുണയെക്കുറിച്ചുള്ള അനുദിനവിചിന്തനത്തിനുള്ള വാക്യങ്ങളും പ്രാര്‍ഥനകളുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സുവിശേഷത്തില്‍നിന്നു യേശുവിന്‍റെ കരുണ വ്യക്തമാക്കുന്ന ആറു സംഭവങ്ങളുടെ ചിത്രങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്.  പാപിനിയായ സ്ത്രീ, ചുങ്കക്കാരന്‍ മത്തായി, സമരിയാക്കാരി സ്ത്രീ, നല്ല ക ള്ളന്‍, പത്രോസ് അപ്പസ്തോലന്‍ എന്നിവര്‍ യേശുവിന്‍റെ കരുണയാല്‍ രൂപാന്തരപ്പെട്ട സംഭവങ്ങളുടെ ചിത്രീകരണങ്ങളാണ് അവ. ത്രികാലജപത്തിനുശേഷം ഫ്രാന്‍സീസ് പാപ്പായുടെ ഈ സമ്മാനം വത്തിക്കാന്‍ ചത്വരത്തില്‍ സമ്മേളിച്ചിരുന്ന എല്ലാവര്‍ക്കും നല്കി. ഏതാണ്ട് മുപ്പത്തയ്യായിരം പേരാണ് മാര്‍പ്പാപ്പായോടൊത്ത് ത്രികാലപ്രാര്‍ഥന നടത്തുന്നതിനും പാപ്പായുടെ സന്ദേശം ശ്രവിച്ച് ആശീര്‍വാദം സ്വീകരിക്കുന്നതിനുമായി എത്തിച്ചേര്‍ന്നിരുന്നത്.സമ്മാനവിതരണത്തിനുശേഷം മാര്‍പ്പാപ്പയുടെ സംഭാവനയായി ആവശ്യക്കാരായ മുന്നൂറിലധികം പേര്‍ക്കു ലഘുഭക്ഷണവും നല്കി.    Read More of this news...

പ്രാര്‍ത്ഥനനിയോഗങ്ങളുടെ ക്രമത്തില്‍ മാറ്റങ്ങള്‍

Source: Vatican Radioസഭയുടെ ആഗോള പ്രാര്‍ത്ഥനാനിയോഗങ്ങളുടെ ക്രമത്തില്‍ പാപ്പാ ഫ്രാന്‍സിസ് മാറ്റംവരുത്തി.പൊതുനിയോഗവും, പ്രേഷിതനിയോഗവും എന്നിങ്ങനെ രണ്ടു പ്രാര്‍ത്ഥനാനിയോഗങ്ങളാണ് കഴിഞ്ഞ 100-ല്‍ അധികം വര്‍ഷങ്ങളായി പ്രതിമാസമുള്ള "പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍" എന്ന പേരില്‍ നല്കിയിരുന്നത്.2017 ജനുവരി മാസംമുതല്‍ എല്ലാമാസവും രണ്ടു നിയോഗങ്ങള്‍ക്കു പകരം ആദ്യമാസത്തില്‍ പൊതുനിയോഗവും, രണ്ടാം മാസത്തില്‍ പ്രേഷിതനിയോഗവുമായി പാപ്പാ ഫ്രാന്‍സിസ് ഭേദഗതിചെയ്തതാണ് ഈ മാറ്റം. ആദ്യമാസം പൊതുനിയോഗവും, രണ്ടാം മാസം പ്രേഷിതനിയോഗവും...മാറിമാറിയായിരിക്കും വരുന്നതെന്ന് പ്രാര്‍ത്ഥനാനിയോഗങ്ങളുടെ രാജ്യന്തര ശ്രൃംഖലയുടെ (World Network of Pope's Prayer)  ഉത്തരവാദിത്തംവഹിക്കുന്ന ഫാദര്‍ ഫ്രെദറിക്ക് ഫൂര്‍ണോ ജനുവരി 4-‍Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ മാറ്റങ്ങള്‍ വ്യക്തമാക്കി.  പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാനിയോഗവും പ്രേഷിതനിയോഗവും മാറിമാറിവരുന്ന ഹ്രസ്വവീഡിയോ സന്ദേശങ്ങള്‍ ( Pope's Video) തുടര്‍ന്നും  നിര്‍മ്മിക്കപ്പെടും. കഴിഞ്ഞൊരു വര്‍ഷമായി വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രവും (Vatican Television Center), മാക്കി ഏജന്‍സിയും  (Maci Communications) ചേര്‍ന്നു നിര്‍മ്മിച്ച പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗങ്ങളുടെ വന്‍വിജയവും രാജ്യാന്തര തലത്തിലുള്ള സ്വീകാര്യതയും,  പൊതുവായി ലഭിച്ച ഏറെ ക്രിയാത്മകമായ പ്രതികരണവും കണക്കിലെടുത്തുകൊണ്ടാണ് പൊതുപ്രാര്‍ത്ഥനാനിയോഗവും പ്രോഷിതനിയോഗവും ഓരോ മാസവും മാറിമാറിവരുന്ന നവമായ പദ്ധതി ക്രമപ്പെടുത്തിയത്. ഇതുവഴി രണ്ടു വീഡിയോ പ്രദര്‍ശനങ്ങളിലും,  വിഷയത്തിന് അനുസൃതമായ വ്യത്യസ്തത അവതരണരീതിയില്‍ ഉണ്ടായിരിക്കും.പ്രാര്‍ത്ഥനാനിയോഗവുമായ ബന്ധപ്പെട്ട് മറ്റൊരു പുതുമ വരുത്തുന്നത്, മാസത്തിലെ ആദ്യ ഞായറാഴ്ചത്തെ ത്രികാലപ്രാ   Read More of this news...

വിദ്യഭ്യാസം: പക്വതയാര്‍ന്ന മനുഷ്യവ്യക്തിയായിത്തീരുന്നതിന്

Source: Vatican Radioഅസ്തിത്വത്തിന്‍റെ സമ്പന്നതയും സങ്കീര്‍ണ്ണതകളും പൊരുത്തപ്പെടാത്ത പക്ഷം വികിരണത്തിനും ദിശാബോധരാഹ്യത്യത്തിനും കാരണമാകുമെന്ന് യൂറോപ്പിലെ കത്തോലിക്കമെത്രാന്‍സംഘങ്ങളുടെ സമിതിയുടെയും ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെയും അദ്ധ്യക്ഷനും ഇറ്റലിയിലെ ജേനൊവ അതിരൂപതയുടെ മെത്രാപ്പോലിത്തയുമായ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബഞ്ഞാസ്കൊ.വിദ്യാലായങ്ങളില്‍ മതബോധനം പാഠ്യവിഷയമായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ദിനമായി ഇറ്റലിയില്‍  ജനുവരി 8 ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്കായി നല്കിയ ഒരു കത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.ഭൗതികമായ ക്ഷേമത്തിന് പ്രാധാന്യമുണ്ടെന്ന് ജീവിതം കാട്ടിത്തരുന്നുണ്ടെങ്കിലും അത് ആത്യന്തികമായി സന്തോഷം പ്രദാനം ചെയ്യുന്നില്ലയെന്നും ഒരുതരം അതൃപ്തി പരക്കെയുണ്ടെന്നും അത് പ്രധാനമായും ആഘാതമേല്‍പ്പിക്കുന്നതു യുവതലമുറകളെയാണെന്നും കര്‍ദ്ദിനാള്‍ ബഞ്ഞാസ്കൊ ചൂണ്ടിക്കാണിക്കുന്നു.വിദ്യാലയവും സമ്പന്നമാണെന്നും എന്നാല്‍ അവിടെ ഒരുവന്‍ ഒരു വിജ്ഞാനകോശമല്ല മറിച്ച് പക്വതയാര്‍ന്ന മനുഷ്യവ്യക്തിയായിത്തീരുകയാണ് വേണ്ടതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.കത്തോലിക്കാ മതബോധനം, അതിന്‍റെ സാംസ്കാരിക പ്രാധാന്യം കൊണ്ടും, എല്ലാവര്‍ക്കും വിശദീകരണത്തിന്‍റെയും സന്തുലിതാവസ്ഥയുടെയും അവസരമായിത്തീരുമെന്ന് കര്‍ദ്ദിനാള്‍  ആഞ്ചെലൊ ബഞ്ഞാസ്കൊ ഉദ്ബോധിപ്പിക്കുന്നു.കത്തോലിക്ക മതബോധനത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സാര്‍വ്വത്രികമൂല്യങ്ങള്‍ ചിന്തകള്‍ക്കും ജീവിതത്തിനും പ്രചോദനമായിത്തീരുന്നതിന് മക്കള്‍ക്കുവേണ്ടി മതബോധനം വിശ്വാസത്തോടും ബോധ്യത്തോടും കൂടി തിരഞ്ഞെ&#   Read More of this news...

വത്തിക്കാനില്‍ പാപ്പായുടെ പരിപാടികളില്‍ പങ്കെടുത്തവര്‍

Source: Vatican Radioനടപ്പുവര്‍ഷം വത്തിക്കാനില്‍ മാത്രം 40 ലക്ഷത്തോളം പേര്‍ പാപ്പായുടെ പരിപാടികളില്‍ പങ്കുകൊണ്ടതായി പരിശുദ്ധസിംഹാസനത്തിന്‍റെ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു.പാപ്പായുടെ പരിപാടികളെ ഏകോപിക്കുന്ന കാര്യാലയം, അതായത് പ്രീഫെക്ച്ചര്‍ ഓഫ് പേപ്പല്‍ ഹൗസ്ഹോള്‍ഡ് (Prefecture of the Papal Household) വെളിപ്പെടുത്തിയ കണക്കനുസരിച്ച്, കൃത്യമായി പറഞ്ഞാല്‍, ഇവരുടെ എണ്ണം 3952140 ആണ്.പാപ്പായുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിക്കായി ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രീഫെക്ചര്‍ ഈ കണക്കുകള്‍ നല്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിശ്വാസികള്‍, അതായത് 16,50000 പേര്‍, പങ്കുകൊണ്ടിരിക്കുന്നത് ഫ്രാന്‍സീസ് പാപ്പാ ഞായാറഴ്ചകളിലും തിരുന്നാള്‍ ദിനങ്ങളിലും നയിച്ച ത്രികാലപ്രാര്‍ത്ഥനയിലാണ്. വിവിധ അവസരങ്ങളില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട ദിവ്യപൂജയില്‍ സംബന്ധിച്ചവരുടെ എണ്ണം 9,24500 ആണ്. 7,62000 പേര്‍ പാപ്പാ ഇക്കൊല്ലം വത്തിക്കാനില്‍ അനുവദിച്ച 43 പ്രതിവാര പൊതുകൂടിക്കാഴ്ചകളില്‍ പങ്കെടുത്തു. കാരുണ്യത്തിന്‍റെ  ജൂബിലിയോടനുബന്ധിച്ച് പാപ്പാ അനുവദിച്ച കൂടിക്കാഴ്ചകളില്‍ സന്നിഹിതരായിരുന്നവരുടെ സംഖ്യ 4,46000 ആണ്. വത്തിക്കാനില്‍ നടന്ന പ്രത്യേക കുടിക്കാഴ്ചകളില്‍ സംബന്ധിച്ചവര്‍ 1,69640 വരും.റോം രൂപതയിലോ, റോമിനു വെളിയില്‍ ഇറ്റലിക്കത്തോ, മറ്റു രാജ്യങ്ങളിലോ പാപ്പാ നടത്തിയ ഇടയസന്ദര്‍ശനവേളകളില്‍ ദിവ്യബലിയിലോ കൂടിക്കാഴ്ചകളിലോ പങ്കെടുത്തവരുടെ എണ്ണം ഇതിലുള്‍പ്പെടുത്തിയിട്ടില്ല.   Read More of this news...

അമ്മ: സ്വാര്‍ത്ഥതയ്ക്കുള്ള മറുമരുന്ന്- ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radioഅമ്മമാരെ കൂടാതെയുള്ള ഒരു സമൂഹം കനിവിന്‍റെ അഭാവമുള്ളതും കണക്കുകൂട്ടലുകള്‍ക്കം ഊഹക്കച്ചവടത്തിനും മാത്രം ഇടം നല്കുന്നതുമായിരിക്കുമെന്ന് മാര്‍പ്പാപ്പാ.ജനുവരി ഒന്നിന് തിരുസഭ ആചരിക്കുന്ന ദൈവമാതാവിന്‍റെ തിരുന്നാളിനോടനുബന്ധിച്ച്, ഞായറാഴ്ച (01/01/17) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ദൈവജനനിയെന്ന നിലയിലുള്ള മറിയത്തിന്‍റെ മാതൃത‍്വം പുത്തനാണ്ടിന്‍റെ   തുടക്കത്തില്‍  ആഘോഷിക്കുകയെന്നാല്‍ അതിനര്‍ത്ഥം നാം അനാഥരല്ല, അമ്മയുള്ള ഒരു ജനതയാണ് നമ്മള്‍, നമ്മുടെ ദിനങ്ങളെ അവള്‍ തുണയ്ക്കും എന്ന സുനിശ്ചിതത്വത്തെക്കുറിച്ച് ഓര്‍ക്കുകയാണ് എന്ന് പാപ്പാ പറഞ്ഞു.നമ്മുടെ, വ്യക്തിമാഹാത്മ്യവാദപരങ്ങളായ പ്രവണതകള്‍ക്കും സ്വാര്‍ത്ഥതകള്‍ക്കും   അടച്ചിടല്‍ മനോഭാവങ്ങള്‍ക്കും ഉദാസീനതകള്‍ക്കും എതിരായ ശക്തമായ മറുമരുന്നാണ് അമ്മമാരെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ഏറ്റം മോശപ്പെട്ട നിമിഷങ്ങളില്‍ പോലും ആര്‍ദ്രതയ്ക്കും നിരുപാധിക സമര്‍പ്പണത്തിനും സാക്ഷ്യമേകാന്‍ കഴിയുന്നവരാണ് അമ്മമാരെന്നും സ്വന്തം മക്കള്‍ നഷ്ടപ്പെട്ടുപോകാതിരിക്കുന്നതിന് അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ വെടിയുന്നവരാണ് ഈ അമ്മമാരെന്നും പാപ്പാ ശ്ലാഘിച്ചു.നാം ഒരു കുടുംബത്തിന്, ഒരു ജനതയ്ക്ക്, ഒരു നാടിന്, നമ്മുടെ ദൈവത്തിന് സ്വന്തമാണെന്ന അവബോധം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അനാഥത്വത്തിന്‍റെതായ അനുഭവത്തില്‍നിന്ന് നമ്മെ മോചിപ്പിക്കുന്നതാണ് പരിശുദ്ധ കന്യകാമാറിയത്തിന്‍റെ   മാതൃസന്നിഭ നോട്ടമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ആ നോട്ടം നമ്മെ പഠിപ്പിക്കുന്നത് പ്രത്യാശയും സാഹോദര്യവും വിതച്ചുകൊണ്ട് പരിശുദ്ധ കŐ   Read More of this news...

ദൈവിക യുക്തി:സമാഗമത്തിന്‍റെയും സാമീപ്യത്തിന്‍റെയും - പാപ്പാ

Source: Vatican Radioദൈവമക്കളുടെ മേല്‍ അവസാന വാക്ക് പാപത്തിനും ലജ്ജയ്ക്കും മുറിവുകള്‍ക്കും ക്ലേശത്തിനും അവഗണനയ്ക്കുമല്ല  എന്ന ദൈവികയുക്തി സ്വന്തമാക്കാന്‍ പുല്‍ക്കൂടു നമ്മെ ക്ഷണിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.ദൈവമാതൃത്വത്തിരുന്നാളിന്‍റെ തലേദിനവും വര്‍ഷാന്ത്യദിനവും ആയിരുന്ന ശനിയാഴ്ച (31/12/116) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നയിച്ച സായാഹ്ന പ്രാര്‍ത്ഥനാവേളയില്‍ നടത്തിയ വചനസമീക്ഷയിലായിരുന്നു ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.ഈ ദൈവിക യുക്തി ആനുകൂല്യങ്ങളിലൊ "എന്‍പിള്ള നയത്തിലൊ" കേന്ദ്രീകൃതമല്ലെന്നും അത് സാമാഗമത്തിന്‍റെയും സാമീപ്യത്തിന്‍റെയും അടുത്തേക്കു വരലിന്‍റെയും യുക്തിയാണെന്നും പാപ്പാ വിശദീകരിച്ചു.ഒരു വിഭാഗത്തിന് ആനുകൂല്യങ്ങളേകുന്നതും മറ്റൊരുവിഭാഗത്തെ അവഗണിക്കുന്നതുമായ യുക്തിവെടിയാന്‍ പുല്‍ക്കൂടു നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, ദൈവം ക്രിസ്തുവില്‍ മനുഷ്യനായിത്തീരുകയും സകലത്തിലും നമ്മുടെ അവസ്ഥ സ്വീകരിക്കുകയും ഒരാശയത്തിലൊതുങ്ങിനില്‍ക്കാതെ എല്ലാവരുടെയും ചാരത്തായിരിക്കാന്‍ തിരുമനസ്സാകുകയും ചെയ്തുവെന്ന് അനുസ്മരിച്ചു.നമ്മുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനും തെറ്റുകളെ തരണം ചെയ്ത് മെച്ചപ്പെടാനും നമുക്ക് പുല്‍ക്കൂട്ടില്‍ നിന്നുള്ള ഉണ്ണിയേശുവിന്‍റെ വെളിച്ചം ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.   Read More of this news...

ദൈവനേത്രങ്ങളെ ആകര്‍ഷിച്ച മറിയത്തിന്‍റെ താഴ്മ

Source: Vatican Radioദൈവനേത്രങ്ങളെ ആകര്‍ഷിച്ച മറിയത്തിന്‍റെ താഴ്മയെക്കുറിച്ചു നന്ദി നിറഞ്ഞ ഹൃദയത്തോടെ, ഫ്രാന്‍സീസ് പാപ്പാ 2017 -ലെ   നവവത്സരദിനമായ ഞായറാഴ്ചയില്‍ ത്രികാലജപത്തോടനുബന്ധിച്ചു സന്ദേശം നല്‍കി.  ലോകമെമ്പാടുനിന്നുമായി അമ്പതിനായിരത്തോളം തീര്‍ഥാടകരാണ് പാപ്പായുടെ ത്രികാലജപ സന്ദേശം ശ്രവിക്കുന്നതിനും ആശീര്‍വാദം സ്വീകരിക്കുന്നതിനുമായി എത്തിയിരുന്നത്. പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം!ബെതലഹേമില്‍ ജനിച്ച ദൈവപുത്രനിലായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ ദൃഷ്ടികളുറപ്പി ച്ചത്. ഇന്ന്, പരിശുദ്ധ മറിയത്തിന്‍റെ അനുസ്മരണത്തിരുനാളില്‍, ദൈവമാതാവിന്‍റെ നേര്‍ക്കു നമ്മുടെ കണ്ണുകളെ തിരിക്കുമ്പോഴും അവര്‍ തമ്മിലുള്ള അഗാധബന്ധത്തില്‍ നമ്മുടെ നോട്ടം മാറി മാറി പതിക്കട്ടെ.  ആ ബന്ധം, ജന്മം നല്കിയെന്നോ ജന്മം സ്വീകരിച്ചുവെന്നോ ഉള്ള വസ്തുതയില്‍ മാത്രം അവസാനിക്കുന്നതല്ല, രക്ഷാകരദൗത്യത്തിനുവേണ്ടി യേശു സ്ത്രീയില്‍നിന്നു ജാതനായി എന്നതിനോടൊപ്പം ഇനിയും അത് കൂടുതല്‍ രഹസ്യങ്ങളിലേക്കു തുറക്കപ്പെട്ടതാണ്.  മറിയം ഇതറിഞ്ഞിരുന്നു.  അവളുടെ മാതൃത്വപരമായ ബന്ധത്തോടെ സമാപിച്ചതല്ല, മറിച്ച് യേശുവിന്‍റെ ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന എല്ലാ സംഭവങ്ങളോടും തുറവിയുള്ളതായിരുന്നു ആ ബന്ധം.  ഇന്നത്തെ സുവിശേഷം ഓര്‍മി പ്പിക്കുന്നതുപോലെ, ആ ബന്ധം മറിയത്തിന്‍റെ ധ്യാനത്തില്‍ സൂക്ഷിക്കപ്പെടുകയും, പരിചിന്തനത്തി ലൂടെ ആഴപ്പെടുകയും ചെയ്തു (ലൂക്ക 2:19).     മറിയം അവളുടെ 'ആമേനി'ലൂടെ ദൈവത്തിന്‍റെ രക്ഷാകരപദ്ധതി നടപ്പിലാക്കുന്നതിനു സഹ രിക്കുവാനുള്ള സന്നദ്ധത അറിയിച്ചു, അതാകട്ടെ ഹൃദയത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിക്കുന്നതും ശക്തന്മാരെ സിംഹാസനത്തില്‍നിന്നു മറിച്ചിട്ട് താഴ്ന്നവരെ ഉയര്   Read More of this news...

റോമന്‍ കൂരിയാ യില്‍ പുതിയൊരു കാര്യാലയമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന സമഗ്ര മാനവ പുരോഗതിക്കായുള്ള വിഭാഗം

Source: Vatican Radioനീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, കോര്‍ ഊനും പൊന്തിഫിക്കല്‍ സമിതി, കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ 2016 ആഗസ്റ്റ് 17ന് ആണ് "ഹുമാനാം പ്രോഗ്രെസിയോനെം" - "മാനവ പുരോഗതി" എന്ന "മോത്തു പ്രോപ്രിയൊ" അഥവാ, സ്വയാധികാരപ്രബോധനം വഴി ഈ പുതിയ വിഭാഗം സ്ഥാപിച്ചത്.ആകയാല്‍ 2016 ഡിസമ്പര്‍ 31 ന് ഈ പൊന്തിഫിക്കല്‍ സമിതികളുടെ നൈയമികാസ്തിത്വം അവസാനിച്ചു.ജനുവരി ഒന്നിന് തത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച "സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗ"ത്തിന്‍റെ ചുമതല കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണിനാണ്.പാപ്പായുടെ തീരുമാനമനുസരിച്ച് ശനിയാഴ്ചയോടെ (31/12/16) പ്രവര്‍ത്തനം അവസാനിച്ച പൊന്തിഫിക്കല്‍സമിതികളില്‍ ഒന്നായ നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.   Read More of this news...

പശ്ചിമബംഗാളിൽ ക്രിസ്ത്യൻ സർവകലാശാല

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ സർവകലാശാലക്കുള്ള ഒരുക്കങ്ങൾ വളരെ വേഗത്തിൽ മുമ്പോട്ട്. സെന്റ് സേവ്യേഴ്‌സ് സർവകലാശാല കൊൽക്കത്ത 2016′ എന്ന പേരിൽ ഇതിനായി സം സ്ഥാന നിയമസഭ ഏകകണ്ഠമായി ബിൽ പാസാക്കി. കൊൽക്കത്തയിലെ ന്യൂ ടൗണിലാണ് ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തിലുള്ള സെന്റ് സേവ്യേഴ്‌സ് സർവകലാശാല ആരംഭിക്കുന്നത്. 2017-18 അധ്യയന വർഷത്തിൽ കോഴ്‌സുകൾ തുടങ്ങുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സംസ്ഥാന ഗവർണർ അധ്യക്ഷനായുള്ള ട്രസ്റ്റ് ആണ് സർവകലാശാലയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. മറ്റ് സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുപോലെ ഇവിടെയും വൈസ് ചാൻസലറെ നിയമിക്കുന്നത് ഗവർണറായിരിക്കും. സർവകലാശാലയുടെ മറ്റ് ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തിക്കുന്നത് സാധാരണ സർവകലശാലകളുടേതുപോലെയായിരിക്കും. കൊൽക്കത്ത സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിൻസിപ്പൽ ഫാ. ജോൺ ഫെലിക്‌സ് രാജ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.   Read More of this news...

സൗഹൃദത്തിന്‍റെ പാലം പണിതുകൊണ്ട് ദൈവസ്നേഹം ദൃശ്യമാക്കുക. ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radioസൗഹൃദത്തിന്‍റെ പാലം പണിതുകൊണ്ട് ദൈവസ്നേഹം ദൃശ്യമാക്കുന്നവരാകുക. യുവജനങ്ങളോട് ഫ്രാന്‍സീസ് പാപ്പാ.ലാത്വിയ (Latvia) യുടെ തലസ്ഥാനമായ റീഗ (Riga) യില്‍ വച്ചു 2016 ഡിസംബര്‍ 28 മുതല്‍ 2017 ജനുവരി ഒന്നുവരെ നടക്കുന്ന തായ്സെ (Taiz) എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ  മുപ്പത്തൊമ്പതാമത് യുവജനസമ്മേളനത്തിനയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം അവരെ ആഹ്വാനംചെയ്തത്. നിങ്ങളുടെ പ്രതീക്ഷയെ ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ എന്ന് പാപ്പാ ഈ സന്ദേശത്തിലും ആവര്‍ത്തിക്കുകയും നിങ്ങളോടൊത്തുണ്ട് എന്ന് ഉറപ്പുകൊടുക്കുകയും ക്രാക്കോവില്‍ വച്ചുനടന്ന യുവജനസമ്മേളനത്തിനു നല്കിയ ആഹ്വാനം ആവര്‍ത്തിക്കുകയും ചെയ്തു:  കര്‍ത്താവു നമ്മെ വിളിക്കുന്ന നിമിഷത്തില്‍ നമുക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളിലേക്കും നമുക്കു പങ്കുവെയ്ക്കാന്‍ കഴിയുന്ന സ്നേഹത്തിലേക്കും നോക്കുന്നു.  അവിടുന്ന് ഭാവിയിലേക്ക്, നാളെയിലേക്കു നമ്മെ പണയപ്പെടുത്തുന്നു. ചക്രവാളങ്ങളിലേക്കു നീങ്ങാനാണ് യേശു ഉത്തേജിപ്പിക്കുന്നത്, മ്യൂസിയങ്ങളിലേയ്ക്കല്ല (ജൂലൈ 30, 2016).ദൈവാരൂപിയുടെ വിളി ശ്രവിച്ചുകൊണ്ട്, തങ്ങളുടെ സുഖപ്രദമായ വീടുകള്‍ വിട്ടിറങ്ങി  ഈ വിശ്വാസ തീര്‍ഥാടനത്തിനായി പുറപ്പെട്ട യുവജനങ്ങള്‍ക്കു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടുള്ള പാപ്പായുടെ സന്ദേശത്തില്‍ ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, കത്തോലിക്കാ ക്രിസ്ത്യന്‍വിഭാഗങ്ങളിലെ യുവജനങ്ങള്‍ ഈ ദിവസങ്ങളില്‍ യഥാര്‍ഥ സാഹോദര്യം ജീവിച്ചുകൊണ്ട് ചരിത്രത്തിന്‍റെ നായകരാകുന്നതിനുള്ള തങ്ങളുടെ ആഗ്രഹം പ്രകടമാക്കുകയാണ് എന്നു സൂചിപ്പിച്ചു.  കര്‍ത്താവ് നിങ്ങളുടെ ഹൃദയങ്ങളിലും അനുദിനജീവിതത്തിലും ജീവിക്കട്ടെ എന്നാശംസിച്ച പാപ്പാ, തന്‍റെ എല്ലാ സന്ദേശങ്ങളിലും പ്രഭാഷണ ങ   Read More of this news...

ലാളിത്യമാര്‍ന്ന ജീവിതരീതി സമാധാനത്തിനു വഴിയൊരുക്കും

Source: Vatican Radioലാളിത്യത്തിന്‍റെ ജീവിതശൈലിയും പങ്കുവയ്ക്കലും സമാധാനത്തിന് വഴിതെളിക്കുമെന്ന്, കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ ഉദ്ബോധിപ്പിച്ചു.2016 ഡിസംബര്‍ 28-മുതല്‍,  2017 ജനുവരി ഒന്നുവരെ, ബാള്‍ട്ടിക്ക് രാജ്യമായ ലാത്വിയയുടെ തലസ്ഥാന നഗരമായ റീഗോയില്‍ സമ്മേളിച്ചിരിക്കുന്ന "തെയ്സേ" യുവജന പ്രാര്‍ത്ഥനാസമൂഹത്തിന്‍റെ (Taize International Gathering) സംഗമത്തിന് അയച്ച സന്ദേശത്തിലാണ് പങ്കുവയ്ക്കലിനെയും ജീവിതലാളിത്യത്തെയും കുറിച്ച് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പരാമര്‍ശിച്ചത്.ലോകം ഇന്ന് അടിയന്തിരമായി ആഗ്രഹിക്കുന്ന സമാധാനത്തിന് പരസ്പരധാരണയുടെയും പങ്കുവയ്ക്കലിന്‍റെയും ലാളിത്യമാര്‍ന്ന ജീവിതരീതി അനിവാര്യമാണ്. ലാളിത്യമാര്‍ന്ന ജീവിതം പരിസ്ഥിതിയോടും ചുറ്റുമുള്ള സഹോദരങ്ങളോടുമുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. അപരനോടുള്ള ബന്ധത്തില്‍ സഹാനുഭാവവും സഹകരണവും വളരുമ്പോള്‍ നമ്മുടെ ജീവിത ചുറ്റുപാടുകള്‍ മെച്ചെപ്പെടുകയും സമാധാനപൂര്‍ണ്ണമാകുകയും ചെയ്യുമെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സന്ദേശത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.സൃഷ്ടിയും മാനവികതയും തമ്മിലുള്ള പാരസ്പരികത ധ്യാനിക്കുവാനും പങ്കുവച്ച് ജീവിക്കുവാനും സാധിച്ചാല്‍ പ്രത്യാശയോടെ സമാധാനത്തിന്‍റെ ചക്രവാളം ലോകത്ത് തുറക്കാനാകുമെന്ന് കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് പ്രസ്താവിച്ചു."പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധത്മാവിലൂടെ ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ ചൊരിയപ്പെട്ടിരിക്കുന്നു" (റോമ. 5, 5). പൗലോസ് അപ്പസ്തോലിന്‍റെ വാക്കുകള്‍ പാത്രിയര്‍ക്ക് ബര്‍ത്തലോമ്യോ ഉദ്ധരിച്ചുകൊണ്ടാണ് തെയ്സെ സമൂഹത്തിനുള്ള സന്ദേശം അദ്ദേഹം ഉപസംഹ   Read More of this news...

പ്രത്യാശയെക്കുറിച്ച് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍

Source: Vatican Radioഫ്രാന്‍സീസ് പാപ്പായുടെ 2016 ലെ അവസാനത്തെതായിരുന്ന പ്രതിവാരപൊതുകൂടിക്കാഴ്ച ഈ ബുധനാഴ്ച (28/12/16) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, അരങ്ങേറി.ഈ ദിനങ്ങളില്‍ റോമില്‍ സാമാന്യം നല്ല തണുപ്പ്അ നുഭവപ്പെടുന്നുണ്ടെങ്കിലും വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ഈ പൊതുദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്നതിനെത്തിയിരുന്നു. പാപ്പാ അതിവിശാലമായ പോള്‍ ആറാമന്‍ ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദം കരഘോഷങ്ങളായും ആരവങ്ങളായും അലതല്ലി.പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും പിഞ്ചുകുഞ്ഞുങ്ങളെ  തലോടുകയും  ആശീര്‍വ്വദിക്കുകയും അവര്‍ക്ക് സ്നേഹചുംബനങ്ങളേകുകയും ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. ചിലര്‍ പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകി. തീര്‍ത്ഥാടകരില‍ ഒരാള്‍ നല്കിയ അര്‍ജന്തീനയുടെ പ്രത്യേക ചായയായ "മാത്തെ" പാപ്പാ അല്പം കുടിക്കുകയും ചെയ്തു. മാര്‍പ്പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു " അബ്രഹാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടന്നു തന്നിട്ടില്ല. എന്‍റെ  വീട്ടില്‍ പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്‍റെ അവകാശി. 4 വീണ്ടും അവന് കര്‍ത്താവിന്‍റെ അരുളപ്പാടുണ്ടായി: നിന്‍റെ അവകാശി അവനായിരിക്കില്ല; നിന്‍റെ മകന്‍ തന്നെയായിരിക്കും. 5 അവിടന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍റെ സന്താനപരമ്പരയും  അതുപോലെയായിരിക്കും. 6 &   Read More of this news...

തെയ്സ്സെ ഒരു വിശ്വാസതീര്‍ത്ഥാടനം : ബ്രദര്‍ ആലോയ്സ്

Source: Vatican Radioഡിസംബര്‍ 28-Ɔ൦ തിയതി ബുധനാഴ്ച ബാള്‍ട്ടിക് രാജ്യമായ ലാത്വിയയുടെ തലസ്ഥാനത്ത് റീഗായില്‍ ആരംഭിച്ച തെയ്സെ രാജ്യാന്തര സംഗമത്തെ സംബന്ധിച്ച് നല്കിയ വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെയാണ് അദ്ദേഹം പ്രസ്താനത്തെ വിശേഷിപ്പിച്ചത്.  ഡിസംബര്‍ 28-‍Ɔ൦ തിയതി ബുധാനാഴ്ച മുതല്‍ 2017 ജനുവരി 1-വരെയാണ് സംഗമം നടക്കുന്നത്. അന്‍പതിനായിരത്തില്‍ അധികം യുവജനങ്ങളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. "ഭൂമിയിലെ വിശ്വാസ തീര്‍ത്ഥാടനം," എന്നാണ് എല്ലാവര്‍ഷവും വ്യത്യസ്ത രാജ്യങ്ങളില്‍ സംഗമിക്കുന്ന സംഗമം ശീര്‍ഷകംചെയ്തിരിക്കുന്നത്. ബ്രദര്‍ റോജര്‍ 72 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫ്രാന്‍സിന്‍റെ വടക്കെ അതിര്‍ത്തിയിലെ തെയ്സ്സെ (Taize) ഗ്രാമത്തില്‍ ഈ പ്രാര്‍ത്ഥനാസമൂഹത്തിന് രൂപംനല്കിയത്. ജീവിതത്തില്‍ അര്‍ത്ഥം തേടുന്ന ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് തെയ്സ്സേ മാര്‍ഗ്ഗദീപമാവുകയും അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലേയ്ക്കുള്ള യുവജനങ്ങളുടെ ആത്മീയയാത്രയെ തുണയ്ക്കുവാനാണ് ബ്രദര്‍ റോജര്‍ തെയ്സ്സേ 'വിശ്വാസ തീര്‍ത്ഥാടനം' ആരംഭിച്ചത്.സുവിശേഷശാന്തിയുടെയും അനുരഞ്ജനത്തിന്‍റെയും പതറാത്ത സാക്ഷികളും സഭൈക്യ സംവാദത്തിന്‍റെ പ്രേഷിതരുമായിക്കൊണ്ട് യുവജനങ്ങള്‍ ലോകത്ത് കൂട്ടായ്മയുടെ പ്രയോക്താക്കളാകണമെന്നാണ് "തെയ്സ്സെ"  പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബ്രദര്‍ റോജര്‍ ലക്ഷൃംവച്ചത്. അദ്ദേഹം സ്വജീവിതത്തിലൂടെ സാക്ഷൃപ്പെടുത്തിയ സഭൈക്യത്തിന്‍റെ ആത്മീയത സ്വാംശീകരിച്ച് ഐക്യത്തിന്‍റെ പ്രായോജകരാകാന്‍ തെയ്സ്സേ ഇന്നും യുവജനങ്ങനെ ക്ഷണിക്കുന്നു. അനുരഞ്ജനത്തിലൂടെ ആര്‍ജ്ജിക്കേണ്ട യഥാര്‍ത്ഥവും പ്രകടവുമായ സഭകളുടെ ഐക്യത്തിനായുള്ള നിരന്തരമായ പരിശ്രമം  (Ecumenical efforts)  'തെയ്സ്സേ' അര്‍പ്പണത്തോടെ തുടര   Read More of this news...

പ്രകാശിതമായി, ആ ശ്രേഷ്ഠ പുസ്തകം

Source: Sunday Shalom കോതമംഗലം: മലങ്കര യാക്കോബായ സുറിയാനി സഭയുടെ അമരക്കാരൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ജീവചരിത്രമായ ശ്രേഷ്ഠം ഈ ജീവിതത്തിന്റെ പ്രകാശന കർമം കോതമംഗലത്ത് നടന്നു. മാർ അത്തനേഷ്യസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽവച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിർവഹിച്ചത്. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയിൽനിന്ന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ശ്രേഷ്ഠ ബാവായെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രൗഢോജ്വലമായ സമ്മേളനത്തിൽ സി.എസ്.ഐ ബിഷപ് കെ.ജി.ഡാനിയൽ, യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാർ, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസിന്റെ അനുഗ്രഹസന്ദേശം ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത വായിച്ചു.   Read More of this news...

ക്രിസ്തുമസ്നാളിലെ സാഹോദര്യത്തിന്‍റെ നേര്‍ക്കാഴ്ച

Source: Vatican Radioഡിസംബര്‍ 23-Ɔ൦ തിയതി വെള്ളിയാഴ്ച വൈകുന്നേരം പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ കുന്നിലെ 'മാത്തര്‍ എക്ലേസിയ' ഭവനത്തിലെത്തി മുന്‍പാപ്പാ ബനഡിക്ട് 16-Ɔമനെ കണ്ട് ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിച്ചു.ചെറിയൊരു ഭവനത്തില്‍ എകാന്തജീവിതം നയിക്കുന്ന തന്‍റെ മുന്‍ഗാമിയെ കാണാന്‍ ക്രിസ്തുമസ് നാളിലെ തിരക്കിലും പാപ്പാ ഫ്രാന്‍സിസ് സമയം കണ്ടെത്തിയത് ഇരുവരും തമ്മിലുള്ള വിനീതമായ സഹോദരബന്ധത്തിന്‍റെ തെളിവാണ്. ഈ സാഹോദര്യസംഗമം ഇടയ്ക്കിടെ പതിവുള്ളതുമാണ്. പ്രായാധിക്യത്തിന്‍റെ ശാരീരികക്ഷീണം ദൃശ്യമെങ്കിലും ദൈവശാസ്ത്രപണ്ഡിതനും വാഗ്മിയുമായ മുന്‍പാപ്പാ പ്രസന്നവദനനും ഉന്മേഷവാനുമായിരുന്നു.വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബര്‍ക്ക് ഡിസംബര്‍ 24-Ɔ൦ തിയതി ശനിയാഴ്ചയാണ്  റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.   Read More of this news...

നഗരത്തോടും ലോകത്തോടും ക്രിസ്തുമസ്നാളിലെ സമാധാനാഹ്വാനം

Source: Vatican Radioക്രിസ്തുമസ്ദിനത്തില്‍ , ഡിസംബര്‍ 25-Ɔ൦ തിയതി ശനിയാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് നല്കിയ 'ഊര്‍ബി എത് ഓര്‍ബി' (Urbi et Orbi)  നഗരത്തിനും ലോകത്തിനും  എന്ന സന്ദേശം.വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പ്രബോധിപ്പിച്ചത്. ആഗോളതലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സന്ദേശം ശ്രവിച്ചവരെക്കൂടാതെ, വത്തിക്കാനില്‍ നാല്പത്തിയ്യായിരത്തില്‍ അധികംപേര്‍ (45,000+) സന്നിഹിതരായിരുന്നെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം പരിഭാഷ താഴെ ചേര്‍ക്കുന്നു :പ്രിയ സഹോദരങ്ങളേ, ക്രിസ്തുമസ് ആശംസകള്‍!  പുല്‍ക്കൂട്ടില്‍ ജാതനായ രക്ഷകനായ ഉണ്ണീശോയെക്കുറിച്ച് കന്യകാനാഥയും വിശുദ്ധ യൗസേപ്പിതാവും, ബെതലഹേമിലെ ആട്ടിടയന്മാരും ധ്യാനിച്ച വിസ്മയം സഭ ഇന്നാളില്‍ പുനര്‍ജീവിക്കുന്നു. പ്രഭയാര്‍ന്ന ഇന്നാളില്‍ പ്രതിധ്വനിക്കുന്ന പ്രവാചക ശബ്ദമിതാണ്:                                   "നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു.                                    നമുക്കൊരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു.                                   ആധിപത്യം അവിടുത്തെ ചുമലിലായിരിക്കും.                                  വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം,                                  നിത്യനായ പിതാവ്, സമാധാന രാജാവ്                                 എന്ന് അവിടുന്നു വിളിക്കപ്പെടും!" (ഏശയ 9, 6).ദൈവപുത്രനും മേരീസുതനുമായ ഈ ശിശുവിന്‍റെ പ്രാഭവം ഈ ലോകത്തിന്‍റേതല്ല, അതിന്‍റെ  സമ്പത്തിലോ പ്രതാപത്തിലോ അധിഷ്ഠിതവുമല്ല. അത് സ്നേഹത്തിന്‍റെ ശക്തിയാണ്. ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ച ശക്തിയാണത്. സകലജീവജാലങ്ങള്‍ക്കും - ജന്തുക്കള്‍ക്കും സസ്യലതാദികള്‍ക്കും ധാതുക്കള്‍ക്കും ജീവനേകിയ ശക്തിയാണ്. സ്ത്രീപുരുഷന   Read More of this news...

ലാളിത്യമാര്‍ന്ന ജീവിതം സുവിശേഷത്തിന്‍റെ മൗലികത

Source: Vatican Radioലാളിത്യമാര്‍ന്ന ജീവിതം സുവിശേഷത്തിന്‍റെ മൗലിക രീതിയാണ്. കൂട്ടായ്മയുടെയും സ്വാതന്ത്ര്യത്തിന്‍റെയും ഇറ്റലിയിലെ പ്രസ്ഥാനത്തിന് (Fraternity of Communion & Liberation) അയച്ച കത്ത് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെയാണ് ആരംഭിച്ചത്.കാരുണ്യത്തിന്‍റെ ജൂബിലവത്സരത്തില്‍ ഈ ഉപവിപ്രസ്ഥാനത്തിലെ അംഗങ്ങള്‍ ഇറ്റലിയിലെ 200 മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ശേഖരിച്ച. പാവങ്ങള്‍ക്കുള്ള സാമ്പത്തികസഹായം പാപ്പാ ഫ്രാന്‍സിസിന് അയച്ചുകൊടുത്തു. നല്കിയ സഹായത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ അവര്‍ക്ക് കത്തയച്ചത്.ദാരിദ്ര്യം അമ്മയും, അതിന്‍റെ ആഭാവം ഭിത്തിയുമാണെന്ന് വിവരിച്ച, വിശുദ്ധ ഇഗ്നേഷ്യസ് ലയോളയെ ഡിസംബര്‍ ‍22-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാനില്‍നിന്നും അയച്ച കത്തില്‍ പാപ്പാ ഉദ്ധരിച്ചു. ലാളിത്യവും ആത്മീയതയും വ്യക്തിജീവിതത്തില്‍ വളര്‍ത്തുന്ന അമ്മയാണ് ദാരിദ്ര്യം. അത് വിശുദ്ധിയുള്ള പ്രേഷിതരെ ജനിപ്പിക്കും. അത് ആര്‍ദ്രമായ സ്നേഹത്തിന്‍റെ 'സുവിശേഷവിപ്ലവം'  മനുഷ്യജീവിതങ്ങളിലും പ്രസ്ഥാനങ്ങളിലും ഉണര്‍ത്തും!ദാരിദ്ര്യത്തിന്‍റെ അരൂപിയും ലാളിത്യവും ഇല്ലാത്തിടങ്ങള്‍, ഭിത്തി കെട്ടി സുരക്ഷയിലേയ്ക്ക് വലിയുന്നതുപോലെയാണ്. പാപ്പാ ഉദാഹരിച്ചു. ഭിത്തി സംരക്ഷിക്കുകയും പ്രതിരോധിക്കുയും ചെയ്യുന്നു. അതിനാല്‍ ദാരിദ്ര്യാരൂപിയില്ലാത്ത എത്രയോ സഭാപ്രസ്ഥാനങ്ങളാണ് ഇന്ന് തളര്‍ന്നിട്ടുള്ളത്, തകര്‍ന്നിട്ടുള്ളത്. പാപ്പാ കത്തില്‍ ചൂണ്ടിക്കാട്ടി.ക്രൈസ്തവജീവിതത്തിന്‍റെ സത്ത വെളിപ്പെടുത്തുന്ന സമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ് പാവങ്ങളും ദാരിദ്ര്യാവസ്ഥയും. കാരുണ്യത്തിന്‍റെ പാത പങ്കുവയ്ക്കലിന്‍റേതാണ്. പാവങ്ങള്‍ക്കായി ഹൃദയം തുറക്കുന്ന പ്രക്രിയയാണ് സുവിശേഷത്തിന്‍റെ മൗലികവീക്ഷണം. അത് സുവിശേഷദാര   Read More of this news...

വി. സ്തേഫാനോസിന്‍റെ മഹത്വമാര്‍ന്ന ക്രിസ്തുസാക്ഷ്യം

Source: Vatican Radioവത്തിക്കാനില്‍ വി. പത്രോസിന്‍റെ അങ്കണത്തില്‍ എത്തിയ ആയിരക്കണക്കിനു തീര്‍ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ വി. സ്തേഫാനോസിന്‍റെ തിരുനാളില്‍, ത്രികാലജപ സന്ദേശം നല്‍കി.വി. സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ തിരുനാളാചരിക്കുന്നതിന് നമ്മെ ഒരുക്കിക്കൊണ്ട്, ക്രിസ്മസിന്‍റെ ആനന്ദം ഇന്നും നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കുന്നു, ഈ ആദ്യരക്തസാക്ഷിത്വം ക്രൈസ്തവരക്ത സാക്ഷിത്വത്തിന്‍റെ ഏറ്റം മഹത്വമാര്‍ന്ന സാക്ഷ്യ മാണ്. യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതിയുള്ള വി. സ്തേഫാനോ സിന്‍റെ ഈ രക്തസാക്ഷിത്വം ഇന്നും സഭയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.ഈ സാക്ഷ്യത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത് (മത്താ 10.17-22).  യേശു തന്‍റെ ശിഷ്യര്‍ക്കു വാഗ്ദാനം ചെയ്യുന്നത് പരിത്യക്തതയും പീഡനവുമാണ്: എന്‍റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും (വാ. 22). ലോകം ക്രിസ്തു അനുയായികളെ ദ്വേഷിക്കുന്നത്, അത് യേശുവിനെ ദ്വേഷിച്ച അതേ കാരണത്താലാണ്. യേശു ലോകത്തിലേക്കു ദൈവത്തിന്‍റെ പ്രകാ ശമാണ് കൊണ്ടുവന്നത്.  എന്നാല്‍ ലോകമാകട്ടെ, അതിന്‍റെ ദുഷ്ടതയെ ഒളിച്ചുവയ്ക്കാനായി ഇരുട്ടിനെ അഭിലഷിച്ചു. പ്രകാശത്തെ വെറുത്തു. ഇതാണ് സുവിശേഷത്തിന്‍റെയും ലോകത്തിന്‍റെയും മനോ ഭാവങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം.  യേശുവിനെ അനുഗമിക്കു കയെന്നാല്‍, ഇരുട്ടിനെ ഉപേക്ഷിച്ചു കൊണ്ട് ഈ പ്രകാശത്തെ പിഞ്ചെല്ലുക എന്നാണ് അര്‍ഥമാക്കുന്നത്.ഇന്നും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ അനുസ്മരിച്ച പാപ്പാ അവര്‍ക്കു സമീപസ്ഥരായിരിക്കു ന്നതിനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനും അഭ്യര്‍ഥിച്ചു.  ഒപ്പം ക്രിസ്തുവിനെ ആനന്ദത്തോടും ധൈര്യത്തോടുംകൂടെ പിഞ്ചെല്ലുന്നതിന് ഏ   Read More of this news...

തിരുപ്പിറവി ലൗകികതയുടെ തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെടണം

Source: Vatican Radioശനിയാഴ്ച (24/12/16) രാത്രി ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ തിരുപ്പിറവിത്തിരുന്നാള്‍ ദിവ്യബലി അര്‍പ്പിക്കുകയും  വചന ശുശ്രൂഷാവേളയില്‍ വചനവിശകലനം നടത്തുകയും ചെയ്തു. പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന സുവിശേഷപ്രഭാഷണത്തിന്‍റെ പദാനുപദ മലയാള പരിഭാഷ: "സകല മനുഷ്യര്‍ക്കും രക്ഷയേകുന്ന ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു" (തീത്തോസ് 2,11).  പൗലോസപ്പസ്തോലന്‍റെ ഈ വാക്കുകള്‍ ഈ പവിത്രനിശയുടെ  രഹസ്യം ആവിഷ്ക്കരിക്കുന്നു: ദൈവത്തിന്‍റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു, അത് അവിടത്തെ സൗജന്യ സമ്മാനമാണ്; നമുക്കായി നല്കപ്പെട്ട ഈ പൈതലില്‍ ദൈവത്തിന് നമ്മോടുള്ള സ്നേഹം മൂര്‍ത്തീഭവിക്കുന്നു. ബത്ലഹേമില്‍ ദൈവദൂതര്‍ പ്രഘോഷിച്ച,  ലോകമെമ്പാടും നമ്മള്‍ ഉദ്ഘോഷിക്കുന്ന മഹത്വത്തിന്‍റെ ഒരു രാത്രി. അത് മഹത്വത്തിന്‍റെ രാത്രിയാണ്, കാരണം, നിത്യനും അപരിമേയനുമായ ദൈവം ഇന്നു മുതല്‍ എന്നേയ്ക്കും "നമ്മോടു കൂടെ" ആയ ദൈവമാണ്, അവിടന്ന് അകലെയല്ല, ആകാശഗോളങ്ങളുടെ ഭ്രമണപഥത്തിലോ യോഗാത്മകാശയങ്ങളിലോ നാം അവിടത്തെ അന്വേഷിക്കേണ്ടതില്ല. അവിടന്ന് ചാരെയുണ്ട്, മനുഷ്യനായിരിക്കുന്നു, നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിച്ച അവിടന്ന് അതൊരിക്കലും ഉപേക്ഷിക്കില്ല. വെളിച്ചത്തിന്‍റെ ഒരു രാത്രി. ഏശയ്യ (9,1) പ്രവചിച്ച വെളിച്ചം, അന്ധകാരാവൃതമായ ഭൂമിയില്‍ നടക്കുന്നവരെ പ്രകാശിപ്പിക്കുന്ന ആ വെളിച്ചം പ്രത്യക്ഷപ്പെടുകയും ബത്ലഹേമിലെ ഇടയന്മാരെ ആവരണം ചെയ്യുകയും ചെയ്തിരിക്കുന്നു. (ലൂക്ക 2,9)"നമുക്കായി ഒരു ശിശു ജനിച്ച"തായി ഇടയന്മാര്‍ കണ്ടെത്തുകയും ഈ മഹത്വവും ആനന്ദവും ഈ പ്രകാശവും ഒക്കെ  കേന്ദ്രീകരിക്കുന്നതു ഏക ബിന്ദുവില്‍ ആണെന്ന്, "പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ !   Read More of this news...

3
...