News & Events

ക്രിസ്തുവില്ലാത്ത ക്രിസ്തുമസ് ആകരുത് ഇക്കുറി: പാപ്പാ

Source: Vatican Radioഡിസംബര്‍ 22-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരും അവരുടെ കുടുംബങ്ങളുമായി നടന്ന ക്രിസ്തുമസ് കൂടികാഴ്ചയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.സമ്മാനങ്ങളുടെ ഉത്സവമാണ് ക്രിസ്തുമസ്! നാം ക്രിസ്തുമസ് സമ്മാനങ്ങള്‍ വാങ്ങുന്നു, കൊടുക്കുന്നു, ഒരുക്കുന്നു, അതുപോലെ സ്വീകരിക്കുന്നു! എന്നാല്‍ ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥമായ സമ്മാനം ക്രിസ്തുവാണ്!  പിതാവായ ദൈവം തന്‍റെ പുത്രനെ ലോകരക്ഷയ്ക്കായി സമ്മാനിച്ചതിന്‍റെ ഓര്‍മ്മയും മഹോത്സവുമാണിത്. അതിനാല്‍ ക്രിസ്തുമസ്സിന്‍റെ അന്യൂനമായ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറന്നുപോകരുത്. ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുങ്ങി, 'ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്' ആകരുത് ഇക്കുറിയെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ ഒരോരുത്തരും ചെയ്യുന്ന ജോലികള്‍ക്ക് പാപ്പാ നന്ദിയര്‍പ്പിച്ചു. എത്ര ചെറുതായിരുന്നാലും വലുതായിരുന്നാലും തൊഴിലിന് അന്തസ്സുണ്ടെന്നും അതിന്‍റേതായ മാഹാത്മ്യമുണ്ടെന്നും അനുസ്മരിപ്പിച്ചു. ആത്മാഭിമാനത്തോടും വിശ്വസ്തതയോടുംകൂടെ ഓരോരുത്തരും തങ്ങളുടെ ജോലി ചെയ്തുകൊണ്ട് സംതൃപ്തരായി ജീവിക്കാം. വത്തിക്കാനിലെ ജോലികള്‍ക്ക് സുവിശേഷത്തിന്‍റെ ഒരു പരിവേഷമുണ്ട്. അത് ദൈവസ്നേഹത്തിന്‍റെ സാക്ഷ്യവും പ്രഘോഷണവുമാണ്. പാപ്പാ വിശേഷിപ്പിച്ചു.ജൂബിലി കഴിഞ്ഞെങ്കിലും, അതിന്‍റെ കൃപയും ചൈതന്യവും അവസാനിക്കുന്നില്ല. കാരുണ്യത്തിന്‍റെ ജൂബിലിനാളില്‍ നാം സ്വീകരിച്ച ദൈവകൃപ നമ്മുടെ ജോലിസ്ഥലത്തും ഭവനങ്ങളിലും ജീവിതപരിസരങ്ങളിലും പങ്കുവയ്ക്കപ്പെടുമ്പോഴാണ് അത് ഫലമണിയുന്നത്. കൃപ നമുക്കു ലഭ്യമായത് ക്രിസ്തുവിലും ക്രിസ്തുവിലൂടെയുമാണ് (തീത്തൂസ് 2, 11..12). ദ&#   Read More of this news...

റോമന്‍ കൂരിയയിലെ അംഗങ്ങള്‍ക്ക് നവീകരണത്തിന്‍റെ സന്ദേശം

Source: Vatican Radioസഭയുടെ പ്രവര്‍ത്തനങ്ങളില്‍ പാപ്പായുടെ നേരിട്ടുള്ള സഹകാരികളായ കര്‍ദ്ദിനാളന്മാര്‍, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് 'റോമന്‍ കൂരിയ' എന്ന് ലത്തീന്‍ ഭാഷയില്‍ അറിയപ്പെടുന്നത്. ഡിസംബര്‍ 22-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെയാണ് റോമന്‍ കൂരിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്. സന്ദേശത്തിന്‍റെ പ്രസക്തഭാഗമങ്ങള്‍ മാത്രം ചുവടെ ചേര്‍ക്കുന്നു:1. ഇപ്പോള്‍ ആഗോളസഭയില്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണപദ്ധതി  പ്രമേയമാക്കിയാണ് ഇത്തവണ  സഹപ്രവര്‍ത്തകര്‍ക്ക് പാപ്പാ ക്രിസ്തുമസ്സ് സന്ദേശം നല്കിയത്. കാലത്തിനൊത്ത മാറ്റങ്ങള്‍ക്ക് ഇണങ്ങിച്ചേരാന്‍വേണ്ടി സഭ തന്നില്‍ത്തന്നെ വരുത്തുന്ന പരിവര്‍ത്തനങ്ങളാണ് സഭാ നവീകരണം. പാപ്പാ ആമുഖമായി പ്രസ്താവിച്ചു. ശുശ്രൂഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ ജനങ്ങള്‍ക്ക് ഇണങ്ങുന്ന കാര്യങ്ങളിലേയ്ക്ക് സഭയെ ഉയര്‍ത്തുന്നതും ക്രമപ്പെടുത്തുന്നതുമാണ് നവീകരണം. അതിനായി കൂരിയിലെ എല്ലാ ശുശ്രൂഷകരും പത്രോസിന്‍റെ പിന്‍ഗാമിയോട് സഹികരിച്ചു പ്രവര്‍ത്തിക്കേണ്ടത് നവീകരണത്തിന്‍റെ ആവശ്യമാണ്. കാരണം ആഗോളസഭയുടെ നന്മയും സേവനവുമാണ് (bonum et in servitium) അത് ലക്ഷ്യംവയ്ക്കുന്നത്. സഭാഭരണത്തെ 'മാറ്റമില്ലാത്ത മൂരാച്ചി'സംവിധാനമാക്കാനാവില്ല. കാരണം മാറ്റവും നവീകരണവും വികസനവുമെല്ലാം ജീവന്‍റെ അടയാളമാണ്.2. തീര്‍ത്ഥാടകയായ സഭ മുന്നേറുകയാണ്. ജീവിക്കുന്ന സഭ, അതിനാല്‍ നവീകരണത്തോടു തുറവും വിധേയത്വവും എന്നും പ്രകടമാക്കേണ്ടതാണ്. നവീകരണത്തിന് സന്നദ്ധയാകുന്നിടത്തോളം കാലം  സഭ ജീവിക്കുമെന്നും, സജീവയായിരിക്കുമെന്നും റോമന്‍ കൂരിയിലെ ഉദ്ദ്യോഗസ്ഥരെ പാപ്പാ ഉദ്ബോധിപ്പിച്ചു. നവീകരണം അതില്‍ത്തന്നെ അവസാനിക്കുന്നില്ല, അത് വളര്‍ച്ചയ   Read More of this news...

കോംഗോയുടെ സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന

Source: Vatican Radioമദ്ധ്യാഫ്രിക്കന്‍ രാജ്യമായ കോംഗോയുടെ സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസ് പൊതുവായ അഭ്യര്‍ത്ഥന നടത്തി.ഡിസംബര്‍ 21-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാന്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് കോംഗോയുടെ അനുരഞ്ജനത്തിനും സമാധാനത്തിനുമായി പാപ്പാ പൊതുഅഭ്യര്‍ത്ഥന നടത്തിയത്.രാഷ്ട്രീയ ഉത്തരവാദിത്ത്വമുള്ളവര്‍ ജനങ്ങളുടെ ക്ലേശങ്ങളോട് മനസാക്ഷിയുള്ളവരായിരിക്കണമെന്നും, ഈ ക്രിസ്തുമസ് നാളിലെങ്കിലും സമാധാനത്തിന്‍റെയും പ്രത്യാശയുടെയും വഴികള്‍ തുറക്കണമെന്നും പാപ്പാ അഭ്യാര്‍ത്ഥിച്ചു. തന്‍റെ തുടര്‍ന്നുള്ള പിന്‍തുണയും സ്നേഹവും പ്രാര്‍ത്ഥനയും കോംഗളീസ് ജനതയ്ക്കുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.പ്രസിഡന്‍റ് ജോസഫ് കബിലയുടെ ഭരണത്തില്‍ അപ്രീതി പ്രകടിപ്പിച്ച് പ്രതിപക്ഷവും വിമതകക്ഷികളും ചേര്‍ന്നു നടത്തുന്ന അഭ്യാന്തരകലാപങ്ങളില്‍ മരണമടയുകയും ക്ലേശിക്കുകയും ചെയ്യുന്ന നിര്‍ദ്ദോഷികളായ ജനങ്ങള്‍ക്കുവേണ്ടിയാണ് പാപ്പാ അഭ്യാര്‍ത്ഥന നടത്തിയത്.  പ്രസി‍ഡന്‍റ് കബീലയുമായി സെപ്തംബറിലും തുടര്‍ന്ന് ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തലവാന്മാരുമായി നവംബറിലും വ്യക്തിപരമായി നടത്തിയ കൂടിക്കാഴ്ചകളുടെയും സംവാദത്തിന്‍റെയും വെളിച്ചത്തിലാണ് സമാധാനാഭ്യാര്‍ത്ഥന പാപ്പാ ലോകത്തോട് നടത്തിയത്.പ്രസിഡന്‍റെ ജോസഫ് കബിലയുടെ കാലപരിധി ഡിസംബറില്‍ തീരുന്നതോടെ തിരഞ്ഞെടുപ്പു നടത്തേണ്ടിടത്ത്, 2018-ലേയ്ക്ക് അത് നീട്ടിവച്ചുകൊണ്ടുള്ള പ്രഖ്യാപനം ദേശീയ തിരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തിയതോടെയാണ്, ഭരണകൂടത്തിനെതിരായി രാജ്യത്ത് ആകമാനം, പ്രത്യേകിച്ച് തലസ്ഥാനനഗരമായ കിന്‍ഷാസിലും പരിസരത്തും കൊലയും കൊള്ളയും കൊള്ളിവയ്പും നടക്കുന്നത്.     Read More of this news...

വത്തിക്കാന്‍ മ്യൂസിയത്തിനു പുതിയ ഡയറക്ടര്‍: ഡോ. ബാര്‍ബറ ജാത്ത

Source: Vatican Radioവത്തിക്കാന്‍ മ്യൂസിയത്തിന്‍റെ പുതിയ ഡയറക്ടറായി ഡോ. ബാര്‍ബറ ജാത്തയെ (Barbara Jatta) പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു.  നിലവില്‍ വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ വൈസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുന്ന അവര്‍ വത്തിക്കാന്‍ ലൈബ്രറി, പ്രസ് എന്നിവിടങ്ങളിലും പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. 2017 ജനുവരി ഒന്നു മുതലാണ് ഈ നിയമനം പ്രാബല്യത്തില്‍ വരുന്നത്.    Read More of this news...

പാപ്പാ ഫ്രാന്‍സിന്‍റെ മിന്നല്‍ സന്ദര്‍ശനം ജൂബിലകാര്യങ്ങളുടെ ഓഫിസിലേയ്ക്ക്

Source: Vatican Radioപാപ്പാ ഫ്രാന്‍സിന്‍റെ മിന്നല്‍ സന്ദര്‍ശനം - ഇക്കുറി കാരുണ്യത്തിന്‍റെ ജൂബിലിയുടെ പരിപാടികള്‍ ക്രമീകരിക്കുകയും അവയ്ക്കെല്ലാം മേല്‍നോട്ടം വഹിക്കുകയുംചെയ്ത നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ  (Pontifical Council for New Evangelization) ഓഫിസിലേയ്ക്കായിരുന്നു. കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയ്ക്കുപോലും ഒരറിവും നാല്കാതെയാണ് ഒരു കറുത്ത തുകല്‍ ബാഗുമായി എല്ലാവരെയും തെല്ലൊന്ന് അമ്പരപ്പിച്ചുകൊണ്ട് പാപ്പാ ഓഫീസിലേയ്ക്ക് കയറിച്ചെന്നത്.ഡിസംബര്‍ 20-Ɔ൦ തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ പതിനൊന്നു മണിയോടെ ചെറിയ 'ഫോര്‍ഡ്' കാറില്‍ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും ഡ്രൈവറെയും കൂട്ടി, പേപ്പല്‍ വസതിയില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെ വത്തിക്കാന്‍റെ മുന്നിലുള്ള 'വിയാ ദേലാ കൊണ്‍ചീലിയാസിയോനെ' 4-Ɔ൦ നമ്പര്‍ ഓഫിസില്‍ ( 4, Via della Reconciliazione) പാപ്പാ ഫ്രാന്‍സിസ് എത്തിയിരിക്കുന്നു.എല്ലാവരെയും ആശ്ചര്യപ്പെടുത്തിയൊരു വരവ്! ചൊവ്വാഴ്ചത്തെ പതിവുള്ള പ്രവൃത്തിദിനവും സമയവുമായതിനാല്‍ ആര്‍ച്ചുബിഷപ്പ് ഫിസികേലയും മറ്റ് ഉദ്യോഗസ്ഥന്മാരും ജോലിക്കാരുമെല്ലാവരുംതന്നെ അവിടെ ഉണ്ടായിരുന്നു. ആശ്ചര്യത്തോടും സന്തോഷത്തോടുംകൂടെ അവര്‍ പാപ്പായെ സ്വീകരിച്ച് ഓഫിസില്‍ ഇരുത്തി.ഓഫിസിലെ കസേരയില്‍ അനൗപചാരികമായി ഇരുന്നുകൊണ്ട്, ആഗോളസഭയിലെ വലിയ സംഭവം - കാരുണ്യത്തിന്‍റെ ജൂബിലി കാര്യക്ഷമമായും അര്‍ത്ഥവത്തായും സംഘടിപ്പിച്ചതിന് കൗണ്‍സിലിന്‍റെ ഉദ്യോഗസ്ഥര്‍ക്കും, ജോലിക്കാര്‍ക്കും, സഹകാരികള്‍ക്കുമെല്ലാം പാപ്പാ നന്ദിയര്‍പ്പിച്ചു. ഏറെ സാഹോദര്യത്തോടും വിനയഭാവത്തോടുംകൂടിയുള്ള പാപ്പായുടെ സന്ദര്‍ശനവും നന്ദിയുടെ വാക്കുകളും ഹൃദയസ്പര്‍ശിയായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് ഫി   Read More of this news...

തലമുറകള്‍ പ്രായമായവരെ ഉള്‍ക്കൊള്ളണം!: പാപ്പായുടെ ക്രിസ്തുമസ് അഭ്യര്‍ത്ഥന

Source: Vatican Radioവത്തിക്കാനില്‍ എത്തിയ കുട്ടികളും പ്രായമായവരും അടങ്ങിയ 'നൊമാഡെല്‍ഫിയ' സമൂഹത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. ഡിസംബര്‍ 17-Ɔ൦ തിയതിയായിരുന്നു കൂടിക്കാഴ്ച. തന്നെ കാണാന്‍ വന്ന ഈ പ്രത്യേക കൂട്ടായ്മയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജീവിതാനുഭവങ്ങള്‍ ശ്രവിച്ചശേഷമാണ് പാപ്പാ അവരെ അഭിസംബോധനചെയ്തത്:പ്രായമായവരുടെ ജീവിതാനുഭവവും അറിവും തള്ളിക്കളയാനാവില്ല! അതു കണ്ടും കേട്ടും മനസ്സിലാക്കിയുമാണ് നാം വരുംതലമുറയെ രൂപപ്പെടുത്തേണ്ടത്. അതിനാല്‍ ഭാവിയുടെ പ്രതീക്ഷയായ കുട്ടികളെ നാം കാത്തുവളര്‍ത്തുന്നതുപോലെ, മുതിര്‍ന്നവരെയും മാനിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ദൈവം താഴ്മയില്‍ ഒരു എളിയ പൈതലായി നമ്മുടെമദ്ധ്യേ ജനിച്ചതിന്‍റെയും, നമ്മില്‍ ഒരുവനായി തീര്‍ന്നതിന്‍റെയും ചരിത്ര സ്മരണയാണല്ലോ ക്രിസ്തുമസ്! ദൈവപുത്രനായ ക്രിസ്തു മനുഷ്യാവതരം ചെയ്തതിന്‍റെ ഓര്‍മ്മ! നാം അത് ആഘോഷിക്കാന്‍ ഒരുങ്ങുകയാണല്ലോ! അധികാരത്തിന്‍റെ വലിമ കാട്ടാതെ, പാവങ്ങളില്‍ ഒരുവനായി ക്രിസ്തു ലോകത്ത് ജനിച്ചു, അവതരിച്ചു. പാപമൊഴികെ എല്ലാറ്റിലും അവിടുന്ന് നമ്മോടു സമനായും എളിമയിലും ജീവിച്ചു. എന്നിട്ട് അവിടുന്നു പഠിപ്പിച്ചു, "എന്‍റെ എളിയവര്‍ക്കായി നിങ്ങള്‍ ചെയ്തതെല്ലാം എനിക്കുതന്നെയാണ് ചെയ്തത്..." (മത്തായി 25, 40).  'നൊമാഡെല്‍ഫിയ' സമൂഹത്തിന്‍റെ സ്ഥാപകന്‍ ഫാദര്‍ സീനോ സള്‍ത്തീനി എന്ന ഇറ്റലിക്കാരനായ വൈദികനാണ്. എളിയവരോടു എന്നും പ്രതിബദ്ധതയുള്ള ക്രിസ്തുവിന്‍റെ ഈ ആത്മീയബലതന്ത്രം അദ്ദേഹത്തിന് വളരെ നന്നായി മനസ്സിലായിരുന്നു. തെറ്റിദ്ധാരണകളും പീഡനങ്ങളും തടസ്സങ്ങളും ഉണ്ടായപ്പോഴും, അദ്ദേഹം എളിയവരോടുള്ള സ്നേഹവും, തന്‍റെ ജീവിതത്തിന്‍റെ ചെറുമയും കൈവെടിഞ്ഞില്ല. സുവിശേഷത്തിന്&   Read More of this news...

വാറ്റിലീക്ക് - കേസിലെ ആദ്യപ്രതിയോട് പാപ്പാ ഫ്രാന്‍സിസ് കാരുണ്യംകാട്ടി

Source: Vatican Radioവത്തിക്കാന്‍റെ സാമ്പത്തിക കാര്യാലയത്തിന്‍റെ സെക്രട്ടറിയും സ്പെയിന്‍കാരനുമായ മോണ്‍സീഞ്ഞോര്‍ ലൂസിയോ വലെയോ ബാള്‍ദയെയാണ് (Msgr. Lucio Vellejo Balda) പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന പ്രകാരം  ഡിസംബര്‍ 20-‍Ɔ൦ തിയതി ചൊവ്വാഴ്ച കാരുണ്യം പ്രകടിപ്പിച്ച്, ജെയിലില്‍നിന്നും വ്യവസ്ഥകളോടെ വിട്ടയക്കാന്‍ (Conditional Release) വത്തിക്കാന്‍റെ കോടതി അനുമതിനല്കിയത്.വത്തിക്കാന്‍റെ സാമ്പത്തികകാര്യങ്ങള്‍ ക്രമപ്പെടുത്താന്‍ പാപ്പാ ഫ്രാന്‍സിസ് പരിശ്രമിക്കുന്നതിനിടെയാണ്, കാര്യാലയത്തിന്‍റെ സെക്രട്ടറിയായി പാപ്പാ തന്നെ നിയോഗിച്ച മോണ്‍സീഞ്ഞോര്‍ വലെയോ ബാള്‍ദ, മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള ചില സാമ്പത്തിക ക്രമക്കേടുകളുടെ രഹസ്യരേഖകള്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്. ഇതാണ് വത്തിക്കാനില്‍ ഇപ്പോള്‍ നിലവിലുള്ള കേസ് - വാറ്റിലീക്ക് (Vatileak)! വത്തിക്കാന്‍റെ മറ്റൊരു വിഭാഗത്തിലെ ഉപദേശക സമിതി അംഗമായ ഫ്രാന്‍ചേസ്ക്കാ ചൊക്കി എന്ന വനിതയുമായുള്ള കൂട്ടുകെട്ടിലാണ് മോണ്‍സീഞ്ഞോര്‍ ബാള്‍ദ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്.രണ്ടു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതികളെയെല്ലാം വത്തിക്കാന്‍റെ കോടതി പലവട്ടം വിചാരണചെയ്യുകയും വിസ്തരിക്കുകയും ചെ്യതു. തുടര്‍ന്ന് ബാള്‍ദ കുറ്റവാളിയാണെന്ന് കോടതി വിധി കല്പിച്ചിട്ടുള്ളതും, 'വാറ്റിലീക്ക്'    കേസിലെ ആദ്യപ്രതിയായി ശിക്ഷിച്ചിട്ടുള്ളതുമാണ്. മോണ്‍സീഞ്ഞോര്‍ ബാള്‍ദ ആദ്യം ഹൗസ് അറസ്റ്റിലായിരുന്നു. എന്നാല്‍ അവിടെ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ രഹസ്യമായി ഉപയോഗിച്ചു എന്ന കുറ്റത്തിന്, പിന്നീട് വത്തിക്കാന്‍റെ ജയിലിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. കുറ്റസമ്മതം നടത്തിയിട്ടുള്ളതിനാലാണ് പകുതിയോളം ശിക്ഷാകാലം തീര്‍ന്ന ബാള്‍ദ   Read More of this news...

റഷ്യന്‍ അംബാസിഡറുടെ കൊലപാതകത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

Source: Vatican Radioതുര്‍ക്കിയിലേയ്ക്കുള്ള റഷ്യന്‍ അംബാസിഡറുടെ കൊലപാതകത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.ഡിസംബര്‍ 20-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍നിന്നും റഷ്യന്‍ പ്രസിഡന്‍റ്, വ്ലാഡ്മീര്‍ പൂടിന് അയച്ച സന്ദേശത്തിലാണ്  അംബാസിഡര്‍ അന്ത്രേയ് കാര്‍ലോവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തിയത്. അന്തരിച്ച കാര്‍ലോവിന്‍റെ വേദനിക്കുന്ന കുടുംബാംഗങ്ങള്ള അനുശോചനം അറിയിക്കുന്നതോടൊപ്പം, റഷ്യയിലെ മുഴുവന്‍ ജനങ്ങളോടുമുള്ള അത്മീയ ഐക്യവും പ്രാര്‍ത്ഥനയും പാപ്പാ സന്ദേശത്തില്‍ രേഖപ്പെടുത്തി.തുര്‍ക്കിയിലേയ്ക്കുള്ള റഷ്യന്‍ അംബാസിഡര്‍, അന്ത്രേയ് കാര്‍ലോവ് തലസ്ഥാന നഗരമായ അങ്കാറയില്‍ ഡിസംബര്‍ 19-Ɔ൦ തിയതി ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ റഷ്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ അങ്കാറയില്‍ നടത്തിയ 'ഫോട്ടോഗ്രാഫിക്'ചിത്രപ്രദര്‍ശനത്തിന്‍റെ വേദിയില്‍വച്ച് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന തുര്‍ക്കി പൊലീസുകാരന്‍റെ വെടിയേറ്റാണ് അംബാസിഡര്‍ അന്ത്രേവ് കാര്‍ലോവ് കൊല്ലപ്പെട്ടത്. തൊട്ടുപിറകില്‍നിന്നുമാണ് ആശംസാപ്രഭാഷണം നടത്തിയ കാര്‍ലോവിനെ ക്രൂരമായി വെടിവെച്ചു വീഴ്ത്തിയത്.   Read More of this news...

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം-ഞായര്‍ 18 ഡിസമ്പര്‍ 2016

Source: Vatican radioശൈത്യം അതിശക്തിയാര്‍ജ്ജിച്ച ഒരു ദിനമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച (18/12/16) എങ്കിലും വത്തിക്കാനില്‍, പതിവുപോലെ, മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ  നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ സംബന്ധിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കുടെ അങ്കണത്തില്‍ മദ്ധ്യത്തിലായി ഒരുക്കിയിരിക്കുന്ന മനോഹരമായ പുല്‍ക്കൂടും ദീപാലംങ്കൃത ക്രിസ്തുമസ് മരവും കാണാനെത്തിയിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.മദ്ധ്യാഹ്നപ്രാ‍ര്‍ത്ഥന നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാന്‍സീസ് പപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ  തങ്ങളുടെ ആനന്ദം അറിയിച്ചു.വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍.ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ആഗമനകാലത്തിലെ നാലാമത്തെതായ ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം അദ്ധ്യായം 1, 18 മുതല്‍ 24 വരെയുള്ള വാക്യങ്ങള്‍, അതായത്, ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭംധരിക്കപ്പെടുകയും തന്‍റെ പ്രതിശ്രുത വധു   Read More of this news...

കൊളോംബിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍

Source: Vatican Radioകൊളോംബിയായുടെ പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസ് കല്‍ദെറോണിന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.വെള്ളിയാഴ്ചയായിരുന്നു (16/12/16) ഈ കൂടിക്കാഴ്ച്ച.സമാഗമ സംസ്കൃതി, ആത്മാര്‍ത്ഥ സംഭാഷണം എന്നിവയുടെ പ്രാധാന്യം പാപ്പായും പ്രസിഡന്‍റും തമ്മിലുള്ള ഈ സൗഹൃദകൂടിക്കാഴ്ചാവേളയില്‍ ചര്‍ച്ചാവിഷയമായി എന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം (പ്രസ്സ് ഓഫീസ്) വെളിപ്പെടുത്തി.കൊളോംബിയയിലെ രാഷ്ട്രീയശക്തികളുടെ ഐക്യവും ഈ ശക്തികളുടെ കൂടിക്കാഴ്ചയും എഫ് എ ആര്‍ സി - ഇ പി എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന വിപ്ലവപ്രസ്ഥാനത്തിന്‍റെ ഭാഗത്തുനിന്നുള്ള പരിശ്രമവും അന്നാട്ടില്‍ സ്ഥായിയും സുദൃഢവുമായ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിന് ആവശ്യമാണെന്ന വസ്തുതയും ഫ്രാന്‍സീസ് പാപ്പായും പ്രസിഡന്‍റ് ഹുവാന്‍ മനുവേല്‍ സാന്തോസ് കല്‍ദെറോണും തമ്മില്‍ നടന്ന കൂടിക്കാഴ്ച എടുത്തുകാട്ടി.കൊളോംബിയായുടെ സമാധാനപ്രക്രിയയ്ക്ക് ഫ്രാന്‍സിസ് പാപ്പാ ഏകിയ പിന്തുണയില്‍ പ്രസിഡന്‍റ് കല്‍ദെറോണ് മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.ദേശീയ അനുരഞ്ജനം, പരസ്പരം പൊറുക്കല്‍, ഏകാതനത എന്നിവയ്ക്ക് സംഭാവനയേകുന്നത് തുടരാന്‍ പ്രാദേശിക കത്തോലിക്കാസഭയ്ക്ക് കഴിയുമെന്ന പ്രാത്യാശയും ഈ കൂടിക്കാഴ്ചാവേളയില്‍ പ്രകടമായി.തെക്കെ അമേരിക്കന്‍ നാടായ കൊളോബിയായും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നല്ലബന്ധങ്ങളില്‍ പാപ്പായും പ്രസിഡന്‍റും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പ്രസിഡന്‍റിനോടൊപ്പം ഉണ്ടായിരുന്ന പത്നി മരിയ ക്ലെമന്‍സിയയ്ക്കും പാപ്പാ ദര്‍ശനം അനുവദിച്ചു.2002 മുതല്‍ 2010 വരെ കൊളോംബിയായുടെ പ്രസിഡന്‍റായിരുന്ന ആല്‍വരൊ ഉറിബെ വേലെസ്സിനെയും പാപ്പാ അന്ന് സ്വീകരിച്ചു.    Read More of this news...

പാര്‍പ്പിടരഹിതര്‍ പിറന്നാള്‍ ആശംസകളുമായി പാപ്പായുടെ ചാരെ

Source: Vatican Radioപാപ്പായ്ക്ക് പാര്‍പ്പിടരഹിതരുടെ ജന്മദിനാശംസകള്‍.ഭവനരഹിതരായ രണ്ടു സ്ത്രീകളും 6 പുരുഷന്മാരുമടങ്ങിയ സംഘമാണ് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള "ദോമൂസ് സാംക്തെ മാര്‍ത്തെ" മന്ദിരത്തില്‍ ശനിയാഴ്ച(17/12/16) രാവിലെ എത്തി എണ്‍പതാം പിറന്നാളിന്‍റെ മംഗളങ്ങള്‍ നേര്‍ന്നത്.പാപ്പായുടെ ദാനധര്‍മ്മാദികാര്യങ്ങളുടെ ചുമതലയുള്ള ആര്‍ച്ചുബിഷപ്പ് കൊണ്‍റാഡ് ക്രയേവ്സക്കിയാണ് ഇവരെ പാപ്പായുടെ പക്കലെത്തിച്ചത്.സൂര്യകാന്തിപ്പൂക്കള്‍കൊണ്ടുള്ള മൂന്നു മഞ്ജരികള്‍ അവര്‍ പാപ്പായ്ക്ക് സമ്മാനിച്ചു.പാപ്പാ അവരെ ഊട്ടുമുറിയിലേക്കാനയിച്ച് പ്രാതല്‍ നല്കുകയും അവരോടു സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നായി പാപ്പായ്ക്കുള്ള ജന്മദിനാശംസകള്‍ വത്തിക്കാനിലേക്കു പ്രവഹിക്കുകയാണ്.ശനിയാഴ്ച രാവിലെ വരെ മാത്രം 50000 ത്തിലേറെ ഈ മെയില്‍ പിറന്നാളാംശംകളെത്തിയിരുന്നു.അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ് ബരാക് ഒബാമയുള്‍പ്പടെയുള്ള പ്രമുഖ വ്യക്തികളും പാപ്പായ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.സഹാനുഭൂതിയുടെയും പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശംകൊണ്ട് ലോകജനതയ്ക്ക് പ്രചോദനമേകിയതിനും ലോകം എപ്രകാരമായിരിക്കണം എന്ന് കാണിച്ചു തന്നതിനും ഫ്രാന്‍സീസ് പാപ്പായ്ക്ക് ബരാക്ക് ഒബാമ തന്‍റെ സന്ദേശത്തില്‍ നന്ദി പറയുകയും ചെയ്യുന്നു.തന്‍റെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ഔപചാരിക കൂടിക്കാഴ്ച അനുവദിച്ചവരില്‍ മാള്‍ട്ടയുടെ പ്രസിഡന്‍റ് ശ്രീമതി മരീ ലൂയി കൊളെയിരൊ പ്രേക്കയും ഉള്‍പ്പെടുന്നു.   Read More of this news...

സമാധാനം ആശംസിച്ചാല്‍ മതിയോ? അത് പ്രാവര്‍ത്തികമാക്കണം...!

Source: Vatican Radioസമാധാനം വാക്കുകളില്‍ ആശംസിച്ചാല്‍പ്പോര,  ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലേയ്ക്കുള്ള പുതിയ അംബാസിഡര്‍മാരോടു പറഞ്ഞു.ഫീജി, മൗരിഷ്യസ്, മൊല്‍ദീവിയ, സ്വീഡന്‍‍, ട്യുനീഷ്യ, ബറൂണ്ടി എന്നീ രാജ്യങ്ങളിലെ വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരെ ഡിസംബര്‍ 15-Ɔ൦ തിയതി വ്യാഴാഴ്ച കൂടിക്കാഴ്ചയില്‍ സ്വീകരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.സമാധാനത്തിനായി ഇന്ന് ലോകം കേഴുകയാണ്. സമാധാനത്തിനുള്ള രാഷ്ട്രീയ മാര്‍ഗ്ഗം അംഹിസയാണ്. ശത്രുവെ ജയിക്കാന്‍ ഒരിക്കലും ശത്രുതയ്ക്കാവില്ല. ക്രിസ്തു പഠിപ്പിക്കുന്നത് ശത്രുവിനെ സ്നേഹിക്കണമെന്നാണ്. അതുതന്നെയാണ് അംഹിസ. ഏറെ പുരാതനമായ രാഷ്ട്രീയക്രമവും മൂല്യവുമാണ് അഹിംസ. രാഷ്ട്രീയ രീതിയില്‍ അഹിംസാമാര്‍ഗ്ഗത്തിലൂടെ ലോകത്ത് സമാധാനം ആര്‍ജ്ജിക്കാമെന്നത്,  2017-ലെ സഭയുടെ വിശ്വാശാന്തി സന്ദേശത്തിന്‍റെ പ്രമേയവുമാണെന്ന്, റോമില്‍ സ്ഥിരം താമസമില്ലാത്ത ​​അംബാസിഡര്‍മാരെ പാപ്പാ അനുസ്മരിപ്പിച്ചു.രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും ഇനിയും അഹിംസയുടെവഴി സ്വീകരിക്കണമെന്നു പറയുമ്പോള്‍, അത് ഭീരുത്വമോ, പ്രശ്നങ്ങളോടുള്ള നിസ്സംഗതയോ, ദൗര്‍ബല്യമോ ബലഹീനതയോയായി മനസ്സിലാക്കരുത്. മറിച്ചാണ് അഹിംസ പ്രതിസന്ധികളെ നേരിടാനുള്ള കരുത്തും, ബൗദ്ധികമായ സത്യസന്ധതയും, പൊതുനന്മയുടെ പക്ഷംചേരലുമാണത്.കഴിഞ്ഞ നൂറ്റാണ്ടുകളില്‍ വിവിധ രാജ്യങ്ങളില്‍ അധര്‍മ്മത്തിനും അടിമത്വത്തിനും അക്രമങ്ങള്‍ക്കും എതിരെ അഹിംസാനയം വിജയംവരിച്ച ചരിത്രസാക്ഷ്യം ലോകം കണ്ടിട്ടുള്ളതാണ്. അഹിംസയുടെ പ്രയോക്താക്കള്‍ ഇന്നും ലോകത്തിന് സമാരാധ്യരാണ്. അവര്‍ രാഷ്ട്രപിതാക്കന്മാരും ശില്പികളും രക്ഷിതാക്കളുമാണ്.  സമാധാനം വാക്കാല്‍ പ്രസ്ത&   Read More of this news...

ഓപൂസ് ദേയിയുടെ മേലദ്ധ്യക്ഷന്‍റെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

Source: Vatican Radio"ദൈവകാര്യങ്ങള്‍ക്കായുള്ള വിശുദ്ധ കുരിശിന്‍റെ പ്രസ്ഥാനം" ,Opus Dei, -യുടെ സൂപ്പീരിയര്‍ ജനറലും, മെത്രാനുമായ ഹാവിയര്‍ എക്കെവേരിയ-യുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.ആത്മാക്കളുടെ രക്ഷയ്ക്കായി സഭയില്‍ അനുസ്യൂതം പ്രവര്‍ത്തിച്ച ഈ വൈദികശ്രേഷ്ഠന്‍റെ ഉദാരമായ ജീവസമര്‍പ്പണം മഹത്തായ ക്രിസ്തു സാക്ഷ്യമാണെന്ന് അനുശോചന സന്ദേശത്തില്‍ പാപ്പാ വിശേഷിപ്പിച്ചു. ഡിസംബര്‍ 13-‍Ɔ൦ തിയതി ചൊവ്വാഴ്ച, പ്രസ്ഥാനത്തിന്‍റെ ഉപാദ്ധ്യക്ഷന്‍, ബിഷപ്പ് ഫെര്‍ണാണ്ടൊ ഒകാരിക് ബ്രാന (Fernando Ocariz Brana) വഴിയാണ് Opus Dei വൈദികരും അല്‍മായരുമായി ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള ഒരു ലക്ഷത്തോളം അംഗങ്ങളെ അവരുടെ സുപ്പീരിയര്‍ ജനറലിന്‍റെ നിര്യാണത്തില്‍ പ്രാര്‍ത്ഥനനിറഞ്ഞ അനുശോചനം പാപ്പാ അറിയിച്ചത്. വിശുദ്ധനായ ഹൊസ്സെമരീയ എസ്ക്രീവ 1928-ല്‍ സ്പെയിനില്‍ തുടക്കമിട്ട  Opus Dei-യുടെ ഇപ്പോഴത്തെ മേലദ്ധ്യക്ഷനായ മെത്രാന്‍ എക്കേവേരിയ ഡിസംബര്‍ 12-Ɔ൦ തിയതി ചൊവ്വാഴ്ചയാണ് റോമില്‍ അന്തരിച്ചത്. 84 വയസ്സുണ്ടായിരുന്നു. സഭയുടെ മൂന്നാമത്തെ മേലദ്ധ്യക്ഷനായിരുന്നു ബിഷപ്പ് ഹാവിയര്‍ എക്കെവേരിയ.സാധാരണജീവിത ചുറ്റുപാടുകളിലും ദൈവം നമ്മെ വിശുദ്ധിയിലേയ്ക്കു വിളിക്കുന്നു എന്ന് ഉദ്ബോധിപ്പിക്കുന്ന വൈദികരും അധികം അല്‍മായരുമുള്ള കത്തോലിക്ക ആത്മീയപ്രസ്ഥാനമാണ് Opus Dei. ലോകത്തെ 90 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം അംഗങ്ങളുള്ളതില്‍ 90 ശതമാനവും കുടുംബസ്ഥരായ അല്‍മായരും മറ്റുള്ളവര്‍ അജപാലനശുശ്രൂഷയില്‍ സജീവരായ വൈദികരുമാണ്.   Read More of this news...

ബധിരര്‍ക്കായി പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ്സ് സന്ദേശമയച്ചു

Source: Vatican Radioആംഗ്യഭാഷയില്‍ ലോകത്തെ ബധിരര്‍ക്കായി പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ്സ് സന്ദേശം അയച്ചു."നിങ്ങള്‍ക്കെന്‍റെ ക്രിസ്തുമസ് ആശംസകള്‍!നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ!ഞാനും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു." ഇത്രയും ആംഗ്യഭാഷയില്‍ മന്ദസ്മിതത്തോടെ ആശംസിച്ച  പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി.പേപ്പല്‍ വസതിയില്‍ ബധിരര്‍ക്കായി ഒരുക്കിയ വീഡിയോ സന്ദേശത്തിന്‍റെ സംവിധായകന്‍ പാപ്പായുടെ സെക്രട്ടറിമാരില്‍ ഒരാളായ ലബനോണ്‍കാരന്‍  മോണ്‍സീഞ്ഞോര്‍ അബുനാ യൊവാന്നിസാണ്. അദ്ദേഹത്തിന്‍റെ ട്വിറ്ററിലാണ് വീഡിയോ ലിങ്ക് (Video link)  പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് :https://twitter.com/AbunaYoannisലോകത്ത് 7 കോടിയോളം കേള്‍വിയില്ലാത്തവരുണ്ട്. അവര്‍ക്ക് ആംഗ്യഭാഷ മാതൃഭാഷയും പ്രഥമ ഭാഷയുമാണ്. ഓരോ രാജ്യത്തും അവരരവര്‍ വികസിപ്പിച്ച ആംഗ്യഭാഷയാണ് ഉപയോഗിക്കുന്നത്. ഇതുവരെ ആംഗ്യഭാഷ അന്തര്‍ദേശീയമായി ഏകോപിപ്പിക്കപ്പെട്ടിട്ടില്ല. പാപ്പാ ഫ്രാന്‍സിസ് ഉപയോഗിച്ചത് ഇറ്റലിയില്‍ പൊതുവെ ഉപയോഗിക്കുന്ന അടയാളങ്ങളാണ്. ആഗോളതലത്തില്‍ നിരീക്ഷിക്കുമ്പോള്‍ ഭാഷകള്‍ തമ്മിള്‍ സാമ്യമുള്ളതുപോലെ, വിവിധ രാജ്യങ്ങളിലെ ആംഗ്യഭാഷകള്‍ തമ്മിലും അടുപ്പവും ചേര്‍ച്ചയുമുണ്ട്. എന്നാല്‍ 1960-മുതല്‍ കേള്‍വിയില്ലാത്തവര്‍ക്കായുള്ള ആംഗ്യഭാഷയുടെ വികസനപദ്ധതികള്‍ അമേരിക്കയിലും ഹോളണ്ടിലും വിപുലമായി ആരംഭിച്ചിട്ടുണ്ട്.ആംഗ്യഭാഷ മൂകാഭിനയമല്ല. മറിച്ച് ഭാഷകളും സംസ്ക്കാരങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അടയാളങ്ങളുടെ ഉപയോഗമാണ്. അതിനാല്‍ കേള്‍വിയില്ലാത്ത വ്യക്തിക്ക് മാതൃഭാഷയും മറ്റുഭാഷകളും പഠിക്കുന്നതിനും ഉപയോഗിക്കുന്നതിനും, പിന്നെ കാണുന്ന ആംഗ്യങ്ങള്‍ അറിയാവുന്ന ഭാഷകളുമായി &#   Read More of this news...

സുവിശേഷത്തിന്‍റെ ആനന്ദം സംവഹിക്കുന്ന അപ്പസ്തോലരാകുക. ഫ്രാന‍്‍സീസ് പാപ്പാ

Source: Vatican Radioഡിസംബര്‍ പത്തൊമ്പതാം തീയതി മധ്യാഹ്നവേളയില്‍ ഇറ്റലിയിലെ കാത്തലിക് ആക്ഷന്‍ എന്ന കുട്ടികളു‌ടെ സംഘടനയില്‍പ്പെട്ട എഴുപതോളം അംഗങ്ങള്‍ക്കു  ഫ്രാന്‍സീസ് പാപ്പാ സന്ദേശം നല്‍കി. യേശുവിന്‍റെ ജനനം ഒരു വലിയ സന്തോഷത്തിന്‍റെ വാര്‍ത്തയായിട്ടാണ് മാലാഖമാര്‍ പ്രഘോഷിച്ചതെന്നു ലൂക്കാസുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. നാം ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നു,യേശുവിന്‍റെ ജനനത്തിലൂടെയും നാം അത് അറിയുകയാണ്. അതെ, കുട്ടികളെ, നമ്മുടെ പിതാവ് എപ്പോഴും വിശ്വസ്തനാണ്. നാം എപ്പോഴും സ്നേഹിക്കപ്പെടുന്നു. ചിലപ്പോഴെല്ലാം അവിടുത്തെ സ്നേഹത്തില്‍നിന്ന് നാം അകലുമ്പോള്‍ നമ്മുടെ പുറകെയെത്തുന്നുണ്ട് ദൈവം തന്‍റെ സ്നേഹവുമായി. ഇതു തിരിച്ചറിയുന്ന ക്രിസ്ത്യാനിയുടെ ഹൃദയത്തില്‍ എപ്പോഴും ആനന്ദമുണ്ടായിരിക്കും.ഈ ആനന്ദം പങ്കുവച്ചാല്‍ ഇരട്ടിക്കും. ഒരു ദാനമായി സ്വീകരിച്ച ഈ ആനന്ദം നമ്മുടെ എല്ലാ ബന്ധ ങ്ങളിലും സാക്ഷ്യമായിരിക്കുക എന്നത് ആവശ്യമാണ്.  കുടുംബത്തില്‍, സ്കൂളില്‍, ഇടവകയില്‍, എ ല്ലായിടത്തും.  ആനന്ദംകൊണ്ട് ചുറ്റിസ്സഞ്ചരിക്കുന്നവര്‍ എന്നതായിരിക്കട്ടെ നിങ്ങളുടെ ഈ വര്‍ഷത്തെ മുദ്രാവാക്യം. സര്‍ക്കസുകാരുടെ യാത്ര ഒരു പ്രതീകമാണ്. ഒരു പട്ടണത്തില്‍നിന്ന് മറ്റൊരു പട്ടണത്തി ലേക്ക് ആനന്ദം സംവഹിക്കുന്ന മിഷനറിമാരാകുക. തെരുവുകളില്‍നിന്ന് ആനന്ദം എല്ലാവരെയും ക ണ്ടുമുട്ടട്ടെ. യേശുവിന്‍റെ സ്നേഹവും വാത്സല്യവും പ്രഘോഷിക്കുന്ന, സുവിശേഷ ആനന്ദത്തിന്‍റെ അപ്പോസ്തോലരാകുക.  ആനന്ദം ഒരു പടര്‍ന്നുപിടിക്കുന്ന ഒന്നാണ്. ഇതാണ് ഞാന്‍ നിങ്ങള്‍ക്കു തരു ന്ന ദൗത്യം. പകര്‍ച്ചവ്യാധിപോലെ പടരുന്ന സന്തോഷം ഓരോരുത്തരുമായും, പ്രത്യേകിച്ചും നിങ്ങളുടെ വല്യമ്മവല്യപ്പന്‍മാരുമായും പങ്കുവയ്ക്കുക.  അവ   Read More of this news...

മേല്‍ക്കോയ്മ വെടിഞ്ഞ് ബലഹീനരുടെ ശുശ്രൂഷകരാകുക

Source: Vatican radioകുഞ്ഞുങ്ങളും വൃദ്ധജനവും ജനതകളുടെ ഭാവിയാണെന്ന് മാര്‍പ്പാപ്പാ.കുഞ്ഞുങ്ങള്‍ക്കും പ്രായാധിക്യം ചെന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇറ്റലിയിലെ കത്തോലിക്കാ സന്നദ്ധപ്രവര്‍ത്തകരുടെ സമൂഹമായ "നോമദെല്‍ഫിയ"(NOMADELFIA) യയുടെ മുന്നൂറോളം പ്രതിനിധികളടങ്ങിയ സംഘത്തെ ശനിയാഴ്ച (17/12/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.കുഞ്ഞുങ്ങള്‍ ചരിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നവരും വൃദ്ധജനമാകട്ടെ സ്വന്തം ജീവിതാനുഭവവും ജീവിതമേകിയ അറിവും പകര്‍ന്നു നല്കുന്നവരുമാണെന്ന് വിശദീകരിച്ച പാപ്പാ തലമുറകള്‍ തമ്മിലുള്ള ഈ സംഭാഷണം ഊട്ടിവളര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും ഒരിക്കലും തളരരുതെന്ന് പ്രചോദനം പകര്‍ന്നു."നോമദെല്‍ഫിയ" സമൂഹത്തിന്‍റെ സ്ഥാപകനായ വൈദികന്‍ ത്സേനൊ സല്‍ത്തീനിയെ അനുസ്മരിച്ച പാപ്പാ, അദ്ദേഹം ഏറ്റം ബലഹീനരുടെയും ഏറ്റം ദരിദ്രരുടെയും സഹനങ്ങള്‍ക്കുമേല്‍ കുനിഞ്ഞു അക്ഷയമായ ഉപവിയുടെ സാക്ഷിയായിക്കൊണ്ട് ദിവ്യ ഗുരുവിനെ പിന്‍ചെന്ന് അവിടത്തെ വിശ്വസ്തനായ ശിഷ്യന്‍റെ മാതൃകയേകുന്നുവെന്ന് പ്രസ്താവിച്ചു.തിരുപ്പിറവിത്തിരുന്നാളിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ, ദൈവം ബലഹീനനായ ഒരു ശിശുവിന്‍റെ രൂപമെടുത്തുകൊണ്ട് നമ്മെ പഠിപ്പിക്കുന്നത് നാംമറ്റുള്ളവരുടെമേല്‍ ആധിപത്യം പുലര്‍ത്താതെ സ്വയം താഴ്ത്തി ബലഹീനരെ സ്നേഹത്തോടെ സേവിക്കാനും ചെറിയവരോടൊപ്പം ചെറിയവരായിത്തീരാനുമാണെന്ന് ഓര്‍മ്മിപ്പിച്ചു.സാഹോദര്യം നിയമമായുള്ളിടം എന്നതാണ് 1948 ല്‍ ജന്മംകൊണ്ട സമൂഹമായ  "നോമദെല്‍ഫിയ" യുടെ അര്‍ത്ഥം.    Read More of this news...

സ്മരണ മുന്നേറ്റത്തിനാവാശ്യം - പാപ്പാ

Source: Vatican Radioതിരഞ്ഞെടുപ്പ്, വാഗ്ദാനം, ഉടമ്പടി എന്നിവ ക്രൈസ്തവ സ്മരണയുടെ തൂണുകളാണെന്ന് മാര്‍പ്പാപ്പാ.തന്‍റെ എണ്‍പതാം പിറന്നാള്‍ ദിനമായിരുന്ന പതിനേഴാം തിയതി ശനിയാഴ്ച (17/12/16) വത്തിക്കാനില്‍ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമത്തിലുള്ളതും, എന്നാല്‍, പൗളിന്‍ കപ്പേള എന്നറിയപ്പെടുന്നതുമായ ദേവാലയത്തില്‍ അറുപതോളം കര്‍ദ്ദിനാളന്മാരുമൊത്തര്‍പ്പിച്ച സമൂഹദിവ്യബലിമദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ഓര്‍മ്മ, അതായത്, പിന്നോട്ടു നോക്കല്‍ മുന്നോട്ടുള്ള ഗമനത്തിന് ആവശ്യമാണെന്നും സ്മരണയെന്ന അനുഗ്രഹത്തിനായി നാം യാചിക്കേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.നമ്മുടെ യാത്ര മനോഹരമായിരുന്നുവെന്നും കര്‍ത്താവ് നമ്മെ നിരാശപ്പെടുത്തിയിട്ടില്ലയെന്നും, കാരണം അവിടന്ന് വിശ്വസ്തനാണെന്നും ആഗമനകാലത്തിലെ ഈ യാത്രയില്‍ ഒരു നിമിഷം നിന്ന് പിന്നോട്ടു നോക്കുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുമെന്നു പറഞ്ഞ പാപ്പാ നമ്മുടെ ജീവിതയാത്രയില്‍ വിശ്വസ്തതയുടെ സുന്ദര നിമിഷങ്ങളും പാപത്തിന്‍റെ പങ്കില നിമിഷങ്ങളും നാം കാണുമെന്നും എന്നാല്‍ കര്‍ത്താവ് കരം നീട്ടി നമ്മെ എഴുന്നേല്പിച്ച് മുന്നോട്ടു നടത്താന്‍ അവിടെ ഉണ്ടെന്നും ഉദ്ബോധിപ്പിച്ചു.നിയതമായ കൂടിക്കാഴ്ചയ്ക്കായുള്ള ഈ മുന്നോട്ടുള്ള ഗമനമാണ് ക്രിസ്തീയ ജീവിതമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.ദിവ്യപൂജയുടെ അവസാനം ഫ്രാന്‍സീസ് പാപ്പാ തന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്നോടൊപ്പം ദിവ്യബലിയര്‍പ്പിച്ചവര്‍ക്കും തനിക്ക് ഇപ്രകാരം സഹായമേകുന്നവര്‍ക്കും  നന്ദി പറഞ്ഞു.വാര്‍ദ്ധക്യം എന്ന വാക്ക് ഒരു പക്ഷേ നമ്മെ ഭയപ്പെടുത്തുമെന്ന് പറഞ്ഞ പാപ്പാ വാര്‍ദ്ധക്യം ജ്ഞാനത്തിന്‍റെ ഇരിപ്പിടമാണ് എന്ന തന്‍റെ വാക്കുകള&#   Read More of this news...

വേദനിക്കുന്നവരോടു കാണിക്കുന്ന സഹാനുഭാവം ദൈവികസാമീപ്യമാണ്

Source: Vatican Radio"ദൈവം ചെയ്തിട്ടുള്ള മഹത്തായകാര്യങ്ങള്‍ (ലൂക്കാ 1, 49) നാം അനുസ്മരിക്കണം."   2017-മാണ്ടിലെ  ലോക രോഗീദിനത്തിന്  പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശത്തിന്‍റെ പ്രമേയം.എല്ലാവര്‍ഷവും ഫെബ്രുവരി 11-Ɔ൦ തിയതി ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍, അല്ലെങ്കില്‍ ആ ദിനത്തോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയാണ് ആഗോളസഭയില്‍ ലോകരോഗീദിനം (The World Day of the Sick) ആചരിക്കപ്പെടുന്നത്. 2017-Ɔമാണ്ടിലെ ലോകരോഗീദിനം 25-Ɔമത്തേതാണെന്ന സവിശേഷതയുണ്ട്. രോഗാവസ്ഥയിലും ജീവിതക്ലേശങ്ങളിലും ദൈവത്തിന്‍റെ നന്മകള്‍ അനുസ്മരിക്കുന്നത് വേദനകള്‍ക്ക് സമാശ്വാസമേകും! പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിന് ആമുഖമായി പ്രസ്താവിക്കുന്നു.രോഗികളോട് എന്നും കാരുണ്യംകാട്ടുകയും അവരെ സുഖപ്പെടുത്തുകയും ചെയ്ത ക്രിസ്തുവിന്‍റെ കാലടികള്‍ പിന്‍ചെന്ന് സഭ ഏറ്റെടുക്കുന്ന ശുശ്രൂഷയാണ് രോഗീപരിചരണം.   രോഗീപരിചാരകരെ - ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അതുപോലെ രോഗികളെ എന്നും പരിചരിക്കുന്ന കുടുംബങ്ങള്‍, സന്നദ്ധസേവകര്‍, പരിചാരകര്‍ തുടങ്ങി ജീവന്‍റെ ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന സകലരെയും നന്ദിയോടെ സഭ അനുസ്മരിക്കുന്ന പ്രത്യേക ദിവസമാണിത്.വേദനിക്കുകയും പീഡനങ്ങള്‍ ഏല്ക്കുകയും ചെയ്യുന്ന മാനവകുലത്തിന് സമാശ്വാസമാണ് അമലോത്ഭവനാഥയുടെ കാരുണ്യകടാക്ഷം! ജീവന്‍റെ പരിചരണത്തിനും, ആരോഗ്യം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണയ്ക്കും ഏറെ പ്രതിസന്ധികളും പ്രയാസങ്ങളുമുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍ ലോകരോഗീദിനം സഹോദരങ്ങളെയും നമ്മുടെ ജീവിതപരിസരങ്ങളെയും കരുണയോടെ വീക്ഷിക്കാനും, നമ്മുടെ എളിയ പരിചരണത്തിലൂടെ അവരെ തുണയ്ക്കാനും ജീവിതചുറ്റുപാടുകള്‍ മെച്ചപ്പെടുത്താനും കാരണമാകേണ്ടതാണ്. സന്ദേശത്തില്‍ പാപ്പാ അനുസ്മരിപ്പിക്കുന്നു.ലോലമായ മനുഷ്യജീവിതങ"   Read More of this news...

പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശം ( 14 December)

Source: Vatican radioവത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയില്‍  ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ചയും (14/12/16) പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. ഈ കൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇവരില്‍ മലയാളികളുമുണ്ടായിരുന്നു. ശാലയില്‍ പ്രവേശിച്ച പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചിലര്‍ പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകി. 1936 ഡിസമ്പര്‍ 17 ജനിച്ച ഫ്രാന്‍സീസ് പാപ്പായുടെ എണ്‍പതാം പിറന്നാള്‍ ഈ വരുന്ന ശനിയാഴ്ചയാകയാല്‍ 80 ന്‍റെ രൂപത്തിലുള്ള മെഴുകുതിരികള്‍  തെളിയിച്ച ചോക്കളേറ്റ് പിറന്നാള്‍ കേക്ക് അവിടെ സന്നിഹിതരായിരുന്നവരില്‍ ഒരു യുവതി പാപ്പായുടെ നേര്‍ക്കു നീട്ടുകയും പാപ്പാ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ആ തിരികള്‍ ഊതിക്കെടുത്തുകയും ചെയ്തു. തദ്ദനന്തരം മാര്‍പ്പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ന് ത്രിത്വൈക സ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു" സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സിയോനോടു നിന്‍റെ ദൈവം ഭരിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നവന്‍റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!.... ജറുസലേമിലെ വിജനതകളേ, ആര്‍ത്തു പാടുവിന്‍! കര്‍ത്താവ് തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു; ജറുസലേമിനെ മോചിപ്പിച്ചിരിക്കുന്നു. തന്‍റെ പരിശുദ്ധ   Read More of this news...

പൗരോഹിത്യ മേല്‍ക്കോയ്മ അപകടമെന്ന് പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radioഡിസംബര്‍ 13-Ɔ൦ തിയതി ചൊവ്വാഴ്ച പേപ്പല്‍ വസതി 'സാന്താ മാര്‍ത്ത'യിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ക്രിസ്തുവിന്‍റെ കാലത്തെ പുരോഹിത പ്രമുഖരം ഫരിസേയ പ്രമാണികളും ചെയ്തതുപോലെ ദേവാലയത്തെ ചുറ്റിപ്പറ്റി ഇന്നും ദൈവകല്പനകള്‍ ദുര്‍വ്യാഖാനംചെയ്തും വളച്ചൊടിച്ചും പൗരോഹിത്യത്തിന്‍റെ മേല്ക്കോയ്മ സമൂഹത്തില്‍ തലപൊക്കുന്നുണ്ട്. അതിന് ഇരകളാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്. സുവിശേഷത്തെ ആധാരമാക്കിയാണ് പാപ്പാ ഇങ്ങനെ പ്രബോധിപ്പിച്ചത് (മത്തായി 21, 28-32).ദൈവിക വെളിപാടുകള്‍ക്കെതിരായ പൗരോഹിത്യമേല്‍ക്കോയ്മ :ദൈവത്തില്‍ വിശ്വസിച്ചും പ്രത്യാശയര്‍പ്പിച്ചും വരുന്ന സാധാരണക്കാരായ ജനങ്ങളെയാണ് മതസംവിധാനത്തില്‍ ബുദ്ധിയും അധികാരവുമുള്ളവര്‍ നിയമത്തിന്‍റെയും അവയുടെ വ്യാഖ്യാനത്തിന്‍റെയും കെണിയില്‍ വീഴ്ത്തുന്നത്. മോശ നല്കിയ 10 കല്പനകള്‍ വ്യാഖ്യാനിച്ചും പെരുപ്പിച്ചുമാണ് 500-ല്‍ അധികം നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് പഴയനിമയ കാലത്താണ്. അങ്ങനെ നിയമത്തിന് പൊടിപ്പും തൊങ്ങലുംവച്ച്, അവ വളരെ ബുദ്ധിപരമായി ആവിഷ്ക്കരണമാണ്. എന്നാല്‍, "ദൈവത്തിന്‍റെ മുന്നില്‍ നീതിയോടെ വ്യാപരിക്കുക, കുറ്റമറ്റവരയിരിക്കുക!" (ഉല്പത്തി 17, 1) അടിസ്ഥാനപരവും ആദ്യത്തേതുമായ ദൈവപ്രമാണമാണിത്. അതിനാല്‍ പുരോഹിതസമൂഹം സൃഷ്ടിക്കുന്ന മേല്‍ക്കോയ്മയുടെയും അധികാരപ്രമത്തതയുടെയും സാമൂഹ്യചുറ്റുപാടുകളാണ് ജനങ്ങള്‍ക്ക് വിനാശകരമായി തീരുന്നത്. പാപ്പാ കുറ്റപ്പെടുത്തി.  യഥാര്‍ത്ഥമായ ദൈവകല്പനകള്‍ മറന്നും, അതുവഴി ദൈവികനന്മകള്‍ തിരസ്ക്കരിച്ചുമാണ് മനുഷ്യര്‍ തങ്ങളില്‍ എളിയവര്‍ക്കെതിരായി കരുനീക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.സമൂഹത്തിലെ നൈയ്യാമികവും, ധാര്‍മ്മികവ&#   Read More of this news...

സത്യം പ്രഘോഷിക്കുന്ന വിശ്വാസധീരത : പാപ്പായുടെ വചനസമീക്ഷ

Source: Vatican Radioക്രിസ്തുവിന്‍റെ ആഗമനം പ്രഘോഷിച്ച സ്നാപകന്‍ - അയാളുടെ വാക്കുകളില്‍ സത്യത്തിന്‍റെ ആത്മാര്‍ത്ഥതയുണ്ടായിരുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.ഡിസംബര്‍ 15-Ɔ൦ തീയതി വ്യാഴാഴ്ച രാവിലെ 'സാന്തമാര്‍ത്ത'യിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. യോഹന്നാന്‍ ഹെറോദ് അന്തിപ്പാസിനെയും ഭരണകൂടത്തെയുമാണ് കാര്‍ക്കശ്യമുള്ള വാക്കുകളാല്‍ എതിര്‍ത്തത്. അത് അവഹേളനമായിരുന്നില്ല, സത്യത്തിന്‍റെ ആത്മാര്‍ത്ഥമായ മുറവിളിയും ധാര്‍മ്മിക രോഷവുമായിരുന്നു.ഒരു വൈദികന്‍ ഇതുപോലെ വിശുദ്ധവേദിയില്‍നിന്നും പ്രസംഗിക്കുന്നത് ജനങ്ങള്‍ക്കെതിരായ അവഹേളനമാകാമെന്നും, വിവേകത്തിന്‍റെ നിഷ്ക്കര്‍ഷയും ആത്മാര്‍ത്ഥതയും പ്രേഷിതമേഖലയില്‍ ആവശ്യമാണെന്നും പാപ്പാ വിശദീകരിച്ചു. ഇല്ലെങ്കില്‍ മെത്രാന്‍ ഉടനെതന്നെ വികാരിയെ സ്ഥലംമാറ്റേണ്ടിവരുമെന്നും പാപ്പാ നര്‍മ്മരസത്തോടെ ചൂണ്ടിക്കാട്ടി. സത്യം പറയുന്നതും, അത് അജപാലനസ്നേഹത്തോടുംകൂടെ പറയുന്നതും 'പ്രേഷിതധീരത'യാണ് (apostolic courage). സുവിശേഷത്തെ ആധാരമാക്കി, യോഹന്നാനെക്കുറിച്ചുള്ള യേശുവിന്‍റെ സാക്ഷ്യം ഉദ്ധരിച്ചുകൊണ്ട് പാപ്പാ വിശേഷിപ്പിച്ചു (ലൂക്കാ 7, 24-30). സത്യവിശ്വാസത്തിനും ദൈവത്തിനും എതിരായി ഉണ്ടാകുന്ന പ്രലോഭനങ്ങളെയും സംശയങ്ങളെയും ധീരതയോടെ നേരിടുന്നതാണ് ക്രൈസ്തവധര്‍മ്മം. "നീ തന്നെയോ വരാനിരിക്കുന്ന മിശിഹാ," എന്നു സംശയിച്ച് യേശുവിന്‍റെ പക്കല്‍ സ്ഥിരീകരണത്തിനായി ശിഷ്യരെ അയയ്ക്കുന്ന സ്നാപക യോഹന്നാന്‍റെ മനോഭാവത്തെ വിശകലനംചെയ്യുകയായിരുന്നു പാപ്പാ. ഇതുവരെ വിശ്വസിച്ചു പോന്നിരുന്നതൊക്കെ സത്യമാണോ എന്ന തോന്നലുകളും, ദൈവത്തെപ്പോലും സംശയിക്കാനുള്ള പ്രലോഭനങ്ങളും ക്രിസ്തീയ ജീവിതത്തിന്‍റെ ഭാഗമാണെന്ന   Read More of this news...

ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള ഇന്ധനമാണ് പ്രത്യാശ : പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radioജീവന്‍ ദൈവം തന്ന ദാനമാകയാല്‍ അവിടുന്നില്‍ പ്രത്യാശയര്‍പ്പിച്ച് സന്തോഷത്തോടും ലാളിത്യത്തോടുംകൂടെ മുന്നേറുകയാണ് അഭികാമ്യം. പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.കുട്ടികള്‍ക്കായുള്ള വത്തിക്കാന്‍റെ ആശുപത്രി Gesu Bambino-യുടെ മൂന്നു ശാഖകളില്‍നിന്നുമായി കുട്ടികളും, പിന്നെ ഡോക്ടര്‍മാര്‍, നെഴ്സുമാര്‍, പരിചാരകര്‍, മാതാപിതാക്കള്‍ എന്നിങ്ങനെ  ഏഴായിരത്തോളംപേരാണ് (7000) പാപ്പായെ കാണാനും ആശംസകള്‍ അര്‍പ്പിക്കാനുമായി വത്തിക്കാനില്‍ എത്തിയത്. ഡിസംബര്‍ 15-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലായിരുന്നു സംഗമം. ആശുപത്രിയിലെ ജോലിക്കാരുടെയും ചില കുട്ടികളുടെയും ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രഭാഷണം തത്സമയം നടത്തിയത്.കുട്ടികളുടെ യാതകള്‍ക്കു മുന്നില്‍ നാം നിസ്സഹായരാണ്. അവിടെ വാക്കുകള്‍ക്കോ ഉപദേശത്തിനോ പ്രസക്തിയില്ല! എന്നാല്‍ സ്നേഹത്തോടെ സഹിക്കുന്നതും, സഹിക്കുന്നവരെ ശുശ്രൂഷിക്കുന്നതും ക്രിസ്തുവിന്‍റെ പ്രബോധനവും അവിടുത്തെ ജീവിതമാതൃകയുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.ചെറുമയ്ക്ക് ഭംഗിയും വലിമയുമുണ്ടെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ചെറുമയും വിനയവും ഇക്കാലത്തിന്‍റെ നഷ്ടമാകുന്ന യുക്തിയായി തോന്നാമെങ്കിലും, ക്രിസ്തുമസ് ചെറുമയുടെ വലിമയും, വിനയത്തിന്‍റെ മഹത്വവും പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തില്‍ ചെറുമയാണ് രക്ഷയുടെയും വലിമയായി ലോകത്തിന് അനുഭവവേദ്യമായത്. ഒന്നിനും ഇടമില്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്. ഇന്ന് എവിടെയും 'പാര്‍ക്കിങ് സ്പെയ്സ്'  (Parking Space) ഇല്ലാത്തതുപോലെ..!  അപരനുവേണ്ടി ആര്‍ക്കും  അല്പംപോലും ഇടമില്ല. സഹായം നല്കാന്‍ സന്മനസോ, സഹായിക്കാന്‍ സമയമോ സൗകര്യമോ ഇല്ലാത്ത കാലം!  എന്നാല&#   Read More of this news...

സ്നാപകയോഹന്നാന്‍റെ സാക്ഷ്യത്തിന്‍റെ മാതൃക സ്വീകരിക്കുക-പാപ്പാ

Source: Vatican Radioദൈവപുത്രന്‍റെ ആഗമനം അറിയിക്കുന്നതിന് മരണം ഏറ്റുവാങ്ങിപ്പോലും സ്വയം ഇല്ലാതാക്കിയ സ്നാപകയോഹന്നാന്‍റെ സാക്ഷ്യത്തിന്‍റെ മാതൃക സ്വീകരിക്കാന്‍ മാര്‍പ്പാപ്പാ ക്രൈസ്തവവിശ്വാസികളെ ക്ഷണിക്കുന്നു.വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള "ദോമൂസ് സാംക്തെ മാര്‍ത്തെ" മന്ദിരത്തിനകത്തുള്ള കപ്പേളയില്‍ വെള്ളിയാഴ്ച(16/12/16) അര്‍പ്പിച്ച പ്രഭാത ദിവ്യബലി മദ്ധ്യേ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ചുള്ള സുവിശേഷവായനകള്‍ ഈ ദിനങ്ങളില്‍ സ്നാപകയോഹന്നാനെ സാക്ഷിയായി അവതരിപ്പിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ യേശുവിന് സാക്ഷ്യം വഹിക്കുക, വിളക്ക് വെളിച്ചം കാണിക്കുന്നതു പോലെ യേശുവിന് സാക്ഷ്യമേകുകയായിരുന്നു സ്നാപകയോഹന്നാന്‍റെ വിളിയെന്നു വിശദീകരിച്ചു.വെളിച്ചം എവിടെയെന്ന് കാണിക്കുന്നത് വിളക്കാണ്, അത് വെളിച്ചത്തിന് സാക്ഷ്യം നല്കുന്നു, സ്നാപകയോഹന്നാന്‍ സ്വരമായിരുന്നു... നിയതമായതിനെ അതായത് യേശുവിനെ ചൂണ്ടിക്കാണിക്കുന്ന ക്ഷണികനായിരുന്നു സ്നാപകന്‍. ക്ഷണികമെങ്കിലും ശക്തമായിരുന്നു ഈ സാക്ഷ്യം. ആ ദീപ നാളം പൊങ്ങച്ചത്തിന്‍റെ  കാറ്റിനാല്‍ അണയുന്നതായിരുന്നില്ല. എളിയവനായ സ്നാപകന്‍ സ്വയം ഇല്ലാതായിത്തീരുന്നു. അത് യേശു പീന്നീട് സഞ്ചരിക്കുന്ന സ്വയം ശൂന്യവത്ക്കരണത്തിന്‍റെ പാതയായിരുന്നു - പാപ്പാ പറഞ്ഞു.യേശുവിന്‍റെ പാതയിലേക്ക് ക്രിസ്തീയജീവിതത്തെ തുറന്നിട്ടിട്ടുണ്ടോ എന്ന് ആത്മശോധനചെയ്യാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.   Read More of this news...

നമുക്കൊരമ്മയുണ്ടെന്നോര്‍മിക്കുക. ഫ്രാന്‍സീസ് പാപ്പാ.

Source: Vatican Radioഡിസംബര്‍ 12, തിങ്കളാഴ്ച ഗ്വാദലൂപെ മാതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസിലിക്കയില്‍ വൈകുന്നേരം ആറുമണിക്കര്‍പ്പിച്ച ദിവ്യബലിമധ്യേ ഫ്രാന്‍സീസ്പാപ്പാ നല്‍കിയ വചനസന്ദേശത്തില്‍ നിന്ന്:വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്കാ 1:45) എന്ന വാക്കുകളാലഭിഷേചിച്ചുകൊണ്ടാണ് എലിസബത്ത് പരി. കന്യകയുടെ സാന്നിധ്യത്തെ തന്‍റെ ഭവനത്തില്‍ സ്വീകരിച്ചത്. മറിയത്തിന്‍റെ ഉദരത്തിലുത്ഭവിച്ച വചനം അവളുടെ സന്ദര്‍ശനവേളയില്‍ എല്ലാവരിലും പ്രതിധ്വനിക്കുകയാണ്. നിന്‍റെ അഭിവാദന സ്വരം എന്‍റെ ചെവികളില്‍ പതിച്ചപ്പോള്‍, ശിശു എന്‍റെയുദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്തകാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്കാ 1:44,45).നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി നാം നിര്‍മിക്കുന്ന സമൂഹം വര്‍ധിച്ചുവരുന്ന വിഭജനത്തിന്‍റെയും ചിതറിക്കലിന്‍റെയും അടയാളങ്ങള്‍കൊണ്ടു മുദ്രിതമായിരിക്കുന്ന ഒന്നാണ്.  എങ്ങനെയാണ് ആയിര ക്കണക്കിനു കുഞ്ഞുങ്ങളും യുവജനങ്ങളും തെരുവുകളില്‍ അലയുമ്പോള്‍, അവര്‍ അധാര്‍മികപ്രവൃ ത്തികള്‍ക്കായി നിര്‍ബന്ധിക്കപ്പെടുന്ന ജീവിതസാഹചര്യങ്ങളില്‍ ആയിരിക്കുമ്പോള്‍, അല്ലെങ്കില്‍ നമ്മുടെ വാഹനങ്ങളുടെ ഗ്ലാസ്സുകള്‍ തുടച്ചുകൊണ്ടു ചില്ലിപ്പൈസകള്‍ സമ്പാദിക്കുന്നതു കാണുമ്പോള്‍ ക്ഷേമസമൂഹമാണ് നാമ്മുടേതെന്ന് നമുക്ക് അഹങ്കരിക്കാന്‍ കഴിയുന്നതെങ്ങനെ? എത്ര വയോജനങ്ങളാണ് ഏകാന്തതയിലായിരിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്? എത്രയെത്ര സ്ത്രീകളാണ് തങ്ങളുടെ അഭിമാനം സംരക്ഷിക്കാനാകാത്ത സാഹചര്യങ്ങളില്‍ ആയിരിക്കുന്നത്? എത്രയോ കുട്ടികളാണ് കുടുംബത്തിലും പുറത്തും പീഡിപ്പിക്കപ്പെടുന്നത്? ഇങ്ങനെയുള്ള എല്ലാ സാഹചര്യങ   Read More of this news...

ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനാരോഹിതനായി

Source: Vatican Radioഡിസംബര്‍ 18-Ɔ൦ തിയതി ഞായറാഴ്ച, ഉച്ചതിരിഞ്ഞ് 4 മണിക്ക് കൊച്ചിയിലെ വല്ലാര്‍പാടത്തമ്മയുടെ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ നടയിലുള്ള വേദിയിലായിരുന്നു  തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടത്. ആദ്യം സ്ഥാനാരോഹണ കര്‍മ്മമായിരുന്നു. വരാപ്പുഴയുടെ മുന്‍മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലിന്‍റെ കാര്‍മ്മികത്വത്തിലുള്ള ഹ്രസ്വമായ ശുശ്രൂഷയില്‍ ആയിരങ്ങളെ സാക്ഷിനിറുത്തിക്കൊണ്ട് ബിഷപ്പ് ജോസഫ് കളത്തിലപ്പറമ്പിലിനെ കേരളത്തിലെ ചരിത്ര പുരാതനമായ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തി.തുടര്‍ന്നുള്ള സമൂഹബലിയര്‍പ്പണം ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു. കേരളത്തിലെ മൂന്നു റീത്തുകളില്‍നിന്നുള്ള സഭാദ്ധ്യക്ഷന്മാരും സന്ന്യസ്തരും, വൈദികരും, ആയിരക്കണക്കിന് വിശ്വാസികളും ഭക്തിയോടെ പങ്കെടുത്തു.സീറോ മലബാര്‍ സഭാദ്ധ്യക്ഷനും ഏറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി സുവിശേഷവിചിന്തനം നടത്തി. പ്രാദേശിക സഭയ്ക്കു പാപ്പാ ഫ്രാന്‍സിസ് നല്കിയ ക്രിസ്തുമസ്സ് സമ്മാനമായി ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്‍റെ നിയമനത്തെ കര്‍ദ്ദിനാള്‍ ആലഞ്ചേരി വിശേഷിപ്പിച്ചു. നല്ല കുടുംബള്‍ സഭയ്ക്ക് ശ്രേഷ്ഠരായ പ്രേഷിതരെ നല്‍കുമെന്ന് വേദിയില്‍ സന്നിഹതയായിരുന്ന മെത്രാപ്പോലീത്തയുടെ മാതാവിനെയും മറ്റു കുടുംബാംഗങ്ങളെയും അഭിനന്ദിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. സഭാശുശ്രൂഷയ്ക്കുള്ള കാനോനിക പ്രായപരിധി എത്തിയപ്പോള്‍ വിരമിച്ച ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലിനെയും അദ്ദേഹത്തിന്‍റെ സനേഹസമര്‍പ്പണത്തെയും കര്‍ദ്ദിനാള്‍ ആലഞ്ചേരി അനുസ്മരിച്ചു. ദŔ   Read More of this news...

കന്യകാനാഥയുടെ ദര്‍ശന ശതാബ്ദി നാളില്‍ പാപ്പാ ഫ്രാന്‍സിസ് ഫാത്തിമ സന്ദര്‍ശിക്കും

Source: Vatican Radioകന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ 100-Ɔ൦ വാര്‍ഷികത്തോട് അനുബന്ധിച്ച് 2017 ഫെബ്രുവരി  12, 13 തിയതികളില്‍ പാപ്പാ ഫ്രാ‍ന്‍സിസ് പോര്‍ച്ചുഗലിലെ ഫാത്തിമ സന്ദര്‍ക്കുന്നമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ്, മര്‍ചേലോ റിബേലോയുടെയും അവിടത്തെ ദേശീയ മെത്രാന്‍ സമിതിയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫാത്തിമാ സന്ദര്‍ശനം പാപ്പാ ഫ്രാന്‍സിസ് നിജപ്പെടുത്തിയത്. ഡിസംബര്‍ 17-Ɔ൦ തിയതി  80-Ɔ൦ പിറന്നാളില്‍ അതു പരസ്യപ്പെടുത്താന്‍ പാപ്പാ ഫ്രാന്‍സിസ് നിശ്ചയിച്ചെന്നും പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.ഇടയക്കുട്ടികള്‍ക്ക് കന്യാകാനാഥ പ്രത്യക്ഷപ്പെട്ട പോര്‍ച്ചുഗലിലെ 'കോവ ദാ ഈറിയ' (Cova da Iria) ഗ്രാമമാണ് ഫാത്തിമയെന്ന് വിഖ്യാതമായത്. പിന്നീട് 'ഫാത്തിമാനാഥ'യെന്നത് വിശ്വാസികള്‍ക്ക് കന്യകാനാഥായുടെ ദര്‍ശനനാമമായി മാറി.1917-Ɔമാണ്ടിലെ മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളുടെ 13-Ɔ൦ തിയതികളിലാണ് കന്യകാനാഥ ഇടയക്കുട്ടികളായ ലൂസിയ, ജെസ്സീന്താ, ഫ്രാന്‍സിസ് എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട് ലോകസമാധാനത്തിന്‍റെ സന്ദേശം നല്കിയത്. കുട്ടികള്‍ തങ്ങളുടെ ആടുകളെ മേയിച്ചിരുന്ന 'കോവ ദാ ഈറിയ' എന്ന വിജനപ്രദേശത്തെ ഒരു മരച്ചുവട്ടിലാണ് കന്യകാനാഥ അവര്‍ക്ക് ദര്‍ശനംനല്കിയത്. യഥാക്രമം  10, 9, 7 വയസ്സുകള്‍ മാത്രമേ അന്ന് കുട്ടികള്‍ക്ക് പ്രായമുണ്ടായിരുന്നുള്ളൂ. 1918-ല്‍ തല്‍സ്ഥാനത്ത് ഒരു പ്രാര്‍ത്ഥനാലയം അവിടുത്തുകാര്‍ പണിതുയര്‍ത്തി. ദര്‍ശന ഭാഗ്യമുണ്ടായ മൂന്നുപേരില്‍ മൂത്തവളായ ലൂസിയായുടെ വിവരണപ്രകാരം നിര്‍മ്മിച്ച രൂപമാണ് ഫാത്തിമനാഥയെന്നപേരില്‍ ലോകപ്രസിദ്ധമായത്. വൃക്ഷച്ചില്ലകള്‍ക്കിടയിലെ മേഘപാളിയില്‍ ഉയര്‍ന്നുനിന്ന് താഴെ നില്ക്കുന്ന പാവങ്   Read More of this news...

ഫ്രാന്‍സീസ് പാപ്പായ്ക്ക് ഇറ്റലിയിലെ തടവുകാരുടെ പിറന്നാള്‍ ആശംസകള്‍

Source: Vatican Radioഫ്രാന്‍സീസ് പാപ്പായുടെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച്, ഡിസംബര്‍ പതിനേഴാംതീയതി ഉച്ചകഴിഞ്ഞ് പാദുവായിലെ ജയില്‍വാസികള്‍ അവിടുത്തെ കപ്ലോന്‍ ആയ ഫാ. മാര്‍ക്കോ പോസ്സയോടു ചേര്‍ന്ന് ഫോണിലൂടെ സ്കൈപ്പു വഴി പിറന്നാളാശംസകള്‍ നേര്‍ന്നു. ഏതാണ്ട് അറുപതോളം വരുന്ന ജയില്‍വാസികളോടൊപ്പം ജയില്‍ ഡയറക്ടര്‍ ഓത്താവിയോ കസറാനോയും മറ്റു ഓഫീസര്‍മാ രും സന്നിഹിതരായിരുന്നു.കാരുണ്യവര്‍ഷത്തിലെ നവംബര്‍ 6-ലെ തടവുകാരുടെ ജൂബിലി അനുസ്മരിച്ചുകൊണ്ട് അവരുടെ പ്രതിനിധിയായി മാര്‍സ്യോ പാപ്പായക്കുള്ള ആശംസാക്കത്തില്‍ ഇങ്ങനെ വായിച്ചു. കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിനുശേഷം  ഞങ്ങളുടെ ഓരോ സെല്ലിന്‍റെയും വാതിലുകള്‍ വിശുദ്ധ വാതിലുകളാണ്. പഴയജീവിതത്തില്‍നിന്നുള്ള മാറ്റത്തെ, ജീവിതനവീകരണത്തെ പ്രതീകാത്മകമായി വാതിലുകള്‍ ഞങ്ങളെ ഓര്‍മിപ്പിക്കുന്നു.  പ്രത്യാശയാണ് ക്രിസ്തീയജീവിതത്തിന്‍റെ ഊര്‍ജം, ആ പ്രത്യാശ യേശുവാണെന്ന് തങ്ങളറിയുന്നു. തുടര്‍ന്ന് ആശംസാഗാനവും ആലപിച്ചു.  പാപ്പാ അവരുടെ മംഗളാശംസകള്‍ സ്വീകരിച്ചു കൃത ജ്ഞതയര്‍പ്പിക്കുകയും ഞാന്‍ നിങ്ങളോടുകൂടി, നിങ്ങളുടെയടുത്തുണ്ട് എന്നു പറഞ്ഞ് അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശീര്‍വാദം നല്കുകയും ചെയ്തു.   Read More of this news...

ക്രിസ്മസ്പുല്‍ക്കൂടും ട്രീയും: ചരിത്രവും സന്ദേശവും

Source: Vatican Radioക്രിസ്തുമസിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു പക്ഷേ ആദ്യമായി മനസ്സില്‍ വരുന്നതു പുല്‍ക്കൂടാണ്.  പിന്നെ ക്രിസ്മസ് ട്രീയും പതുക്കെ പതുക്കെ ക്രിസ്മസ് പപ്പായും മനസ്സിലേക്കു കടന്നുവരികയായി. പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണിയുടെ ചുറ്റും നാം നോക്കുമ്പോള്‍ പരിശുദ്ധ അമ്മയെയും യൗസേപ്പിതാവിനെയും കാണാം. കാളയും കഴുതയും ഉണ്ണിയുടെ അരികിലായി ഉണ്ടായിരിക്കും. പിന്നെ ഉണ്ണിയെ വണങ്ങിനില്ക്കുന്ന ആട്ടിടയന്മാരുണ്ടാകും,  കൂടെ ആടുകളും.  കിഴക്കുനിന്നുള്ള മൂന്നു ജ്ഞാനികളെ യാത്രയിലായിരിക്കുന്നതുപോലെ ഒരുക്കിയിട്ടുണ്ടാകും.  പുല്‍ക്കൂടിനു  മുകളിലേക്കു നോക്കിയാല്‍ നക്ഷത്രവും കാണാം.  പണ്ട് നക്ഷത്രം തെളിക്കാന്‍ തിരി കത്തിച്ചുവയ്ക്കുകയും മുളക്കഷണങ്ങള്‍കൊണ്ടുണ്ടാക്കിയ ഫ്രെയിമിലൊട്ടിച്ച നിറമുള്ള കടലാസു കത്തിപ്പോവുകയും ചെയ്യുമ്പോള്‍ സങ്കടപ്പെടുകയും ചെയ്തിരുന്ന അനേകം ബാല്യങ്ങളുണ്ടായിരുന്നു.  ഇന്ന് എത്രയോ വര്‍ണങ്ങളിലും വൈവിധ്യം നിറഞ്ഞ രീതിയിലുമുള്ള നക്ഷത്രങ്ങളാണ് വാങ്ങാന്‍ കിട്ടുന്നത്.  അതില്‍ വൈദ്യുതബള്‍ബുകള്‍ തെളിഞ്ഞുനില്‍ക്കുമ്പോഴുള്ള ഭംഗി പറയേണ്ടതുമില്ല.ദൈവപുത്രനായ യേശുവിന്‍റെ ജനനത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ വി. മത്തായിയുടെയും വി. ലൂക്കായുടെയും സുവിശേഷങ്ങളിലാണുള്ളത്.  വി. മത്തായിയുടെ സുവിശേഷം, യേശുവിന്‍റെ ജനനത്തെക്കുറിച്ചു യൗസേപ്പിനു ലഭിച്ച ദര്‍ശനവും ജ്ഞാനികളുടെ സന്ദര്‍ശനവും ഹേറോദേസിനെ ഭയന്ന് ഉണ്ണിയെയും കൊണ്ട് ഈജിപ്തിലേക്കുള്ള പലായനവും വിവരിക്കുമ്പോള്‍, ലൂക്കാ സുവിശേഷകന്‍, ദൈവപുത്രന്‍റെ അമ്മയാകുമെന്ന സന്ദേശം അറിയിച്ചുകൊണ്ട് ദൈവദൂതന്‍ മറിയത്തിനു പ്രത്യക്ഷനാകുന്നതും ബെതലഹേമിലൊരു കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയി   Read More of this news...

മാനവവികസനത്തിന്‍റെ ശരിയായ ദിശ സമാധാനത്തിന്‍റേത്, പാപ്പാ

Source: Vatican Radio2017 ജനുവരി ഒന്നാം തീയതി, അമ്പതാമത് ലോകസമാധാനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പായുടെ ലോകസമാധാനദിനസന്ദേശം പ്രസിദ്ധീകരിച്ചു. അക്രമരാഹിത്യം: സമാധാനത്തിനുള്ള രാഷ്ടീയനീതിശാസ്ത്രരീതി എന്ന ശീര്‍ഷകത്തിലുള്ള ഈ സന്ദേശം 2016 ഡിസംബര്‍ പന്ത്രണ്ടാംതീയതി, തിങ്കളാഴ്ച പ്രസീദ്ധീകരിച്ചു.  പോള്‍ ആറാമന്‍ പാപ്പായുടെ ആദ്യ ലോകസമാധാനദിന സന്ദേശത്തിലെ വാക്കുകളുദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഈ സന്ദേശം ആരംഭിക്കുന്നത്:മാനവവികസനത്തിന്‍റെ ശരിയായിട്ടുള്ള ദിശ സമാധാനത്തിന്‍റേതു മാത്രമാണ്. അല്ലാതെ, ദേശീയതയുടെ അതിമോഹങ്ങള്‍ ഉളവാക്കുന്ന സമ്മര്‍ദ്ദങ്ങളുടേതോ, അക്രമത്തിലൂടെയുള്ള അധിനിവേശങ്ങളുടേതോ, തെറ്റായ പൗരാവകാശക്രമങ്ങള്‍ക്കുവേണ്ടിയുള്ള അടിച്ചമര്‍ത്തലുകളുടേതോ അല്ല (ജനുവരി 1, 1968).    അന്താരാഷ്ട്രതര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിന് യുക്തിയുടെയും നിയമം, നീതി, സമത്വങ്ങളുടെയും അടിസ്ഥാനത്തില്‍ നിന്നുകൊണ്ടുള്ള ശ്രമങ്ങള്‍ മതിയാവില്ല, മറിച്ച് ഭീതിദവും നാശകാരണവുമായ ശക്തികളാവശ്യമാണ് എന്നു വിശ്വസിക്കുന്നതിലെ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതിനും പാപ്പാ ശ്രമിക്കുന്നുണ്ട്. ഓരോ സ്ത്രീപുരുഷന്മാരിലും കുഞ്ഞുങ്ങളിലും ഉള്ള ദൈവികഛായയുടെയും സാദൃശ്യത്തിന്‍റെയുമായ അതിമഹനീയമായ മാനവാന്തസ് അംഗീകരി ക്കുന്നതിനും, പ്രത്യേകിച്ചും സംഘട്ടനങ്ങളുടെ സാഹചര്യത്തില്‍ ഈ അഗാധമായ മാനവാന്തസ്സിനെ ആദരിക്കുന്നതിനും നമ്മുടെ ജീവിതവഴികളില്‍ അക്രമരാഹിത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഇടയാകട്ടെ എന്ന് ആഹ്വാനം ചെയ്തുകൊണ്ട്  പാപ്പാ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും ദേശങ്ങള്‍ക്കും രാഷ്ടത്തലവന്മാര്‍ക്കും മത, സാമുദായികനേതാക്കള്‍ക്കും ഹൃദയപൂര്‍വകമായ ആശംസകള്R   Read More of this news...

ത്രികാലപ്രാര്‍ത്ഥനാ സന്ദേശം-"കര്‍ത്താവില്‍ ആനന്ദിക്കുവിന്‍

Source: Vatican Radioവത്തിക്കാനില്‍, പതിവുപോലെ, ഞായറാഴ്ച (11/12/16) മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. റോമില്‍ പരിസ്ഥിതി സൗഹൃദ ഞായര്‍ ആചരിക്കപ്പെട്ടതിനാല്‍ വാതകം, വൈദ്യുതി എന്നിവ ഉപയോഗിക്കുന്നവയും മലിനീകരണത്തോത് കുറവായ യൂറൊ 6 വിഭാഗത്തില്‍പ്പെടുന്നവയുമൊഴികെയുള്ള സ്വകാര്യവാഹനങ്ങള്‍ രാവിലെയും ഉച്ചയ്ക്കു ശേഷവും അല്പസമയത്തേക്കൊഴികെ പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടിരുന്നെങ്കിലും വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ഭവനങ്ങളില്‍ നിര്‍മ്മിച്ച  തങ്ങളു‍ടെ പുല്‍ക്കൂടുകളില്‍ വയ്ക്കുന്നതിനുള്ള ഉണ്ണിയേശുവിന്‍റെ രൂപം, അനുവര്‍ഷം  പതിവുള്ളതുപോലെ, പാപ്പായെക്കൊണ്ടാശീര്‍വ്വദിപ്പിക്കുന്നതിനായി എത്തിയിരുന്ന കുട്ടികളും അനവധിയായിരുന്നു.മദ്ധ്യാഹ്നപ്രാ‍ര്‍ത്ഥന നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാന്‍സീസ് പപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആരവങ്ങളും ഉയര്‍ന്നു.വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്!   Read More of this news...

കോപ്റ്റിക് പാത്രിയര്‍ക്കീസിനു പാപ്പായുടെ ടെലഫോണിലൂടെയുള്ള അനുശോചനസന്ദേശം

Source: Vatican Radioഡിസംബര്‍ പതിനൊന്നാം തീയതി ഞായറാഴ്ച ഈജിപ്തിലെ കോപ്റ്റിക് പള്ളിയിലുണ്ടായ ബോംബാക്രമണത്തില്‍ 25 പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ദാരുണസംഭവത്തില്‍ തന്‍റെ അഗാധമായ ദുഃഖം അറിയിച്ചുകൊണ്ട് ഡിസംബര്‍ പന്ത്രണ്ടാം തീയതി രാവിലെ ഫ്രാന്‍സീസ് പാപ്പാ കോപ്റ്റിക് സഭാതലവന്‍ തവാദ്രോസ് രണ്ടാമനെ ടെലഫോണില്‍ വിളിച്ചു സംസാരിച്ചു. നമ്മുടെ രക്തസാക്ഷികളുടെ നിണത്താല്‍ നാമൊരു കൂട്ടായ്മയാണ് എന്നു പറഞ്ഞ പാപ്പാ, ഇന്നു  ഗ്വാദെലൂപ്പെ മാതാവിന്‍റെ തിരുനാളിലര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പ്രത്യേകമായി ഈജിപ്തിലെ ക്രൈസ്തവസമൂഹത്തെ അനുസ്മരിച്ചു പ്രാര്‍ഥിക്കുന്നതാണെന്നു വാഗ്ദാനം ചെയ്തു.  ഈജി പ്തിന്‍റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും ഈ സങ്കടകരമായ അവസ്ഥയില്‍ പാപ്പാ നല്കുന്ന ആശ്വാസവും ആത്മീയസാന്നിധ്യവും വളരെ വലുതാണെന്നും പറഞ്ഞുകൊണ്ട്  തവാദ്രോസ് രണ്ടാമന്‍ ബാവ ഫ്രാന്‍സീസ് പാപ്പായെ തന്‍റെ കൃതജ്ഞത അറിയിച്ചു.ഈജിപ്തിലെ കോപ്റ്റിക് സഭാതലവന്‍ തവാദ്രോസ് രണ്ടാമന്‍ ബാവായുടെ ആസ്ഥാനദേവാലയമായ കെയ്റോയിലെ വി. മര്‍ക്കോസിന്‍റെ നാമത്തിലുള്ള കത്തീഡ്രലിനോടു ചേര്‍ന്നുള്ള  വി. പത്രോസി ന്‍റെ ദേവാലയത്തിലാണ് ബോംബുസ്ഫോടനമുണ്ടായത്.  സ്ത്രീകളും കുട്ടികളും ആരാധന നടത്തി യിരുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത് എന്നതിനാല്‍ മരിച്ചവരിലേറെയും അവരില്‍പ്പെടുന്ന വരാണ്.  ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരാധനാകര്‍മങ്ങള്‍ നടക്കുന്ന സമയത്തുണ്ടായ ഈ ദാരുണസംഭവം അറിഞ്ഞ ഉടനെതന്നെ ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ചയിലെ ത്രികാലജപശേഷമുള്ള തന്‍റെ സന്ദേശത്തില്‍ അഗാധമായ ദുഃഖവും ദുരിതത്തില്‍ പെട്ടവരോടുള്ള സഹാനുഭൂതിയും ആത്മീയസാന്നിധ്യവും അറിയിച്ചിരുന്നു. തൊണ്ണൂറുശ&   Read More of this news...

കത്തോലിക്കാ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിക്കു രൂപംനൽകി

Source: Deepikaചരൽക്കുന്ന്: രാഷ്ട്രീയ പാർട്ടികൾ കത്തോലിക്കാ സമുദായത്തോടു സ്വീകരിക്കുന്ന സമീപനങ്ങൾക്കനുസരിച്ചു രാഷ്ട്രീയ നിലപാടു കൈക്കൊള്ളാൻ ചരൽക്കുന്നിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് നേതൃസമ്മേളനത്തിൽ തീരുമാനം. രാഷ്ട്രീയ പാർട്ടികളുടെ നയസമീപനം വിലയിരുത്താനും സമുദായത്തിനു രാഷ്ട്രീയദിശാബോധം നൽകാനും കത്തോലിക്കാ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിക്കും സമ്മേളനം രൂപം നൽകി.കാർഷിക മേഖലയോടു സർക്കാർ കാട്ടുന്ന അവഗണന തുടരുന്നതു സമുദായത്തിന്റെ ഗൗരവപൂർണമായ രാഷ്ട്രീയ നിലപാടുകളുടെ അഭാവം മൂലമാണെന്നു നേതൃസംഗമം വിലയിരുത്തി. സമുദായത്തെ ഒരു രാഷ്ട്രീയ പ്രസ്‌ഥാനത്തിനും തീറെഴുതി നൽകിയിട്ടില്ല. കാലാകാലങ്ങളിൽ ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന നയങ്ങൾക്കനുസരിച്ച് ഉചിതമായ നിലപാടു സ്വീകരിക്കാനും അതു സമുദായാംഗങ്ങൾക്കിടയിൽ ഗൗരവമായി പ്രചരിപ്പിക്കാനും നേതൃസമ്മേളനം രാഷ്ട്രീയകാര്യ സമിതിയെ ചുമതലപ്പെടുത്തി. കാർഷികമേഖല കടുത്ത വെല്ലുവിളികളെ നേരിടുമ്പോൾ ഉചിതമായ ആശ്വാസപദ്ധതി പ്രഖ്യാപിക്കാത്തതിലും ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ കത്തോലിക്കാ സമുദായത്തോടു വിവേചനം പുലർത്തുന്നതിലും യോഗം അതൃപ്തി രേഖപ്പെടുത്തി. കാർഷിക കടാശ്വാസ പദ്ധതികൾ നടപ്പിലാക്കണം. മലയോര മേഖലയിലെ പട്ടയപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ട് ഉയർത്തുന്ന ഭയാശങ്കകൾക്കു പൂർണ പരിഹാരം ഉണ്ടാക്കണമെന്നും സാമ്പത്തിക സംവരണം ഏർപ്പെടുത്തി ദുർബല ജനവിഭാഗങ്ങളുടെ മോചനത്തിനു നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.    Read More of this news...

പശ്ചിമേഷ്യയിലെ സഭാപീഡനത്തിനെതിരേ ലോക മനഃസാക്ഷി ഉണരണം: മാർ ആലഞ്ചേരി

Source: Deepikaകൊച്ചി: പശ്ചിമേഷ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന സഭാപീഡനങ്ങളെ ഗൗരവമായി കാണണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാമക്കൾക്കും ദേവാലയങ്ങൾക്കും നേരേയുണ്ടാകുന്ന ശക്‌തമായ അതിക്രമങ്ങൾക്കെതിരേ ലോക മനഃസാക്ഷി ഉണരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സീറോ മലബാർ സഭയിലെ രജത, സുവർണ ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോ മലബാർ സഭയുടെ സഹോദരീസഭയായ കൽദായ സഭ പശ്ചിമേഷ്യയിൽ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വാർത്തകളാണു മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. അന്ത്യോഖ്യൻ പാരമ്പര്യത്തിലുള്ള സിറിയൻ സഭ അനുഭവിക്കുന്ന പീഡനങ്ങളും നിരവധിയാണ്.ഈജിപ്തിലെ കോപ്റ്റിക് സഭയുടെ ആസ്‌ഥാന ദേവാലയത്തോടു ചേർന്നുള്ള സെന്റ് പീറ്റേഴ്സ് പള്ളിയിൽ കഴിഞ്ഞ ദിവസം ദിവ്യബലിയർപ്പണത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ട സംഭവം ലോകത്തെ മുഴുവൻ ഞെട്ടിക്കുന്നതാണ്. പീഡനങ്ങൾക്കിരയാകുന്ന സഭകൾക്കുവേണ്ടി പ്രാർഥിക്കാൻ നമുക്കു കടമയുണ്ട്. യെമനിൽ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി നയതന്ത്ര കാര്യാലയങ്ങളുടെ ശ്രമങ്ങൾ തുടരുന്നതിനൊപ്പം, അദ്ദേഹത്തിനായി തീക്ഷ്ണമായി പ്രാർഥിക്കണമെന്നും മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു. സീറോ മലബാർ ക്ലർജി കമ്മീഷൻ സംഘടിപ്പിച്ച ജൂബിലേറിയൻ സംഗമത്തിൽ, ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം ബിഷപ് മാർ ജോൺ വടക്കേൽ, കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ കമ്മീഷൻ സെക്രട്ടറി ഫാ. ജിമ്മി കർത്താനം എന്നിവർ പ്രസംഗിച്ചു. ജൂബിലി ആഘോഷിക്കുന്ന വൈ   Read More of this news...

വിശ്വശാന്തിദിന സന്ദേശത്തില്‍ മഹാത്മഗാന്ധിയെ അനുസ്മരിച്ചു

Source: Vatican Radioസമാധാനത്തിന്‍റെ രാഷ്ട്രീയശൈലിയാണ് അഹിംസ : 2017-Ɔമാണ്ടിലെ വിശ്വശാന്തിദിന സന്ദേശത്തിലാണ് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രത്യേക അനുസ്മരണം പാപ്പാ ഫ്രാന്‍സിസ് നടത്തുന്നത്.  പാപ്പാ ഫ്രാന്‍സിസിന്‍റെ വിശ്വശാന്തിദിന സന്ദേശം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. അംഗീകൃത മാധ്യമ ഏജന്‍സികള്‍ക്കായി ഡിസംബര്‍ 12-Ɔ൦ തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 2017-Ɔമാണ്ടിലെ ലോകസാധാനദിന സന്ദേശം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.2017 ജനുവരി ഒന്നിന്, പുതുവത്സരനാളില്‍ പാപ്പാ ഫ്രാന്‍സിസ് തന്നെ സമാധാനസന്ദേശം ലോകത്തോട് വിളംബരംചെയ്യും.നിശ്ചയദാര്‍ഢ്യമുള്ളതും നിരന്തരവുമായ അംഹിസാമാര്‍ഗ്ഗങ്ങള്‍ ലോകത്ത് നന്മയുടെ മായാത്ത പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും, ഇനിയും ഉയര്‍ത്തുമെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന പാപ്പാ ഫ്രാന്‍സിസ്, ഭാരതത്തിന്‍റെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെയും സമകാലീന സ്വാതന്ത്ര്യ സമരസേനാനി, ഖാന്‍ അബ്ദുള്‍ ജാഫര്‍ ഖാനെയും സന്ദേശത്തില്‍ അനുസ്മരിക്കുന്നുണ്ട്. രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യലബ്ധിക്ക് വഴിതെളിച്ചത് അവരുടെ അഹിംസാസിദ്ധാന്തത്തില്‍ അടിയുറച്ച രാഷ്ട്രീയ സമരമുറകളും ത്യാഗപൂര്‍ണ്ണമായ നീക്കങ്ങളുമായിരുന്നു. അടിമത്വത്തിന്‍റെ നുകത്തില്‍നിന്നും വലിയൊരു ജനതയെ മോചിക്കാന്‍ ഇടയാക്കിയത്, സമാധാനത്തിന്‍റെ രാഷ്ട്രീയശൈലിയായി ​മഹാത്മഗാന്ധി അംഹിസ കൈക്കൊണ്ടതിനാലാണെന്ന് സന്ദേശത്തില്‍ പാപ്പാ സര്‍ത്ഥിക്കുന്നു. 'നോബല്‍' സമ്മാന സ്വീകരണവേദിയില്‍ മദര്‍ തെരേസ പങ്കുവച്ച ചിന്തയും പാപ്പാ സന്ദേശത്തില്‍ ഉദ്ധരിക്കുന്നുണ്ട്. കുടുംബങ്ങളിലെ സമാധാനം പുനര്‍സ്ഥാപിക്കാന്‍ വിനാശകാരണമാകുന്&#   Read More of this news...

പാപത്തെ വെള്ളപൂശരുത്

Source: Sunday Shalom വത്തിക്കാൻ സിറ്റി: പാപത്തെ ഗൗരവമായി കണ്ട് അവ കുമ്പസാരത്തിൽ ഏറ്റ് പറഞ്ഞുകൊണ്ട് ഹൃദയം ദൈവത്തിനായി തുറന്നുകൊടുക്കുവാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. കുറച്ച് പാപങ്ങൾ ചെയ്തിട്ടുണ്ട്.. കുമ്പസാരിച്ചേക്കാം എന്ന് ഭാവത്തിൽ കുമ്പസാരിക്കുകയും അതിന് ശേഷം പഴയ ജീവിതം തുടരുകയും ചെയതാൽ ദൈവത്തിന് ജീവിതത്തെ പുനർനിർമ്മിക്കുവാൻ സാധിക്കുകയില്ലെന്ന് കാസാ സാന്ത മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ പാപ്പ വ്യക്തമാക്കി. ഹൃദയത്തിന് മുകളിലൂടെ രണ്ട് കോട്ട് പെയിന്റ് അടിക്കുന്നതിന് തുല്യമാണത്. അതുകൊണ്ട് ഒരോ പാപവും കൃത്യമായി കുമ്പസാരത്തിൽ ഏറ്റുപറയുക. ഹൃദയത്തിൽ ഞാൻ ലജ്ജിക്കുന്നുവെന്ന് പറയുക. പുനർനിർമ്മിക്കുന്നതിനായി ഹൃദയം ദൈവത്തിനായി തുറന്നുകൊടുക്കുക. യഥാർത്ഥ വിശ്വാസത്തോടെ ക്രിസ്മസ്സിനായി ഒരുങ്ങുവാൻ ഇത് സഹായിക്കും. പലപ്പോഴും പാപങ്ങളുടെ കാഠിന്യം മറച്ചുപിടിക്കാൻ നാം ശ്രമിക്കും. എന്നാൽ അവയുടെ ഗൗരവും കുറച്ച് കാണുമ്പോൾ അത് കൂടുതൽ വഷളായ അവസ്ഥ സൃഷ്ടിക്കുന്നു. പാമ്പിന്റെ വിഷം പോലെ അത് മറ്റുള്ളവരെക്കൂടി ദുഷിപ്പിക്കുന്നു; പാപ്പ വിശദീകരിച്ചു. എല്ലാ മനുഷ്യരും പാപികളാണെന്ന് പാപ്പ തുടർന്നു. മറിയം മഗ്ദലനയ്ക്ക് ശാരീരികമായ മുറിവല്ല ഉണ്ടായിരുന്നത്. അവളുടെ ഹൃദയത്തിൽ പാപത്തിന്റെ മുറിവാണുണ്ടായിരുന്നത്. അതുപോലെ നാമെല്ലാവരും പാപികളാണ്. പക്ഷെ നമ്മുടെ പാപങ്ങളുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് അവിടേക്ക് ദൈവത്തെ ക്ഷണിച്ചാൽ നമ്മെ പുതിയ മനുഷ്യനാക്കാൻ അവിടുത്തേക്ക് സാധിക്കും. നിന്റെ പാപങ്ങൾ ദൈവത്തിന്റെ പക്കൽ ഏൽപ്പിച്ച് ഒരു പുതിയ സൃഷ്ടിയാകുവാനുള്ള ധൈര്യം നീ കാണിക്കണമെന്നാണ് ദൈവം ഇന്നാവശ്യപ്പെടുന്നത് ; പാപ്പ വ്യക്തമാക്കി.   Read More of this news...

ദൈവാലയത്തിലേക്കുള്ള വഴി പറയാൻ മൊബൈൽ ആപ്പ്

Source: Sunday Shalom വത്തിക്കാൻ സിറ്റി:യാത്രയിൽ സമീപത്തുള്ള ദൈവാലയത്തെക്കുറിച്ചും അവിടുത്തെ വിശുദ്ധബലിയുടെ സമയത്തെപ്പറ്റിയും അറിയാതെ ബുദ്ധിമുട്ടുന്നവർ ഇനി മൊബൈൽ ഫോണിൽ വിരൽ അമർത്തിയാ ൽ മതി. ദൈവാലയത്തിലേക്കുള്ള വഴിയും വിശുദ്ധബലിയുടെ സമയവും പറഞ്ഞുതരാൻ മൊബൈൽ ആപ്പ് തയ്യാറായിക്കഴിഞ്ഞു. വിശുദ്ധബലിയുടെ സമയം മാത്രമല്ല കുമ്പസാരത്തെപ്പറ്റിയുള്ള വിവരങ്ങളും അതിൽ ഉണ്ടാകും. കുമ്പസാരിപ്പിക്കുന്ന വൈദികരുടെ പേരുവിവരങ്ങളും മൊബൈൽ ഫോണിൽ തെളിയും. മ്യൂസിമാന്റിക് കമ്പനിയുമായ് ച ർന്ന് സ്‌കോട്ട്‌ലൻഡിലെ സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് അതിരൂപത തയാറാക്കിയ കാത്തലിക് ആപ്പ് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. സ്‌കോർട്ടിലൻഡിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക രൂപതകൾക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. വത്തിക്കാനിലായിരുന്നു ആപ്പിന്റെ ലോഞ്ചിംഗ്. സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് ആർച്ച്ബിഷപ്പ് ലിയോ കഷ്‌ലിയും ഫ്രാൻസിസ് പാപ്പ രൂപീകരിച്ച കമ്മ്യൂണിക്കേഷൻസ് സെക്രട്ടറിയേറ്റ് പ്രീഫെക്ട് മോൺ. ഡാറിയോ വിഗാനോയും ചേർന്നാണ് ആപ്പ് പുറത്തിറക്കിയത്. മൊബൈൽ ആപ്പുകളോട് പുതുതലമുറ പ്രകടിപ്പിക്കുന്ന താൽപര്യമാണ് പുതിയ സംരംഭത്തിന് കാരണം. സമകാലീന ലോകത്തിലേക്ക് ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും കത്തോലിക്ക സഭ എങ്ങനെയാണ് എത്തിച്ചു നൽകുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുതിയ ആപ്പ് എന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. ആധുനിക യുഗത്തിലെ പുതുതലമുറയിലേക്ക് ദൈവകരുണ എത്തിക്കാൻ നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തെ അതിശയകരമാംവിധം യാഥാർത്ഥ്യമാക്കിയ അതിരൂപതാ നേതൃത്വത്തെ മോൺ. വിഗാനോ അഭിനന്ദിച്ചു. കുമ്പസാരിക്കണമെന്ന ചിന്ത പ   Read More of this news...

മത്സ്യതൊഴിലാളികളുടെ ചൂഷണത്തിനെതിരെ വത്തിക്കാൻ

Source; Sunday Shalom വത്തിക്കാൻ സിറ്റി: മത്സ്യബന്ധനമേഖലയിലെ നിർബന്ധിത തൊഴിലും മനുഷ്യക്കടത്തും അവസാനിപ്പിക്കാൻ ഊർജ്ജിതശ്രമങ്ങൾ ആവശ്യമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ. വത്തിക്കാനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷണകാർഷികസംഘടനയും ലോകം മത്സ്യവ്യവസായദിനത്തിൽ സംഘടിപ്പിച്ച സംയുക്ത സമ്മേളനത്തിലാണ് കർദിനാൾ പരോളിൻ ഈ ആവശ്യം ഉന്നയിച്ചത്. ചൂഷണത്തിന്റെ വളയത്തിൽ അകപ്പെട്ടുപോയ ദുർബലരെ അതിൽനിന്ന് മോചിപ്പിക്കണമെന്നും കർദിനാൾ പരോളിൻ ആഹ്വാനം ചെയ്തു. ട്രാൻസ് അറ്റ്‌ലാന്റിക്ക് അടിമ കച്ചവടം നിരോധിച്ച് രണ്ട് നൂറ്റാണ്ടുകൾക്കു ശേഷവും രണ്ട് കോടിയിലധികം ജനങ്ങൾ നിർബന്ധിത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതായി കർദിനാൾ പങ്കുവച്ചു. അനൗദ്യോഗികവും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വ്യവസായങ്ങളിലാണ് ഇവരിൽ കൂടുതൽ പേരും ജോലി ചെയ്യുന്നത്. കഠിനാധ്വാനം ആവശ്യമായ മത്സ്യബന്ധനം പോലുള്ള മേഖലകളിലും നിരവധിയാളുകൾ നിർബന്ധിത ജോലി ചെയ്യുന്നുണ്ട്. മനുഷ്യക്കടത്തിനിരയായവരും അഭയാർത്ഥികളും ചൂഷണം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. പലപ്പോഴും മത്സ്യബന്ധത്തിന് പോകുന്ന ബോട്ടുകൾ ദീർഘകാലത്തേക്ക് ഒറ്റപ്പെട്ട അവസ്ഥയിലാണ്. തൊഴിലാളികളുമായി ഉണ്ടാക്കിയിട്ടുള്ള കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെടുക മാത്രമല്ല അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. തടവിന് തുല്യമായ സാഹചര്യത്തിൽ വൃത്തിഹീനവും ഇടുങ്ങിയതുമായ സ്ഥലങ്ങളിൽ കഴിയുവാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നു. ചൂഷണത്തിനിരയാകുന്ന തൊഴിലാളികളുടെ മോചനം, മത്സ്യബന്ധത്തിനുള്ള അന്താരാഷ്ട്ര തൊഴിൽ നിയമങ്ങളുടെ പാലനം, മനുഷ്യക്കടത്തിനെതിരായ പ്രവർത്തനം എന്നീ മേഖലകളിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കർദിനാൾ പരോള   Read More of this news...

ആത്മാരാധനയെന്ന അപകടത്തില്‍ വീഴാതെ സൂക്ഷിക്കുക

Source: Vatican Radioതങ്ങള്‍ കര്‍ത്താവിന്‍റെയും സഭയുടെയും ദൈവരാജ്യത്തിന്‍റെയുമാണെന്ന അവബോധം വൈദികാര്‍ത്ഥികള്‍ പുലര്‍ത്തണമെന്ന് മാര്‍പ്പാപ്പാ.തെക്കുകിഴക്കെ ഇറ്റലിയിലെ പൂല്യ പ്രദേശത്തെ പതിനൊന്നാം പീയൂസ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നെത്തിയിരുന്ന വൈദികാര്‍ത്ഥികളും വൈദികപരിശീലകരുമുള്‍പ്പടെയുള്ള 300 ലേറെപ്പേരുടെ ഒരു സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.  സെമിനാരിക്കാര്‍ക്ക് ഈ അവബോധമുണ്ടെങ്കില്‍ അവര്‍ക്ക് സെമിനാരിജീവിതത്തില്‍ നല്ലവണ്ണം മുന്നേറാന്‍ കഴിയുമെന്നു പറഞ്ഞ പാപ്പാ ആത്മാരാധനയെന്ന ഏറ്റം വലിയ അപകടത്തില്‍ വീഴാതെ അവര്‍ സൂക്ഷിക്കേണ്ടതിന്‍റെ  ആവശ്യകത ചൂണ്ടിക്കാട്ടി.അവനവനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരുവന് ക്രിസ്തുവിനെ നോക്കാന്‍ കഴിയില്ലെന്നും സ്വയരക്ഷയ്ക്കായി അവന്‍ ശ്രമിക്കുമ്പോള്‍ സഭയുടെ സൗന്ദര്യം ആസ്വദിക്കാനാകില്ലെന്നും സ്വന്തമായതൊക്കെ നഷ്ടപ്പെടുമെന്ന ഭീതിയുള്ളവന് ദൈവരാജ്യം പടുത്തുയര്‍ത്തുന്നതിനായി യത്നിക്കാനാകില്ലയെന്നും പാപ്പാ ആത്മാരാധനയെന്ന അപകടത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു വിശദീകരിച്ചു.എന്തിലെങ്കിലും അംഗമായിരിക്കുക, എന്തിന്‍റെയെങ്കിലും ഭാഗമായിരിക്കുകയെന്നാല്‍ അതുമായുള്ള ബന്ധത്തിലാകുക എന്നാണര്‍ത്ഥമെന്നും ആകയാല്‍ വൈദികാര്‍ത്ഥികള്‍ ക്രിസ്തുവുമായും പൗരോഹിത്യ ശുശ്രൂഷയും വിശ്വാസവും ആരുമായി പങ്കുവയ്ക്കുന്നുവോ ആ സഹോദരങ്ങളുമായും ജീവിതത്തില്‍ ആരൊക്കയുമായി കണ്ടുമുട്ടുന്നുവോ അവരുമായുമുള്ള ബന്ധത്തിന്‍റെ  മനുഷ്യരാകണമെന്നും സെമിനാരിയിലാണ് ഈ ബന്ധം ഉചിതമാംവിധം ജീവിക്കാനാരംഭിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.എന്തിന്‍റയെങ്കിലും ഭാ!   Read More of this news...

കാര്‍ഷികമേഖലയിലെ നിയമ വ്യവസ്ഥകളുടെ പോരായ്മകള്‍ പരിഹരിക്കപ്പെടണം

Source: Vatican Radioകാര്‍ഷികമേഖലയ്ക്ക് സമ്പദ്ഘടനയില്‍ പ്രാഥമ്യം നഷ്ടപ്പെടുകയും എന്നാല്‍ കാര്‍ഷികമേഖലയുടെ പ്രാധാന്യം വികസന നയങ്ങളില്‍ തെളിഞ്ഞുനില്ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം ഇന്ന് ദൃശ്യമാണെന്ന് മാര്‍പ്പാപ്പാ.റോമില്‍ സമ്മേളിച്ച ഗ്രാമീണകത്തോലിക്കാ അന്താരാഷ്ട്ര സമിതിയുടെ - ഐസിആര്‍എ - യുടെ  (ICRA) പ്രതിനിധികളടങ്ങിയ അറുപതോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്ച (10/12/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയിരുന്നു ഫ്രാന്‍സീസ് പാപ്പാ.ചില ഭൂപ്രദേശങ്ങളില്‍ ദാരിദ്ര്യത്തിനും ഭക്ഷ്യദൗര്‍ല്ലഭ്യത്തിനും ഉള്ള മുഖ്യ പ്രതിവിധി കാര്‍ഷികമേഖലയുടെ വികസനമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ സ്രഷ്ടാവിന്‍റെ സൃഷ്ടികര്‍മ്മത്തിന് തുടര്‍ച്ചയേകാന്‍ നാം അഭിലഷിക്കുന്നുണ്ടെങ്കില്‍ ലോകത്തിന്‍റെ തോട്ടം കൃഷിചെയ്യാനും കാത്തുസൂക്ഷിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.എന്നാല്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളിലുള്ള പോരായ്മകള്‍ പരിഹരിക്കുകയും ദേശീയ അന്തര്‍ദ്ദേശീയ നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.ഇന്നത്തെ കാര്‍ഷികമേഖലയില്‍ കമ്പോള മാനമാണ് പ്രബലമെന്നും  അതാണ് പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും നയിക്കുന്നതെന്നും പാപ്പാ പറഞ്ഞു.   Read More of this news...

വൈദികന്‍ ലാഭ ക്കണ്ണോടുകൂടിയ "ദല്ലാല്‍" ആകരുത്

Source: Vatican Radioലാഭംകൊയ്യുന്ന ഇടനിലക്കാരാകാതെ ജീവന്‍ വിലയായ് നല്കുന്ന യഥാര്‍ത്ഥ   മദ്ധ്യസ്ഥരാകാന്‍ മാര്‍പ്പാപ്പാ വൈദികരെ ആഹ്വാനം ചെയ്യുന്നു.വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള ഭവനത്തിലെ, അതായത്, "ദോമൂസ് സാംക്തെ മാര്‍ത്തെ" മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച(09/12/16) അര്‍പ്പിച്ച പ്രഭാത ദിവ്യബലി മദ്ധ്യേ, ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം 16 മുതല്‍ 19 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന അതൃപ്തിയുടെ മനുഷ്യരെക്കുറിച്ചു പ്രധാനമായും സൂചിപ്പിച്ചുകൊ​ണ്ട് സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ദൈവത്തിനും നമുക്കുമിടയിലുള്ള മദ്ധ്യസ്ഥനാണ് യേശുവെന്നും അവിടത്തെ മാദ്ധ്യസ്ഥ്യത്തിന്‍റെ പാതയാണ് വൈദികര്‍ സ്വീകരിക്കേണ്ടതെന്നും പാപ്പാ വിശദീകരിച്ചു.വെറും ഇടനിലക്കാരന്‍, അല്ലെങ്കില്‍, ദല്ലാല്‍ അവന്‍റെ ജോലി ചെയ്ത് പ്രതിഫലം പറ്റുന്നവനാണെന്നും, എന്നാല്‍ യേശുവിന്‍റെ യുക്തി പിന്‍ചെല്ലുന്ന മദ്ധ്യസ്ഥനാകട്ടെ ഇരുവിഭാഗങ്ങളെ തമ്മില്‍ ഐക്യപ്പെടുത്തുന്നതിന് ജീവന്‍ പോലും വിലയായ് നല്കുമെന്നും പാപ്പാ പറഞ്ഞു.ജനങ്ങളെ ഒത്തൊരുമയിലാക്കി യേശുവിന്‍റെ പക്കലെത്തിക്കുന്നതിന് ഇടവകവൈദികന്‍ അദ്ധ്വാനവും, സ്വജീവനുള്‍പ്പടെയുള്ള സകലവും വിലയായ് നല്കുമെന്നും യേശുവിന്‍റെ   യുക്തിക്കനുസൃതമുള്ള മദ്ധ്യസ്ഥനാകാതെ വെറും ദല്ലാല്‍ ആയിത്തീരുന്ന വൈദികനാകട്ടെ എന്നും സന്തോഷരഹിതന്‍, ദു:ഖിതന്‍ ആയിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.വെറും ദല്ലാല്‍ ആയി മാറുന്ന വൈദികര്‍ കാര്‍ക്കശ്യത്തിന്‍റെ വഴി സ്വീകരിക്കുമെന്നും അവര്‍ പലപ്പോഴും ജനങ്ങളില്‍ Ő   Read More of this news...

ലവോസില്‍ 17 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നു

Source: Vatican Radioദക്ഷിണേഷ്യന്‍ രാജ്യമായ ലവോസില്‍ 17 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നു.ഞായറാഴ്ച(11/12/16) ലാവോസിന്‍റെ തലസ്ഥാനമായ വിയെന്ത്യാനെയില്‍ വിശുദ്ധരുടെ നാമകരണനടിപിടികള്‍ക്കയുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായുടെ പ്രതിനിനിധിയായി ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.അമലോത്മഭവമറിയത്തിന്‍റെ സമര്‍പ്പിതര്‍ എന്ന സന്ന്യാസമൂഹത്തിലെ വൈദികനായ മാരിയൊ ബൊര്‍ത്സാഗ, അത്മായവിശ്വാസിയായ പോളി തൊജ് ക്സിയൂജ്, രൂപതാവൈദികനായ ജോസഫ് താവൊ തിയെന്‍ അമലോത്മഭവമറിയത്തിന്‍റെ    സമര്‍പ്പിതര്‍ എന്ന സന്ന്യാസമൂഹത്തിലെയും പാരീസിലെ വിദേശ പ്രേഷിതസമൂഹത്തിലെയും പത്തു വൈദികര്‍ 4 അത്മായസുഹൃത്തുക്കള്‍ എന്നിവരാണ് സഭയിലെ വാഴ്‍ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടുന്ന ഈ രക്തസാക്ഷികള്‍.   Read More of this news...

അമലോത്ഭവനാഥയ്ക്ക് പുഷ്പ്പാര്‍ച്ചന: പാപ്പാ സ്പാനിഷ് ചത്വരത്തില്‍

Source: Vatican Radioകുടുംബങ്ങളെയും, തൊഴിലാളികളെയും പരിത്യക്തരും ചൂഷിതരും കബളിപ്പിക്കപ്പെട്ടവരുമായ കുട്ടികളെയും മാര്‍പ്പാപ്പാ അമലോത്ഭവ നാഥയുടെ സംരക്ഷണത്തിന് ഭരമേല്‍പിക്കുന്നു.അമലോത്ഭവനാഥയുടെ തിരുന്നാള്‍ദിനമായിരുന്ന ഡിസമ്പര്‍ 8 ന്, പതിവുപോലെ ഇക്കൊല്ലവും, ഫ്രാന്‍സീസ് പാപ്പാ, റോമിലെ സ്പാനിഷ് ചത്വരത്തില്‍ 40 അടിയോളം, കൃത്യമായി പറ‍ഞ്ഞാല്‍, 11 ദശാംശം 81 മീററര്‍, ഉയരമുള്ള വെണ്ണക്കല്‍ സ്തംഭത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ നാഥയുടെ തിരുസ്വരൂപത്തിനുമുന്നിലെത്തി പുഷ്പ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു.ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങള്‍ അലട്ടുന്ന കുടുംബങ്ങളെയും തൊഴില്‍രഹിതരെയും മനുഷ്യോചിതമല്ലാത്ത തൊഴിലിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായവരെയും പാപ്പാ അമലോത്ഭവനാഥയുടെ സംരക്ഷണത്തിന് പ്രത്യേകം ഭരമേല്‍പിച്ചു.മുഖംമൂടിയും കൗശലങ്ങളും വെടിഞ്ഞ് സ്വാര്‍ത്ഥലക്ഷ്യങ്ങളില്ലാതെ ലാളിത്യത്തോടും ആത്മാര്‍ത്ഥതയോടും കൂടി പരനന്മയ്ക്കായി സൗജന്യ സ്നേഹത്തോടെ പ്രവര്‍ത്തിക്കുന്നതിന് അമലോത്ഭവനാഥയുടെ വിമല ഹൃദയവും  വ്യക്തികളെയും വസ്തുക്കളെയും നിസ്വാര്‍ത്ഥമായും കാപട്യംകൂടാതെയും വീക്ഷിക്കാന്‍ സാധിക്കുന്നതിന് അവളുടെ നിര്‍മ്മലമായ കടാക്ഷവും നമുക്കെല്ലാവര്‍ക്കും  ലഭിക്കുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.ഈ സമര്‍പ്പണ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ റോം നഗരാധിപ 38 വയസ്സുകാരിയായ ശ്രീമതി വിര്‍ജീനയ റാജിയുള്‍പ്പടെ പൗരാധികാരികളും സഭാ പ്രതിനിധികളും രോഗികളുള്‍പ്പടെയുള്ള പൗരാവലിയും പങ്കുകൊണ്ടു. പ്രാര്‍ത്ഥനാശുശ്രൂഷാനന്തരം പാപ്പാ ചക്രക്കസേരകളില്‍ ഇരുന്നിരുന്ന രോഗികളുടെ ചാരെയെത്തി അവര്‍ക്ക്   സാന്ത്വനസ്പര്‍ശമേകി.  തദ്ദനന്തരം ഫ്രാന്‍സീസ് പാ&#   Read More of this news...

ബിരുദമല്ല മാനുഷികവും ആത്മീയവുമായ പക്വതയാണ് വൈദികര്‍ക്ക് ആവശ്യം..

Source: Vatican Radioപൗരോഹിത്യ രൂപീകരണത്തിനായുള്ള നവീകരിച്ച മാര്‍ഗ്ഗരേഖയാണ് (Ratio Fundamentalis Institutionis Sacerdotalis)  "പൗരോഹിത്യവിളിയെന്ന ദാനം"  ( The Gift of Priestly Vocation) .ഡിസംബര്‍ 8-Ɔ൦ തിയതി അമലോത്ഭവനാഥയുടെ തിരുനാളില്‍ നവമായ മാര്‍ഗ്ഗരേഖ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ആഗോളസഭയിലെ സെമിനാരികളിലും വൈദികരുടെ രൂപീകരണത്തിനുള്ള സ്ഥാപനങ്ങളിലും (Seminaries and formation houses) ഉപയോഗിക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രബോധനത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട് ദൈവികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ (Prefect of the Congregation for Clergy), കര്‍ദ്ദിനാള്‍ ബെനിയാമീനോ സ്തേലാ  (Cardinal Beniamino Stella) വത്തിക്കാന്‍റെ ദിനപത്രം 'ലൊസര്‍വത്തോരേ റോമാനോ'യ്ക്കു (L'Osservatore Romano) അഭിമുഖം നല്കുകയുണ്ടായി. അഭിമുഖത്തിലെ  പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:സഭ ഇന്നുവരെയും പ്രബോധിപ്പിച്ചിട്ടുള്ള വൈദികരുടെ രൂപീകരണം സംബന്ധിച്ച (Optatam Totius,  Presbyterorum Ordinis)സഭാപ്രബോധനങ്ങളുടെ തുടര്‍ച്ചയും, അവയെ ആധാരമാക്കിയുള്ളതുമാണ് നവമായ മാര്‍ഗ്ഗരേഖകള്‍. 1970-ലും 1990-ലും സഭ നല്കിയിട്ടുള്ള വൈദികരുടെ പരിശീലനത്തിനുള്ള രണ്ട് മാര്‍ഗ്ഗരേഖകളുടെ (Ratio Fundamentalis) തുടര്‍ച്ചയെന്നോണമാണ് കാലികമായ  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.അടുത്തകാലത്ത് അധികമായി കേട്ട വൈദികരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍, ഇന്നു സമൂഹം നേരിടുന്ന സ്വവര്‍ഗ്ഗരതിപോലുള്ള ധാര്‍മ്മിക ക്രമക്കേടുകള്‍, സഭയിലെ സാമ്പത്തിക ഇടപാടുകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നവീകരണത്തില്‍ പരിഗണിച്ചിട്ടുണ്ട്. ബിരുദവും ഭരണസാമര്‍ത്ഥ്യവും എന്നതിനെക്കാള്‍ മാനുഷികവും ആത്മീയവും അജപാലനപരവുമായ പക്വതയാണ് വൈദികരുടെ ജീവിതത്തിന് ഭൂഷണം, എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാന പ്രസ്താവം ഈ നവീകരണത്തിന് പ്രചോദനമായിട്ടുണ്ട്. വിപരീതവും നിഷേധാത്മകവœ   Read More of this news...

4
...