News & Events

പ്രത്യാശയുടെ സന്ദേശം പകരുന്ന പുല്‍ക്കൂടും ക്രിസ്തുമസ് മരവും

Source: Vatican Radioവത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സജ്ജമാക്കിയിരിക്കുന്ന പുല്‍ക്കൂടും ക്രിസ്തുമസ് മരവും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും സന്ദേശം പകരുകയും രക്ഷകന്‍റെ തിരുപ്പിറവിയുടെ രഹസ്യം വിശ്വാസത്തോടുകൂടി ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ.തിരുപ്പിറവിയുടെ രംഗം ആവിഷ്ക്കരിക്കുന്ന പുല്‍ക്കൂട് ഇക്കൊല്ലം സമ്മാനിച്ച മാള്‍ട്ടയുടെ സര്‍ക്കാരിന്‍റെയും അന്നാട്ടിലെ കത്തോലിക്കമെത്രാന്മാരുടെയും പ്രതിനിധികളും 25 മീറ്റര്‍, 80 തിലേറെ അടി ഉയരമുള്ള ക്രിസ്തുമസ് മരം സമ്മാനിച്ച, ഇറ്റലിയിലെ ത്രെന്തൊ പ്രവിശ്യയിലെ പൗരാധികാരികളുടെയും സഭാധികാരികളുടെയും പൗരജനങ്ങളുടെയും പ്രതിനിധികളുമടങ്ങിയ 1500 ഓളം പേരുടെ സംഘത്തെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ വെള്ളിയാഴ്ച (09/12/16) സ്വീകരിച്ച് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.മാള്‍ട്ടയിലെ ഒരു ഗ്രാമപ്രദേശം പശ്ചാത്തലമാക്കി അന്നാടിന്‍റെ പാരമ്പര്യ കുരിശും അന്നാടിന്‍റെ തനതായ "ലുത്സു" (LUZZU) കടത്തുവള്ളവും സമ്യക്കായി സമന്വയിപ്പിച്ച് മാള്‍ട്ട സ്വദേശിയായ കലാകാരന്‍ ഗൊസ്തൊ മാന്‍വെല്‍ ഗ്രെക്ക് സംവിധാനം ചെയ്തിരിക്കുന്ന തിരുപ്പിറവിയുടെ രംഗാവിഷ്ക്കാരം ഇറ്റലിയിലേക്ക് കടല്‍മാര്‍ഗ്ഗം എത്തിച്ചേരാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ കദനഭരിതവും ദുരന്തപൂര്‍ണ്ണവുമായ യാഥര്‍ത്ഥ്യം നമ്മെ അനുസ്മരിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.ഒരു ഇടം ലഭിക്കാതെ ബത്ലഹേമിലെ ഗുഹയില്‍ പിറക്കുകയും പിന്നീട് ഹേറൊദേസ് രാജാവിന്‍റെ വധഭീഷണിയെ തുടര്‍ന്ന് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്ത ഉണ്ണിയേശുവിന്‍റെ അനുഭവം ഈ സഹോദരങ്ങളുടെ വേദനയാര്‍ന്ന  അനുഭവത്തില്‍ നമുക്ക് കാണാന   Read More of this news...

മൗറിറ്റാനിയയും പരിശുദ്ധസിംഹാസനവും നയതന്ത്രബന്ധത്തില്‍

Source: Vatican Radioപശ്ചിമാഫ്രിക്കന്‍ നാടായ മൗറിറ്റാനിയ ഇസ്ലാം റിപ്പബ്ലിക്കും പരിശുദ്ധസിംഹാസനവും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിതമായി.വെള്ളിയാഴ്ച(09/12/16) ആണ് ഇരുവിഭാഗവും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതായി പരിശുദ്ധസിംഹാസനം ഒരു പത്രക്കുറിപ്പിലൂടെ അറിയച്ചത്.ഈ നയതന്ത്രസ്ഥാപനത്തിന്‍റെ ഭാഗമായി, പരിശുദ്ധസിംഹാസനം മൗറിറ്റാനിയയില്‍ അപ്പസ്തോലിക് നണ്‍ഷിയേച്ചറും മൗറിത്താനിയ പരിശുദ്ധസിംഹാസനത്തിനു വേണ്ടി സ്ഥാനപതികാര്യാലയവും തുറക്കും.99 ശതമാനത്തിലേറെയും മുസ്ലീങ്ങളായ മൗറിറ്റാനിയായിലെ മൊത്ത ജനസംഖ്യ 39ലക്ഷത്തോളമാണ്.   Read More of this news...

പൗരോഹിത്യ രൂപീകരണത്തിനുള്ള നവീകരിച്ച മാര്‍ഗ്ഗരേഖകള്‍ പ്രസിദ്ധപ്പെടുത്തി

Source: Vatican Radio"പൗരോഹിത്യവിളിയെന്ന ദാനം"  ( The Gift of Priestly Vocation)  എന്ന് ശീഷകം ചെയ്തിരിക്കുന്ന പ്രമാണരേഖ പൗരോഹിത്യരൂപീകരണത്തിന്‍റെ കാലികമായ അടിസ്ഥാന രൂപവും യുക്തിവും വ്യക്തമാക്കുന്നതാണ് (Ratio Fundamentalis Institutionis Sacerdotalis).ഡിസംബര്‍ 8-Ɔ൦ തിയതി അമലോത്ഭവനാഥയുടെ തിരുനാളിലാണ് നവമായ മാര്‍ഗ്ഗരേഖ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.സഭയുടെ വൈദികന്‍ ഒരു കാര്യനിര്‍വ്വാഹകനല്ല,  മറിച്ച് ദൈവജനത്തിന്‍റെ അഭിഷിക്തനായ ഇടയനാണ്. ജീവിതഭാരത്താല്‍ തളരുകയും കേഴുകയുംചെയ്യുന്നവര്‍ക്ക് ദൈവത്തിന്‍റെ കരുണാര്‍ദ്രഹൃദയം തുറക്കേണ്ട നല്ല ഇടയനായിരിക്കണം വൈദികന്‍...!" പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ ചിന്തകള്‍ ഉദ്ധരിച്ചുകൊണ്ടാണ്, ദൈവികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ബെനിയാമീനോ സ്തേലാ, വൈദിക രൂപീകരണത്തിനുള്ള പുതിയ മാര്‍ഗ്ഗരേഖകള്‍ റോമില്‍ പ്രകാശനംചെയ്തത്.സഭ ഇന്നുവരെയും പ്രബോധിപ്പിച്ചിട്ടുള്ള വൈദികരുടെ രൂപീകരണം സംബന്ധിച്ച (Optatam Totius,  Presbyterorum Ordinis)സഭാപ്രബോധനങ്ങളുടെ തുടര്‍ച്ചയും, അവയെ ആധാരമാക്കിയുള്ളതുമാണ് നവമായ ഈ മാര്‍ഗ്ഗരേഖകള്‍. 1970-ലും 1990-ലും സഭ നല്കിയിട്ടുള്ള വൈദികരുടെ പരിശീലനത്തിനുള്ള രണ്ട് മാര്‍ഗ്ഗരേഖകള്‍ (Ratio Fundamentalis) കണക്കിലെടുത്തുകൊണ്ടുതന്നെയാണ് കാലികമായ  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഇതു സംബന്ധിച്ച് റോമില്‍ നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ സ്തേല വ്യക്തമാക്കി.കാലികമായി ഉയര്‍ന്നുവന്നിട്ടുള്ള വൈദികരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍, ഇന്നു സമൂഹം നേരിടുന്ന സ്വവര്‍ഗ്ഗരതിപോലുള്ള ധാര്‍മ്മിക ക്രമക്കേടുകള്‍, സഭയിലെ സാമ്പത്തിക ഇടപാടുകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് വൈദികരുടെ രൂപീകരണ രീതിയില്‍ നവീകരണങ്ങള്‍ നടപ്പിലാക്ക&#   Read More of this news...

ഏബൊള- സീക്ക രോഗാണുക്കള്‍ക്കെതിരെ യത്നങ്ങള്‍ ശക്തിപ്പെടുത്തുക

Source: Vatican Radioഏബൊള, കൊതുകുവഴി പരക്കുന്ന സീക്ക എന്നീ  രോഗാണുക്കള്‍ക്കെതിരായ യത്നങ്ങള്‍ പൂര്‍വ്വോപരി ഊര്‍ജ്ജിതപ്പടുത്താന്‍ നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ അന്താരാഷ്ട്രസമൂഹങ്ങളെ ആഹ്വാനം ചെയ്യുന്നു.പശ്ചിമാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ഏബൊള രോഗത്തിനും ആഫ്രിക്കന്‍ നാടുകളിലും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും കൊതുകുവഴി പരക്കുന്ന സീക്ക വൈറസ് മൂലമുള്ള രോഗത്തിനും എതിരെ ഫലപ്രദമായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് റോമില്‍ വെള്ളിയാഴ്ച(09/12/16) ഈ പൊന്തിഫിക്കല്‍ സമിതിയുടെയും കത്തോലിക്ക ഉപവിസംഘടനായ കാരിത്താസ് ഇന്‍റര്‍നാസിയൊണാലിസിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ദ്വിദിന അന്താരാഷ്ട്രസമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഏബൊളയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികല്‍ തടയുന്നതിനും ഈ രോഗങ്ങള്‍ വിതയ്ക്കുന്ന ദുരന്തങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടി യത്നിക്കുന്നതിന് സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വ്യക്തികളെയും കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതാണ് ഈ സമ്മേളനത്തിന്‍റെ ലക്ഷ്യം.   Read More of this news...

ജീവിതത്തില്‍ പ്രത്യാശ പകരാന്‍ കലകള്‍ക്ക് കരുത്തുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radioഡിസംബര്‍ 6-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ സംഗമിച്ച പൊന്തിഫിക്കല്‍ അക്കാഡമികളുടെ സംയുക്ത സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനാണ് പാപ്പായ്ക്കുവേണ്ടി സമ്മേളനത്തില്‍ സന്ദേശം വായിച്ചത്.പ്രത്യാശ അറ്റുപോകുകയും, മനുഷ്യര്‍ ജീവിതത്തില്‍ ഏറെ ക്ലേശിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കലാസൃഷ്ടികളുടെ മനോഹാരിത - അവ ഏതു തരത്തിലുള്ളതായിരുന്നാലും അതിന്‍റെ യഥാര്‍ത്ഥഭാവത്തിലും അര്‍ത്ഥത്തിലും ജീവിതത്തിന് സന്തോഷവും പ്രത്യാശയും പകരാന്‍ കരുത്തുള്ളതാണ്. ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍നിന്നും അത് നമ്മെ പറിച്ചുമാറ്റുന്നില്ല. മറിച്ച് അവയെ പ്രകാശപൂര്‍ണ്ണവും കൂടുതല്‍ അര്‍ത്ഥവത്തുമാക്കുകയാണ്.  പ്രാകൃതമെന്നും പുരോഗതിയില്ലാത്തതെന്നും പൊതുവെ നാം ചിന്തിക്കുന്ന നഗരപ്രാന്തങ്ങളെ അവയുടെ പാരിസ്ഥിതിക തകര്‍ച്ചകളില്‍നിന്നു സമുദ്ധരിക്കാനും, മനോഹാരിതയും മനുഷ്യാന്തസ്സും, മനുഷ്യത്വവും നല്കി അവരെ കൈപിടിച്ച് ഉയര്‍ത്താനും കലാലോകം പരിശ്രമിക്കണമെന്ന് സുകുമാരകലകളുടെ പ്രയോക്താക്കളെയും സംവിധായകരെയും സൃഷ്ടാക്കളെയും പാപ്പാ  ഉദ്ബോധിപ്പിച്ചു. അതിരുകളെയും ചേരികളെയും,  വിദൂരങ്ങളെയും വിദൂരത്തുള്ളവരെയും പ്രോത്സാഹിപ്പിക്കാനും, വികസിപ്പിക്കാനും പ്രസാദപൂര്‍ണ്ണമാക്കാനും കലകള്‍ക്കും കലാകാരുന്മാര്‍ക്കും സാധിക്കുമെന്ന് സന്ദേശത്തില്‍ പാപ്പാ അടിവരയിട്ടു പ്രസ്താവിക്കുന്നു.  പുതിയ ഇടവക ദേവാലയങ്ങള്‍, പ്രത്യേകിച്ച് വികസനത്തിന്‍റെയും വളര്‍ച്ചയുടെയും അതിരുകളാകുന്ന ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലുമുള്ളവയെ മനോഹാരിതയുടെയും, പ്രശാന്തമായ പ്രാ   Read More of this news...

അഴിമതിക്കെതിരെയും മനുഷ്യാവകാശത്തിനായും അഭ്യര്‍ത്ഥനകള്‍

Source: Vatican Radioഡിസംബര്‍ 7-Ɔ൦ തിയതി ബുധനാഴ്ച, വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ രണ്ട് അഭ്യര്‍ത്ഥനകള്‍ നടത്തിയത്. പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള വത്തിക്കാനിലെ ഹാളില്‍ സമ്മേളിച്ച ആയിരങ്ങളോടും ലോകത്തോടുമായിരുന്നു അഭ്യര്‍ത്ഥനകള്‍.ഐക്യരാഷ്ട്ര സംഘടന ഡിസംബര്‍ 9, 10 വെള്ളി, ശനി ദിവസങ്ങളില്‍ ആചരിക്കുന്ന അഴിമതിക്ക് എതിരായ ദിനത്തോടും (UN Day against Corruption), മനുഷ്യാവകാശ ദിനത്തോടും (UN Day for Human Rights) അനുബന്ധിച്ചുള്ളതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥനകള്‍.ഡിസംബര്‍ 9-Ɔ൦ തിയതി വെള്ളിയാഴ്ചയാണ് അഴിമതിക്കെതിരായ യു.എന്‍. ദിനം (UN Day against Corruption) ആചരിക്കപ്പെടുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് സമൂഹത്തിലെ അഴിമതി. നാം എന്നും പോരാടേണ്ട സമൂഹത്തിന്‍റെ പുഴുക്കുത്താണത്. വ്യക്തിയുടെ മനസ്സാക്ഷിയെയും സാമൂഹിക ജീവിതത്തെയും, ഒപ്പം പ്രതിസന്ധിയില്‍ കഴിയുന്ന പാവങ്ങളുടെ ജീവിതത്തെയും ബാധിക്കുന്ന തിന്മയാണതെന്നും. അതിനെതിരെ നാം നിരന്തരം പോരാടണമെന്നുമായിരുന്നു ആദ്യത്തെ അഭ്യര്‍ത്ഥന.രണ്ടാമതായി, ഐക്യരാഷ്ട്ര സംഘടന ഡിസംബര്‍ 10-Ɔ൦ തിയതി ശനിയാഴ്ച ആചരിക്കുന്ന മനുഷ്യാവകാശദിനത്തോട് (UN Day for Human Rights) അനുബന്ധിച്ചുള്ള അഭ്യര്‍ത്ഥനയായിരുന്നു. അനുദിനം വളര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യേണ്ട അടിസ്ഥാനമൂല്യമാണ് മനുഷ്യാവകാശം. വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങള്‍ ഒരിടത്തും, ഒരിക്കലും നിഷേധിക്കപ്പെടാന്‍ ഇടയാകരുതെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.   Read More of this news...

ദൈവം നല്കിയ പ്രചോദനമായിരുന്നു കാരുണ്യത്തിന്‍റെ ജൂബിലി

Source: Vatican Radioഡിസംബര്‍ 6-Ɔ൦ തിയതി ചൊവ്വാഴ്ച ബെല്‍ജിയത്തെ കത്തോലിക്കാ വാരിക 'തേര്‍സിയോ'യ്ക്കു (Tertio) കാരുണ്യത്തിന്‍റെ ജൂബിലിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് അഭിമുഖം നല്കി.റോമിലും വത്തിക്കാനിലും ഒതുക്കി നിറുത്താതെ ലോകത്തിന്‍റെ എല്ലാമുക്കിലും മൂലയിലേയ്ക്കും തുറന്നു നല്കിയ കാരുണ്യത്തിന്‍റെ കവാടം ഈ ജൂബിലിയുടെ ദൈവം തന്ന പ്രചോദനവും പ്രത്യേക അനുഗ്രഹവുമായിരുന്നു. ദൈവവുമായി മനുഷ്യര്‍ എവിടെയും രമ്യതപ്പെടുന്ന അനുഭവം പലരും പങ്കുവച്ചു. അങ്ങനെ സഭയുടെ ജൂബിലി ആചരണം സകലരുടെയും ജീവിതത്തിലേയ്ക്ക് കടന്നുചെല്ലാന്‍ ഇടയാക്കിയതായി മാനസ്സിലാക്കുന്നു. പാപ്പാ പങ്കുവച്ചു. ദൈവത്തിന്‍റെ കാരുണ്യം അമൂല്യമാണ്. എന്നാല്‍ അത് സകലര്‍ക്കും ലഭ്യാമാക്കേണ്ടതാണ്. സൗജന്യമായി ലഭ്യമാക്കേണ്ടിയിരുന്നു. പാപവിമോചനവും ദൈവികകാരുണ്യവും വിറ്റുകാശാക്കേണ്ടതല്ല, അത് അമൂല്യമെങ്കിലും ഉദാരമായി നല്കപ്പെടേണ്ടതാണ്, കാരണം ദൈവം കാരുണ്യവാനാണ്. ദൈവത്തിനൊരു പേരുണ്ടെങ്കില്‍ അതു 'കാരുണ്യ'മാണ്. പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു.തന്‍റെ മനസ്സില്‍ നിരന്തരമായി ഉദിച്ചുയര്‍ന്ന ദൈവികകാരുണ്യത്തിന്‍റെ ചിന്തകളും, അത് ജനങ്ങളുമായി കൂടുതല്‍ അടുത്ത് പങ്കുവായ്ക്കുവാനുമുള്ള ദൈവികമായ പ്രചോദനവുമാണ് ജൂബിലിയായി വളര്‍ന്നുവന്നത്. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസികേലയുമായി തനിക്കു ലഭിച്ച പ്രചോദനം പങ്കുവച്ചപ്പോഴാണ് അത് ജൂബിലിയുടെ വിവിധ ഘട്ടങ്ങളായും പരിപാടികളായും യാഥാര്‍ത്ഥ്യവത്ക്കരിക്കപ്പെട്ടതും, ലോകത്തിന്‍റെ നാനാഭാഗങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നതെന്നും പാപ്പാ പ്രസ്താവിച്ചു.ലാളിത്യത്തിന്‍റെയും എളിമയുടെയും വിപ്ലവമാണ് ലോകത്ത് ഇന്ന്   Read More of this news...

അഹിംസയുടെ ചിന്തകളുമായി ലോകസമാധാന സന്ദേശം

Source: Vatican Radio'രാഷ്ട്രീയ ക്രമങ്ങളില്‍ സമാധാനത്തിനുള്ള മാര്‍ഗ്ഗാണ് അഹിംസ'!2017-Ɔമാണ്ടിലെ ലോകസമാധാന സന്ദേശം പാപ്പാ ഫ്രാന്‍സിസ് ശീര്‍ഷകം ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്.                                                                                                                                                                                                                                                                           ആഗോളസഭ അനുവര്‍ഷം ജനുവരി 1-Ɔ൦ തിയതി ദൈവമാതൃത്വത്തിരുനാളിലാണ്  ലോക സമാധാനദിനം ആചരിക്കുന്നത്. ഭാരതത്തില്‍ അത് എല്ലാവര്‍ഷവും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സമാധിദിനമായ ജനുവരി 30-നോട് അനുബന്ധിച്ചും ആചരിച്ചുവരുന്നു.ഡിസംബര്‍ 12-Ɔ൦ തിയതി തിങ്കളാഴ്ച പ്രാദേശിക സമയം, രാവിലെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തപ്പെടുന്ന വാര്‍ത്താസമ്മേളനത്തില്‍ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ലോക സമാധാനസന്ദേശം പ്രകാശനംചെയ്യും. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താനവയിലൂടെ അറിയിച്ചു.അംഗീകൃത മാധ്യമ ഏജെന്‍സികളും രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും.  നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍, ഐക്യരാഷ്ട്ര സംഘടയുടെ ജനീവ കേന്ദ്രത്തിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ മുന്‍നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി എന്നിവര്‍ സമ്മേളനത്തില്‍ പാപ്പായുടെ സന്ദേശം അവതരിപ്പിക്കുമെന്നും ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.   Read More of this news...

പ്രതിവാര പൊതുകൂടിക്കാഴ്ച-പ്രത്യാശ പ്രദാനം ചെയ്യുന്ന പുഞ്ചിരി

Source: Vatican Radioഈ ബുധനാഴ്ചയും (07/12/16) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. പൊതുദര്‍ശനപരിപാടിയുടെ വേദി, തണുപ്പുകാലമായതിനാലും ഈ കാലയളവില്‍  തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും പ്രവാഹം കുറഞ്ഞിരിക്കുന്നതിനാലും വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു ഈ ആഴ്ചയും. പാപ്പാ ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദം കരഘോഷത്താലും ആരവങ്ങളാലും ആവിഷ്കൃതമായി.പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ തലോടി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാര്‍പ്പാപ്പാ സാവധാനം നടന്ന്  വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു"നിങ്ങളുടെ ദൈവം അരുളിചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്‍റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍! ജറുസലേമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍. അവളുടെ അടിമത്തം അവസാനിച്ചു തിന്മകള്‍ ക്ഷമിച്ചിരിക്കുന്നു... ഒരു സ്വരം ഉയര്‍ന്നു: മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍, വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍. താഴ്വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. അപ്പോള്‍ കര്‍ത്താവിന   Read More of this news...

ദൈവത്തിന്റെ തലോടല് തിരിച്ചറിയാത്തവര് നഷ്ടപ്പെട്ട ആടുകള്, പാപ്പാ

Source: Vatican Radioഡിസംബര് 6, ചൊവ്വാഴ്ച അര്പ്പിച്ച പ്രഭാതബലിമധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്സീസ് പാപ്പാ.  നഷ്ടപ്പെട്ട ആടിനെക്കുറിച്ചുള്ള സുവിശേഷഭാഗം (മത്താ 18:12-14) വ്യാഖ്യാനിച്ചുകൊണ്ടു പാപ്പാ പറഞ്ഞു:  നഷ്ടപ്പെട്ട ആടിന്റെ പ്രതീകമാണ് യൂദാസ്.  എപ്പോഴും ആത്മാവില് കയ്പു സൂക്ഷിച്ചിരുന്ന മനുഷ്യന്.  യൂദാസ് ഒരിക്കലും സന്തോഷവാനായിരുന്നില്ല.  ഹൃദയത്തിലെ അന്ധകാരം ആട്ടിന്കൂട്ടത്തില്നിന്നും അയാളെ അകറ്റി.  രണ്ടുമുഖങ്ങളുള്ള ജീവിതം.  അത് വേദനാജനകമാണ്.  എന്നാല് ഈ നഷ്ടപ്പെട്ട ആടുകളോടും ദൈവത്തിനു വാത്സല്യമാണ്.  അവിടുന്ന് അലിവോടെ ഈ ആടുകളെ തേടുന്നു.  മൃദുലമായി അവിടുന്ന് അവരെ തലോടുന്നു.  ഈ തലോടല് അറിയാതെ പോകുന്നവരാണ് നഷ്ടപ്പെട്ട ആടുകള്.ദൈവം ന്യായാധിപനാണ്. വിധിക്കുന്നതിനല്ല, നമ്മെ രക്ഷിക്കാനായി എല്ലാ ശ്രമവും ചെയ്യുന്ന ന്യായാധിപന്. എന്നാല് യൂദാസ് കര്ത്താവില്നിന്ന് ഓടിയകലുകയാണ്.  നഷ്ടപ്പെട്ട ആടിനെ നമ്മള് മനസ്സിലാക്കണം. എന്തെന്നാല്‍, ഈ നഷ്ടപ്പെട്ട ആടുകളിലുള്ള ചിലതൊക്കെ നമ്മിലുമുണ്ട്.  കര്ത്താവു ശക്തിയോടുകൂടി ആഗതനാകുന്നതിനെ അനുസ്മരിക്കുന്ന ഈ കാലത്തില് നമ്മെ വാത്സല്യപൂര്വം തലോടുന്ന അവിടുത്തെ ശക്തിയില്, നമ്മെ രക്ഷിക്കുന്ന അവിടുത്തെ ശക്തിയില്, നമുക്കു സന്തോഷിക്കാം.  നമ്മുടെ മുറിവുകളും പാപങ്ങളും യാഥാര്ഥ്യബോധത്തോടെ നമുക്ക് അംഗീകരി ക്കാം. പാപ്പാ ഇപ്രകാരമാണ് തന്റെ സന്ദേശം ഉപസംഹരിച്ചത്: നമ്മെ ആശ്വസിപ്പിക്കാന് വരുന്ന കര്ത്താവിനെ കാത്തിരിക്കാം.  അവിടുന്നു നല്ലവനാണ്, അവിടുന്നു നമുക്കുവേണ്ടി അവിടുത്തെ ജീവന് നല്കിയവനാണ്.   Read More of this news...

നാം സമാധാനത്തിന്‍റെ വെളിച്ചമാകേണ്ടവര്‍: കര്‍ദിനാള്‍ ഴാന്‍ ളൂയി തൌറാന്‍

Source: Vatican Radioഡിസംബര്‍ ആറാംതീയതി ചൊവ്വാഴ്ച, റോമിലെ ഗ്രിഗോരിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സി റ്റിയില്‍, സമാധാനത്തിന്‍റെ വെളിച്ചം: ക്രൈസ്തവരും ഹൈന്ദവരും മതസംവാദത്തില്‍ എന്ന വിഷ യത്തെ ആധാരമാക്കി സംഘടിപ്പിച്ച മതാന്തരസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദി നാള്‍ ഴാന്‍ ളൂയി തൌറാന്‍.  സൗഹൃദാരൂപിയില്‍, അപരന്‍റെ സാന്നിധ്യം നമ്മുടെ പരസ്പരാവശ്യമാണ് എന്നംഗീകരിച്ചുകൊണ്ട് നാമിവിടെ ഒന്നിച്ചിരിക്കുന്നത്, ഈ ലോകത്തിലെ എല്ലാവിധ വിശ്വാസങ്ങളിലും പെട്ട ജനങ്ങളുടെയിടയില്‍ സ്വരച്ചേര്‍ച്ചയോടുകൂടിയ ഒരു സഹവാസം എന്നതിന്മേല്‍ അടിസ്ഥാനമിട്ട ഒരു നവലോകം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. മതങ്ങള്‍ പ്രഘോഷിക്കുന്നത് വൈരമല്ല, മറിച്ച്, സ്നേഹവും അനുകമ്പയും ഐക്യവുമാണ്.  അതുകൊണ്ട്, മതങ്ങള്‍ ഒരിക്കലും പ്രശ്നകാരണമാവുകയല്ല, നേരെമറിച്ച്, നിക്ഷിപ്തതാല്‍പര്യങ്ങളോടുകൂടി മതഭ്രാന്തരുണ്ടാക്കുന്ന പ്രശ്നപരിഹാരങ്ങളില്‍ പങ്കു വഹിക്കുകയാണ് ചെയ്യുന്നത്. യേശു തന്‍റെ ശിഷ്യരെക്കുറിച്ച് പറഞ്ഞത്, അവരോരോരുത്തരും ലോകത്തിനു പ്രകാശമാണെന്നാണ് (മത്താ 5:14). യേശുശിഷ്യരുടെ നല്ല പ്രവൃത്തികളെ പ്രതിനിധാനം ചെയ്യുന്ന വെളിച്ചത്താല്‍. അന്ധകാ രത്തെ അതിജീവിക്കണം. ഇതാണ് ഓരോ ക്രൈസ്തവന്‍റെയും വിളി: എല്ലാ വിശ്വാസത്തിലുംപെട്ട സ ന്മനസ്സുള്ളവരോടു യോജിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ലോകത്തിനു പ്രകാശമായിരിക്കുവാന്‍ തനിക്കാവ തെല്ലാം ചെയ്യുക. ഹൈന്ദവസഹോദരീസഹോദിന്മാര്‍ ഉരുവിടുന്നതമസോമ, ജ്യോതിര്‍ഗമയ എന്ന വിഖ്യാതപ്രാര്‍ഥന, അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്കു നയിക്കപ്പെടുന്നതിനുള്ള മാനവരുടെ അ ഭിലാഷത്   Read More of this news...

മോൺ. ഡോ. ജോർജ് കുരുക്കൂരിനു സ്ഥാനചിഹ്നങ്ങൾ നല്കി

Source: Sunday Shalom കൊച്ചി: സഭാപണ്ഡിതനും കോതമംഗലം രൂപതാംഗവുമായ റവ. ഡോ. ജോർജ് കുരുക്കൂരിനു കത്തോലിക്കാസഭയുടെ ചാപ്ലയിൻ ഓഫ് ഹോളി ഫാദർ (മോൺസിഞ്ഞോർ) പദവിയുടെ സ്ഥാനചിഹ്നങ്ങൾ നല്കി. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങിൽ കെസിബിസി പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണു സ്ഥാനചിഹ്നമായ അരപ്പട്ട അണിയിച്ചത്. കെസിബിസി സമ്മേളനത്തോടുബന്ധിച്ചു പിഒസി ചാപ്പലിൽ കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പ്രാർഥനാശുശ്രൂഷയ്ക്കിടയിലാണു സ്ഥാനവസ്ത്രം അണിയിച്ചത്. തായ്ത്തണ്ടിനോടു ചേർന്നു വളരുന്ന ശാഖയെപ്പോലെ, സഭയോടു ചേർന്നു ചിന്തകളെയും പഠനങ്ങളെയും പൗരോഹിത്യജീവിതത്തെയും സംശുദ്ധമായി ക്രമപ്പെടുത്തിയ ശ്രേഷ്ഠവൈദികനാണു മോൺ.ജോർജ് കുരുക്കൂരെന്നു കർദിനാൾ അഭിപ്രായപ്പെട്ടു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് കരിയിൽ, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. വത്തിക്കാൻ രേഖകളുടെ വിവർത്തനങ്ങളിലൂടെയും ഭാഷാപാണ്ഡിത്യത്തിലുടെയും കേരളസഭയ്ക്ക് മോൺ. കുരുക്കൂർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസാസന്ദേശത്തിൽ പറഞ്ഞു. ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്ട് എന്നിവരും ആശംസാസമ്മേളനത്തിൽ പ്രസംഗിച്ചു. കെസിബിസി പ്രസിഡന്റ് മോൺ.കുരുക്കൂരിനു ഉപഹാരം സമർപ്പിച്ചു. പിഒസിയിലെ വൈദികരും സന്ന്യസ്തരും ചേർന്നു ആശംസാഗാനം ആലപിച്ചു. കേരളസഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദിക, സന്ന്യസ്ത, അല്മായ പ്രതിനിധികളും മോൺ.കുരുക്കൂരിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെട   Read More of this news...

ക്രൈസ്തവ വിളിയുടെ പ്രേഷിത മാനം : പാപ്പാ ഫ്രാന്‍സിസ് നല്കുന്ന 2017-Ɔമാണ്ടിലെ ദൈവവിളിദിന സന്ദേശം

Source: Vatican Radio"പ്രേഷിത ജോലിക്കായി പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരാകാം..."ഇങ്ങനെ ശീര്‍കംചെയ്തിരിക്കുന്ന സന്ദേശം 2017-Ɔമാണ്ടിലെ ദൈവവിളിദിനത്തില്‍ ആഗോളസഭയില്‍ ഉപയോഗിക്കുവാനുള്ളതാണ്. 54-Ɔമത് ലോകദൈവവിളി ദിനമാണ് പുതുവര്‍ഷത്തില്‍ ആചരിക്കപ്പെടുന്നത്.സുവിശേഷസന്തോഷം പങ്കുവയ്ക്കുന്ന  ദൈവവിളി:ദൈവവിളി യഥാര്‍ത്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളവര്‍ ക്രിസ്ത്വാനുകരണത്തിലൂടെ സഹോദരങ്ങളോട് സുവിശേഷം പ്രഘോഷിക്കാനും, വിശിഷ്യാ, അവരില്‍ പാവങ്ങളായവര്‍ക്ക് നന്മചെയ്യുവാനും വിളിക്കപ്പെട്ടിരിക്കുന്നു. സുവിശേഷം പങ്കുവയ്ക്കാന്‍ സകലക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുശിഷ്യര്‍ ദൈവസ്നേഹം സ്വീകരിച്ചവരാണ്. അതിനാല്‍ വ്യക്തിഗത സമാശ്വാസത്തിനും,  സ്വന്തംകാര്യങ്ങള്‍ക്കും മാത്രമുള്ളതല്ല ദൈവസ്നേഹത്തിന്‍റെ പരിണിതഫലമായ ദൈവവിളി.ദൈവസ്നേഹത്തിന്‍റെ സന്തോഷത്താല്‍ പ്രചോദിതരാകുന്നവര്‍ അതിനാല്‍ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും, സഹോദരങ്ങള്‍ക്ക് നന്മചെയ്തു ജീവിക്കുകയും വേണം. ക്രിസ്തുശിഷ്യരുടെ കൂട്ടായ്മയെ ഉത്തേജിപ്പിക്കുന്ന സുവിശേഷസന്തോഷമാണ് പ്രേഷിത ജീവിതത്തിലെ ആനന്ദം, അല്ലെങ്കില്‍ സുവിശേഷപ്രഘോഷണ സന്തോഷം എന്നു പറയുന്നത്. (സുവിശേഷ സന്തോഷം, 21).വിളികേട്ടവര്‍ ഭീരുക്കളാകരുത്:നമ്മുടെ ബലഹീനതകളെക്കുറിച്ച് അവബോധമുള്ളതിനാല്‍ പലപ്പോഴും വിളിയെ ധിക്കരിച്ച് വിളിക്കപ്പെട്ടവര്‍ നിരാശരായി പിന്മാറാറുണ്ട്. ദൈവത്തില്‍ പ്രത്യാശവയ്ക്കുന്നവര്‍ക്ക് മുന്നേറാനുള്ള കരുത്തു ലഭിക്കും. വിളിക്കപ്പെട്ടവരും, വിളിസ്വീകരിച്ചിട്ടുള്ളവരും മാനുഷികമായ പോരായ്മകളെക്കുറിച്ചുള്ള അമിതമായ അവബോധവും, അപഹര്‍താബോധവും മാറ്റിയെടുക്കേണ്ടതാണ്. ദൈവവിളിയെ സംബന്ധിച്ച് ജീവിതത്തില്‍ ഒരിക്കലœ   Read More of this news...

ഉറുഗ്വായുടെ പ്രസിഡന്‍റ് പാപ്പായോടൊപ്പം

Source: Vatican Radioമനുഷ്യാവകാശങ്ങളോടുള്ള ആദരവ്, മനുഷ്യവ്യക്തിയുടെ സമഗ്ര പുരോഗതി സമാധാനം, എന്നിവയെക്കുറിച്ച് തെക്കെ അമേരിക്കന്‍ നാടായ ഉറുഗ്വായുടെ പ്രസിഡന്‍റ്  തബറേ റമോണ്‍ വാസ്കെസും ഫ്രാന്‍സീസ് പാപ്പായും ചര്‍ച്ചചെയ്തു.ഇരുവരും തമ്മില്‍ വത്തിക്കാനില്‍ വെള്ളിയാഴ്ച (02/12/16) നടന്ന കൂടിക്കാഴ്ചയെ അധികരിച്ചുള്ള ഒരു പ്രസ്താവനയിലൂടെ പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം (പ്രസ്സ് ഓഫീസ്) വെളിപ്പെടുത്തിയതാണിത്.പരിശുദ്ധസിംഹാസനവും ഉറുഗ്വായും  തമ്മിലുള്ള നല്ല ബന്ധങ്ങള്‍, മാനവപുരോഗതി, വിദ്യഭ്യാസം, ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കല്‍ എന്നീ മേഖലകളില്‍ കത്തോലിക്കാസഭയേകുന്ന സംഭവനകളും, സൗഹാര്‍ദ്ദപരമായിരുന്ന ഈ കൂടിക്കാഴ്ചയില്‍ പരാമര്‍ശവിഷയങ്ങളായി എന്ന് പ്രസ്താവനയില്‍ കാണുന്നു.പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് തബറേ റമോണ്‍ വാസ്കെസ് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിനുമായും സംഭാഷണത്തിലേര്‍പ്പെട്ടു.   Read More of this news...

സാമ്പത്തിക മാതൃകകളുടെ നവീകരണം അനിവാര്യം

Source: Vatican Radioഅമൂര്‍ത്തമായൊരു സാമൂഹ്യ ഉടമ്പടിയല്ല, പ്രത്യുത, സകലരുടെയും നന്മോന്മുഖവും ഇന്നിന്‍റെ രൂക്ഷമായ പ്രശ്നങ്ങളോടു പ്രതികരിക്കുന്നതുമായ സമൂര്‍ത്തവും സുപ്രധാനവുമായ ആശയങ്ങളും കാര്യക്ഷമമായ കര്‍മ്മങ്ങളുമാണ് ഇന്നാവശ്യമെന്ന് മാര്‍പ്പാപ്പാ.ഭാരതത്തിലുള്‍പ്പടെ വിവിധരാജ്യങ്ങളില്‍ വ്യാപിച്ചിട്ടുള്ളതും അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്ക് ആസ്ഥാനമായുള്ളതുമായ മാദ്ധ്യമ കമ്പനി ടൈം ഐ എന്‍ സി യും (TIME INC) ഫോര്‍ച്ച്യൂണ്‍ ലൈവ് മീഡിയായും സംയുക്തമായി റോമിലും വത്തിക്കാനിലുമായി സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്ത 400 ഓളം പേരുടെ സംഘത്തെ, സമ്മേളനത്തിന്‍റെ സമാപന ദിനമായ ശനിയ്ഴ്ച (03/12/16), വത്തിക്കനില്‍ ക്ലെമന്‍റയിന്‍ ശാലയില്‍ സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ."ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളി: നൂതന സാമൂഹ്യ ഉടമ്പടി ഉണ്ടാക്കുക" എന്ന പ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ സാമൂഹ്യപങ്കളിത്തത്തില്‍ നിന്ന് ആരും പുറന്തള്ളപ്പെടാതിരിക്കത്തക്കവിധത്തിലുള്ള സാമൂഹ്യമായ ഒരു ഉത്തരവാദിത്വബോധം, അതിലുപരി, വൈക്തികമായ ഒരു ഉത്തരവാദിത്വബോധം പരിപോഷിപ്പിച്ചുകൊണ്ട് അനീതിയോട് ആഗോളതലത്തില്‍ പ്രതികരിക്കുകയാണ് നമ്മുടെ വലിയ വെല്ലുവിളിയെന്ന് പറഞ്ഞു. ഇന്നത്തെ ലോകത്തില്‍ വലിയ അശാന്തി നിലനിലക്കുന്നുവെന്നും ജനതകള്‍ക്കിടയില്‍ അസമത്വങ്ങള്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നുവെന്നും, യുദ്ധം പട്ടിണി എന്നിവയുടെ നേരിട്ടുള്ള പ്രഹരമേറ്റ സമൂഹങ്ങള്‍ നിരവധിയാണെന്നും അനേകര്‍ കുടിയേറുന്നതിന് നിര്‍ബന്ധിതരായിത്തീരുന്നുവെന്നും പറയുന്ന പാപ്പാ ഈ പശ്ചാത്തലത്തില്‍ സമ്പദ്ഘടനകളുടെ നവീകരണത്തിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.സാമ്പത്തി!   Read More of this news...

വിദേശവിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തോടു ധാര്‍മ്മിക ഉത്തരവാദിത്ത്വമുണ്ട്

Source: Vatican Radioപഠനത്തിനായി വിദേശങ്ങളിലേയ്ക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തോടൊരു ധാര്‍മ്മിക ഉത്തരവാദിത്ത്വമുണ്ട്. പാപ്പാ ഫ്രാന്‍സിസാണ് ഇക്കാര്യം എടുത്തുപറഞ്ഞത്. കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികളുടെ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് റോമില്‍ നവംബര്‍ 30-ന് സംഗമിച്ച 4-Ɔമത് രാജ്യാന്തര സംഗമത്തെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ പാപ്പാ അഭിസംബോധനചെയ്തു. വിപ്രവാസികളായ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളും, അവരുടെ ശുശ്രൂഷകരുടെ സംഘവുമായി 150-പേരാണ് പാപ്പായെ കാണാന്‍ എത്തിയത്.പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് കോണ്‍ഗ്രസ്സിന്‍റെ സംഘാടകര്‍. പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേല്യോ പാപ്പായ്ക്ക് സ്വാഗതം പറഞ്ഞു. പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍ താഴെ ചേര്‍ക്കുന്നു:
    മൂല്യങ്ങള്‍ മാനിച്ചു ജീവിക്കുക:
പഠിക്കുന്നത് എവിടെയായിരുന്നാലും,  ആയിരിക്കുന്ന സമൂഹത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളോട് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാദിത്ത്വമുണ്ട്. സമൂഹത്തിന്‍റെ ധാര്‍മ്മിക നിലവാരം നിലനിര്‍ത്താന്‍  പരിശ്രമിച്ചുകൊണ്ടാണ് അവര്‍ ഭാവി കരുപ്പിടിപ്പിക്കേണ്ടത്. ഇന്നിന്‍റെ ധാര്‍മ്മിക വെല്ലുവിളികള്‍ നിരവധിയാണ്. ഉപരിപ്ലവവും,  മാധ്യമ ബഹുലവുമായ ഇന്നിന്‍റെ ലോകത്ത് സത്യവും മൂല്യവും നിജപ്പെടുത്തക ഏറെ ക്ലേശകരമാണ്. അതിനാല്‍ ദൈവത്തിന്‍റെ സഹായത്തോടും വ്യക്തിഗത ബോധ്യത്തോടുംകൂടി മാത്രമേ  മാനവികതയുടെ നന്മയ്ക്കായി വിദ്യാഭ്യാസത്തിന്‍റെ മേന്മയും അറിവും ഉപയോഗപ്പെടുത്താനാവൂ! വിദ്യാര്‍ത്ഥികളുടെ അന്യനാടുകളിലെ സാന്നിദ്ധ്യം പ്രത്യാശപൂര്‍ണ്ണമാണ്. കാരണം ഭീതിയില്ലാതെ വെല്ലുവിളികളെ നേരിടാനും, വിദ്യാഭ്യമേഖലയില്‍ മാനവിക മൂല്യങ്ങള്‍ സംരക്ഷിക്കു!   Read More of this news...

കുടുംബം :വിശ്വാസ വിദ്യാലയം : കര്‍ദ്ദിനാള്‍ ടെലെസ്ഫോര്‍ ടോപ്പൊ

Source: Vatican Radioകുടുബത്തിന്‍റെ വിശ്വാസം യഥാര്‍ത്ഥ ക്രിസ്ത്വാനുയായികള്‍ക്ക് ജന്മമേകുമെന്ന് കര്‍ദ്ദിനാള്‍ ടെലെസ്ഫോര്‍ ടോപ്പൊ.ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ സംയുക്തസമിതി, എഫ് എ ബി സി (FABC) ശ്രീലങ്കയിലെ കൊളംബോയില്‍ നവമ്പര്‍ 28 മുതല്‍ ഡിസമ്പര്‍ 4 വരെ ചേര്‍ന്നിരിക്കുന്ന സമ്പൂര്‍ണ്ണസമ്മേളനത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കുന്ന റാഞ്ചി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ടോപ്പൊ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളു‌ടെ അടിസ്ഥാനത്തില്‍ സുവിശേഷവത്ക്കരണത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു.സുവിശേഷത്തിന്‍റെ അധികൃത വിദ്യാലയമായ കുടുംബത്തില്‍ കുടുംബാംഗങ്ങള്‍ സുവിശേഷാനന്ദം പരസ്പരം പങ്കുവയ്ക്കാന്‍ പഠിക്കുന്നുവെന്നും യഥാര്‍ത്ഥ   സ്നേഹത്താല്‍ കാരുണ്യത്തിന്‍റെ വിളങ്ങുന്ന സമൂഹത്തിന് ജന്മമേകുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.ഭിന്നമതവിശ്വാസികള്‍ക്കിടയിലാണ് ഏഷ്യയിലെ കത്തോലിക്കാകുടുംബങ്ങള്‍ ജീവിക്കുന്നത് എന്നതിനാല്‍ ഈ കുടുംബങ്ങള്‍ നിരന്തരം നോക്കേണ്ടത് നസ്രത്തിലെ തിരുക്കുടുംബത്തിലേക്കാണെന്ന് കര്‍ദ്ദിനാള്‍ ടോപ്പൊ ഉദ്ബോധിപ്പിച്ചു.ഏഷ്യയിലെ 40 രാജ്യങ്ങളിലെ കത്തോലിക്കമെത്രാന്‍സംഘങ്ങളുടെ 140 ഓളം പ്രതിനിധികള്‍ എഫ് എ ബി സിയുടെ ഞായറാഴ്ച (04/12/16) സമാപിക്കുന്ന സമ്പൂര്‍ണ്ണ  സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.     Read More of this news...

ബാലകരെ സൈനികജോലിക്കു നിയോഗിക്കുന്ന തിന്മയില്ലാതാകുന്നതിന് പ്രാര്ഥിക്കാം

Source: Vatican Radio

പൊതുനിയോഗം

ബാലസൈനികസേവനം എന്ന തിന്മ ലോകത്തില്നിന്നു തുടച്ചുനീക്കപ്പെടുന്നതിന്

പ്രേഷിതനിയോഗം

യൂറോപ്യന് ജനത, ജീവിതത്തിനു ആനന്ദവും പ്രത്യാശയും നല്കുന്ന സുവിശേഷത്തിന്റെ  നന്മയും സത്യവും സൌന്ദര്യവും വീണ്ടും കണ്ടെത്തുന്നതിന്ഡിസംബര്‍ മാസത്തിലെ പൊതുനിയോഗമായി പാപ്പാ നല്കിയിരിക്കുന്നത് കുട്ടികളെ സൈനികജോലിക്കുപയോഗിക്കുന്നു എന്ന തിന്മയെ ലോകത്തില്നിന്നു തുടച്ചുനീക്കുന്നതിനുള്ള ദൈവാനുഗ്രഹം നമുക്കു ലഭിക്കുന്നതിനായിട്ടാണ്.  ബാലസൈനികര് ആരാണ്?സൈനികരാകുന്നതിനു നിര്ബന്ധിക്കപ്പെട്ട് ആ ജോലി ചെയ്യുന്ന പതിനെട്ടുവയസ്സിനു താഴെയുള്ള കുട്ടികളെയാണ് ബാലസൈനികര് എന്നു വിളിക്കുന്നത്. ഇവര് ആണ്കുട്ടികളും പെണ്കുട്ടികളുമാകാം. 18 വയസ്സിനുതാഴെ നാലുവയസ്സുള്ള കുട്ടികള് പോലും ഇത്തരം ജോലികള്ക്കായി നിര്ബന്ധിക്കപ്പെടുകയും ക്യാമ്പുകളില് എത്തിപ്പെടുകയും ചെയ്യുന്നു.ഇതു വലിയ തിന്മയാണ്.  കുട്ടികളെ യുദ്ധത്തിനായി നിയോഗിക്കുന്നത് അവരുടെ സമ്മതത്തോടെയല്ല.  സംഘട്ടനങ്ങളിലും യുദ്ധങ്ങളിലും പങ്കെടുക്കാന് അവര് നിര്ബന്ധിക്കപ്പെടുകയാണ്. മാത്രമല്ല, അനേകതിന്മകള് ചെയ്യാനും അവര് നിര്ബന്ധിക്കപ്പെടുന്നു.  മറ്റുള്ളവരെ വധിക്കാന്, പീഡിപ്പിക്കാന്, കഠിനമായ മറ്റു പല പ്രവൃത്തികളും ചെയ്യാന് അവരെ ഭീഷണിപ്പെടുത്തി പ്രേരിപ്പിക്കുകയാണ്.  മറ്റു ചില കുട്ടികള്, യുദ്ധരംഗത്തുള്ളവര്ക്ക് ഭക്ഷണം പാകം ചെയ്യുക, സാധനങ്ങള് വഹിച്ചുകൊണ്ടു പോകുക, അപായകരമായ ഈ സാഹചര്യങ്ങളില് സന്ദേശവാഹകരാകുക, ചാരപ്രവൃത്തിക്കു നിയോഗിക്കപ്പെടുക ഇങ്ങനെ എന്തൊക്കെയാണോ മുതിര്ന്ന സൈനികര് അവരോട് ആവശ്യപ്പെടുന്നത് അതൊക്കെ ചെയ്യുക എന്നതിന് അവര് തങ്ങളുടെ ജീവന് അപകടത്തിലാക്കിക്കൊണ്ട്, അറിവോ സമ്മതമോ കൂടœ   Read More of this news...

പാപ്പായുടെ പ്രതിവാര പൊതൂകൂടിക്കാഴ്ചാ പരിപാടി(30 November)

Source: Vatican Radioറോമില്‍ ശൈത്യം പിടിമുറുക്കിയിരിക്ക യാണെങ്കിലും ഈ ബുധനാഴ്ചയും (30/11/16) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. പൊതുദര്‍ശന പരിപാടിയുടെ വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു ഈ ആഴ്ചയും.  ശാലയില്‍ പ്രവേശിച്ച പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ തലോടി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാര്‍പ്പാപ്പാ സാവധാനം നടന്ന്  വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു"സഹോദരരേ, കാണാത്തതിനെയാണ് നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സിഥിരതയോടെ കാത്തിരിക്കും. നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്‍റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍ ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നത്". പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനം, അദ്ധ്യായം 8, 25 മുതല്‍ 27 വരെ വാക്യങ്ങള്‍.ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ   കാരുണ്യപ്രവൃത്തികളെ അധികരിച   Read More of this news...

പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ നിശ്ശബ്ദതയുടെ നിര്‍മ്മാതാവും കുടുംബവും

Source: Vatican Radioവത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ 'സദാരിയ' ഹാളിലാണ് അമേരിക്കയിലെ സിനിമാക്കുടുംബവുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്.നവംബര്‍ 30-Ɔ൦ തിയതി ബുധനാഴ്ച രാവിലെയായിരുന്നു വിഖ്യാതനായ സംവിധായകനും, നിര്‍മ്മാതാവും, തിരക്കാധാകൃത്തും, നടനും സിനിമകളുടെ ചരിത്രകാരനുമായ 74-കാരന്‍ സ്കോര്‍സേസെ പത്നിയോടും രണ്ടു പെണ്‍മക്കാളോടുമൊപ്പം പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്.സ്കോര്‍സേസെയുടെ പുതിയ സിനിമ 'Silence,'  നിശ്ശബ്ദതയ്ക്ക് പ്രചോദനമായ ജപ്പാനിലെ രക്തസാക്ഷികളുടെ കഥപറയുന്ന നോവല്‍ വായിച്ചിട്ടുണ്ടെന്ന കാര്യം പാപ്പാ പങ്കുവച്ചു. സൗഹൃദകൂടിക്കാഴ്ചയില്‍  ജാപ്പനീസ് ശൈലിയിലുള്ള ദൈവമാതാവിന്‍റെ ബഹുവര്‍ണ്ണ ഛായാചിത്രങ്ങള്‍ അദ്ദേഹം പാപ്പായ്ക്കു സമ്മാനിച്ചപ്പോള്‍, സ്കോര്‍സേസെ കുടുംബത്തിന് ജപമാലകള്‍ നല്‍കുകയും, പാപ്പാ അവരെ ആശീര്‍വ്വദികക്കുകയും ചെയ്തു.   തെക്കെ ഇറ്റലിയിലെ സിസിലയന്‍ കുടംബബന്ധങ്ങള്‍ അവകാശപ്പെടുന്ന അമേരിക്കക്കാരനാണ് സ്കൊര്‍സേസെ (Martin Marcantonio Luciano Scorsese)!'ക്രിസ്തുവിന്‍റെ അവസാനത്തെ പ്രലോഭനങ്ങള്‍' (The Last Temptations of Jesus)  തുടങ്ങിയ കറുത്ത സിനിമകളുടെ വക്താവായ സ്ക്കൊര്‍സേസെ, വീണ്ടും വിവാദത്തെ കൂട്ടുപിടിച്ചe വെള്ളിത്തിരയിലെ തിളക്കമാകുന്ന  Silence, നിശ്ബ്ദത എന്ന പുതിയ സിനിമയുമായി പ്രദര്‍ശനത്തിന് ഇറങ്ങുന്നത്. കാരണം, ക്രൈസ്തവപീഡനത്തിന്‍റെ കഥപറയുന്ന ജ്യാപ്പനീസ് കഥാകൃത്ത് എന്‍ഡോ ഷുസാകൂവിന്‍റെ വിവാദനോവല്‍ തിരക്കഥയാക്കിയതാണ് സ്ക്കൊര്‍സേസെയുടെ 'നിശ്ശബ്ദത'! സിനിമയുടെ റോമിലെ കന്നിപ്രദര്‍ശന നാളിലാണ്  അദ്ദേഹം പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്.ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്കായി വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ ചത്വരത്തിലേയ്ക്ക് പു   Read More of this news...

നിശ്ശബ്ദത - സ്കൊര്‍സേസെയുടെ പുതിയ സിനിമ വത്തിക്കാനില്‍

Source: Vatican Radio17-Ɔ൦ നൂറ്റാണ്ടില്‍ ജപ്പാനില്‍ നടന്ന ക്രൈസ്തവ പീഡനം  കാല്പനികമായി മെനഞ്ഞെടുത്തതാണ് 'Silence,'  നിശ്ശബ്ദത. കന്നിപ്രദര്‍ശനം ചൊവ്വാഴ്ച, നവംബര്‍ 29-‍Ɔ൦ തിയതി റോമിലെ വത്തിക്കാന്‍റെ സ്ഥാപനത്തില്‍ നടത്തിയശേഷമാണ് സ്കൊര്‍സേസെ പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് സകുടുംബം എത്തിയത്.റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്ടൂട്ടില്‍ (Pontifical Oriental Institute Rome) നവംബര്‍ 29-Ɔ൦ തിയതി ചൊവ്വാഴ്ച വൈകുന്നേരം സ്കൊര്‍സേസെയുടെ നവസൃഷ്ടിയായ 'നിശബ്ദത'യുടെ (Silence) ആദ്യപ്രദര്‍ശനം നടന്നു. തീവ്രവികാരങ്ങളുടെയും അതിക്രമങ്ങളുടെും ധാരാളം പതിവു ചേരുവുകളുള്ള സ്കൊര്‍സേസെ ചിത്രം വൈദികരും വൈദികവിദ്യാര്‍ത്ഥികളും, കന്യാസ്ത്രികളും അവരുടെ അദ്ധ്യാപകരുമായി 400-ല്‍ അധികംപേര്‍ കണ്ടതായി വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.ഈശോസഭാംഗങ്ങളായ പോര്‍ച്ചുഗീസ് മിഷണറി വൈദികര്‍ - റോഡ്രിഗസ്, ഗാര്‍പെ, ഫെരേര എന്നിവരുടെ കഥപറയുന്ന 1966-ലെ ജാപ്പനീസ് കഥാകൃത്ത്, എന്‍ഡോ ഷുസാകൂവിന്‍റെ (Endo Shusaku) നോവലാണ് 'നിശ്ശബ്ദത'!  ജപ്പാനിലെ ക്രൈസ്തവ പീഡനകാലത്ത് (1620-1873) വിശ്വാസത്തെപ്രതി കൊല്ലപ്പെടുകയും അവിടത്തെ ജനങ്ങള്‍ രക്തസാക്ഷികളെന്ന് കരുതയുംചെയ്യുന്ന മിഷണറിമാര്‍, അവസാനം കഥാതന്തുവിന്‍റെ തീവ്രതയ്ക്കായി, ജീവരക്ഷാര്‍ത്ഥം വിശ്വാസം ത്യജിക്കുന്നവരായി, ചരിത്രത്തിനും സത്യത്തിനും വരുദ്ധമായി നോവില്‍ വളച്ചൊടിച്ച് ചിത്രീകരിക്കപ്പെട്ടത് ജപ്പാനില്‍ വിവാദമായിട്ടുള്ളതും, അവിടത്തെ കത്തോലിക്കര്‍ ഇന്നും എതിര്‍ക്കുന്ന വസ്തുതയുമാണ്. ജപ്പാനിലെ ക്രൈസ്തവര്‍ ഇന്ന് ന്യൂനപക്ഷമാണ്. അവര്‍ ജനസംഖ്യയുടെ ഒരു ശതമാനംപോലും ഇല്ല. ആകെ ഒരു ലക്ഷത്തില്‍ താഴെയാണ് അവിടത്തെ ക്രൈസ്തവര്‍. ബഹുഭൂരിപക്ഷം ഷിന്‍റൊ, ബുദ്ധമത വിശ്വാസികളാണ് ജപ്പാനില്‍ ō   Read More of this news...

600 മൈൽ നടത്തി പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരെക്കുറിച്ച്

Source: Sunday Shalom വത്തിക്കാൻ സിറ്റി: ലോകപ്രസിദ്ധ ഹോളിവുഡ് സിനിമ സംവിധായകരിൽ ഒരാളായ മാർട്ടിൻ സ്‌കോർസീ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സ്‌കോർസീയുടെ പുതിയ സിനിമ സൈലൻസ് പുറത്തിറങ്ങുന്നതിനോടനുബന്ധിച്ച് റോമിൽ നടന്ന ഔദ്യോഗിക പ്രിവ്യൂവിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. പതിനേഴാം നൂറ്റാണ്ടിൽ ജപ്പാനിലുണ്ടായ ക്രൈസ്തവ പീഢനത്തിന്റെ കഥ പറയുന്ന ചിത്രമാണ് സൈലൻസ്. ഡിസംബർ മാസത്തിൽ പുറത്തിറങ്ങുന്ന ചിത്രം ക്രൈസ്തവ, സഭാനേതൃത്വ മേഖലകളിൽ ഇതിനോടകം വലിയ ചർച്ചയായിരുന്നു. അക്കാലഘട്ടത്തിൽ തങ്ങളുടെ ആത്മീയപിതാവിനെ തേടി ജപ്പാനിലെത്തുന്ന രണ്ട് ഈശോസഭാ വൈദികരാണ് കഥയുടെ കേന്ദ്ര കഥാപാത്രങ്ങൾ. ലിയം നീസണാണ് ഈ ആത്മീയപിതാവിന്റെ റോളിൽ അഭിനയിക്കുക. സ്‌കോർസീയും ഭാര്യയും രണ്ടുമക്കളും ഒരുമിച്ചാണ് പാപ്പയെ കണ്ടത്. സിനിമയുടെ നിർമ്മാതാവും ഒപ്പമുണ്ടായിരുന്നു. സെക്രട്ടറിയേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മോൺസിഞ്ഞോർ എഡോവാർഡോ വിഗാനോ കൂടെയുണ്ടായിരുന്നു. 1966 ൽ പുറത്തിറങ്ങിയ ജാപ്പനീസ് നോവലായ സൈലൻസ് ആണ് സിനിമ അവലംബിച്ചിരിക്കുന്നത്. സംസാരത്തിൽ ആ നോവൽ വായിച്ച ഓർമ്മ പാപ്പ പങ്കുവയ്ക്കുകയും ചെയ്തു. ഈശോ സഭാ വൈദികർ ജപ്പാനിൽ അതിക്രൂരമായ പീഢനങ്ങളിലൂടെ കടന്നുപോയതിനെയും പാപ്പ അനുസ്മരിച്ചു. 1597 ൽ 26 രക്തസാക്ഷികൾ എന്ന് ഇന്നും അറിയപ്പെടുന്ന ഒരു വലിയ മിഷനറീ സമൂഹം അവിടെ വധിക്കപ്പെട്ടിരുന്നു. നിഷിസാക്ക മലയുടെ മുകളിൽ അവരുടെ പേരിൽ വലിയൊരു മ്യൂസിയവും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഒരു ജാപ്പനീസ് കലാകാരൻ വരച്ച വ്യത്യസ്തതയുള്ള ഒരു ചിത്രം സ്‌കോർസീ പാപ്പയ്ക്ക് സമ്മാനമായി നൽകി. തിരികെ എല്ലാവർക്കും ഫ്രാൻസിസ് പാപ്പ ജപമാലകളും നൽകി. ഹോളിവുഡിൽനിന്ന് വന്ന് പാപ്പയœ   Read More of this news...

ചെറിയവര്ക്കാണ് കര്ത്താവ് രക്ഷയുടെ രഹസ്യം വെളിപ്പെടുത്തുക, ഫ്രാന്സീസ് പാപ്പാ

Source: Vatican radioകാസാ സാന്താമാര്ത്തായില് നവംബര് 29-നര്പ്പിച്ച പ്രഭാതബലിമധ്യേ വി. ലൂക്കായുടെ സുവിശേഷം പത്താമധ്യായം 21-24 വാക്യങ്ങളെ അടിസ്ഥാനമാക്കിയാണ് പാപ്പാ  വചനസന്ദേശം നല്കിയത്.  വിനയം അതാണ് ചെറിയവരുടെ പുണ്യം.  അത് ദൈവതിരുമുമ്പില് നടക്കുന്നതാണ്, പേടിയുടെ മനോഭാവമല്ല. കര്ത്താവ് ദൈവമാ ണെന്നും, ചെറിയ കാര്യങ്ങള് ചെയ്തുകൊണ്ട് അങ്ങേ മുമ്പില് നടക്കുന്ന ഒരു വ്യക്തിയാണ് താനെന്നും അംഗീകരിക്കുന്നതാണത്.  ക്രിസ്മസ്, അവിടെ ചെറുതാകല് മാത്രമാണു നാം കാണുക.  ഒരു ശിശു, ഒരു പുല്ത്തൊട്ടി, ഒരമ്മ, ഒരു ഒരു പിതാവ്... ചെറിയ കാര്യങ്ങള് മാത്രം.  ചെറിയവരുടെ മനോഭാവമുള്ക്കൊണ്ട വലിയ ഹൃദയങ്ങള്, ക്രിസ്മസിലെ നായകര് ചെറിയവരാണ്. ആദ്യവായനയില് ഏശയ്യായുടെ ഗ്രന്ഥവും ഇക്കാര്യം തന്നെയാണു സൂചിപ്പിക്കുക.  അവിടെ വലിയ സൈന്യമല്ല, രക്ഷ കൊണ്ടുവരുന്നത്, ജസ്സെയുടെ കുറ്റിയിലെ ചെറിയ മുകുളമാണ്. ചെറിയവര് അവരാണ് വിനയഗുണം പൂര്ണതയില് ഗ്രഹിക്കാന് കഴിവുള്ളവര്.  വീണ്ടും ക്രിസ്മസിന്റെ ചെ റുമയിലേക്കു ചിന്തകളെ വീണ്ടും തിരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു, ദൈവം ഏറ്റവും താഴ്മയേറിയ പെണ്കുട്ടിയിലെക്കു നോക്കിയാണ് തന്റെ പുത്രനെ അയച്ചത്.  അവളാകട്ടെ, ദൈവപുത്രനെ സ്വീകരിച്ചശേഷം ഇളയമ്മയായ ഏലീശ്വായെ ശുശ്രൂഷിക്കുന്നതിനായി പോയി, ഒന്നും പറയാതെ. വിനയം, അതങ്ങനെയാണ്, ദൈവത്തിന്റെ മുമ്പാകെ നടക്കുകയാണ്.  വിനയമെന്ന കൃപയ്ക്കായി, ദൈവതിരുമുമ്പാകെ നടക്കാനുള്ള കൃപയ്ക്കായി നമുക്കു യാചിക്കാം.    Read More of this news...

യേശുവിന്റെ കാരുണ്യസംപൂര്ണതയുടെ സാക്ഷികളാകുക: ഫ്രാന്സീസ് പാപ്പാ.

2016 നവംബര് 29 ചൊവ്വാഴ്ചയിലെ ഫ്രാന്സീസ് പാപ്പായുടെ ട്വീറ്റ്സന്തോഷത്തിന്റെയും സമാശ്വാസത്തിന്റെയും സംവാഹകരായിരുന്നുകൊണ്ട് അവിടുത്തെ കാരുണ്യസംപൂര്ണതയുടെ സാക്ഷികളാകുവാന് യേശു നമ്മെ വിളിക്കുന്നു. ഫ്രാന്സീസ് പാപ്പാ നവംബര് 29-ന് ട്വീറ്റു ചെയ്ത സന്ദേശമാണിത്.   Read More of this news...

ഇറാനിയന്‍ സാംസ്ക്കാരിക സംഘം വത്തിക്കാനില്‍

Source: Vatican Radioനവംബര്‍ 23-ാം തിയതി ബുധനാഴ്ച രാവിലെ, പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് ടെഹറാനില്‍നിന്നും എത്തിയ ഇസ്ലാമിക സാംസ്ക്കാരിക സംഘത്തിലെ  30 അംഗങ്ങള്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള സന്ദര്‍ശകരുടെ മുറിയാണ് കൂടിക്കാഴ്ചയ്ക്ക് വേദിയായത്. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇറാന്‍റെ തലസ്ഥാന നഗരത്തില്‍നിന്നുമുള്ള  ഇസ്ലാമിക സാംസ്ക്കാരിക പ്രതിനിധികളുടെ കൂട്ടായ്മ.സംവാദത്തിലൂടെ സമാധാനം ആര്‍ജ്ജിക്കാനുള്ള സംഘടനയുടെ പരിശ്രമങ്ങളെയും, അവരുടെ തുറവും നല്ലമനസ്സും കൂടിക്കാഴ്ചയില്‍ പാപ്പാ ശ്ലാഘിച്ചു. വത്തിക്കാന്‍റെ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനോടുചേര്‍ന്നുള്ള സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംവാദം തുടരണമെന്നും അവരോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. ഇറാന്‍റെ പ്രസിഡന്‍റ്, ഹസന്‍ റുഹാനിയും, വൈസ്പ്രസിഡന്‍റും പാരിസ്ഥിതിക കാര്യങ്ങള്‍ക്കുള്ള മന്ത്രിയുമായ മൊസൂമേ എത്കാറും വത്തിക്കാനിലെത്തി നടത്തിയ നേര്‍ക്കാഴ്ചകള്‍ പാപ്പാ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഹ്രസ്വമായ പ്രഭാഷണവും ടെഹ്റാന്‍ സംഘവുമായുള്ള 15 മിനിറ്റുമാത്രം നീണ്ട കൂടിക്കാഴ്ചയും പാപ്പാ ഉപസംഹരിച്ചത്.ന്യൂക്ലിയര്‍ നയങ്ങളില്‍ ഇറാന്‍ വരുത്തിയ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കുശേഷമാണ്  വത്തിക്കാന്‍-ഇറാന്‍ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെട്ടത്. അതില്‍പ്പിന്നെയാണ് പ്രസിഡന്‍റ് റുഹാനിയും (26 ജനുവരി 2016), മറ്റൊരിക്കല്‍ വൈസ്പ്രസിഡന്‍റ് മൊസൂമേ എത്കാറും (12, ഫെബ്രുവരി 2015)  വത്തിക&#   Read More of this news...

പാപ്പായുടെ പ്രതിവാര പൊതുദര്‍ശന പരിപാടി (23 November)

Source: Vatican Radioഈ ബുധനാഴ്ചയും (23/11/16) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. പൊതുദര്‍ശനപരിപാടിയുടെ വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. പാപ്പാ ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആനന്ദാരവങ്ങളുമുയര്‍ന്നു.പാപ്പാ കൈകള്‍ ഉയര്‍ത്തി, എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ തലോടി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാര്‍പ്പാപ്പാ സാവധാനം നടന്ന്  വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു"ആ സമയംതന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച് അവന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേ പിതാവെ, അതായിരുന്നു അവിടത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്താനാഗ്രഹിക്കുന്നവോ അവനല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല".  ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 10, 21ഉം 22ഉം വാക്യങ്ങള്‍. ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ ത   Read More of this news...

സഭ അമ്മായിയമ്മയുടെ കുനിഷ്ടും കാര്‍ക്കശ്യവും കാട്ടരുത്

Source: Vatican Radioസഭ പ്രഘോഷിക്കേണ്ടത് കാനോനിക നിയമമല്ല, കാരുണ്യത്തിന്‍റെ സുവിശേഷമാണ്. ജൂബിലി കാര്യങ്ങളുടെ ഉത്തരവാദിത്ത്വംവഹിച്ച ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല പ്രസ്താവിച്ചു. നവംബര്‍ 22-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം 'ലൊസര്‍വത്തോരെ റൊമാനോ'യ്ക്കു (L'Osservatore Romano)  നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല ഇങ്ങനെ പ്രസ്താവിച്ചത്. ജൂബിലി സമാപനത്തിന്‍റെ പശ്ചാത്തിലായിരുന്നു ഈ അഭിമുഖം.സുവിശേഷത്തിന്‍റെ സത്ത കാരുണ്യമാണെന്നും, ദൈവികകാരുണ്യം ക്രിസ്തുവില്‍ ലോകത്ത് ദൃശ്യമായത് ജീവിതത്തില്‍ പകര്‍ത്താനും, അതിന് സാക്ഷ്യമേകാനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്നു അദ്ദേഹം പറഞ്ഞു. സഭയുടെ ദൗത്യം അതിനാല്‍ ദൈവികകാരുണ്യത്തിന് സാക്ഷ്യംവഹിക്കുകയാണ്. ലോകത്ത് ദൈവത്തിന്‍റെ കാരുണ്യം ആഘോഷിക്കുകയാണ്.ഒരു അമ്മയെപ്പോലെ സ്നേഹിക്കേണ്ട സഭ, അറിയാതെയും ശ്രദ്ധിക്കാതെയും അമ്മായിയമ്മയുടെ കുനിഷ്ടും കാര്‍ക്കശ്യവും കാട്ടിയിട്ടുണ്ട്. ജൂബിലിവത്സരം സമാപിച്ചുവെങ്കിലും പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച കാരുണ്യത്തിന്‍റെ ചൈതന്യം കെട്ടുപോകാതെ ജീവിക്കണം. ക്രൈസ്തവര്‍ ദൈവികകാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാക്ഷികളാകുകയാണ്  ക്രൈസ്തവര്‍ ഇനി അനുദിനജീവിതത്തില്‍ ചെയ്യേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വിശദീകരിച്ചു. പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിവത്സരം (Extraordinary Jubilee of Mercy) യാഥാര്‍ത്ഥത്തില്‍ ദൈവിക കാരുണ്യത്തിന്‍റെ വസന്തകാലമായിരുന്നെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാപ്പായുടെ വീക്ഷണത്തില്‍ ഉതിര്‍ക്കൊള്ളുന്ന കാരുണ്യത്തിന്‍റെ ചൈതന്യം ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പിന്നെയും വിശദീകരിച്ചു. കാരുണ്യം ആത്മീയപുണ്യം മാത്രമല്ല, അതൊരു സാമ!   Read More of this news...

കൂട്ടായ്മയില്‍ സമ്പന്നമാകുന്ന വ്യക്തിത്വവും നമ്മുടെ മനുഷ്യത്വവും

Source: Vatican Radioവടക്കെ ഇറ്റലിയിലെ വെറോണാ നഗരത്തില്‍ സംഗമിച്ചിരിക്കുന്ന സഭയുടെ സമൂഹ്യപ്രബോധനങ്ങളെ (Social Teachings of the Church) സംബന്ധിച്ച 6-‍Ɔമത് രാജ്യാന്തര സമ്മേളനത്തിന് വത്തിക്കാനില്‍നിന്നും നവംബര്‍ 24-Ɔ൦ തിയതി വ്യാഴാഴ്ച അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. * സന്ദേശത്തിലെ ഒരു ചിന്തമാത്രം ചുവടെ ചേര്‍ക്കുന്നു.പ്രകൃത്യ മനുഷ്യന്‍ ഒരു സമൂഹിക ജീവിയാണ്. മറ്റുള്ളവരുടെ കൂടെയായിരിക്കാനാണ്   നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  ഒരാളുടെ വ്യക്തിത്വവും മനുഷ്യത്വവും സമ്പന്നമാകുന്നത് കൂട്ടായ്മയിലാണ് (A Culture of Encounter). പങ്കുവയ്ക്കാതെയും പങ്കുചേരാതെയും ഒറ്റപ്പെട്ടിരിക്കുന്നത് വേദനാജനകമാണ്. സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും സന്തോഷം ആസ്വദിക്കാനാവാത്തവിധം ഒറ്റപ്പെടല്‍ നമ്മില്‍ ഭീതിയും, വിശ്വാസമില്ലായ്മയും വളര്‍ത്തും. അത് പിന്നെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കും കാരണമാകും.നാം തുറവുള്ളവരും മറ്റുള്ളവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നവരും ആകുമെങ്കില്‍, പരിത്യക്തതയോ ഏകാന്തതയോ അനുഭവിക്കേണ്ടി വരില്ല. രോഗികളോടും വയോജനങ്ങളോടും, കുടിയേറ്റക്കാരോടും, തൊഴില്‍ രഹിതരോടും, പൊതുവെ പാവങ്ങളോടും നാം കരുണയും സ്നേഹവുമുള്ളവരാണെങ്കില്‍ സംതൃപ്തരും സന്തോഷവുമുള്ളവരുമായി ജീവിക്കാം. മറിച്ച്, സ്വാര്‍ത്ഥതയില്‍ ജീവിതത്തിന്‍റെ വാതായനങ്ങള്‍ അന്യര്‍ക്കെതിരെ കൊട്ടിയടച്ച് നമ്മിലേയ്ക്കു മാത്രം തിരിഞ്ഞിരിക്കുകയാണെങ്കില്‍, അത് ഏകാന്തതയും മ്ലാനതയും, പിന്നെ അപരനോടും സമൂഹത്തോടുമുള്ള ശത്രുതയും ഭിന്നിപ്പും നമ്മില്‍ വളര്‍ത്തും.ജീവിതത്തിന്‍റെ എല്ലാതലങ്ങളിലും അടിസ്ഥാനപരമായി കൂട്ടായ്മയുടെ സാമൂഹിക ദര്‍ശനം വളര്‍ത്തിയെടുക്കാം. ഭിന്നിച്ചു നില്ക്കുന്നവരിലേയ്ക്കും ഇറങ്ങിച്ചെല്ലാō   Read More of this news...

മയക്കുമരുന്ന് ഇന്നിന്‍റെ വിപത്തും നവമായ അടിമത്തവും

Source: Vatican Radio24 നവംബര്‍ 2016"ലോകത്തിന് വിനയാകുന്ന മയക്കുമരുന്നു പ്രതിസന്ധിയും പരിഹാരമാര്‍ഗ്ഗങ്ങളും" - വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി സംഘടിപ്പിച്ച പഠനശിബിരത്തിന്‍റെ വിഷയം ഇതായിരുന്നു. നവംബര്‍ 23, 24 തിയതികളിലായിരുന്നു രാജ്യാന്തര സംഗമം വത്തിക്കിനില്‍ നടന്നത്. സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. യുഎന്നിന്‍റെ പ്രതിനിധി, സ്വീഡനിലെ രാജ്ഞി തുടങ്ങി രാഷ്ട്രങ്ങളുടെ ഉന്നതതല പ്രതിനിധികള്‍ പങ്കെടുത്തു. പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയില്‍ പാപ്പാ ആശയങ്ങള്‍ പങ്കുവച്ചു.ക്ഷണിച്ചതിന് നന്ദിയര്‍പ്പിച്ചുകൊണ്ട് സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. സ്പാനിഷില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പരിഭാഷ ചുവടെ ചേര്‍ക്കുന്നു:സമൂഹത്തിലെ വലിയൊരു മുറിവാണ് മയക്കുമരുന്ന്, വലിയ വ്രണമാണിത്!. അതിന്‍റെ മാരകമായ മായികവലയം അനേകരെ വീഴ്ത്തുകയും  വിഴുങ്ങുകയും ചെയ്യുന്നു. യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി അതിന് ഇരയാകുകയും അടിമകളാകുകയും ചെയ്യുന്നവര്‍ നിരവധിയാണ്, പ്രത്യേകിച്ച് യുവജനങ്ങള്‍! വ്യക്തിയെ അടിമയും ആശ്രിതനുമാക്കുന്ന ഒരു 'രസതന്ത്രം' മയക്കുമരുന്നിനുണ്ട്. മനുഷ്യരെ കീഴ്പ്പെടുത്തുന്ന നവമായ അടിമത്വത്തിന്‍റെ വിവിധ മുഖങ്ങളില്‍ ഒന്നാണ് അതിവേഗം പടര്‍ന്നുപിടിക്കുന്ന മയക്കുമരുന്നു വിപത്ത്!ഒരാള്‍ മയക്കുമരുന്നിന് അടിമയും ആശ്രിതനുമാകുന്നതിനു പിന്നില്‍ വിവിധ കാരണങ്ങളുണ്ടെങ്കിലും കുടുംബത്തിന്‍റെ അഭാവം, അല്ലെങ്കില്‍ കുടുംബത്തെ മറന്ന ജീവിതം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍, കൂടാതെ അതിന്‍റെ പിന്നിലെ മയക്കുമരുന്നു കടത്തുകാരും വില്പനക്കാരും, നവമായ അനുഭൂതിക്കുള്ള തൃഷ്ണ എന്നിവ മുഖ്യകാര   Read More of this news...

യുവത: നാടിന്‍റെ അനര്‍ഘവും ചലനാത്മകവുമായ ശക്തി

Source: Vatican Radioസന്നദ്ധസേവനത്തില്‍ അന്തര്‍ലീനമായരിക്കുന്ന സൗജന്യദാനം ആ സേവനത്തിന്‍റെ  ഗുണഭോക്താക്കള്‍ക്കു മാത്രമല്ല,  അതിന്‍റെ കര്‍ത്താക്കള്‍ക്കും അവരുടെ മാനവിക പക്വതയ്ക്കും ഒരു സമ്പത്താണെന്ന് മാര്‍പ്പാപ്പാ.ഇറ്റലിയുടെ ദേശീയ പൗരസേവന വിഭാഗത്തില്‍ നിശ്ചിത ഹ്രസ്വ കാലം സന്നദ്ധസേവനമനുഷ്ഠിക്കുന്ന യുവജനങ്ങളുടെ ഏഴായിരത്തോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച(26/11/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ഒരു നാടിന്‍റെ അനര്‍ഘവും ചലനാത്മകവുമായ ശക്തിയാണ് യുവതയെന്ന് ശ്ലാഘിച്ച പാപ്പാ സമൂഹത്തിന്‍റെ വിശിഷ്യ, ഏറ്റംബലഹീനരായവരുടെ ഉന്നമനത്തിനായുള്ള പരിശ്രമങ്ങളില്‍ അവരുടെ പിന്തുണ അനിവാര്യമാണെന്ന് പറഞ്ഞു.സമൂഹത്തില്‍ അസമത്വങ്ങള്‍ വര്‍ദ്ധമാനമാകുകയും ബലഹീനര്‍ക്ക് ഉചിതമായ സംരക്ഷണമേകാതിരിക്കുകയും അതേസമയം നാട് ആയുധസമഹാരണത്തിനു പിന്നാലെ പായുകയും ആയുധങ്ങള്‍ക്കായി മുതല്‍മുടക്കുകയും ചെയ്യുന്ന പ്രവണതകളെപ്പറ്റിയും പരാമര്‍ശിച്ച പാപ്പാ അത് സമത്വവും സാഹോദര്യവും വാഴുന്ന ഒരു സമൂഹം എന്ന ലക്ഷ്യത്തിന് കടകവിരുദ്ധമായ ഒരവസ്ഥയാണെന്ന് വിശദീകരിച്ചു.ഇറ്റലിയുടെ സാമൂഹ്യപൗരസേവന ദേശിയവിഭാഗത്തിന്‍റെ പദ്ധതികളില്‍ പരിസ്ഥിതി സംരക്ഷണത്തിനേകുന്ന പ്രാധാന്യത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പ അത് മാനവസേവനവും പ്രകൃതിസംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും പറഞ്ഞു.ഈ വിഭാഗം ആവശ്യത്തിലിരിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുമൊക്കെ ഏകുന്ന സേവനങ്ങളും പാപ്പാ അനുസ്മരിച്ചു.   Read More of this news...

നിത്യനാശമെന്നത് ദൈവത്തില്നിന്നു അകലെയായിരിക്കുന്നതാണ്: പാപ്പാ

Source: Vatican Radioനവംബര് 25-നര്പ്പിച്ച പ്രഭാതബലിമധ്യേ വചനസന്ദേശത്തില് പാപ്പാ പറഞ്ഞു.  എങ്ങനെയായിരിക്കും, അവസാനവിധി? അത്ഭുതകരമായ, അന്ത്യദിനത്തിലെ യേശുവുമായുള്ള കണ്ടുമുട്ടല് എങ്ങനെയായിരിക്കും? വിനയമാര്ന്ന ഹൃദയത്തോടെ അന്ത്യദിനത്തില് കര്ത്താവിനെ കണ്ടുമുട്ടുന്നതിനു തയ്യാറാകുക. വെളിപാടുഗ്രന്ഥത്തില്നിന്നുള്ള വായനയെ അടിസ്ഥാനമാക്കി പാപ്പാ പറഞ്ഞു,സാത്താന്, പ്രലോഭകന്, നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നവന്, അവനോട് ഒരിക്കലും സംസാരി ക്കരുത്.  സാത്താനെക്കുറിച്ചു ആദ്യം പറയുന്നത്, പുരാതനസര്പ്പമെന്നാണ്.  പാതാളത്തിലേയ്ക്കെറിയപ്പെട്ട വീണുപോയ മാലാഖ, ചങ്ങലയാല് ബന്ധിക്കപ്പെട്ടിരിക്കുന്നു, എന്തെന്നാല് അവന് വഞ്ച കനാണ്, നുണയനും നുണയുടെ പിതാവുമാണ്, നുണ അവനില്നിന്നാണു വരുന്നത്.   യേശു നമ്മെ പഠിപ്പിക്കുന്നത് സാത്താനുമായി ഒരിക്കലും സംസാരിക്കരുതെന്നാണ്. സാത്താനെ ദൂരെപ്പോവുക എന്നുപറഞ്ഞ് യേശു അവനെ അകറ്റുകയാണ് ചെയ്തത്.  മരുഭൂമിയിലെ മൂന്നു പരീക്ഷണങ്ങളിലും ദൈവവചനം മാത്രമാണ് യേശു ഉപയോഗിച്ചത്. കര്ത്താവ് വലിയവരെയും ചെറിയവരെയും അവരുടെ പ്രവൃത്തികള്ക്കനുസരിച്ച് വിധിക്കുന്ന ദിവസം, ജീവന്‍റെ പുസ്തകത്തില് പേരെഴുതപ്പെടാത്തവര് അഗ്നിത്തടാകത്തിലേയ്ക്കെറിയപ്പെടുമെന്ന് വെളിപാടില് വായിക്കുന്നു.  ഈ രണ്ടാമത്തെ മരണം, അത് ദൈവത്തില്നിന്ന് എന്നേയ്ക്കുമായുള്ള അകല്ച്ചയാണ്.  നിത്യമായ ആനന്ദം നല്കുന്ന ദൈവത്തില്നിന്ന് നമ്മെ അകറ്റുന്നതാണ് ഈ നിത്യനാശം.  അതുകൊണ്ട് വിനയത്തോടെ യേശുവിനായി ഹൃദയം തുറക്കുക, അവിടുന്നാണ് നമുക്കു നിത്യമായ രക്ഷ  നല്കുന്നത്.   Read More of this news...

അന്ത്യദിനത്തില് കര്ത്താവുമായുള്ള കണ്ടുമുട്ടല് സുപ്രധാനം

Source: Vatican Radioഫ്രാന്സീസ് പാപ്പാ, ലത്തീ൯ റീത്തി ലെ ആരാധനക്രമമനുസരിച്ചുള്ള ആഗമനകാലത്തിലെ ആദ്യഞായറാഴ്ചയിലെ  സുവിശേഷ വായന വി. മത്തായിയുടെ സുവിശേഷം 24: 37-44 വരെ വാക്യങ്ങളെ അടിസ്ഥാനമാക്കി ത്രികാലജപത്തിനുമുമ്പുളള  വചനസന്ദേശം നല്‍കി. ജാഗരൂകതയോടെ യേശുവിന്‍റെ രണ്ടാമത്തെ ആഗമനത്തിനായി ഒരുങ്ങുന്നതിനുള്ള ആഹ്വാനമാണ് ആഗമനകാലത്തിലെ ആദ്യഞായറാഴ്ച, പരിചിന്തനത്തിനായി തിരുസ്സഭാമാതാവ് നമുക്കു നല്കുന്നത്.പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം എന്ന അഭിസംബോധനയോടെ നല്കിയ സന്ദേശം:ഇന്ന് തിരുസ്സഭ പുതിയ ഒരു ആരാധനാക്രമവത്സരം ആരംഭിക്കുകയാണ്, അതായത് ദൈവ ജനം പുതിയൊരു വിശ്വാസയാത്ര ആരംഭിക്കുകയാണ്. എല്ലായ്പോഴുമെന്നതുപോലെ, ആഗമനകാലം കൊണ്ടാണ് ഈ ഒരു യാത്ര നാം ആരംഭിക്കുന്നത്.  വി. മത്തായിയുടെ സുവിശേഷത്തില്നിന്നുള്ള ഇന്നത്തെ വായന (24:37-44) ആഗമനകാലത്തിലെ ഏറ്റവുമധികം ഹൃദയസ്പര്ശിയായ ഒരു ചിന്താ വിഷയം നമ്മുടെ മുമ്പില് വയ്ക്കുന്നു. കര്ത്താവ് മനുഷ്യരാശിയെ സന്ദര്ശിക്കുന്നു.  ആദ്യസന്ദര്ശ നം അത് നമുക്കെല്ലാവര്ക്കുമറിയാം, മനുഷ്യാവതാരത്തിലൂടെ നമ്മെ സന്ദര്ശിച്ചതാണത്, യേശുവി ന്റെ ബേതലെഹമിലെ ജനനമാണത്.  രണ്ടാമത്തെത് ഈ വര്ത്തമാനകാലത്തിലുള്ളതാണ്, കര്ത്താവ് നിരന്തരം നമ്മെ സന്ദര്ശിച്ചുകൊണ്ടിരിക്കുന്നു, ഓരോദിവസവും, നമുക്ക് ആശ്വാസസാന്നിധ്യമായി കര്ത്താവു നമ്മോടൊത്തു നടക്കുന്നു.  അവസാനമായി, മൂന്നാമതൊരു സന്ദര്ശനവുംകൂടി വരാനിരിക്കുന്നു. വിശ്വാസപ്രമാണത്തില് നാം ഏറ്റുചൊല്ലുന്നതാണത്: ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന് മഹത്വപൂര്ണനായി അവിടുന്നു വീണ്ടും വരും.  ഇന്നു നമ്മോടു കര്ത്താവു സംസാരിക്കുന്നത് യുഗാന്ത്യത്തിലുള്ള ഈ സന്ദര്ശനത്തെക്കുറിച്ചാണ്, നമ്മുടെ ഈ യാത്രയിലൂടെ നാം എത്തിച്ചേ!   Read More of this news...

ക്രിസ്തീയ വിശ്വാസം ഒരു ആശയമോ തത്വശാസ്ത്രമോ അല്ല

Source: Vatican Radioക്രിസ്തീയ വിശ്വാസം ഒരു ആശയമോ തത്വശാസ്ത്രമോ അല്ല പ്രത്യുത യേശവുമായുള്ള കൂടിക്കാഴ്ചയാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.വത്തിക്കാനില്‍ തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള "ദോമൂസ് സാംക്തെ മാര്‍ത്തെ" മന്ദിരത്തിലുള്ള കപ്പേളയില്‍ തിങ്കളാഴ്ച (28/11/16) അര്‍പ്പിച്ച പ്രഭാതദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.യേശുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് നമുക്കുണ്ടായിരിക്കേണ്ട ത്രിവിധഭാവങ്ങള്‍ ഏതെല്ലാമാണെന്ന് പാപ്പാ ഈ വചനസമീക്ഷയില്‍ വിശദീകരിച്ചു.പ്രാര്‍ത്ഥനയിലുള്ള ജാഗരൂഗത, ഉപവിപ്രവര്‍ത്തനം, സ്തുതിയ്ക്കുന്നതിലുള്ള ആനന്ദം എന്നിവ യേശുവുമായുള്ള സമാഗമത്തിന് അനിവാര്യവ്യവസ്ഥകളായി പാപ്പാ അവതരിപ്പിച്ചു.ദാനം നല്കുന്നതിനു പുറമെ, ശല്യക്കാരോടു, അത് കുട്ടികളാകം, ഭാര്യാഭര്‍ത്താക്കന്മാരാകാം, അമ്മയിയമ്മയാകാം, ആരായിരുന്നാലും ശരി, അവരോട് ക്ഷമകാണിക്കുന്നതും സഹിഷ്ണുതകാട്ടുന്നതും പ്രവര്‍ത്തനനിരതമായ ഉപവിയാണെന്ന് പാപ്പാ പറഞ്ഞു.അതുപോലെതന്നെ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള യാത്രയില്‍ നമ്മള്‍ ആനന്ദമുള്ളവരായിരിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.   Read More of this news...

യുഗാന്ത്യോന്മുഖശാസ്ത്രം മൗലികം

Source: Vatican Radioഭൗമികതയുടെ ചട്ടക്കൂട്ടിലടഞ്ഞുകിടക്കാതെ നമ്മുടെ ജീവിതത്തിന്‍റെയും ചരിത്രത്തിന്‍റെയും പൊരുളിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ യുഗാന്ത്യോന്മുഖശാസ്ത്രം മൗലികമാണെന്ന് മാര്‍പ്പാപ്പാ.വിശ്രമ-പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ നാമത്തിലുള്ള "ജോസഫ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍" ശനിയാഴ്ച (26/11/16) വത്തിക്കാനില്‍ വച്ച് ജോസഫ് റാറ്റ്സിംഗര്‍ പുരസ്കാരം നല്കിയ ചടങ്ങില്‍ പുരസ്കാരജേതാക്കളെ അഭിനന്ദിക്കാനെത്തിയ ഫ്രാന്‍സിസ് പാപ്പാ തദ്ദവസരത്തില്‍ നടത്തിയ ഹ്രസ്വ പ്രഭാഷണത്തിലാണ് ഈ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ യുഗാന്ത്യോന്മുഖശാസ്ത്രത്തെ അധികരിച്ച് നടന്ന അന്താരാഷ്ട്ര ചര്‍ച്ചായോഗത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.പ്രൊഫസര്‍ ജോസഫ് റാറ്റ്സിംഗറിന്‍റെ ദൈവശാസ്ത്ര രചനകളിലും, പിന്നീട് പാപ്പായായതിനു ശേഷം, ബെനഡിക്ട് പതിനാറാമാന്‍ പാപ്പാ എന്ന നിലയില്‍ നല്കിയിട്ടുള്ള പ്രബോധനങ്ങളിലും യുഗാന്ത്യോന്മുഖശാസ്ത്രത്തിന് സുപ്രധാനമായൊരു സ്ഥാനം ഉണ്ടെന്ന് പാപ്പാ അനുസ്മരിച്ചു.ജോസഫ് റാറ്റ്സിംഗറിന്‍റെ ചിന്തകള്‍ തിരുലിഖിതങ്ങളിലും സഭാപിതാക്കന്മാരിലും അടിയുറച്ചുതും വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും നിന്ന് പോഷണം സ്വീകരിച്ചുതുമാണെന്ന് പ്രസ്താവിച്ച പാപ്പാ ആ ചിന്തകള്‍ നമ്മെ നിത്യതയുടെ ചക്രവാളത്തിലേക്ക് നമ്മെത്തന്നെ തുറന്നിടാന്‍ സഹായിക്കുന്നുവെന്നും അങ്ങനെ നമ്മുടെ പ്രത്യാശകള്‍ക്കും മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ത്ഥം  പ്രദാനം ചെയ്യുന്നുവെന്നും പറഞ്ഞു.2016 ലെ ജോസഫ് റാറ്റ്സിംഗര്‍ പുരസ്ക്കാര ജേതാക്കളായ ദൈവശാസ്ത്രാദ്ധ്യാപകനും നിരവധി ദൈവവിജ്ഞാനീയ ഗ്രന്ഥങ്ങളുടെ കര്‍ത്താവും അന്താരാഷ്ട്രതലത്തില്‍ അറ&#   Read More of this news...

ഗോത്രവര്‍ഗ്ഗക്കാരുടെ സംസ്കാരം മാഞ്ഞുപോകരുത്

Source: Vatican Radioആസ്ത്രേലിയയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ സംസ്കാരം മാഞ്ഞുപോകാന്‍ അനുവദിക്കരുതെന്ന് മാര്‍പ്പാപ്പാ.വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാപ്പാ 1986 നവമ്പര്‍ 29 ന് ആസ്ത്രേലിയിലെ ഗോത്രവര്‍ഗ്ഗക്കാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് അന്നാട്ടിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി, അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് അഡോള്‍ഫൊ തിത്തൊ യില്ലാനയ്ക്ക് അയച്ചുകൊ‌ടുത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ അവരുടെ സാസ്കാരിക പൈതൃകത്തോടുള്ള ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത്.തങ്ങളുടെ സാസ്കാരിക പൈതൃകത്തിന്‍റെ മൂല്യത്തെക്കുറിച്ച് അവബോധം പുലര്‍ത്താനും മക്കള്‍ക്ക് അവ കൈമാറാനും പാപ്പാ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്  പ്രചോദനം പകരുന്നു.തങ്ങളുടെ സമൂഹത്തിന്‍റെ മഹത്തായ പാരമ്പര്യങ്ങള്‍ പങ്കുവയ്ക്കുകവഴി ഗോത്രവര്‍ഗ്ഗക്കാര്‍ എല്ലാ സമൂഹങ്ങളെയും കുറ്റമറ്റതാക്കാനും ശുദ്ധീകരിക്കാനും സുവിശേഷത്തിനുള്ള ശക്തിക്ക് സാക്ഷ്യമേകുകയും അങ്ങനെ ദൈവഹിതം നിറവേറ്റുകയുമായിരിക്കും ചെയ്യുകയെന്ന് പാപ്പാ ഉദേബോധിപ്പിക്കുന്നു.   Read More of this news...

ജൈവവൈവിധ്യം കാത്തുപരിപാലിക്കുന്നതില്‍ സഹകാരികളാകുക

Source: Vatican Radioനമ്മു‌ടെ ഗ്രഹത്തിന്‍റെ ജൈവവൈവിധ്യവും ഈ ഗ്രഹത്തിലെ മനുഷ്യജീവനും കാത്തുപരിപാലിക്കുന്നതിലും അവയുടെ വികസനത്തിലും സഹകാരികളാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.വത്തിക്കാനില്‍ ഈ മാസം 25 മുതല്‍ 29 വരെ (25-29/11/16) സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ സമ്പൂര്‍ണ്ണസമ്മേളനത്തില്‍ സംബന്ധിക്കുന്ന അറുപതോളം പേരെ തിങ്കളാഴ്ച (28/11/16) സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.പ്രദര്‍ശനശാലയുടെ കാവല്‍ക്കാരോ, പ്രദര്‍ശനശാലയിലെ മഹത്തായ കലാസൃഷ്ടികളിന്മേലുള്ള പൊടി തുടയ്ക്കുന്നവരോ അല്ല നമ്മളെന്ന് പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്വം എന്താണ് എന്ന് സൂചിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നം എന്താണൊ ്ത് അപ്രകാരമായിത്തീരുന്നതിനും സമാധനത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പരിപൂര്‍ണ്ണതയുടെയുമായ അവിടത്തെ പദ്ധതിയോടു പ്രതികരിക്കുന്നതിനും അവിടത്തെ ഉപകരണങ്ങളായിരിക്കുന്നതിനും നാം വിളക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.സൃഷ്ടിയോടും സൃഷ്ടിയിലുള്ള വഭവങ്ങളോടും നമുക്കുള്ള ഉത്തരവാദിത്വം പൂര്‍ണ്ണമായി ഏറ്റെടുക്കുന്നതും സാമൂഹ്യ നീതിക്കായുള്ള അന്വേഷണവും, ദുരിതം അസമത്വം പുറന്തള്ളല്‍ എന്നിവയ്ക്ക് ജനന്മമേകുന്ന അനീതിയുടെതായ ഒരു സംവിധാനത്തെ കീഴടക്കലും സ്ഥായിയായ ഒരു വികസനത്തെ താങ്ങിനിറുത്താന്‍ കഴിവുറ്റ പരസ്ഥിതിവിജ്ഞാനപരമായ മാറ്റത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.കാലാവസ്ഥമാറ്റം, അതിന്‍റെ പരിണിതഫലമായ സാമൂഹ്യപ്രശ്നങ്ങളും ഉളവാക്കുന്ന പ്രതിസന്ധികളെ നേരിടുന്നതിനായി ഒരു സ   Read More of this news...

കാരുണ്യം അനുദിനജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടണം

Source: Vatican Radioകാരുണ്യം വിശ്വാസികളുടെ പ്രതിബദ്ധതയും സ്ഥിര ജീവിതശൈലിയും ആയിത്തീരുന്നതിന് അത് അനുദിനജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടണമെന്ന് മാര്‍പ്പാപ്പാ.2015 ഡിസമ്പര്‍ 8 മുതല്‍ 2016 നവമ്പര്‍ 20 വരെ ആഗോളസഭയില്‍ കരുണയുടെ അസാധാരണജൂബിലിയാചരണത്തിന് നേതൃത്വമേകുകയും സഹകരിക്കുകയും ചെയ്തവരടങ്ങിയ നാനൂറോളം പേരുടെ ഒരു സംഘത്തെ തിങ്കളാഴ്ച (28/11/16) വത്തിക്കാനില്‍ സ്വീകരിച്ച് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ."നിനക്ക് കാരുണ്യം ലഭിക്കണമെങ്കില്‍ നീ കാരുണ്യമുള്ളവനായിരിക്കുക" എന്ന വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകള്‍ തദ്ദവസരത്തില്‍ അുസ്മരിച്ച പാപ്പാ ഈ വാക്കുകള്‍ നമുക്കെല്ലാവര്‍ക്കും സാന്ത്വനദായകമാണ് എന്ന് പറഞ്ഞു.കരുണയുടെ ജൂബിലിയാചരണത്തിന് നേതൃത്വം വഹിച്ച നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല, ഇറ്റലിയുടെ ആഭ്യന്തര മന്ത്രി, ഇറ്റലിയുടെ പോലീസ് വിഭാഗത്തിന്‍റെ തലവന്‍ വത്തിക്കാന്‍റെ സുരക്ഷാവിഭാഗത്തിലെ അംഗങ്ങള്‍ തുടങ്ങിയ വിവധ വ്യക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും പാപ്പാ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവസമൂഹങ്ങള്‍ ഇത്രയേറെ വിശ്വാസത്തോടും ആനന്ദത്തോടും കൂടെ ആഘോഷിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാക്കി കരുണയുടെ ജൂബിലയെ കര്‍ത്താവു മാറ്റും എന്ന് താന്‍ കരുതിയിരുന്നില്ലയെന്നു പറഞ്ഞ പാപ്പാ  കരുണയുടെ ജൂബിലിയാചരണത്തിനായി യത്നിച്ച എല്ലാവര്‍ക്കും  കര്‍ത്താവ് കാരുണ്യാനുഭവം പകര്‍ന്നുകൊണ്ട് പ്രതിഫലമേകുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.   Read More of this news...

വിയറ്റ്നാം വത്തിക്കാന്‍ നയതന്ത്രബന്ധത്തിന്‍റെ നവമായ നീക്കങ്ങള്‍

Source: Vatican Radioവിയറ്റ്നാമിന്‍റെ പ്രസിഡന്‍റ് ട്രാന്‍ ദായ് കുവാങ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.   നവംബര്‍ 23-Ɔ൦ തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ് പ്രസിഡന്‍റ്  കുവാങ് വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. സൗഹൃദത്തിന്‍റെ പ്രതീകമായി സമ്മാനങ്ങളും കൈമാറി.വിയറ്റ്നാമിലെ ജനങ്ങളുടെ പൊതുനന്മയ്ക്കായി രാഷ്ട്രവും സഭയും കൈകോര്‍ക്കാനാണ് കൂട്ടായ പരിശ്രമം. സംവാദത്തിന്‍റെ പാതയിലൂടെ വളര്‍ത്തിയെടുക്കാവുന്ന കൂട്ടായ്മയ്ക്ക് ബഹുഭൂരിപക്ഷം ബുദ്ധമതക്കാരുള്ള വിയറ്റ്നാമില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും ഇതരമതങ്ങള്‍ക്കൊപ്പം സ്വതന്ത്രമായി ജീവിക്കാനുള്ള വഴിയൊരുക്കുകയാണ് ഈ സൗഹൃദകൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.ഏഷ്യന്‍ രാജ്യമായ വിയറ്റ്നാമും വത്തിക്കാനും തമ്മില്‍ നയതന്ത്രബന്ധം ഇല്ലാതരിക്കെ, 2007-ല്‍ മുന്‍പാപ്പാ ബനഡിക്ട് 16-Ɔ൦മന്‍റെ കാലംമുതല്‍ ഇരുപക്ഷത്തിന്‍റേയും (സഭയുടെയും കമ്യൂണിസ്റ്റ് വിയറ്റ്നാമിന്‍റെയും) ഒരു സംയുക്ത സംവാദസഖ്യം (Joint Dialogue Committee)  രൂപപ്പെടുത്തിയിരുന്നു. ഭരണകൂടത്തിനു ക്രൈസ്തവരോടുണ്ടായിരുന്ന ശത്രുതയുടെയും ക്രൈസ്തവപീഡനത്തിന്‍റെയും ഗതകാലം മറന്ന്, ക്രിയാത്മകമായ ഉഭയകക്ഷിബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനാണ് ഇരുപക്ഷത്തിന്‍റെയും പരിശ്രമമെന്ന് ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വെളിപ്പെടുത്തി.പാപ്പായുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നിവരുമായും പ്രസിഡന്‍റ് കുവാങ് കൂടിക്കാ   Read More of this news...

സാമ്പത്തിക ഇടപാടുകളില്‍ സൗജന്യദാനമാകലിന്‍റെ യുക്തിയും

Source: Vatican Radioസാമ്പത്തികലോകത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ക്കുമുന്നില്‍ കാഴ്ചക്കാരുടെ മനോഭാവം പുലര്‍ത്താതെ സാമ്പത്തിക ഘടനാമാറ്റത്തിന്‍റെ വിത്തു വിതയ്ക്കുന്നവരാകണം സമര്‍പ്പിതരെന്ന് സമര്‍പ്പിതജീവിതത്തിനും അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള സംഘത്തിന്‍റെ കാര്യദര്‍ശി   ആര്‍ച്ചുബിഷപ്പ് ഹൊസേ റൊഡ്രീഗസ് കര്‍ബായൊ.സമ്പദ്ഘടനയേയും പണമിടപാടുകളെയും അധികരിച്ച് റോമിലെ അന്തോണിയാനും പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ ഈ സംഘത്തിന്‍റെ  ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച(25/11/16) ആരംഭിച്ച ത്രിദിന അന്താരാഷ്ട്ര ചര്‍ച്ചായോഗത്തെ അന്ന് സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.സുവിശേഷത്തോടും സമര്‍പ്പിതജീവിത സമൂഹങ്ങളുടെ തനതായ സിദ്ധികളോടുമുള്ള വിശ്വസ്തതയായിരിക്കണം സമര്‍പ്പിതജീവിതസമൂഹങ്ങളുടെ പണമിടപാടുകളില്‍ അനിവാര്യ മാനദണ്ഡമെന്ന് ആര്‍ച്ചുബിഷപ്പ് കര്‍ബായൊ ഓര്‍മ്മിപ്പിച്ചു.വിനാശകരമായ ഒരു സമ്പദ് വ്യവസ്ഥയെ, സമ്പത്ത് ഏതാനും കുറച്ചുപേരുടെ കരങ്ങളില്‍ ഒതുക്കുന്നതും അങ്ങനെ, ജനങ്ങളെ പുറന്തള്ളുകയും സ്വാഭാവികമായും അസ്തിത്വപരമായ വിളുമ്പുകള്‍ തീര്‍ക്കുകയും ചെയ്യുന്ന ഒരു പ്രവണതയുള്ളതായ സമ്പദ്ഘടനയെ " തള്ളിക്കളഞ്ഞുകൊണ്ട് സാഹോദര്യത്തിനും കൂട്ടായ്മയ്ക്കും ജന്മമേകുന്നതായ, നമ്മെ യജമാനന്മാരല്ല, പ്രത്യുത, അതിഥികളും ആതിഥ്യ മനോഭാവമുള്ളവരും ആക്കിത്തീര്‍ക്കുന്നതായ ഒരു സാമ്പത്തികവ്യവസ്ഥയുടെ വക്താക്കളാകാന്‍ അദ്ദേഹം ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് സമര്‍പ്പിതരെ ആഹ്വാനം ചെയ്തു.ശതാബ്ദങ്ങളില്‍ ചില പ്രതിസന്ധികളു‌ടെ ഘട്ടങ്ങളില്‍ സമര്‍പ്പിതര്‍  സമൂഹത്തിനുമൊത്തത്തില്‍ ഗുണകരമായിഭവിക്കത്തക്ക നൂതനങ്ങളും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമായ നടപ   Read More of this news...

സഭൈക്യശ്രമത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സഹോദര സാമീപ്യം

Source: Vatican Radioസപ്തതി ആഘോഷിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍, പാത്രിയര്‍ക്കിസ് കിരിലിന് പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു! മോസ്ക്കോയുടെയും, റഷ്യയുടെ ആകമാനവും ഓര്‍ത്തഡോക്സ് സഭാതലവനായ പാത്രിയര്‍ക്കിസ് കിരില്‍ സപ്തതിനിറവില്‍ എത്തിയത് നവംബര്‍ 22-Ɔ൦ തിയതിയായിരുന്നു.പാപ്പാ ഫ്രാന്‍സിസിനെ പ്രതിനിധീകരിച്ച് ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേട് കോഹ് മോസ്ക്കോയിലെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുശേഷിപ്പ് പാപ്പാ ഫ്രാന്‍സിസ് കൊടുത്തയച്ചത് പാത്രിയാര്‍ക്കിസ് കിരിലിന് പിറന്നാള്‍ സമ്മാനമായി നല്‍കി, അനുമോദിച്ചു. മോസ്ക്കോയിലെ പാത്രിയാര്‍ക്കല്‍ വസതിയായ വിശുദ്ധ ഡാനിയേലിന്‍റെ നാമത്തിലുള്ള ഓര്‍ത്തഡോക്സ് ആശ്രമത്തില്‍വച്ചായിരുന്നു പാത്രിയര്‍ക്കിസ് കിരിലിനെ കര്‍ദ്ദിനാള്‍ കോഹ് അഭിവാദ്യംചെയ്ത്, സമ്മാനം നല്കിയത്.കിഴക്കും പടിഞ്ഞാറും സഭകള്‍ തമ്മില്‍ വളരുന്നുവരുന്ന സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമാണ് തന്‍റെ ജന്മനാളില്‍ പാപ്പാ ഫ്രാന്‍സിസ് കൊടുത്തയച്ച സമാധാനദൂതനായ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുശേഷിപ്പെന്ന് പാത്രിയര്‍ക്കിസ് കിരില്‍ നന്ദിയോടെ വിശേഷിപ്പിച്ചതായി, റഷ്യന്‍ പാത്രിയേര്‍ക്കിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.2016 ഫെബ്രുവരി 12-ന് ക്യൂബയിലെ ഹവാനയില്‍വച്ചു പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ചയും, ഇരുപക്ഷവും ചേര്‍ന്ന് അന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയും ഓര്‍ത്തഡോക്സ് സഭാതലവന്‍ സന്തോഷത്തോടെ അനുസ്മരിച്ചു.ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുംചെയ്യുന്ന ദേശത്ത് എവിടെയും സമാധാന നിര്‍മ്മിതിക്കുള്ള വലി!   Read More of this news...

ഫിഡേല്‍ കാസ്ട്രോ അന്തരിച്ചു - പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

Source: Vatican Radioഫിഡേല്‍ കാസ്ട്രോയുടെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും തലസ്ഥാനനഗരമായ ഹവാനയിലേയ്ക്ക് അനുശോചന സന്ദേശമയച്ചു. നവംബര്‍ 25-Ɔ൦ തിയതി രാത്രിയിലായിരുന്നു മുന്‍-ക്യൂബന്‍ പ്രസിഡന്‍റും ലോകത്തെ കമ്യൂണിസ്റ്റ് ഭരണനേതാക്കളിലെ അതികായനുമായിരുന്ന ഫിഡേല്‍ കാസ്ട്രോ കാലംചെയ്തത്. 90 വയസ്സായിരുന്നു (1926-2016).ക്യുബന്‍ റിപ്പബ്ലിക്കിന്‍റെ മുന്‍പ്രസിഡന്‍റും വിപ്ലവനായകനുമായിരുന്ന ഫിഡേല്‍ കാസ്ട്രോയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നു. ധീരനായ രാഷ്ട്രനേതാവിന്‍റെ ദേഹവിയോഗത്തില്‍ പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോയ്ക്കും, കുടുംബാംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും സാന്ത്വനവും സമാശ്വാസവും നേരുന്നു. ക്യൂബയുടെ മദ്ധ്യസ്ഥയും ആത്മീയഅമ്മയുമായ കോവ്രെയിലെ കന്യകാനാഥ (Our Lady of Cobre) നാടിനെ തുണയ്ക്കുകയും നയിക്കുകയും ചെയ്യട്ടെ!ലോകരാഷ്ട്രീയ ചക്രവാളത്തില്‍ വിപ്ലവത്തിലൂടെ ദ്വീപുരാഷ്ട്രമായ ക്യൂബയെ 5 പതിറ്റാണ്ടു നയിച്ച രാഷ്ട്രീയനായകന് അര്‍പ്പിച്ച പ്രാര്‍ത്ഥനാഞ്ജലിയോടെയാണ് അനുശോചനസന്ദേശം പാപ്പാ ഉപസംഹരിച്ചത്.2015 സെപ്തംബര്‍ 20-ന് ക്യൂബ സന്ദര്‍ശിച്ച പാപ്പാ ഫാന്‍സിസുമായി നേര്‍ക്കാഴ്ചയ്ക്ക് അനുമതി തേടിയ കമ്യൂണിസ്റ്റ് നേതാവിന്‍റെ ആരോഗ്യാവസ്ഥയും പ്രായവും പരിഗണിച്ച് അദ്ദേഹത്തിന്‍റെ ഹവാനയിലെ വസതിയില്‍ ചെന്നാണ് നേരില്‍ക്കണ്ടത്. 'പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ ഫ്രാന്‍സിസ്' വിപ്ലവനായകനോട് കുശലം പറഞ്ഞതും ചിന്തകള്‍ പങ്കുവച്ചതും 40 മിനിറ്റിലേറെയാണ്. അവസാനം പറഞ്ഞു, സഹോദരാ, സമയം പോയത് അറിഞ്ഞില്ല. നല്ല വായനക്കാരനായ ഫിഡേലിന് അങ്ങേയ്ക്കു സ്തുതി! (Laudato Si'), സുവിശേഷസന്തോഷം  (Evangelium Gaudium), വിശ്വാസത്തിന്‍റെ വെളിച്ചും  (Lumen Fidelis) എന്നീ പ്രബോധനങ്ങളുടെ പ്രതികള്‍ നല്കാന്‍ വിടപറയുംമുന്‍പേ  നല്കാന   Read More of this news...

ഫാദര്‍ പീറ്റര്‍ കോള്‍വെന്‍ ബാക്കിന് പാപ്പായുടെ ആദരാഞ്ജലി

Source: Vatican Radioഈശോസഭയുടെ മുന്‍ സുപ്പീരിയര്‍ ജനറലായ വൈദികന്‍ പീറ്റര്‍ ഹാന്‍സ് കോള്‍വെന്‍ ബാക്കിന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചനം രേഖപ്പെടുത്തി.ക്രിസ്തുവിനോടും അവിടത്തെ സുവിശേഷത്തോടും അദ്ദേഹം പുലര്‍ത്തിയ വിശ്വസ്തത സ്വന്തം കടമ സഭയുടെ നന്മയ്ക്കായി സേവനചൈതന്യത്തോ‌ടുകൂടി നിര്‍വ്വഹക്കുന്നതില്‍ സമന്വയിച്ചുവെന്ന് പാപ്പാ ഈശോസഭയുടെ ഇപ്പോഴത്തെ പൊതുശ്രേഷ്ഠന്‍ ഫാദര്‍ അര്‍തൂറൊ സോസ ബാസ്ക്കലിനയച്ച അനുശോചനസന്ദേശത്തില്‍ അനുസ്മരിക്കുകയും പരേതന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.ഹോളണ്ടിലെ ഡ്രൂട്ടെനില്‍ 1928 നവമ്പര്‍ 30ന് ജനിച്ച ഫാദര്‍ പീറ്റര്‍ ഹാന്‍സ്  കോള്‍വെന്‍ ബാക്കിന് ശനിയാഴ്ച (26/11/16) ലെബനന്‍റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.1983 മുതല്‍ 2008 വരെ ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന അദ്ദേഹത്തിന് 88 വയസായിരുന്നു പ്രായം.   Read More of this news...

പാപ്പായുടെ ഉപവിപ്രവര്ത്തനങ്ങള്ക്കുവേണ്ടി പുതിയ വെബ്സൈറ്റ്

Source: Vatican Radio2016 നവംബര് 21-ന് പാപ്പായുടെ ഉപവിപ്രവര്ത്തനങ്ങള്ക്കുവേണ്ടി പുതിയ വെബ്സൈറ്റ് ആരംഭിച്ചു.   www.obolodisanpietro.va എന്ന ഈ പുതിയ വെബ് സൈറ്റ് വിശ്വാസികള്‍ക്ക് ''പത്രോസിന്‍റെ കാശ്'' എന്ന പേരില്‍ തങ്ങള്‍ നല്‍കുന്ന സംഭാവനകളുടെ അര്‍ഥവും ലക്ഷ്യവും അതിനോടനുബന്ധിച്ച വിവരങ്ങളും അറിയുന്നതിന് സഹായകമാകും.  ഈ വെബ്സൈറ്റ് ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ മൂന്നു ഭാഷകളിലായി പരിമിതപ്പെടുത്തിയാണ് തുടങ്ങിയിരിക്കുന്നതെങ്കിലും താമസിയാതെ തന്നെ മറ്റു പ്രധാന ഭാഷകള്കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നവീകരിക്കുന്നതാണ്. ''പത്രോസിന്‍റെ കാശ്'' എന്ന് പരമ്പരാഗതമായി അറിയപ്പെടുന്നതും ലോകമെമ്പാടുമുള്ള വിശ്വാസികളില്‍നിന്നു ലഭിക്കുന്നതുമായ ഈ സംഭാവന പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ചാണ്  ശേഖരിക്കുന്നത്.  ഈ സാമ്പത്തികസഹായം പരിശുദ്ധ പിതാവ് ആഗോളസഭയിലെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഉപയോഗിക്കുക. ആദിമസഭയില്‍ തുടങ്ങിയ ഈ പാരമ്പര്യം (cf. Lk 10:7; 1 Cor 11:14) കത്തോലിക്കാസഭയുടെ  ഉപവിയും ഐക്യവും വെളിവാക്കുന്നതാണ്.   Read More of this news...

...
5
...