News & Events

ക്യാര ലൂബികിന്‍റെ സമാധാനയജ്‍ഞം നിലയ്ക്കരുത് - പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radioനവംബര്‍ 15-ന്   ചൊവ്വാഴ്ച പാരിസിലെ  യുനെസ്ക്കോ (UNESCO) ആസ്ഥാനത്ത് ചേര്‍ന്ന ഫോകൊലാരെ പ്രസ്ഥാനത്തിന്‍റെ (Focoloare Movement) സംഗമത്തിന് അയച്ച സന്ദേശത്തിലാണ്, അതിന്‍റെ സ്ഥാപകയായ ക്യാര ലൂബികിന്‍റെ സമാധനശ്രമങ്ങള്‍ നിലയ്ക്കരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.മതങ്ങള്‍ തമ്മിലും മനുഷ്യര്‍ പരസ്പരവും സമാധാനത്തില്‍ വസിക്കുന്നതിനു ഫോകൊലാരെ പ്രസ്ഥാനത്തിന്‍റെ സ്ഥാപക ക്യാരാ ലൂബിക്ആവിഷ്ക്കരിച്ച നവമായ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് 1996-ല്‍ 'യുനെസ്ക്കോ പുരസ്ക്കാരം' നല്കപ്പെട്ടതിന്‍റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രവര്‍ത്തകര്‍ പാരീസില്‍ സംഗമിച്ചത്.  വിവിധ മതങ്ങള്‍ക്കിടയിലും ജനസമൂഹങ്ങള്‍ക്കിടയിലും സമാധാനവും സൗഹൃദവും അനുരജ്ഞനവും വളര്‍ത്തുന്നതിന് ക്യാരാ ലൂബിക്കിന്‍റെ ഫോകൊലാരെ പ്രസ്ഥാനം യുനേസ്ക്കോയോടു ചേര്‍ന്ന് ഇന്നും ലോകത്ത് തുടരുന്ന പരിശ്രമങ്ങളെ സന്ദേശത്തില്‍ പാപ്പാ ശ്ലാഘിച്ചു. പരസ്പരമുള്ള ആദരവ്, അപരന്‍റെ ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള മനസ്സ്, സംവാദത്തിനുള്ള സന്നദ്ധത, പങ്കുവയ്ക്കാനുള്ള തയ്യാറെടുപ്പ് എന്നിവ ക്യാരാ ലൂബിക്കിന്‍റെ ഫോകൊലാറെ പ്രസ്ഥാനം ഉള്‍ക്കൊള്ളുന്ന തനിമയാര്‍ന്ന സിദ്ധിയും പ്രവര്‍ത്തന ശൈലിയിലുമാണ്. ലോകത്ത് ഇനിയും സമാധാനത്തിനുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പണത്തോടെ നിര്‍വ്വഹിച്ചുകൊണ്ട്, മാനവികതയെ സമാധാനമുള്ള വലിയൊരു തറവാടായി വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.ആഗോളസമൂഹത്തിന്‍റെ മനസാക്ഷിയില്‍ സമാധാനം പുനര്‍സ്ഥാപിക്കപ്പെടേണ്ടത് ഇന്നിന്‍റെ അനിവാര്യതയാണ്. സമാധാനപൂര്‍ണ്ണമായ ജീവിതവും സമഗ്രപുരോഗതിയും ലോകത്ത് യാഥാര്‍ത്ഥ്യമാകാന്‍, ഗവേഷണപഠനങ്ങളിലൂടെയും, സമര്‍ത്ഥമായ സംവാദത്തിന്‍റെ പരിശ്രമങŔ   Read More of this news...

ജീവന്റെ മഹത്വം പ്രഖ്യാപിച്ച് മിഷൻ ലീഗ് റാലി

Source: Sunday Shalom ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ മിഷൻ ലീഗ് പ്രവർത്തകർ പ്രോ ലൈഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയും ജപമാല പ്രാർത്ഥനയും ആയിരങ്ങൾക്ക് പ്രചോദനമായി. ഹൂസ്റ്റൺ ഡൗൺടൗണിലുള്ള കാത്തലിക് കരിസ്മാറ്റിക് സെന്ററിൽ രാവിലെ എട്ടരയോടെ നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ട് പ്രാർത്ഥനാ റാലിക്ക് തുടക്കം കുറിച്ചു. മിഷൻ ലീഗ് ആനിമേറ്ററായ ജോർജ്ജ് മുണ്ടാട്ടുചുണ്ടയിലിന്റെ നേതൃത്വത്തിൽ മിഷൻലീഗ് പ്രവർത്തകർ അണിനിരന്നു. ജപമാല ചൊല്ലിക്കൊണ്ട് അബോർഷൻ ക്ലിനിക്കിന്റെ ചുറ്റിലും റാലിയായി നടന്നുനീങ്ങിയ അവർ അകാലത്തിൽ മരണമടഞ്ഞ എല്ലാ ഗർഭസ്ഥ ശിശുക്കൾക്കുംവേണ്ടിയും ഭ്രൂണഹത്യ നടത്തിയ മാതാപിതാക്കൾക്കുവേണ്ടിയും പ്രാർത്ഥിച്ചു. ജീവൻ ദൈവത്തിന്റെ ദാനമാണെന്നും അതു നശിപ്പിക്കുന്നത് ദൈവഹിതത്തിന് എതിരാണെന്നും കുട്ടികളെ പഠിപ്പിക്കുകയും അതിലൂടെ ജീവനെ പിന്തുണയ്ക്കുന്ന പുതിയൊരു തലമുറയെ വാർത്തെടുക്കാൻ കഴിയണമെന്നും പ്രാർത്ഥനാ യോഗത്തിൽ മിഷൻ ലീഗ് പ്രവർത്തകർ പ്രതിജ്ഞയെടുത്തു. മിഷൻ ലീഗ് അംഗങ്ങളും അവരുടെ മാതാപിതാക്കളും ഭാരവാഹികളും ചേർന്ന് ജപമാല പ്രാർത്ഥന ചൊല്ലി നടത്തിയ റാലി ഏവർക്കും പുത്തനുണർവും മാതൃകയുമായിരുന്നു. ജീവിതത്തിലൊരിക്കലും തങ്ങൾ ഭ്രൂണഹത്യയെ അനുകൂലിക്കില്ലെന്ന് മിഷൻ ലീഗ് പ്രവർത്തകർ പ്രതിജ്ഞയെടുത്തു. ഇടവക വികാരി റവ. ഫാദർ കുര്യൻ നെടുവിലച്ചാലിന്റെയും അസിസ്റ്റന്റ് വികാരി റവ. ഫാദർ സ്റ്റീഫന്റെയും അനുഗ്രഹ സാന്നിധ്യത്തോടെ മിഷൻ ലീഗ് പ്രവർത്തകർ പുതിയ കർമ്മമേഖലകൾ കണ്ടെത്തുന്ന കാഴ്ചകൂടിയായി ഇത്. ജയിംസ് വടക്കേക്കര   Read More of this news...

വിശ്വാസത്തിന്റെ കഥകളുമായി ‘സീസേഴ്‌സ് സോർഡ്’

Source: Sunday Shalom ഒഡീഷ: എന്റെയും രണ്ടു മക്കളുടെയും മുമ്പിൽവച്ചാണ് അവർ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത്. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിൽ ചേരണമെന്നതായിരുന്നു അവരുടെ ആവശ്യം. മർദ്ദനമേറ്റ് സംസാരിക്കാൻ ബുദ്ധിമുട്ടുമ്പോഴും അദ്ദേഹം സമ്മതിച്ചില്ല. എങ്ങനെയൊക്കെ ഒരാളെ ഉപദ്രവിക്കാമോ അതുപോലെ എല്ലാം അവർ ചെയ്തു. ഞാനും കുട്ടികളും കരഞ്ഞുകാലുപിടിച്ച് ദയക്കുവേണ്ടി കേണപേക്ഷിച്ചെങ്കിലും അവർ വകവച്ചില്ല. അവസാനം അദ്ദേഹത്തിന്റെ കഴുത്തിൽ സൈക്കിൾ ചെയിൻ കെട്ടിയിട്ട് ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയി. മൃഗീയമായ രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു. തന്റെയും മക്കളുടെയും കൺമുമ്പിൽ ഭർത്താവ് പിടിഞ്ഞുമരിച്ചതു കാണേണ്ടിവന്ന കാണ്ടമാലിലെ ഒരു സ്ത്രീയുടെ വാക്കുകളാണിത്. മുഖംപൊത്തി വിതുമ്പിക്കൊണ്ടാണ് കനക്ലാട്ട നായ്ക് എന്ന ആ വീട്ടമ്മ പറയുന്നതെങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ തയാറാതിരുന്ന ഭർത്താവിനെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച്, അതിൽ അഭിമാനിക്കുകയും വേദനയുടെ നടുവിലും വിശ്വാസത്തിന്റെ സാക്ഷിയായി മാറുകയും ചെയ്യുന്നു. തന്റെ മക്കളുടെയും ഭാവി ചോദ്യചിഹ്നംപോലെ മുമ്പിലുണ്ടെങ്കിലും വഴിനടത്തുന്ന ദൈവത്തിലുള്ള വിശ്വാസം ആ വാക്കുകളിൽ നിറഞ്ഞുനില്ക്കുന്നു. അണ്ടർ സീസേഴ്‌സ് സോർഡ് എന്ന ഡോക്യുമെന്ററിയിലെ ഒരു ഭാഗമാണിത്. ക്രിസ്തുവിനെ തള്ളിപ്പറയാൻ തയാറാത്തതിന്റെ പേരിൽ എട്ട് വർഷങ്ങൾക്കുമുമ്പ് കടുത്ത പീഡനങ്ങൾ നടന്ന കാണ്ടമാലും മതപീഡനങ്ങൾ നേരിടുന്ന തുർക്കിയിലെ ഭീതിജനകമായ സാഹചര്യങ്ങളുമാണ് ഡോക്യുമെന്ററി വിവരിക്കുന്നത്. വാഷിംഗ്ടണിലെ ജോർജ്ടൺ സർവകലാശാലയിലെ റിലീജിയസ് ഫ്രീഡം പ്രൊജക്ടും ഇന്ത്യാനയിലെ നോട്ടർ ഡാം സർവകലാശാലയിലെ സെന്റർ ഫോർ എത്തിക്‌സ് ആന്റ് കൾച്ചർ വിഭാഗവും ചേ   Read More of this news...

ഇറാക്കിലെ സഭകളുടെ കൗൺസിൽ രൂപീകരിക്കണം

Source: Sunday Shalom ബാഗ്ദാദ്: ഇറാക്ക് ഗവൺമെന്റിനോടും പ്രാദേശിക ഭരണകൂടങ്ങളോടും മറ്റ് രാഷ്ട്രീയ കക്ഷികളോടും ക്രൈസ്തവരെ പ്രതിനിധാനം ചെയ്തു സംസാരിക്കുവാൻ ഇറാക്കിലെ എല്ലാ സഭകളുടെയും കൂട്ടായ്മ രൂപീകരിക്കണമെന്ന് ബാബിലോണിലെ കൽദായ പാത്രിയാർക്കേറ്റ്. എല്ലാ കത്തോലിക്ക സഭകളും ഓർത്തഡോക്‌സ് സഭയും പൗരസ്ത്യ പൂർവ്വ- കാൽസിഡോണിയൻ സഭകളും ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് സഭകളും ചേർന്നുള്ള കൂട്ടായ്മയാണ് ബാബിലോൺ പാത്രിയാർക്കേറ്റ് വിഭാവനം ചെയ്യുന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെയും മറ്റ് തീവ്രവിഭാഗങ്ങളുടെയും പ്രവർത്തനഫലമായും വിഭാഗീയ പ്രവർത്തനങ്ങളുടെ ഫലമായും രൂപപ്പെട്ട പ്രത്യേക സാഹചര്യത്തെ ക്രൈസ്തവവിശ്വാസികൾ ഒറ്റക്കെട്ടായി നേരിടാനുള്ള വേദിയൊരുക്കുകയാണ് പുതിയ കൗൺസിലിന്റെ ലക്ഷ്യമെന്ന് പാത്രിയാർക്കേറ്റ് വിശദീകരിച്ചു. 2017 ഇറാക്ക് സഭ സമാധാനത്തിന്റെ വർഷമായി ആചരിക്കണമെന്ന് കൽദായ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോ പ്രഥമൻ ഒക്‌ടോബറിൽ ആഹ്വാനം ചെയ്തിരുന്നു. യോജിച്ചുള്ള സഭാപ്രവർത്തനങ്ങളിലൂടെയും സാംസ്‌കാരിക കൂട്ടായ്മയിലൂടെയും എക്യുമെനിക്കൽ കൂട്ടായ്മകളിലൂടെയും ഇറാക്ക് ജനതയുടെയിടിൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സംസ്‌കാരം പരിപോഷിപ്പിക്കാൻ സാധിക്കണമെന്ന് പാത്രിയാർക്കീസ് സാക്കോ പറഞ്ഞു.   Read More of this news...

സഭകൾ ഐക്യത്തിലാകാനുള്ള വഴികളുമായി മാർപാപ്പ

Source: Sunday Shalom വത്തിക്കാൻ സിറ്റി: സഭൈക്യം എന്നാൽ ഒരു മതത്തിലുള്ള മറ്റൊരു മതത്തിന്റെ ലയനമല്ലെന്ന് മാർപാപ്പ. ക്രിസ്തുവിലുള്ള കൂട്ടായ്മയാണ് സഭൈക്യം കൊണ്ട് വിവക്ഷിക്കുന്നതെന്ന് ക്രൈസ്തവസഭകളുടെ കൂട്ടായ്മക്കായി പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ കൗൺസിലിന്റെ പ്ലീനറി അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ പങ്കുവച്ചു. എല്ലാ വിഭാഗങ്ങളും ഒരേ തരത്തിലുള്ളതാകുന്നതും സഭൈക്യമല്ലെന്ന് പാപ്പ വിശദീകരിച്ചു. തങ്ങളിൽനിന്നും തങ്ങളുടെ വാദഗതികളിൽനിന്നും ദൈവവചനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമ്പോഴാണ് യഥാർത്ഥ എക്യുമെനിസം സാധ്യമാകുന്നത്. കേൾക്കപ്പെടാനും അംഗീകരിക്കപ്പെടാനും സാക്ഷ്യമായിത്തീരാനും ദൈവവചനം ആവശ്യപ്പെടുന്നു. പരസ്പരം മത്സരിക്കാതെ സഹകരിക്കാനാണ് വിവിധ ക്രൈസ്തവ സമൂഹങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്; കൗൺസിൽ അംഗങ്ങളോട് പാപ്പ വിശദീകരിച്ചു. തെറ്റായ കൂട്ടായ്മയുടെ മൂന്ന് ഉദാഹരണങ്ങൾ പാപ്പ തന്റെ പ്രസംഗത്തിൽ പങ്കുവച്ചു. മനുഷ്യന്റെ പ്രവർത്തനഫലമായാണ് ഐക്യം സാധ്യമാകുന്നത് എന്ന വിശ്വാസമാണ് ആദ്യത്തേത്. വാസ്തവത്തിൽ ഐക്യം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ ഫലമാണ്. പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിച്ച് അത് മറ്റ് മനുഷ്യരുടെ മുമ്പിൽ വെളിവാക്കുക എന്ന ഉത്തരവാദിത്വമാണ് മനുഷ്യനുള്ളത്. പൂർണമായ ഐക്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് തോന്നുമ്പോഴും ഐക്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. ദൈവത്തിന്റെ കരുണയും സ്‌നേഹവും ആവശ്യമുള്ള പാപികളാണെല്ലാവരും എന്ന സത്യം മുൻവിധി കൂടാതെ അംഗീകരിക്കണം. സഹോദരരെപ്പോലെ ഒരുമിച്ച് ചേരുകയും പ്രാർത്ഥിക്കുകയും സുവിശേഷംപ്രഘോഷിക്കുകയും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുകയും ചെയ്യുമ്പോൾ തന്നെ    Read More of this news...

മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ സന്യാസിനിമാർക്ക് പാപ്പായുടെ പ്രശംസ

Source: Sunday Shalom വത്തിക്കാൻ സിറ്റി: മനുഷ്യാന്തസ്സിന് ക്ഷതമേറ്റവർക്ക് നിശബദ്മായി സന്യാസഭവനങ്ങൾ ചെയ്യുന്ന ശുശ്രൂഷ വിലമതിക്കാനാവാത്തതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യക്കടത്തിനും ചൂഷണത്തിനുമെതിരായി യൂറോപ്പിൽ പ്രവർത്തിക്കുന്ന റിനേറ്റ് എന്ന കൂട്ടായ്മയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. വൈദികരും സന്യസ്തരും ്അൽമായരുമടങ്ങുന്ന റിനേറ്റിലെ അംഗങ്ങൾ മനശാസ്ത്രം, കൗൺസിലിംഗ്,നിയമപരിപാലനം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരാണ്. സൗഖ്യത്തിലേക്കും പുനരധിവാസത്തിലേക്കും സ്ത്രീകളെയും കുട്ടികളെയും നയിക്കുന്ന സന്യാസഭവനങ്ങളിലെ സിസ്റ്റർമാരുടെ സേവനത്തെ പാപ്പ പ്രകീർത്തിച്ചു. ഈ മേഖലയിൽ പൊതുജനത്തിന്റെ ഇടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇനിയും ഏറെ പ്രവർത്തിക്കേണ്ടതുണ്ട്. ഗവൺമെന്റുകളുടെയും, നീതിപീഠത്തിന്റെയും നിയമപാലകരുടെയും സാമൂഹ്യപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനമാണ് ഇതിനാവശ്യം. നല്ല സമറായനെപ്പോലെ സമൂഹത്തിന്റെ മുറിവുകളിലേക്ക് കരുണയുടെ ലേപനം പുരട്ടാനുള്ള വിളിയാണ് നമുക്കെല്ലാവർക്കുമുള്ളത്. ആധുനിക ലോകത്തിന്റെ അടിമത്തമായ മനുഷ്യക്കടത്താണ് ഇത്തരത്തിലുള്ള വലിയ ഒരു മുറിവ്. നിരവധി സഹോദരങ്ങളുടെ അന്തസ്സിനെ ഹനിക്കുന്ന ഈ തിന്മ മനുഷ്യകുലത്തിന് എതിരായ കുറ്റകൃതമാണ്. മനുഷ്യക്കടത്തിന് ഇരയായവരെ വീണ്ടെടുക്കാനും പുനരധിവസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിലൂടെ കരുണയുടെ സുവിശേഷത്തിന്റെ വിശ്വസ്തരായ സാക്ഷികളായി നിങ്ങൾ മാറുന്നു. സാമ്പത്തിക താൽപ്പര്യങ്ങളും ക്രിമിനൽ ശൃംഗലകളും ഉയർത്തുന്ന വെല്ലുവിളികളുടെ ഫലമായി നിരവധിയാളുകൾ നിസംഗതയോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഇതിനെതിരായി അനുഭവസമ്പത്ത!   Read More of this news...

മുസ്ലീം രാജ്യത്തിന് ക്രിസ്ത്യൻ പ്രഥമ വനിത

Source: Sunday Shalom കാബൂൾ, അഫ്ഗാനിസ്ഥാൻ: യാഥാസ്ഥിതിക മുസ്ലീം രാജ്യമായ അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് അഷ്‌റഫ് ഗാനി പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം നടത്തിയ പ്രസംഗം അസാധാരണത്തം നിറഞ്ഞതായിരുന്നു. തന്റെ ഭാര്യയായ റൂലാ ഗാനിയുടെ പിന്തുണയ്ക്ക് നന്ദിയും പ്രവർത്തനങ്ങൾക്ക് അഭിനന്ദനവും അറിയിച്ചുകൊണ്ടുള്ള ആ പ്രസംഗം സമകാലിക അഫ്ഗാൻ ചരിത്രത്തിന്റെ ഭാഗമാണ്. ഗാനിക്കു മുമ്പ് പ്രസിഡന്റായിരുന്ന ഹമിദ് കർസായി താൻ പ്രസിഡന്റായിരുന്ന പത്ത് വർഷത്തിനിടയിൽ ഒരിക്കൽ പോലും ഭാര്യയോടൊത്ത് പൊതുവേദി പങ്കിട്ടിട്ടില്ല എന്നറിയുമ്പോഴാണ് ഭാര്യക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ടുള്ള ആ പ്രസംഗത്തിന്റെ അസാധാരണത്തം കൂടുതൽ വെളിവാകുന്നത്. 99.7 ശതമാനമാളുകളും ഇസ്ലാം മതവിശ്വാസം പുലർത്തുന്ന അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് അഷ്‌റഫ് ഗാനി പ്രശംസിച്ച ആ പ്രഥമ വനിത ഒരു ക്രൈസ്തവവിശ്വാസിയാണെന്നുള്ളത് സംഭവത്തെ കൂടുതൽ ആശ്ചര്യജനകമാക്കുന്നു. 1948ൽ ലബനോനിലെ ഒരു മാറോനൈറ്റ് ക്രൈസ്തവ കുടുംബത്തിലാണ് റൂലാ ഗാനിയുടെ ജനനം. പാരീസിലും ബെയ്‌റൂട്ടിലും വിദ്യാഭ്യാസം നടത്തിയ റൂലാ 1975ൽ അഷ്‌റഫ് ഗാനിയെ വിവാഹം ചെയ്തു. താലിബാന്റെയും റഷ്യയുടെയും ഭരണകാലത്ത് അഫ്ഗാനിസ്ഥാനിൽ നിന്ന് മാറി നിന്ന ദമ്പതികൾ അമേരിക്കൻ സഖ്യകക്ഷികൾ താലിബാനെ പരാജയപ്പെടുത്തിയതോടെയാണ് കാബൂളിൽ തിരിച്ചെത്തിയത്. 2002ൽ അഷ്‌റഫ് ഗാനി അഫ്ഗാനിസ്ഥാന്റെ ധനകാര്യമന്ത്രിയായി നിയമിതനായി. 2014ൽ അഫ്ഗാൻ പ്രസിഡന്റും. ഈ സമയമൊക്കെയും റൂലാ ഗാനിയുടെ ക്രൈസ്തവവിശ്വാസവും വിദേശപൗരത്വവും എതിരാളികൾ ആയുധമാക്കി പ്രചരണം നടത്തി. തന്റെ ഒരോ ചലനവും സൂക്ഷമവിശകലത്തിന് വിധേയമാക്കപ്പെടുമ്പോഴും കാലങ്ങളായി നടത്തി വന്ന അഭയാർത്ഥികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ !   Read More of this news...

വേളാങ്കണ്ണിയിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ

Source: Sunday Shalom കോയമ്പത്തൂർ: എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് ഡിസംബർ ഒന്ന്, എട്ട് തിയതികളിൽ സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. എറണാകുളത്തുനിന്നും ഡിസംബർ ഒന്നിനും എട്ടിനും രാത്രി 8.15-ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, കരൂർ, ട്രിച്ചി, തഞ്ചാവൂർ എന്നിവിടങ്ങളിൽ നിർത്തുന്നതാണ്. വേളാങ്കണ്ണിയിൽനിന്ന് രണ്ടിന് ഉച്ചകഴിഞ്ഞ് 2.20-നും ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.15-നുമാണ് എറണാകുളത്തേക്ക് മടക്കയാത്ര. ഒരു സെക്കന്റ് ക്ലാസ്, എ.സി, മൂന്ന് ത്രീടയർ എ.സി, 11 സ്ലീപ്പർ, മൂന്ന് അൺ റിസർവ്ഡ് കോച്ചുകൾ എന്നിവ ഈ ട്രെയിനിൽ ഉണ്ടായിരിക്കും.   Read More of this news...

ധ്യാനകേന്ദ്രങ്ങൾ: ജീവിതം തിരിച്ച് നല്കിയ ആത്മീയ തുരുത്തുകളാണെന്ന് മാർ റാഫേൽ

Source: Sunday Shalom കൊച്ചി: തിരക്ക് പിടിച്ച മനുഷ്യജീവിതത്തിൽ അനേകർക്ക് ജീവിത്തിന്റെ മധുരവും ലഹരിയും തിരിച്ചുനല്കിയ ആത്മീയകേന്ദ്രങ്ങളാണ് കേരളത്തിലെ കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളെന്ന് കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ അറിയിച്ചു. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമുന്നേറ്റത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന ധ്യാനകേന്ദ്ര ഡയറക്ടർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യപിതാവ്. കേരളസഭയിൽ കരിസ്മാറ്റിക് നവീകരണത്തെ വ്യാപകമാക്കിയത് ധ്യാനകേന്ദ്രങ്ങളായിരുന്നുവെന്ന് പിതാവ് ഓർമ്മിപ്പിച്ചു. ധാരാളം പ്രതിസന്ധികൾക്കിടയിൽ ജീവിക്കുന്ന കേരളസഭയെ വിശുദ്ധഗ്രന്ഥത്തിൽ കാണുന്നതുപോലെ ഗുണമേന്മയുള്ളതും രുചികരമാക്കി തീർക്കുന്നതിലും ഏറെ പങ്കു വഹിച്ചത് കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമാണ്. സഭയിലെ കൗദാശിക ജീവിതം, വിശുദ്ധഗ്രന്ഥജീവിതം, ആരാധനയിലുള്ള സജീവപങ്കാളിത്തം എന്നിവയെ അർത്ഥവത്താക്കുന്നതിലും ദൈവവിളിയെ വർധിപ്പിക്കുന്നതിലും കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം ചെയ്ത ശുശ്രൂഷകളോട് കത്തോലിക്കാസഭയ്ക്ക് ഏറെ കടപ്പാടും നന്ദിയുമുണ്ടെന്ന് അഭിവന്ദ്യപിതാവ് പറഞ്ഞു. ധ്യാനകേന്ദ്രങ്ങളില്ലാത്ത ഒരു കേരള സഭയെക്കുറിച്ച് ഇനി ചിന്തിക്കാനാകില്ലെന്നും ധ്യാനകേന്ദ്രങ്ങളിലെ നിർലോഭരായ ശുശ്രൂഷകളില്ലെങ്കിൽ കേരളസഭ മരുഭൂമിയാകുമെന്നും പിതാവ് പറഞ്ഞു. സഭയിലെ പൗരോഹിത്യ ശുശ്രൂഷകൾക്കൊപ്പം പരിശുദ്ധാത്മാവിന്റെ ഒഴുക്ക് സഭയിലേക്ക് കടന്ന് വരാൻ കരിസ്മാറ്റിക് ശുശ്രൂഷകൾ വഴിയൊരുക്കിയെന്ന് സമ്മേളനത്തിന് അധ്യക്ഷം വഹിച്ചുകൊണ്ട് സംസാരിച്ച പിഒസി ഡയറക്ടർ റവ. ഫാ. വർഗ   Read More of this news...

ക്രൈസ്തവര്‍ മന്ദോഷ്ണത യിലായിരിക്കേണ്ടവരല്ല: ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radioഞാന്‍ സമ്പന്നനാണ്, എനിക്കൊന്നിന്‍റെയും കുറവില്ല. എനിക്കു സ്വസ്ഥതയുണ്ട് എന്ന വിചാരം നമ്മെത്തന്നെ വഞ്ചി ക്കുന്നു.  അവര്‍ മറ്റൊരു തരത്തില്‍ സമ്പത്ത് കണ്ടെത്തേണ്ടതുണ്ട്, ദൈവത്തിനു മാത്രം തരാന്‍ കഴിയുന്ന സമ്പത്ത്. നിങ്ങള്‍ നല്ലവരായതുകൊണ്ട്, എല്ലാക്കാര്യങ്ങളും നന്നായി ചെയ്യുന്നതുകൊണ്ട് ലഭിക്കുന്ന സമ്പത്തല്ല അത്.  ദൈവം തരുന്ന സമ്പത്ത് എല്ലായപ്പോഴും കുരിശു ധരിക്കുന്നതാണ്, എല്ലായപ്പോഴും കൊടുങ്കാറ്റു കൊണ്ടുവരുന്നതാണ്. ആത്മാവിനെ പരിഗണിക്കുന്ന സമ്പത്താണത്. ശുഭ്രവസ്ത്രങ്ങള്‍ എന്നോടു വാങ്ങുക എന്ന ഉപദേശം നഗ്നതമറയ്ക്കുന്നതിനും ലജ്ജിക്കാതിരിക്കുന്നതിനുമാണ്.  മന്ദോഷ്ണതയില്‍ കഴിയുന്നവര്‍ തങ്ങള്‍ നഗ്നരാണെന്ന് തിരിച്ചറിയുന്നില്ല. അവര്‍ ദൈവത്തില്‍നിന്നു വരുന്ന മനോഹരങ്ങളായ കാര്യങ്ങളെ കാണാന്‍ കഴിവുള്ളവരല്ല.  അവരെ ഉണര്‍ത്താന്‍, അവരെ മാനസാന്തരപ്പെടുത്താന്‍, ദൈവം പരിശ്രമിക്കുന്നു. ദൈവം മുട്ടിവിളിക്കുന്നതു അനുഭവിക്കാന്‍ തിരിച്ചറിയാനുള്ള വിവേചനാശക്തി നമുക്കുണ്ടാകണം. മന്ദോഷ്ണരായവരുടെ വാതിലില്‍ കര്‍ത്താവു വന്നു മുട്ടുമ്പോള്‍ അതു തിരിച്ചറിയാന്‍ കഴിയുകയില്ല. അവര്‍ക്ക് എല്ലാ ശബ്ദങ്ങളും ഒരുപോലെയാണ്.  ഇന്നത്തെ സുവിശേഷവായനയിലെ സക്കേവൂസിന്‍റെ കാര്യമെടുക്കുക.  കര്‍ത്താവിനെ കാണാനുള്ള ജിജ്ഞാസയുണ്ടായിരുന്ന സക്കേവൂസിനെ നോക്കി യേശു പറഞ്ഞതിതാണ്, താഴെയിറങ്ങി എന്നെ നിന്‍റെ ഭവനത്തിലേക്കു ക്ഷണിക്കുക.  കര്‍ത്താവ് എപ്പോഴും സ്നേഹമാണ്, നമ്മുടെ തെറ്റു തിരുത്തുന്ന, നമ്മെ വിരുന്നിനു ക്ഷണിക്കുന്ന, വിരുന്നിനു ക്ഷണിക്കപ്പെടുന്നതിനാഗ്രഹിക്കുന്ന സ്നേഹമാണവിടുന്ന്.  അവിടുന്ന് നമ്മോടു പറഞ്ഞു കൊണ്ടേയിരിക്കുന്നു, ഉണരുക, തുറക്കുക, താഴേയ്ക്കിറങ്ങിവരിക.  ഈ !   Read More of this news...

സൃഷ്ടിയുടെ മകുടമായ മനുഷ്യവ്യക്തി പാഴ്വസ്തുവാക്കപ്പെടരുത്

Source: Vatican Radioസൃഷ്ടിയുടെ മകുടമായ മനുഷ്യവ്യക്തി പാഴ്വസ്തുകണക്കെ വലിച്ചെറിയപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലയെന്ന് മാര്‍പ്പാപ്പാ.സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കുവേണ്ടി, കരുണയുടെ ജൂബിലിയാചരണ പശ്ചാത്തലത്തില്‍, വത്തിക്കാനില്‍ നടന്ന ആഘോഷങ്ങളുടെ സമാപനമായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഞായറാഴ്ച(13/11/116) തന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു പ്രാന്‍സീസ് പാപ്പാ.ദൈവത്തിന്‍റെ നയനങ്ങള്‍ക്കു മുന്നില്‍ ഏറ്റം അനര്‍ഘമാണ് മനുഷ്യനെന്നും മനുഷ്യവ്യക്തിയെ പുറന്തള്ളുന്നത് ഒരു പതിവായിത്തീരുന്നത് ഗുരുതരമാണെന്നും മനസ്സാക്ഷി മയക്കത്തിലാഴുകയും ചാരെയുള്ള സഹോദരന്‍റെ സഹനങ്ങളും ലോകത്തിന്‍റെ പ്രശ്നങ്ങളും കാണാതിരിക്കുകയും ചെയ്യുന്നത് ആശങ്കയുളവാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.ഈ ഞായറാഴ്ച(13/11/116) ലോകമെങ്ങും ഭദ്രാസനദേവാലയങ്ങളിലും ഇതര ദേവാലയങ്ങളിലും കരുണയുടെ വിശുദ്ധ വാതിലുകള്‍ അടയ്ക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ നമ്മെ നോക്കുന്ന ദൈവത്തിനുമുന്നിലും നമുക്കുനേരെ വെല്ലുവിളി ഉയര്‍ത്തുന്ന സഹോദരനുമുന്നിലും കണ്ണുകള്‍ അടയ്ക്കാതിരിക്കുന്നതിനുള്ള അനുഗ്രഹം യാചിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.   Read More of this news...

കായികവിനോദ മത്സരങ്ങളും അപരനോടുള്ള ആദരവും സംഘാതമനോഭാവവും

Source: Vatican Radioകായികവിനോദ മത്സരങ്ങള്‍ ഏറെ പരിശീലനവും വൈക്തിക ത്യാഗവും മാത്രല്ല അപരനോടുള്ള ആദരവും സംഘാതമനോഭാവവും ആവശ്യപ്പെടുന്നുവെന്നു മാര്‍പ്പാപ്പാ.ജര്‍മ്മനിയുടെ ദേശിയ കാല്‍പ്പന്ത്കളി സംഘത്തെ, ഫുട്ബോള്‍ ടീമിനെ വത്തിക്കാനില്‍ തിങ്കളാഴ്ച (14/11/16) സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഈ സംഘത്തില്‍ അറുപതോളംപേര്‍ ഉണ്ടായിരുന്നു."മാന്‍ഷാഫ്റ്റ്" (MANNSCHAFT) സംഘാതാത്മകത ജര്‍മ്മന്‍ കാല്‍പ്പന്ത്കളിസംഘത്തിന്‍റെ സവിശേഷതയാണെന്നതും പാപ്പാ അനുസ്മരിച്ചു.ജര്‍മ്മന്‍ ഫുട്ബോള്‍ ടീം സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ കാണിക്കുന്ന താല്‍പര്യത്തെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ പാവപ്പെട്ട നാടുകളില്‍ കുട്ടികളെയും യുവജനത്തെയും സഹായിക്കുന്നതിന് അവര്‍ നക്ഷത്ര ഗായകര്‍ക്ക്- സ്റ്റേണ്‍സിംഗറിന് (STERNSINGER) ഏകുന്ന പിന്തുണയ്ക്ക് നന്ദി പ്രകാശിപ്പിച്ചു. ‌ഉപരി നീതിവാഴുന്നതും ഐക്യദാര്‍ഢ്യമുള്ളതുമായ ഒരു സമൂഹത്തിന്‍റെ  നിര്‍മ്മിതിക്ക് അവര്‍ അങ്ങനെ സംഭാവനചെയ്യുകയാണെന്ന് പാപ്പാ ശ്ലാഘിച്ചു.മറികടക്കാന്‍ പ്രയാസമുള്ളതെന്ന പ്രതീതി ഉളവാക്കുന്നതും ആവശ്യത്തിലിരിക്കുന്നവരും പുറന്തള്ളപ്പെട്ടവരുമായ അനേകരെ ദുരിതത്തിലാഴ്ത്തുന്നതുമായ തടസ്സങ്ങളെ ഒത്തൊരുമിച്ചു തരണം ചെയ്യാന്‍ സാധിക്കുമെന്നു ഇത്തരം സംരംഭങ്ങള്‍,  കാട്ടിത്തരുന്നുവെന്നും പാപ്പാ പറഞ്ഞു.ഉണ്ണിയേശുവിന് കാഴ്ചകളേകാന്‍ കിഴക്കുനിന്ന ജ്ഞാനികള്‍ എത്തിയതിന്‍റെ   ഓര്‍മ്മയാചരണത്തിന്‍റെ ഭാഗമായി ജര്‍മ്മനിയിലും ഓസ്ത്രിയായിലുമൊക്കെ കുട്ടികള്‍ പൂജരാജാക്കന്മാരുടെ വേഷങ്ങളണിഞ്ഞ് നക്ഷത്രങ്ങള്‍ ഏന്തി കരോള്‍ ഗീതങ്ങള്‍ ആലപിച്ച് വീടുകള്‍ കയറിയിറങ്ങി സംഭാവനസ്വീകരിക്കുകയും സമാഹരിച്ച ധനം കുട്ടികള്‍ക്കു  &   Read More of this news...

നിരാലംബരായ കുട്ടികളെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആശങ്ക

Source: Vatican Radio"ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്" (മര്‍ക്കോസ് 9, 37... മത്തായി 18, 5, ലൂക്കാ 9, 48, യോഹ. 13, 20). ക്രിസ്തുവിന്‍റെ ഈ വാക്കുകളാല്‍ എല്ലാ സുവിശേഷകന്മാരും നമ്മെ പ്രബോധിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും,  വെല്ലുവിളിക്കുകയും ചെയ്യുന്നു. ഈ വചനം ദൈവിക ശബ്ദവും, നന്മയുടെ ഉറപ്പായ പാതയുമാണ്. രക്ഷകനായ ക്രിസ്തുവിന്‍റെ നാമത്തില്‍ കുട്ടികളെ വിശിഷ്യാ പാവങ്ങളായ കുട്ടികളെ സ്വീകരിക്കുകയും തുണയ്ക്കുകയും ചെയ്യന്ന ശീലത്തിലേയ്ക്ക് ഈ വചനം നമ്മെ വളര്‍ത്തട്ടെ!നമ്മുടെ ജീവിതയാത്ര നന്മപൂര്‍ണ്ണമാക്കുന്നതിന് അനിവാര്യമായ വ്യവസ്ഥയാണ് അന്യരോടു കാണിക്കേണ്ട ആതിഥ്യവും മര്യാദയും:ദൈവം നമ്മില്‍ ഒരുവനായി പിറന്നു. യേശുവില്‍ അവിടുന്നൊരു ശിശുവായി അവതരിച്ചു. പ്രത്യാശയാര്‍ന്നതും തുറവുള്ളതുമായ വിശ്വാസം അനുദിന ജീവിതത്തില്‍ പ്രതിഫലിപ്പിക്കേണ്ടത് എളയവരോടും ദുര്‍ബലരോടുമുള്ള സാമീപ്യത്താലാണ്. വിശ്വാസം,  ഉപവി, പ്രത്യാശ എന്നീ പുണ്യങ്ങള്‍ ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവൃത്തികളില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. സമാപനത്തില്‍ എത്തിനില്ക്കുന്ന ജൂബിലിവത്സരത്തില്‍ കരുണയുള്ള ജീവിതത്തെക്കുറിച്ചാണ് പുനര്‍പരിശോധന നടത്താനും,  പുനരാവിഷ്ക്കരിക്കാനും നാം പരിശ്രമിച്ചത്. കരുണ കാട്ടാത്തവര്‍ക്ക് സംഭവിച്ചേക്കാവുന്ന വിനകളെക്കുറിച്ചും സുവിശേഷകന്മാര്‍ പരാമര്‍ശിക്കുന്നുണ്ട്:"എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും" (മത്തായി 18, 6). "നമ്മില്‍ വിശ്വ&   Read More of this news...

തന്‍റെ മക്കളെ ഒരിക്കലും കൈവിടുകയില്ലാത്ത പിതാവാണ് ദൈവം

Source: Vatican Radioപ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതംഇന്നത്തെ വായന (ലൂക്കാ 21.5-19) യേശുവിന്‍റെ യുഗാന്ത്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന്‍റെ ആദ്യഭാഗം ഉള്‍ക്കൊള്ളുന്നു.  ജറുസലെം ദൈവാലയത്തിനു മുമ്പില്‍നിന്നുകൊണ്ട്, ദേവാലയത്തിന്‍റെ പണികളും മനോഹാരിതയും നോക്കിക്കാണുന്ന ജനങ്ങളുടെ വിസ്മയഭാവങ്ങളോടു പ്രതികരിക്കുന്ന യേശുവിനെയാണ് ലൂക്കാ സുവിശേഷകന്‍ ഇവിടെ അവതരിപ്പി ക്കുന്നത്.അപ്പോള്‍ യേശു പറഞ്ഞു, നിങ്ങള്‍ ഈ കാണുന്നവ കല്ലിന്മേല്‍കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു (വാ. 6).  ഈ വാക്കുകള്‍ അവിടുത്ത ശിഷ്യരില്‍ ഉളവാക്കിയ ഭാവമെന്തെന്ന് നമുക്കൂഹിക്കുവാന്‍ കഴിയും.  എന്നാല്‍ യേശു ദേവാ ലയത്തിനെതിരായിട്ടല്ല ഇതു പറഞ്ഞത്. മറിച്ച്, അവരോടും, ഇന്നു നമ്മോടും വ്യക്തമാക്കുന്നതിനുദ്ദേശിച്ചത് ഇതാണ്, ഏതൊരു മാനുഷിക നിര്‍മിതിയും ഏറ്റവും പാവനമായതാണെങ്കില്‍ കൂടിയും കടന്നുപോകുന്നതാണ്, നമ്മുടെ സുരക്ഷ യ്ക്കായി അവ കാത്തുസൂക്ഷിക്കരുത്.  എത്രമാത്രം തീര്‍ച്ചയോടുകൂടിയാണ് ചില കാര്യങ്ങളോടു നമ്മുടെ ജീവിതങ്ങളെ നാം ചേര്‍ത്തുവയ്ക്കുന്നത്. എന്നാല്‍ അവ ക്ഷണികങ്ങളാണെന്നു പിന്നീടു നമുക്കു ബോധ്യമാകുന്നുമുണ്ട്.  എന്നാല്‍ തരണം ചെയ്യാനാവുകയില്ലെന്നു നാം കരുതിയ എത്രയേറെ പ്രയാസങ്ങളെ നാം അതിജീവിച്ചിട്ടുണ്ട്.എല്ലായ്പോഴും സുരക്ഷിതമാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതിനുവേണ്ടിയുള്ള മാനുഷികാവശ്യത്തെക്കുറിച്ചു സിദ്ധാന്തി ക്കുന്നവരുണ്ടെന്ന് യേശുവിനറിയാം.  അതുകൊണ്ട് ആരും നിങ്ങളെ വഴിതെ റ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍ എന്നു പറഞ്ഞുകൊണ്ട് വരാനിരിക്കുന്ന അനവധി വ്യാജ മിശിഹാമാരെക്കുറിച്ച് യേശു മുന്നറിയിപ്പു നല്കുന്നു. ഇന്നുമുണ്ട് അവര്‍. യേശു കൂട്ടിച്ചേര്‍ക്കുന്നു, യുദ്ധങ്ങളെയ   Read More of this news...

ബിഷപ്പ് കളത്തിപ്പറമ്പിലിന്‍റെ സ്ഥാനാരോഹണം വല്ലാര്‍പാടത്തമ്മയുടെ തീര്‍ത്ഥത്തിരുനടയില്‍

Source: Vatican Radioകേരളത്തില്‍ വരാപ്പുഴ അതിരൂപതയുടെ ആറാമത്തെ  തദ്ദേശീയ മെത്രാപ്പോലീത്തയായിട്ടാണ് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍ ഉയര്‍ത്തപ്പെടുന്നത്. വത്തിക്കാനിലെ ഔദ്യോഗിക ജോലിയില്‍നിന്നും വിരമിച്ച് നവംബര്‍ ഇരുപത്തി മൂന്നിന് നാട്ടിലേയ്ക്കു മടങ്ങുന്ന ബിഷപ്പ് കളത്തിപ്പറമ്പില്‍, ഡിസംബര്‍ 18-ാം തിയതി ഞായറാഴ്ച സ്ഥാനാരോപിതനാകും. വല്ലാര്‍പാടത്തമ്മയുടെ ദേശീയ തീര്‍ത്ഥാനട കേന്ദ്രത്തിലെ തീര്‍ത്ഥത്തിരുനടയിലായിരിക്കും അദ്ദേഹം സ്ഥാനാരോപിതനാകുന്നത്.നിയുക്ത മെത്രാപ്പോലീത്തയ്ക്ക് പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍!   ബിഷപ്പ് കളത്തിപ്പറമ്പിലിനെ വരാപ്പുഴയുടെ മെത്രാപ്പോലീത്തയായി നിയോഗിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നിയമനപത്രിക ഒക്ടോബര്‍ 31-ാം തിയതി തിങ്കളാഴ്ചയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Migrants & Itinerants) സെക്രട്ടറിയായും, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിലെ ​അംഗമായും (Congregation for the Evangelization of Peoples) പ്രവര്‍ത്തിക്കവെയാണ് കേരളത്തിലെ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ബിഷപ്പ് കളത്തിപ്പറമ്പിലിനെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.വത്തിക്കാനിലെ പേപ്പല്‍ വസതി 'സാന്താ മാര്‍ത്ത'യിലാണ് ബിഷപ്പ് കളത്തിപ്പറമ്പിന്‍റെ താമസം. ഒക്ടോബര്‍ 31-ാം തിയതി തിങ്കളാഴ്ച രാവിലെ സ്വീഡനിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയ്ക്കു പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് പാപ്പാ ഫ്രാന്‍സിസ് പുതിയ നിയമനത്തില്‍ ബിഷപ്പ് കളത്തിപ്പറമ്പിലിനെ അഭിനന്ദിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. വരാപ്പുഴയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കാനോനിക നിയമപ്രകാരം സഭാഭാരണത്തിനുള്ള പ്രായപരിധി   Read More of this news...

ജൂബിലികവാടങ്ങള്‍ അടയ്ക്കാം ഹൃദയകവാടങ്ങള്‍ തുറക്കാം

Source: Vatican Radio13, നവംബര്‍ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് പാവങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. യൂറോപ്പിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയ നാലായിരത്തില്‍ അധികം അഗതികളായിരുന്നു ബലിവേദിയിലെ പാപ്പായുടെ ക്ഷണിതാക്കള്‍. കാരുണ്യത്തിന്‍റെ ജൂബിലി പ്രമാണിച്ച് മൂന്നു ദിവസത്തെ പരിപാടിക്ക് എത്തിയവരാണ് അധികവും ഭവനരഹിതരായ ഈ പാവങ്ങള്‍.ആണ്ടുവട്ടം 33-ാം വാരം ഞായറാഴ്ചത്തെ വചനഭാഗത്തെ (മലാക്കി 4, 2-6, ലൂക്കാ 21, 5-19) ആധാരമാക്കി അവര്‍ക്കായി പാപ്പാ പങ്കുവച്ച വചനചിന്തകളുടെ പ്രസക്തഭാഗം ഇവിടെ കുറിക്കുന്നു :"എന്‍റെ നാമത്തെ ഭയപ്പെടുന്നവരുടെ മേല്‍ നീതിസൂര്യന്‍ ഉദിക്കും, അതിന്‍റെ ചിറകുകളില്‍ സൗഖ്യമുണ്ട്" (മാലക്കി 4, 2). പഴയനിയമത്തിലെ അവസാനത്തെ ഈ പ്രവചന വാക്യത്തോടെയാണ് പാപ്പാ വചനപ്രഭാഷണം തുടങ്ങിയത്. ദരിദ്രരെങ്കിലും ആത്മാവില്‍ സമ്പന്നരായവരുടെ മേല്‍ ദൈവികനീതിയുടെ സൂര്യന്‍ ഉദയംചെയ്യും. 'ആത്മാവില്‍ ദരിദ്രരായവര്‍' എന്ന് ക്രിസ്തു വിശേഷിപ്പിച്ച ഇവര്‍, ദൈവരാജ്യത്തിലെ പ്രിയപ്പെട്ടവരാണ്.മാനുഷിക ദൃഷ്ടിയില്‍ മനോഹരവും സമ്പന്നവുമായ ജരൂസലേം നഗരവും ദേവാലയവും നശിക്കുമെന്ന് ക്രിസ്തു പ്രവചിച്ചു. "വിലയേറിയ കല്ലുകളാലും കാണിക്കകളാലും അലംകൃതമായ ദേവാലയം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ നശിക്കും." ഇന്നു നാം കാണുന്ന മായികലോകവും തീര്‍ച്ചയായും അതുപോലെ മാഞ്ഞുപോകും, കടന്നുപോകും.  എങ്ങനെ എപ്പോള്‍ ഇത് സംഭവിക്കുമെന്നത് മാനുഷികമായ ജിജ്ഞാസയാണ്. ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ജാതകമോ, ഹസ്തശാസ്ത്രമോ, ആകാംക്ഷയുടെ അടയാളമോ തേടുന്നില്ല. അവര്‍ ദൈവികവിജ്ഞാനവും വഴികളും അന്വേഷിക്കും. അനീതിയും പ്രലോഭനങ്ങളും പീഡനങ്ങളും തലപൊക്കുമ്പോഴും അവര്‍ ഭയപ്പെടുന്നില്ല. അവര്‍ നന്മയി   Read More of this news...

കാരുണ്യത്തിന്‍റെ ജൂബിലികവാടങ്ങള്‍ നവംബര്‍ 13-ന് അടയ്ക്കപ്പെടും

Source: Vatican Radioനവംബര്‍ 20-ാം തിയതി ഞായറാഴ്ച ജൂബിലിയുടെ സമാപനദിനത്തില്‍ വത്തിക്കാനിലെ ജൂബിലി കവാടം പാപ്പാ ഫ്രാന്‍സിസ് ഔപചാരികമായി അടയ്ക്കും. വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.  ലോകത്തുള്ള മറ്റു ജൂബിലി കവാടങ്ങള്‍ നവംബര്‍ 13-ാം തിയതി ഞായറാഴ്ച അടക്കപ്പെടും.  ഒരുക്കത്തോടും അനുതാപത്തോടുംകൂടെ ജൂബിലി വാതില്‍ കടക്കുന്നവര്‍ക്ക് പ്രത്യേക ദൈവാനുഗ്രഹം ലഭിക്കുമെന്ന സഭയുടെ പ്രബോധനം ചെവിക്കൊണ്ടാണ് ആയിരങ്ങള്‍ ലോകത്തുള്ള കാരുണ്യകവാടങ്ങള്‍ കടക്കുന്നത്. മൂന്നു കോടിയോളം പേര്‍ വത്തിക്കാനിലെ കാരുണ്യകവാടം കടന്നതായി കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ച കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിക്ക് തുടക്കമായത് 2015 ഡിസംബര്‍ 8-ാം തിയതി, അമലോത്ഭവ നാഥയുടെ തിരുനാളിലാണ്. അന്നുതന്നെയാണ് വത്തിക്കാനിലെ കാരുണ്യകവാടം തീര്‍ത്ഥാടകര്‍ക്കായി തുറക്കപ്പെട്ടത്. ആസന്മാകുന്ന നവംബര്‍ 20-ാം തിയതി ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ ജൂബിലകവാടം അടക്കുന്നതോടെ ആഗോളസഭയുടെ കാരുണ്യത്തിന്‍റെ ജൂബിലിവത്സരം സമാപിക്കും.വത്തിക്കാനില്‍ മാത്രമല്ല,  ലോകത്തെ ദേശീയ പ്രാദേശിക സഭകളിലും സഭാസ്ഥാപനങ്ങളിലും കാരുണ്യകവാടങ്ങള്‍ തുറക്കപ്പെട്ടത് ചരിത്രമാണ്. വത്തിക്കാന്‍ കേന്ദ്രീകരിച്ചല്ലാതെ, വികേന്ദ്രീകൃതമായ ജൂബിലിയാചരണവും, ജൂബിലിയുടെ അരൂപിയിലേയ്ക്ക് ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതുമായ നീക്കമായിരുന്നിത്. രാജ്യങ്ങളുടെ അതിരുകളിലേയ്ക്കും അതിര്‍ത്തികളിലേയ്ക്കും എത്തിപ്പെടാനുള്ള   പാപ്പാ ഫ്രാന്‍സിസിന്‍റെ വീക്ഷണവും അജപാലന തീക്ഷണതയുമാണ് ഇതിനു പിന്നില്‍! ഇതുവഴി ഒരു വര്‍ഷക്കാലം നീണ്ട ജൂബിലിയാചരണം വഴി കാരുണ്യത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും ആത്മീയഫലങ്ങള്‍ കൊയ"   Read More of this news...

ഭവനരഹിതര്‍ക്കായുള്ള ജൂബിലിയാഘോഷം വത്തിക്കാനില്‍

Source: Vatican Radioസാമൂഹികമായി പുറന്തള്ളപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഫ്രത്തേല്ലോ (Fratello) എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫ്രാന്‍സീസ് പാപ്പായോടൊത്തുള്ള മൂന്നുദിവസത്തെ കാരുണ്യവര്‍ഷ ജൂബിലിയാചരണത്തിനായി യൂറോപ്പിലെ ഇരുപത്തിമൂന്നോളം രാജ്യങ്ങളില്‍നിന്നുള്ള നാലായിരത്തോളംപേര്‍ നവംബര്‍ പത്താംതീയതി വ്യാഴാഴ്ച വത്തിക്കാനിലെത്തി. രാവിലെ പതിനൊന്നുമണിയോടുകൂടി വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയിലെത്തിയ ഫ്രാന്‍സീസ് പാപ്പായെ ഫ്രാന്‍സിലെ ലിയോണ്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് ബാര്‍ബറിന്‍ സ്വാഗതം ചെയ്തു.ഇന്ന് അങ്ങു സ്വാഗതം ചെയ്യുന്ന ഇവര്‍ തിരുസ്സഭയുടെ ഹൃദയത്തിലാണ് തങ്ങള്‍ എന്ന അനുഭവത്തിലാണ്. അവരെ സ്വാഗതം ചെയ്യേണ്ടതില്ല, തങ്ങളുടെ ഭവനത്തിലാണ് അവര്‍ എന്നവരറിയുന്നു, ഈ മഹത്തായ സാഹോദര്യം അത് സഭയുടെ സമ്പത്താണ്, നിക്ഷേപമാണ്.  ഈ കൂടിക്കാഴ്ചയുടെ അവസാനം, ഇവരില്‍ കുറച്ചു തീര്‍ഥാടകര്‍ അങ്ങേയ്ക്കുവേണ്ടി പ്രാര്‍ഥിക്കും, അങ്ങ്, സ്വീകരിക്കുമെങ്കില്‍, അങ്ങയുടെ തോളില്‍ കൈകള്‍വച്ച്, അത്, ആ പ്രാര്‍ഥന, പാവങ്ങളുടെ പാപ്പായ്ക്കുവേണ്ടിയുള്ള പാവങ്ങളുടെ പ്രാര്‍ഥനയായിരിക്കും. കര്‍ദിനാള്‍ തന്‍റെ സ്വാഗതപ്രസംഗത്തില്‍ പ്രത്യേകമായി സൂചിപ്പിച്ചു.പതിനൊന്നാം തീയതി പാപ്പായോടുത്തുള്ള കൂടിക്കാഴ്ചയില്‍ തീര്‍ഥാടകരില്‍നിന്നുള്ള രണ്ടുപേര്‍ തങ്ങളുടെ സാക്ഷ്യങ്ങള്‍ പങ്കുവച്ചു. പാരീസില്‍നിന്നുള്ള ക്രിസ്റ്റ്യന്‍ തെരുവുജീവിതത്തിലും എന്നും കൂടെയുണ്ടായിരുന്ന ദൈവസാന്നിധ്യത്തെക്കുറിച്ചു പങ്കുവച്ചപ്പോള്‍, പോളണ്ടില്‍നിന്നുള്ള റോബെര്‍ട്ട് തങ്ങള്‍ തനിയെ അല്ലെന്നും ഞങ്ങള്‍, ഫ്രാന്‍സീസ്, അങ്ങയുടെ പൂര്‍ണഹൃദയത്തോടുകൂടി അങ്ങ് ഞങ്ങളോടൊത്തുണ്ടെന്ന് അറിയുകയും അനുഭവിക്കുകയും ചെയ്യുന്   Read More of this news...

സകലരെയും ആശ്ലേഷിക്കുന്ന ദൈവത്തിന്‍റെ സ്നേഹപദ്ധതി

Source: Vatican Radioദൈവത്തിന്‍റെ സ്നേഹപദ്ധതി ആരെയും ഒഴിവക്കുന്നില്ല, പ്രത്യുത സകലരെയും ആശ്ലേഷിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.ഈമാസം 20 ന് സമാപനംകുറിക്കുന്ന കരുണയുടെ അസാധാരണ ജൂബിലിവത്സരത്തില്‍ എല്ലാ മാസവും ഓരോ ശനിയാഴ്ച അനുവദിക്കുന്ന ജൂബിലി പൊതുകൂടിക്കാഴ്ചയില്‍ അവസാനത്തെതായിരുന്ന ഈ ശനിയാഴ്ചത്തെ (12/11/16) ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തവരെ സംബോധന ചെയ്യവെയാണ് ഫ്രാന്‍സീസ് പാപ്പാ ദൈവിക കരുണയുടെ സകലരെയും ഉള്‍ക്കൊള്ളുന്ന ഈ മാനത്തെക്കുറിച്ചു ഉദ്ബോധിപ്പിച്ചത്.എല്ലാവരെയും ആശ്ലേഷിക്കുന്ന ഈ മാനദണ്ഡം ഉപയോഗിക്കാന്‍ ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും നാം നമ്മില്‍ത്തന്നെ, നമ്മുടെ സ്വര്‍ത്ഥതയാര്‍ന്ന  സുരക്ഷിതത്വത്തില്‍, അടച്ചിടാതെ നമ്മുടെ ജീവിതത്തില്‍  മറ്റുള്ളവരെ സ്വീകരിക്കുന്നതിനു പരിശ്രമിക്കുന്നതായ ഒരു ശൈലിയാണ്, പ്രവര്‍ത്തന രീതിയാണ് കാരുണ്യമെന്നും പാപ്പാ പ്രസ്താവിച്ചു.സാമൂഹ്യവസ്ഥകളുടെയൊ, ഭാഷയുടെയൊ, വര്‍ഗ്ഗത്തിന്‍റെയൊ, സംസ്കാരത്തിന്‍റെയൊ മതത്തിന്‍റെയൊ അടിസ്ഥാനത്തില്‍ തരം തിരിക്കാതെയും ആരെയും ഒഴിവാക്കാതെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിന് കരങ്ങള്‍ വിരിച്ചുപിടിക്കുന്നതില്‍ കാരുണ്യത്തിന്‍റെ ഈ മാനം ആവിഷ്കൃതമാകുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.കുരിശില്‍ വിരിച്ചു പിടിച്ചിരിക്കുന്ന യേശുവിന്‍റെ കരങ്ങള്‍ കാണിച്ചു തരുന്നത് ആരുംതന്നെ അവിടത്തെ സ്നേഹത്തില്‍ നിന്ന്, അവിടത്തെ കാരുണ്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല എന്നാണെന്ന് പാപ്പാ വിശദീകരിച്ചു.   Read More of this news...

പാപ്പായുടെ "കാരുണ്യ വെള്ളിയാഴ്ച" സന്ദര്‍ശനം

Source: Vatican Radioപൗരോഹിത്യം ഉപേക്ഷിച്ച് കുടുംബജീവിതം നയിക്കുന്നവരുമായി പാപ്പാ വെള്ളിയാഴ്ച (11/11/16) കൂടിക്കാഴ്ച നടത്തി.കരുണയുടെ വിശുദ്ധ വത്സരത്തില്‍ ഫ്രാന്‍സീസ് പാപ്പാ അനുഷ്ഠിച്ചു പോരുന്ന "കാരുണ്യ വെള്ളിയാഴ്ച"യുടെ ഭാഗമായിരുന്നു ഈ സന്ദര്‍ശനം.ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വൈദികജീവിതം വിട്ട് കുടുംബജീവിതത്തില്‍ പ്രവേശിച്ച വിവധരാജ്യക്കാരായ 7 യുവാക്കളെയും അവരുടെ കുടുംബങ്ങളെയുമാണ് പാപ്പാ സന്ദര്‍ശിച്ചത്. ഈ 7 പേരില്‍ 4 പേര്‍ റോം രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്നവരും, ഒരാള്‍ ഇറ്റലിയിലെ തന്നെ സിസിലിയില്‍ നിന്നുള്ളയാളുമാണ്. ലത്തീനമേരിക്കയിലും സ്പെയിനിലും നിന്നുള്ളവരും റോമില്‍ താമസിക്കുന്നവരുമാണ് മറ്റു രണ്ടു പേര്‍.റോമിന്‍റെ കിഴക്കെ പ്രാന്തത്തില്‍ "പോന്തെ നോണ" പ്രദേശത്ത് ഒരു വീട്ടില്‍ വച്ചായിരുന്ന വെള്ളിയാഴ്ച വൈകുന്നേരം ഈ കൂടിക്കാഴ്ച അരങ്ങേറിയത്.പാപ്പാ അവരുടെ ജീവിതകഥ ശ്രവിക്കുകയും തന്‍റെ സൗഹൃദവും അവരുടെ കാര്യത്തിലുള്ള തന്‍റെ വ്യക്തിപരമായ താല്പര്യവും അവര്‍ക്ക് ഉറപ്പുനല്കുകയും ചെയ്തു.   Read More of this news...

മാര്‍പ്പാപ്പാ മാപ്പപേക്ഷിച്ചു

Source: Vatican Radioസമൂഹത്തില്‍ പുറന്തള്ളപ്പെട്ടവരോടു മാര്‍പ്പാപ്പാ മാപ്പപേക്ഷിച്ചു.സമൂഹത്തില്‍ പലവിധകാരണങ്ങളാല്‍ പുറംന്തള്ളപ്പെടുകയും തെരുവുകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നവര്‍ക്കായി, കരുണയുടെ അസാധാരണജൂബിലിയുടെ ഭാഗമായി റോമില്‍ വെള്ളിയാഴ്ച(11/11/16) ആരംഭിച്ച ത്രിദിന ജൂബിലി പരിപാടികളോടനുബന്ധിച്ച് 23 നാടുകളില്‍നിന്നെത്തിയ നാലായിരത്തോളം പാവപ്പെട്ടവര്‍ക്ക് വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ അവരോടു സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.വാക്കുകള്‍ കൊണ്ടൊ, പറയേണ്ട കാര്യങ്ങള്‍ പറയാതെയൊ താന്‍ സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കെതിരായി ഏതെങ്കിലും അവസരത്തില്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിന് താന്‍ മാപ്പു ചോദിക്കുകയാണ് എന്ന് പാപ്പാ പറഞ്ഞു.ദാരിദ്ര്യത്തെ കേന്ദ്രസ്ഥാനത്തു കാണാതെ സുവിശേഷം വെറുതെ വായിക്കുന്ന ക്രൈസ്തവരെ പ്രതിയും അവരോ‌ടു ക്ഷമ ചോദിച്ച പാപ്പാ  നിസ്സ്വനായ ഒരുവന്‍റെയൊ ദരിദ്രാവസ്ഥയുടെയൊ മുന്നില്‍ ക്രൈസ്തവര്‍ മുഖം തിരിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ക്കും മാപ്പപേക്ഷിച്ചു.ദരിദ്രരേയൊ ദരിദ്രാവസ്ഥയേയൊ നോക്കാന്‍ ഇഷ്ടപ്പെടാത്തവരൊ, നോക്കാതിരുന്നിട്ടുള്ളവരൊ ആയ സഭാംഗങ്ങളായ സ്ത്രീപുരുഷന്മാര്‍ക്ക് അവരേകുന്ന മാപ്പ് വിശുദ്ധ ജലമാണ്, പവിത്രീകരണമാണ്; മഹാ സന്ദേശമായ ദാരിദ്ര്യം സുവിശേഷത്തിന്‍റെ ഹൃദയത്തില്‍ ഉണ്ടെന്നും കത്തോലിക്കര്‍, സകല ക്രൈസ്തവരും പാവങ്ങള്‍ക്കു വേണ്ടിയുള്ള പാവപ്പെട്ട സഭയെ പണിതുയര്‍ത്താന്‍ വിളിക്കപ്പെപ്പെട്ടിരിക്കുന്നുവെന്നും വീണ്ടും വിശ്വസിക്കാന്‍ സഹായിക്കലാണ് എന്നും പാപ്പാ പറഞ്ഞു.  ഏതു മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നാലും എല്ലാ സ്ത്രീപുരുഷന്മാരു   Read More of this news...

ആതുരശുശ്രൂഷാമേഖലയില്‍ പ്രകൃതിസംരക്ഷണവും പ്രധാനം

Source: Vatican Radioആതുര ശുശ്രൂഷാമണ്ഡലത്തിലും പ്രകൃതി സംരക്ഷണത്തിനുള്ള പ്രാധാന്യം പാപ്പാ ഊന്നിപ്പറയുന്നു.ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി ഈ മാസം 10 മുതല്‍ 12 വരെ (10-12/11/16)  അപൂര്‍വ്വരോഗങ്ങളെയും അവഗണിക്കപ്പെട്ട രോഗങ്ങളെയും അധികരിച്ച് വത്തിക്കാനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പ്രകൃതിയും രോഗങ്ങളും തമ്മിലുള്ള ബന്ധം എടുത്തു കാട്ടുന്നത്.പല അപൂര്‍വ്വരോഗങ്ങള്‍ക്കും കാരണം ജനിതകമാണെങ്കിലും മലിനമായ അന്തരീക്ഷം ഇത്തരം രോഗങ്ങളുളവാക്കുന്ന ദോഷഫലങ്ങള്‍ വര്‍ദ്ധമാനമാക്കുന്നുവെന്ന് പാപ്പാ സന്ദേശത്തില്‍ പറയുന്നു.ആകയാല്‍ സൃഷ്ടിയെയും നമ്മുടെ പൊതുഭവനത്തെയും ആദരിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് പരമപ്രാധാന്യമര്‍ഹിക്കുന്നുവെന്നുവെന്ന് പാപ്പാ വ്യക്തമാക്കുന്നു.അപൂര്‍വ്വരോഗങ്ങളും അവഗണിക്കപ്പെട്ടിട്ടുള്ള രോഗങ്ങളും വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അവയെ നേരിടുന്നതിന് ആഗോളതലത്തില്‍ അതായത്, ദേശീയഅന്തര്‍ദ്ദേശീയ തലങ്ങളില്‍ രാഷ്ട്രീയാധികാരികളുടെയും ആരോഗ്യമേഖലയിലുള്ള അധികാരികളുടെയും ഔഷധനിര്‍മ്മാണശാലകളുടെയും രോഗികളുടെയും പൗരന്മാരുടെയും സംഘടനകളുടെയും അല്മായ മത സന്നദ്ധസേവകരുടെയും എല്ലാം ഉത്തരവാദിത്വപൂര്‍ണ്ണമായ സഹകരണം ആവശ്യമാണെന്നും പാപ്പാ വിശദീകരിക്കുന്നു.അപൂര്‍വ്വരോഗവും അവഗണിക്കപ്പെട്ട രോഗവും ബാധിച്ചിട്ടുള്ളവരെ ശുശ്രൂഷിക്കുമ്പോള്‍ മനുഷ്യവ്യക്തിക്ക് പ്രാധാന്യം കല്പിക്കേണ്ടതിന്‍റെയും ലഭ്യമായ വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കത്തക്കവിധത്തിലുള്ള ആസൂത്രണത്തിന്‍റെയും നീതിയുടെ മാനത്തിന്‍റെയും അനിവാര്യതയും പാപ്പാ എടുത്തുകാട്ടി.   Read More of this news...

ആത്മീയജീവിതം വര്‍ണ്ണപ്പൊലിമയല്ല : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചന്തനം

Source: Vatican Radioനവംബര്‍ 10-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ സുവിശേഷത്തെ ആധാരമാക്കി (ലൂക്ക 17, 20-25) ഉദ്ബോധിപ്പിച്ചത്. ആഘോഷങ്ങളുടെ വെടിക്കെട്ടില്‍ പുതിയ ഇനങ്ങളും വര്‍ണ്ണപ്പൊലിമയും എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെയല്ല ദൈവരാജ്യത്തിന്‍റെ ജീവനും അനുഭവങ്ങളും. പ്രകടനപരതയുടെയും പുറംപൊലിമയുടെ പ്രലോഭനങ്ങള്‍ ക്രൈസ്തവ ജീവിതത്തില്‍ ഇന്ന് ധാരാളമുണ്ടെന്ന് പാപ്പാ വചനചിന്തയില്‍ ചൂണ്ടിക്കാട്ടി.ദൈവത്തിന്‍റെ ചെറുമയാണ് വലിമയാകുന്നത്. ദൈവരാജ്യം എപ്പോഴാണ് വരിക, എന്ന ഫരീസേയരുടെ ആകാംക്ഷയുള്ള ചോദ്യത്തിന് ഉത്തരംപറയുകയായിരുന്നു ക്രിസ്തു! ദൈവരാജ്യം, ഒരു കടുകുമണിപോലെ ലാളിത്യമാര്‍ന്നതാണ്. ദൈവരാജ്യം അവിടെയും ഇവിടെയും അന്വേഷിക്കേണ്ടതില്ലെന്നും, അത് ഇവിടെ, നമ്മുടെ മദ്ധ്യേ ഉണ്ട്. ഈ ഭൂമിയില്‍ മുളയെടുത്തിരിക്കുന്ന ദൈവരാജ്യം കാലത്തികവില്‍ നിശ്ശബ്ദമായി സ്വയം വളരുകയാണ്. ദൈവമാണ് അതിനെ വളര്‍ത്തുന്നത്, എന്നാല്‍ ആരും അറിയാതെ, യാതൊരു പ്രകടനപരതയുമില്ലാതെയാണ് അതു വളരുന്നത്. പ്രത്യോശയോടെ പാര്‍ത്തിരിക്കുന്നവര്‍ക്ക് അതിന്‍റെ ചെറുമുള പടിപടിയായി വളര്‍ന്നുവരുന്നത് കാണാനാകുകയും, അതിന്‍റെ നന്മ ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. പാപ്പാ ഉദ്ബോധിപ്പിച്ചു.പുതിയ വെളിപാടുകളും, നവമായ സന്ദേശങ്ങളും, പുതുപുത്തന്‍ കാര്യങ്ങളും ദൈവരാജ്യത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. പുതമയുടെ വെട്ടിത്തിളക്കം ദൈവരാജ്യത്തിന്‍റെ സ്വഭാവമല്ലെന്നും പാപ്പാ പ്രസ്താവിച്ചു. പുതുമയുടെ പ്രഭ വെടിക്കെട്ടുപോലെ പൊട്ടിത്തെറിച്ചും മിന്നിത്തിളങ്ങിയും തീര്‍ന്നുപോകുന്നു. അവസാനം ഒന്നുമില്ലാതാകുന്നു. എല്ലാം മിന്നിയും പൊട്ടിത്ത   Read More of this news...

തന്‍റെ ശുശ്രൂഷയുടെ പ്രഥമലക്ഷ്യം സഭകളുടെ ഐക്യമെന്ന് പാപ്പാ ഫ്രാന്‍സിസ്

Source: Vatican Radioനവംബര്‍ 10-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍‍ ഹാളില്‍  സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലിന്‍റെ (Plenary of  Pontifical Council for Christian Unity) സമ്പൂര്‍ണ്ണ സമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. അവര്‍ക്ക് സന്ദേശം നല്കി.റോമിന്‍റെ മെത്രാനെന്ന നിലയിലും, പത്രോസിന്‍റെ പിന്‍ഗാമി എന്ന സ്ഥാനത്തിലും സഭകളുടെ ഐക്യം തന്‍റെ ശുശ്രൂഷയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമാണെന്ന് സഭകളുടെ ഐക്യത്തിനായുള്ള സംയുക്ത സഖ്യത്തോട് പാപ്പാ ഫ്രാന്‍സിസ് അടിവരയിട്ടു പ്രസ്താവിച്ചു. ക്രിസ്തുവില്‍ ജ്ഞാനസ്നാനം സ്വീകരിച്ച സകലരും ഈ ആശയം ഉള്‍ക്കൊള്ളണമെന്നും പാപ്പാ ആഹ്വാനംചെയ്തു.ക്രിസ്തുവിനെ അനുഗമിക്കുകയും അവിടുത്തെ സ്നേഹിക്കുകയും അവിടുന്നില്‍ ജീവിക്കുകയും ചെയ്യുന്ന വിശ്വാസജീവിതത്തില്‍  ഇതര സഭകളെ അംഗീകരിക്കാതിരിക്കാനാവില്ല. കാരണം, ക്രൈസ്തവൈക്യം ക്രിസ്തുവും പിതാവുമായുള്ള ഐക്യത്തിന്‍റെ മൗതിക രഹസ്യമാണ്. "ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ, നിങ്ങളും ഒന്നായിരിക്കേണ്ടതിന്...," എന്നത് ക്രിസ്തുവിന്‍റെ ആഹ്വാനമാണ് (യോഹ. 17, 21, 23, 26). അങ്ങനെ ക്രിസ്തുവിനോടും ക്രിസ്തുവിലുമുള്ള ഐക്യം ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ അനിവാര്യമാണെന്ന് പാപ്പാ പ്രഭാഷണത്തില്‍ വ്യക്തമാക്കി.സഭകളുടെ ഐക്യം മാനുഷിക പരിശ്രമം മാത്രമല്ല, അത് ദൈവിക ദാനമാണ്. ദൈവം തരുന്ന കൂട്ടായ്മയുടെ അവസരങ്ങള്‍ സ്വീകരിക്കുക, പിന്നെ ആ കൂട്ടായ്മ ദൃശ്യമാക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുക! സഭൈക്യം ഒരു കൂട്ടായ നടത്തവുമാണ്, കൈകോര്‍ത്തുള്ള യാത്രയാണ്. ക്ഷമയും, പ്രത്യാശയും, മാറ്റങ്ങള്‍ക്കുള്ള തുറവും, അര്‍പ്പണവും ആവശ്യമുള്ള മേഖലയാണിത്. സംഘട്ടനങ്ങളും അഭിപ്രായ ഭിന്നതകളും തെറ്റിദ്ധാരണകള്‍പോലും അതില്‍ ഉയര്‍ന്നുവര   Read More of this news...

ക്രിസ്തുമസ്സ് ഒരുക്കങ്ങള്‍ക്ക് വത്തിക്കാനില്‍ തുടക്കമായി

Source: Vatican Radioവിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി സജ്ജമാക്കുന്ന വലിയ ക്രിബിന്‍റെയും ക്രിസ്തുമസ് മരത്തിന്‍റയും പണികളോടെയാണ് വത്തിക്കാന്‍റെ ഗവര്‍ണറേറ്റിലെ ജോലിക്കാര്‍ നവംബര്‍ 11-ാം തിയതി വെള്ളിയാഴ്ച ക്രിസ്തുമസിന്‍റെ തയ്യാറെടുപ്പ് ആരംഭിക്കുന്നത്.യൂറോപ്യന്‍ ദ്വീപു രാജ്യമായ മാള്‍ട്ടയുടെ സര്‍ക്കാരും, അവിടത്തെ അതിരൂപതയും ചേര്‍ന്നു സമ്മാനിക്കുന്ന ജീവച്ഛായയും സാംസ്ക്കാരത്തനിമയുള്ളമുള്ള പുല്‍ക്കൂടും, വടക്കെ ഇറ്റലിയില്‍ ട്രെന്‍റ് പ്രവിശ്യയിലെ ലഗൊരായി മഞ്ഞുമലകളില്‍നിന്നും കൊണ്ടുവരുന്ന 100 അടിയിലേറെ ഉയരമുള്ള ക്രിസ്തുമസ്സ് മരവുമായിരിക്കും ഈ വര്‍ഷത്തെ വത്തിക്കാനിലെ പുല്‍ക്കൂടിന്‍റെ സവിശേഷതകള്‍. വത്തിക്കാന്‍ ഗവര്‍ണറേറ്റ് നവംബര്‍ 10-ാം തിയതി പ്രസിദ്ധപ്പെടുത്തിയ പ്രസ്താവന അറിയിച്ചു.മാള്‍ട്ടയിലെ കലാകാരന്മാരുടെ പുല്‍ക്കൂടും (Creations of Gozo artists of Malta lead by Sculptor Grech Manwel), വടക്കെ ഇറ്റലിയിലെ ആല്‍പൈന്‍ നഗരമായ സ്കുരേലയിലെ (Scurelle of Trent Province)  നിവാസികള്‍ കൊടുത്തുവിടുന്ന ക്രിസ്തുമസ്സ്മരവും പാപ്പാ ഫ്രാന്‍സിസിനുള്ള ക്രിസ്തുമസ്സ് സമ്മാനങ്ങളാണ്.ഡിസംബര്‍ 9-ന് തുറക്കപ്പെടുന്ന വത്തിക്കാന്‍ ചത്വരത്തിലെ ക്രിബും അലങ്കരിച്ച ക്രിസ്തുമസ് മരവും 2017-ജനുവരി 9-വരെ ക്രിസ്തുമസ്സിന്‍റെ സന്തോഷം പങ്കവച്ചും, നിത്യനഗരത്തിന് അലങ്കാരമായും തെളിഞ്ഞുനില്കും.   Read More of this news...

അങ്ങേ വീക്ഷണം എന്‍റെ വചനം - പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്തകളുടെ ശേഖരം

Source: Vatican Radioനവംബര്‍ 10-ാം തിയതി, വ്യാഴാഴ്ച രാവിലെ റോമിലെ ഈശോ സഭയുടെ ജനറലേറ്റില്‍ നടന്ന ചടങ്ങില്‍ പാപ്പായുടെ വചനചിന്തകളുടെ ശേഖരം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രകാശനംചെയ്തു.ബ്യൂനസ് ഐരസിലെ തെരുവുകളില്‍ ജനങ്ങള്‍ക്കൊപ്പം നടന്നും ബസ്സില്‍ യാത്രചെയ്തും അജപാലനശുശ്രൂഷചെയ്ത ആര്‍ച്ചുബിഷപ്പും കര്‍ദ്ദിനാളുമായ ഹോര്‍ഹേ മാരിയോ ബര്‍ഗോളിയോ - പാപ്പാ ഫ്രാന്‍സിസ്,  ഇന്ന് വത്തിക്കാന്‍റെ വചനവേദിയില്‍നിന്ന് അതേ ആര്‍ജ്ജവത്തോടെയാണ് 'ദൈവികകാരുണ്യത്തിന്‍റെ സുവിശേഷം' മനുഷ്യരുടെ കണ്ണുകളില്‍   നോക്കി പ്രഘോഷിക്കുന്നതെന്ന് പ്രകാശനവേളിയില്‍ കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവിച്ചു. പ്രകാശനവേളയില്‍ ഈശോ സഭയുടെ സുപ്പീരിയര്‍ ജനറള്‍, ഫാദര്‍ അര്‍തൂരോ സോസയും, മറ്റ് വിശിഷ്ടരായ വ്യക്തികള്‍ക്കൊപ്പം സന്നിഹിതനായിരുന്നു."അങ്ങേ വീക്ഷണം  എന്‍റെ വചനം"  (Nei Tuoi Occhi la mia parola)  എന്ന് വളരെ വിശേഷണാത്മകമായി ശീര്‍ഷകം ചെയ്തിരിക്കുന്ന പ്രസംഗശേഖരം റോമിലെ റിസ്സോളി പ്രസാധകര്‍ സ്പാനിഷ്,  ഇറ്റാലിയന്‍ ഭാഷകളിലാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. മറ്റു ഭാഷകളിലും അവ ഉടനെ പുറത്തിറങ്ങും. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതയില്‍ മെത്രാപ്പോലീത്തയായിരിക്കവെ പങ്കുവച്ചിട്ടുള്ള പ്രഭാഷണണങ്ങളുടെ സമാഹരണമാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. റോമിലെ "ചിവില്‍ത്ത കത്തോലിക്കാ" (La Civilta Cattolica) എന്ന കത്തോലിക്കാ മാസികയുടെ പാത്രീധിപര്‍, ഫാദര്‍ ആന്‍റെണി സ്പാദോരോ എസ്.ജെ.-യാണ് 2005 മുതല്‍ 2010  വരെയുള്ള കാലഘട്ടത്തിലെ പ്രസംഗങ്ങള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയത്.അര്‍ജന്‍റീനയുടെ അജപാലന മേഖലയില്‍ അവിടത്തെ സാധാരണക്കാരും പാവങ്ങളുമായവര്‍ക്കൊപ്പം ജീവിച്ചും പ്രവര്‍ത്തിച്ചും ഇടപഴകിയും ലഭിച്ച അനുഭവസമ്പത്   Read More of this news...

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന് വത്തിക്കാന്‍റെ അഭിനന്ദനങ്ങള്‍!

Source: Vatican Radioനീറുന്ന ലോകത്തിന് സാന്ത്വനമേകാന്‍ ഡൊണാള്‍ഡ് ട്രംപിന് സാധിക്കട്ടെ! വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഇങ്ങനെയാണ് 'അമേരിക്കന്‍ പ്രസിഡന്‍റ്' പദത്തിലേയ്ക്കുള്ള ട്രംപിന്‍റെ വിജയത്തിന് ആശംസയര്‍പ്പിച്ചത്.  നവംബര്‍ 9-ാം തിയതി ബുധനാഴ്ച രാവിലെ പ്രസിഡഷ്യല്‍ തിരഞ്ഞെടുപ്പു വിജയിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി, ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് വത്തിക്കാനില്‍നിന്നും ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ പ്രാര്‍ത്ഥാനാശംസകള്‍ നേര്‍ന്നു.രാഷ്ട്രത്തിന്‍റെ സുസ്ഥിതിക്കായി പരിശ്രമിക്കുന്നതിനും, ഒപ്പം ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതിന് കഴിവതു ചെയ്യുന്നതിനും പരിചയസമ്പന്നനായ വ്യവസായിയും പക്വമാര്‍ന്ന  സാമൂഹ്യ പ്രവര്‍ത്തകനുമായ  ട്രംപിനു സാധിക്കട്ടെയെന്ന്  പാപ്പാ ഫ്രാന്‍സിസിന്‍റെയും, വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെയും പേരില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവനിയില്‍ ആശംസിച്ചു.തങ്ങളുടെ സമ്മതിദാനാവകാശം ജനായത്ത രീതിയില്‍ വിനിയോഗിച്ചുകൊണ്ട് 70-വയസ്സുള്ള ട്രംപിനെ അമേരിക്കന്‍ ഐക്യനാടുകളുടെ 45-ാമത്തെ പ്രസിഡന്‍റായി തിരഞ്ഞെടുത്ത അവിടുത്തെ ജനങ്ങളെയും കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവനയില്‍ അഭിനന്ദിച്ചു. പ്രസിഡന്‍റ് ട്രംപിന്‍റെ നേതൃത്വത്തില്‍ ഫലദായകമാകുന്ന ഭരണകൂടവും രാഷ്ട്രീയസമൂഹവും അമേരിക്കയില്‍ വളരുന്നതിനുള്ള പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളിന്‍ അനുമോദനത്തിന്‍റെ പ്രസ്താവന ഉപസംഹരിച്ചത്.     Read More of this news...

അപൂര്‍വ്വ രോഗങ്ങളെക്കുറിച്ച് വത്തിക്കാന്‍റെ രാജ്യാന്തര സംഗമം

Source: Vatican Radioഅത്യപൂര്‍വ്വവും അവഗണിക്കപ്പെട്ടതുമായ രോഗങ്ങളെക്കുറിച്ചു  (Rare and neglected Pathologies) പഠിക്കാനും, സമഗ്രമായ ആരോഗ്യ സംസ്കൃതി പാവങ്ങളില്‍ വളര്‍ത്തുവാനുമാണ് വത്തിക്കാന്‍റെ ഈ പ്രത്യേക സംഗമം. നവംബര്‍ 10, 11, 12 വ്യാഴം വെള്ളി ശനി ദിനങ്ങളിലാണ് ആരോഗ്യ പരിപാലകരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (Pontifical Council for Health Workders) റോമില്‍ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. സമഗ്രമായ ആരോഗ്യസുസ്ഥിതിയുടെ സംസ്ക്കാരത്തിന്... : (Towards a culture of Health supportive of the pathologies of poor in the world) എന്നാണ് സംഗമം ശീര്‍ഷകം ചെയ്തിരിക്കുന്നത്.ഈ രാജ്യാന്തര സംഗമത്തിനെത്തുന്നത് സഭയുടെ ആരോഗ്യപരിചരണ മേഖലയിലെ 5000 പ്രവര്‍ത്തകരും പ്രയോക്താക്കളുമാണ്. സമാപനദിനമായ നവംബര്‍ 12-ാം തിയതി ശനിയാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍  പാപ്പാ ഫ്രാന്‍സിസ് അവരെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുമെന്ന് മോണ്‍സീഞ്ഞോര്‍ മുപ്പന്താവതു പ്രസ്താവനയിലൂടെ അറിയിച്ചു.രണ്ടായിരാമാണ്ടുകള്‍ പഴക്കമുള്ള സഭയുടെ ശുശ്രൂഷയാണ് രോഗീപരിചരണമെന്നും, അത് എളിയവരും പാവങ്ങളുമായവര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നത് ക്രിസ്തു പകര്‍ന്നുതന്ന ദൗത്യമാണെന്നും, സംഘാടകരായ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ഷോണ്‍ മാരി മുപെന്താവതു സംഗമത്തെക്കുറിച്ച് ഇറക്കിയ പ്രസ്താവനയില്‍ പരാമര്‍ശിച്ചു.ശുദ്ധജലവും, ശുചീകരണ സൗകര്യങ്ങളും ഇല്ലാത്ത ഉഷ്ണമേഖലാ പ്രദേശ രാജ്യങ്ങളില്‍ ശരാശരി  40 കോടിയോളം ജനങ്ങളാണ് അപൂര്‍വ്വവും അവഗണിക്കപ്പെട്ടതുമായ രോഗങ്ങളാല്‍ വലയുന്നത്. അവരില്‍ അധികവും കുട്ടികളാണെന്നും മോണ്‍സീഞ്ഞോര്‍ മുപ്പന്താവതു വ്യക്തമാക്കി.    ഇനിയും സമ്പൂര്‍ണ്ണചികിത്സ കണ്ടെത്താതെ മനുഷ്യനെയും മനുഷ്യാന്തസ്സിനെയും വലയ്ക്കുന്ന രോഗങ്ങളുണ്ട്. അവയില്‍ ചിലതാണ് മലേറിയ, മന്ത്, ക്ഷയ&   Read More of this news...

ഭൂമി നമ്മുടെ പൊതുഭവനം: അതില്‍ പാരസ്പരികതയോടെ ജീവിക്കാം

Source: Vatican Radioമനുഷ്യജീവിതം പാരസ്പരികതയുള്ളതാകണം. നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Justice and Peace) പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സന്‍ പ്രസ്താവിച്ചു.  നവംബര്‍ 9-ന്  ബുധനാഴ്ച രാവിലെ പാരീസിലെ യുനെസ്ക്കോ ആസ്ഥാനത്ത് നടന്ന "ഭൂമി, നമ്മുടെ പൊതുഭവനം" എന്ന രാജ്യാന്തര സംഗമത്തിലാണ് കര്‍ദ്ദിനാള്‍ ഇങ്ങനെ പ്രസ്താവിച്ചത്.ദൈവവും ഭൂമിയും മനുഷ്യരും, പിന്നെ മനുഷ്യര്‍ അന്വോന്യവും ബന്ധപ്പെട്ടിരിക്കുന്ന അടിസ്ഥാനപരമായൊരു പാരസ്പരികത ജീവതത്തിനുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ഉണ്ടാകുന്ന മുറിപ്പാട്, മറ്റു ജീവിത തലങ്ങളെ ബാധിക്കുമെന്ന്, Laudato Si' അങ്ങേയ്ക്കു സ്തുതി! എന്ന ചാക്രികലേഖനത്തെ ആധാരമാക്കി കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.  ഭൂമിയിലെ ജൈവവൈവിദ്ധ്യങ്ങളെ നശിപ്പിക്കുന്ന വനനശീകരണംപോലുള്ള മനുഷ്യന്‍റെ പ്രവൃത്തികള്‍ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്നു. ഭൂമിയിലെ ജലസ്രോതസ്സുക്കളെ നശിപ്പിക്കുക അവയെ മലീമസമാക്കുക, അന്തരീക്ഷത്തെ മലിനീകരിക്കാന്‍ പോരുന്ന വിഷവാതങ്ങള്‍ വമിക്കുന്ന പ്രവൃത്തികളില്‍ വ്യാപൃതരാകുക എന്നിവ സമൂഹത്തിനും ഭൂമിക്കും എതിരായ പാപമാണെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്ക്കാരിക വിഭാഗമായ യുനെസ്ക്കോയുടെ (UNESCO)  രാജ്യാന്തര സംഗമത്തെ കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഉദ്ബോധിപ്പിച്ചു.പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സമഗ്രമായ പാരിസ്ഥിതിക സംവിധാനത്തില്‍ (Integral Ecology),  പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കേണ്ട മനുഷ്യന്‍ ഭൂമിയിലെ എളിയവരായ സഹോദരങ്ങളോടും അവരുടെ സുസ്ഥിതിയോടും കടപ്പെട്ടിരിക്കുന്നുവെന്ന വീക്ഷണം കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. തുടര്‍ന്ന് 'അങ്ങേയ്ക്കു സ്തുതി' എന്ന ചാക്രിലേഖനത്തെ ആധാരമാക്കി വളര   Read More of this news...

മാനവകുലത്തിന് ഭീതിദമാകുന്ന ജൈവായുധങ്ങള്‍

Source: Vatican Radioജൈവായുധങ്ങളുടെ പ്രയോഗം മാനവകുലത്തെ ഇല്ലാതാക്കും! യുഎന്നിന്‍റെ ജനീവ കേന്ദ്രത്തിലുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജര്‍കോവിചാണ് ഇങ്ങനെ പ്രസ്താവിച്ചത്. ജൈവായുധങ്ങളെ സംബന്ധിച്ച് നവംബര്‍ 7-ാം തിയതി തിങ്കളാഴ്ച ജനീവ കേന്ദ്രത്തു നടന്ന സമ്മേളനത്തെ (Biological Weapons Convention) അഭിസംബോധനചെയ്യവെയാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ നിരീക്ഷിച്ചത്.ജീവന്‍ ഉപയോഗിച്ച് ജീവനെ വിവേചനമില്ലാതെ ഹനിക്കുന്നക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഈ ക്രൂരത മനുഷ്യാന്തസ്സിനു നിരക്കാത്തതെന്ന് ആര്‍ച്ചുബിഷപ്പ് ജര്‍ക്കോവിച് കുറ്റപ്പെടുത്തി. ജൈവാണു ജൈവവിഷം (Bacteriae & toxic elements) എന്നിവയുടെ വാഹകരായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പോരാട്ടങ്ങള്‍ ജീവനെ നശിപ്പിക്കുന്ന അധാര്‍മ്മികതയാണ്. മാനവികതയുടെ അടിസ്ഥാന ക്ഷേമം,  സുരക്ഷ, നിരായുധീകരണം എന്നിവയ്ക്കായി ലോകം കിണഞ്ഞു പരിശ്രമിക്കുകയും ക്ലേശിക്കുകയും ചെയ്യുമ്പോള്‍ തല്പരകക്ഷികള്‍ ജൈവായുധങ്ങളുടെ ഉപയോഗം, നിര്‍മ്മാണം, കച്ചവടം എന്നിവയില്‍ ലാഘവത്തോടെ വ്യാപൃതരാകുന്നത് മനുഷ്യകുലത്തിനു വിനയാകുന്ന നീക്കമാണെന്ന് ആര്‍ച്ചുബിഷപ്പ് ജര്‍കോവിച് സമര്‍ത്ഥിച്ചു.രാജ്യാന്തര സുരക്ഷാസംവിധാനത്തില്‍ കടന്നുവന്നിട്ടുള്ള വലിയ ഭീഷണിയാണ് ജൈവായുധങ്ങളുടെ ഉപയോഗം. അത് ലോകാരോഗ്യത്തെയും സുരക്ഷാസംവിധാനങ്ങളെയും താറുമാറാക്കുന്ന മാരകവും, അത്യപൂര്‍വ്വവും, അനിയന്ത്രിതവുമായ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് ചൂണ്ടിക്കാട്ടി.സമാധാനവും നീതിയുമാണ് വികസനത്തിന്‍റെ സമവാക്യമായി നാം കാണേണ്ടത്. അതിനാല്‍ രാജ്യാന്തര സുരക്ഷയും,  ജൈവക്ഷേമവും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ലോകത്ത് സമാധാനം നിലനിര്‍ത്താന"   Read More of this news...

കരുണാവർഷത്തിന് വിട

Source: Sunday Shalom കേരള കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉത്കൃഷ്ടം: മുഖ്യമന്ത്രി കോട്ടയം: കേരള കത്തോലിക്കാ സഭ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉത്കൃഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) യുടെ നേതൃത്വത്തിൽ എല്ലാ കത്തോലിക്കാ രൂപതകളുടെയും കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെയും ഫാമിലി കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാരുണ്യവർഷ സമാപനാഘോഷങ്ങൾ കോട്ട യം ചൈതന്യ പാസ്റ്ററൽ സെ ന്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാരുണ്യപ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ പ്രേഷിത ദൗത്യമാണ് സഭ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ സീറോ മലങ്കര, ലത്തീൻ, സീറോ മലബാർ സഭകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാരുണ്യപ്രവർത്തികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഒപ്പം കാരുണ്യപ്രവർത്തകരുടെ സംഗമത്തിൽ പങ്കാളിയാകുവാനും ജീവകാരുണ്യപ്രവർത്തകയായ ദയാബായിയെ നേരിട്ട് കാണുവാൻ സാധിച്ചതിലുമുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഭവനനിർമ്മാണം ഉൾപ്പടെയുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങളും സാന്ത്വന ശുശ്രൂഷകളും വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെയും കെ.സി.ബി.സിയുടെയും പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിച്ചു. അനേകായിരങ്ങൾക്ക് കാരുണ്യപ്രവർത്തികളിലൂടെ ദൈവസാന്നിധ്യവും നന്മയും പകർന്നു നൽകുവാൻ കഴിയുമെന്നും ക്രിസ്തുവിന്റെ പ്ര   Read More of this news...

ഇറാക്കിലെ അവസാന ക്രൈസ്തവ നഗരം

Source: Sunday Shalom മോസൂൾ: നഗരത്തിൽ നിന്നും വെറും 50 കിലോമീറ്റർ അകലെയാണ് അൽക്വാഷ് എന്ന ക്രിസ്ത്യൻ പട്ടണം. അതുമാത്രമാണ് ഇറാക്കിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അതിക്രമങ്ങളെ അതിജീവിച്ച ഒരേയൊരു ക്രൈസ്തവനഗരം. ഒരു പക്ഷേ, ഇറാക്കിലെ അവസാനത്തെ ക്രൈസ്തവനഗരവും ഇതായിരിക്കാം. ഇനി ഇറാക്കിൽ ക്രൈസ്തവരുടെ ഏകപ്രതീക്ഷയാണ് നാലു ദൈവാലയങ്ങളും രണ്ടു കൊവേന്തകളും 500 ക്രൈസ്തവകുടുംബങ്ങളുമുള്ള ഈ നഗരം. അലോക്വോഷ് എന്ന നഗരത്തിന്റെ ക്രൈസ്തവപാരമ്പര്യം ബൈബിളിൽ തുടങ്ങുന്നു. നാഹൂം പ്രവാചകന്റെ എൽകോഷിറ്റ് എന്ന നഗരമായിരുന്നു ഇത്. അദ്ദേഹത്തിന്റെ കബറിടം ഇപ്പോഴും ഇവിടെ ഉണ്ട്. ക്രിസ്ത്യൻ വിശ്വാസം ആദ്യകാലത്തുതന്നെ ഇവിടെ എത്തിയിരുന്നു. ഇറാക്കിലെ സാധാരണ ക്രൈസ്തവരെ പോലെയല്ല അൽ ക്വോഷിലെ ക്രൈസ്തവർ അറിയപ്പെടുന്നത്. അവർ വളരെ കരുത്തരും ധീരന്മാരുമാണ്. അതുകൊണ്ടാണ് കുർദുകളുടെ സഹായത്തോടെ ഇസ്ലാമിക് ഭീകരരുടെ അക്രമത്തെ ചെറുത്തുതോല്പിക്കുവാൻ അവർക്ക് കഴിയുന്നത്. കൽദായ വൈദികനായ ഫാ. ആരാം പറയുന്നു. ദൈവം വസിക്കുന്ന ഇവിടെ നിന്ന് ഞങ്ങളെങ്ങനയാണ് വിട്ടുപോകുക. ഞാൻ ഇവിടെ അവിടുത്തെ സാക്ഷിയായണ്. ഞാൻ എങ്ങനെ വിട്ടുപോകും? ദാഹിക്കുന്നവന് ഒരു ഗ്ലാസ് വെള്ളം കൊടുക്കുവാൻ കഴിയുന്നിടത്തോളം കാലം എനിക്കിവിടെ യേശുവിനെ സേവിക്കുവാൻ കഴിയും. ശക്തമായ സുരക്ഷയാണ് നഗരത്തിലുള്ളത്. പുറമെ നിന്നുള്ളവർക്ക് അതിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്. കാരണം ഇസ്ലാമിക് ഭീകരർ വെറും 10 മിനിട്ട് അകലെയാണ്. അവർ എന്ന് വേണമെങ്കിലും വരാം. 2014 ൽ അവർ മോസൂൾ പിടിച്ചപ്പോൾ ഇവിടെയും എത്തിയിരുന്നു. സ്ത്രീകളും കുട്ടികളും പലായനം ചെയ്തു. പക്ഷേ, പുരുഷന്മാർ തങ്ങളുടെ നഗരം കാത്തു. കുർദുകളുടെ സഹായത്തോടെ. അങ്ങനെ അവരുടെ കുടുംബങ്ങൾ തിരിച്ചുവന്നു. ഇസ്ലാമിക് ഭീകരർ മാത്രമല്ല, അതിനœ   Read More of this news...

നീറുന്ന ലോകത്തിന് സാന്ത്വനമേകാൻ ട്രംപിന് സാധിക്കട്ടെ: വത്തിക്കാൻ

Source: Sunday Shalom വത്തിക്കാൻ സിറ്റി: നീറുന്ന ലോകത്തിന് സാന്ത്വനമേകാൻ അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് സാധിക്കട്ടെയെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ആശംസിച്ചു. സ്വന്തം രാജ്യത്തെ മനോഹരമായി സേവിക്കാനും ലോകത്തിൽ സമാധാനവും ക്ഷേമവും കൊണ്ടുവരാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ഫ്രാൻസിസ് പാപ്പയുടെയും വത്തിക്കാൻ രാജ്യത്തിന്റെയും പേരിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ അദ്ദേഹം കുറിച്ചു. ഫലവത്തായ പ്രവർത്തനം കാഴ്ചവെക്കാൻ അദ്ദേഹത്തിന്റെ സർക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. രാഷ്ട്രത്തിന്റെ സുസ്ഥിതിക്കായി പരിശ്രമിക്കുന്നതിനും അതോടൊപ്പം ലോകത്ത് സമാധാനം നിലനിർത്തുന്നതിന് കഴിവതു ചെയ്യുന്നതിനും പരിചയസമ്പന്നനായ വ്യവസായിയും പക്വമാർന്ന സാമൂഹ്യപ്രവർത്തകനുമായ ട്രംപിനു സാധിക്കട്ടെ. ജനാധിപത്യ സംവിധാനത്തെ ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തിയ അമേരിക്കൻ ജനതയെയും അഭിനന്ദിക്കുന്നു. ലോകത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്ന തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സർവ്വ ശക്തനായ ദൈവം അദ്ദേഹത്തെ തുണയ്ക്കുമെന്നും കർദിനാൾ പിയട്രോ പ്രത്യാശ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, ട്രംപ് പ്രകടിപ്പിച്ച കുടിയേറ്റ വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് ഫ്രാൻസിസ് പാപ്പ പറഞ്ഞ മറുപടി ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹം അപ്രകാരം പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ ക്രിസ്ത്യാനിയായിരിക്കാൻ യോഗ്യനല്ല, എന്നായിരുന്നു പാപ്പയുടെ മറുപടി. ട്രംപ് വിജയിച്ച പശ്ചാത്തലത്തിൽ, ക്രിസ്ത്യാനിയല്ലെന്ന് ആക്ഷേപിക്കപ്പെടുകയും പാപ്പ പോലും എതിർക്കുകയുംചെയ"   Read More of this news...

ട്രംപിന്റെ അട്ടിമറി വിജയത്തിന് വഴിയൊരുക്കിയത് കത്തോലിക്കാ വോട്ടർമാർ?

Source: Sunday Shalom വാഷിംഗ്ടൺ ഡി.സി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്കെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് ഗംഭീര വിജയം സമ്മാനിച്ചത് കത്തോലിക്കരുടെ വോട്ടുകൾ. ഇത് സംബന്ധിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ ദ ന്യൂയോർക്ക് ടൈംസ് ദിനപത്രം പുറത്തുവിട്ടു. 52% കത്തോലിക്കരുടെ വോട്ടുനേടാൻ ട്രംപിനായപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹിലരി ക്ലിൻറണിന് നേടാനായത് 45% കത്തോലിക്കരുടെ വോട്ടുകളാണ്. ഹിലരിയുടെ അപ്രതീക്ഷിത പരാജയത്തിന് കാരണമായത് ഇതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും നിഗമനം. 2012ലെ തെരഞ്ഞെടുപ്പിൽ ബറാക്ക് ഒബാമ 50% കത്തോലിക്ക വിശ്വാസികളുടെ വോട്ടുകൾ നേടിയിരുന്നു. 2012ൽ ഒബാമയ്ക്ക് കത്തോലിക്ക വിഭാഗത്തിൽ രണ്ട് പോയിന്റ് ലഭിച്ചപ്പോൾ, ട്രംപിന് ഈ വട്ടം ലഭിച്ചത് ഏഴു പോയിന്റുകളാണെന്നും എക്‌സിറ്റ് പോൾ കണക്കുകൾ വ്യക്തമാക്കുന്നു. സ്ഥിരമായി ദേവാലയങ്ങളിൽ ആരാധനയ്ക്കു പോകുന്നവരുടെയും വോട്ടുകൾ ഹിലാരിയെ അപേക്ഷിച്ച് ട്രംപിനാണ് കൂടുതലായും ലഭിച്ചത്. ദൈവാലയത്തിൽ തങ്ങൾ പോകാറില്ലെന്നു പറഞ്ഞവരിൽ 62% ശതമാനംപേരും ഹിലരിക്കാണ് വോട്ട് ചെയ്തത്. ഈ വിഭാഗത്തിൽ ട്രംപിന് 31% വോട്ടുകൾ മാത്രമാണു നേടാനായത്. എന്നാൽ, പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ ഉൾപ്പെടെയുള്ള ക്രൈസ്തവരുടെയും ഭൂരിഭാഗം വോട്ടുകളും ട്രംപിന് ലഭിച്ചു. ഈ വിഭാഗത്തിൽ നിന്നുള്ള 58% പേരുടെ വോട്ടുകളാണ് ട്രംപ് നേടിയെന്നാണ് എക്‌സിറ്റ് പോൾ ഫലം. . പ്രൊട്ടസ്റ്റൻറ് വിഭാഗത്തിലെ 39% പേരുടെ പിൻതുണയേ ഹിലരിക്കുണ്ടായുള്ളൂ. എന്നാൽ 71% ജൂതരുടെയും വോട്ടുകൾ പെട്ടിയിലാക്കിയത് ഹിലരിയാണ് പിൻതുണച്ചത്. 24 % ജൂതർ മാത്രമാണ് ട്രംപിന് വോട്ട് ചെയ്തത്.   Read More of this news...

മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ!

Source: Sunday Shalom അമേരിക്കൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് പെൻസ് നൽകുന്ന ഈ വാക്കുകൾ അമേരിക്കയുടെ ഭാവിയെ സ്വാധീനിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. എന്നെ അവർ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. ഒരു ക്രിസ്ത്യാനി, വിശ്വാസവും മൂല്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൺസർവേറ്റീവ്, പിന്നെ ഒരു റിപ്പബ്ലിക്കൻ. എല്ലാവർക്കും അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ചില ബോധ്യങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകും. ഞാൻ വളർന്നത് വിശ്വാസത്തെ മുറുകെപ്പിടിച്ച ഒരു കുടുംബത്തിലാണ്. ഞായറാഴ്ച ശുശ്രൂഷകൾ ഒഴിച്ചുകൂടാത്തതായിരുന്നു. ഭക്ഷണത്തിനുമുമ്പും ശേഷവുമുള്ള പ്രാർത്ഥനകളും ഉണ്ടായിരുന്നു. പക്ഷേ, അങ്ങനെ സാധാരണമായി പോകുന്ന നാളുകളിൽ വിശ്വാസത്തെ വ്യക്തിപരമായി സ്വീകരിച്ച ഒരനുഭവമുണ്ടായി എനിക്ക്. യേശുവിനെ വ്യക്തിപരമായി വിശ്വസിക്കാനും അനുഭവിക്കാനും ഇടയായ ഒരു സംഭവം. എന്റെ കോളജ് പഠനകാലത്തിന്റെ ആദ്യവർഷമായിരുന്നു അത്. കുരിശിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തെക്കുറിച്ചുള്ള ബോധ്യം എന്നിലുണ്ടായപ്പോൾ, അതെന്റെ ഹൃദയത്തെ നന്ദിയും സ്‌നേഹവും കൊണ്ട് നിറച്ചു. കുരിശിൽ സംഭവിച്ചത് എനിക്കുവേണ്ടിയായിരുന്നു എന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ. നമുക്കുവേണ്ടി യേശു ചെയ്ത കാര്യത്തെക്കുറിച്ചുള്ള ആ ബോധ്യം അനേകായിരങ്ങളോടൊപ്പം ഞാനും ഹൃദയത്തിൽ ഏറ്റെടുത്തു. വർഷങ്ങൾ കടന്നുപോയി. നാളുകൾ കടന്നുപോകുമ്പോൾ എന്റെ വിശ്വാസജീവിതത്തിൽ ക്രിസ്തു എത്രമാത്രം മതിയായതായിരുന്നു എന്ന് ഇന്നു ഞാൻ തിരിച്ചറിയുന്നു. പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും എനിക്ക് തുണയായി അവൻ നിന്നു. കൊടുങ്കാറ്റുകളിൽ യേശു എനിക്ക് തുണയായിരുന്നു. വിശ്വസിക്കാവുന്ന സുഹൃത്തായി യേശുവുണ്ടായിരുന്നു. ഇനŔ   Read More of this news...

കരുണയുടെ ജൂബിലി സമാപനം സാർവ്വത്രികസഭയിൽ

Source: Sunday Shalom ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായ രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപിച്ചിട്ട് അമ്പതുവർഷങ്ങൾ പൂർത്തിയായതിന്റെ പശ്ചാത്തലത്തിലാണ് 2015 ഡിസംബർ 8ാം തിയതി ഫ്രാൻസീസ് പാപ്പ കരുണയുടെ ജൂബിലി വർഷം സാർവ്വത്രികസഭയിൽ പ്രഖ്യാപിച്ചത്. അന്നേദിവസമാണ് റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കായുടെ കരുണയുടെ വിശുദ്ധകവാടം ഫ്രാൻസീസ് പാപ്പ തുറന്നത്. തുടർന്നുവന്ന ഞായറാഴ്ചയായ ഡിസംബർ 13ാം തിയതി ലോകത്തിലുള്ള എല്ലാ കത്തീഡ്രൽ ദേവാലയങ്ങളുടെയും മറ്റു പ്രധാന ദേവാലയങ്ങളുടെയും കവാടങ്ങളെ കരുണയുടെ കവാടങ്ങളായി പ്രഖ്യാപിക്കുകയും, അവയിലൂടെ യോഗ്യതയോടെ പ്രവേശിക്കുന്നവർക്ക് ദണ്ഡവിമോചനം തിരുസഭ പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്രകാരം 2015ലെ അമലോത്ഭവതിരുനാൾ ദിനത്തിൽ ആരംഭിച്ച കരുണയുടെ ജൂബിലി വർഷത്തിനാണ് 2016ലെ ക്രിസ്തുരാജന്റെ തിരുനാൾദിനമായ നവംബർ 20ന് ഫ്രാൻസീസ് പാപ്പ റോമിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെ കരുണയുടെ കവാടം അടച്ചുകൊണ്ട് സമാപനം കുറിക്കുന്നത്. ഇതിനു മുന്നോടിയായി നവംബർ 13 ഞായറാഴ്ച വിശുദ്ധകുർബാനയോടനുബന്ധിച്ച് റോമിലുള്ള മറ്റു ബസിലിക്കാകളുടെയും, ലോകത്തിലുള്ള എല്ലാ കത്തീഡ്രൽ ദേവാലയങ്ങളുടെയും, പ്രധാനതീർത്ഥാടന ദേവാലയങ്ങളുടെയും കരുണയുടെ കവാടങ്ങൾ അടയ്ക്കുന്നതാണ്. പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവിൻ (ലൂക്കാ 6: 36) എന്ന ആപ്തവാക്യവുമായിട്ടാണ് കരുണയുടെ വർഷത്തിന് സാർവ്വത്രികസഭ തുടക്കം കുറിച്ചത്.കരുണയുടെ മുഖം എന്ന അപ്പസ്‌തോലികപ്രബോധനത്തിൽ ഫ്രാൻസീസ് പാപ്പ സൂചിപ്പിക്കുന്നതുപോലെ കരുണയുടെ ലേപന ഔഷധം വിശ്വാസികളും അകലെയുള്ളവരുമായ സകലരിലും എത്തിച്ചേർന്ന കൃപയുടെ ജൂബിലി വർഷമായിരുന്നു ഇത് (കരുണയുടെ മുഖം, 5). കരുണയുടെ പ്രവാചകശബ്ദമായ ഫ്രാൻസീസ് പാപ്പയുടെ വാക്കുകളുടെ ആന്ത   Read More of this news...

ഡിസംബർ : ബൈബിൾ പാരായണ മാസം

Source: Sunday Shalom ഡിസംബർമാസം കേരള കത്തോലിക്കാ സഭ ബൈബിൾ പാരായണമാസമായി ആഘോഷിക്കും. ഡിസംബർ 18നാണ് ബൈബിൾ ഞായർ. കൊച്ചി: വചനം മാംസംധരിച്ചവന്റെ വരവിനായി ഒരുങ്ങുന്ന ഡിസംബർ ബൈബിൾപാരായണമാസമായി ആചരിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാൻ സംഘം ബൈബിൾ കമ്മീഷൻ വ്യക്തമാക്കി. കുടുംബത്തിലെ മുതിർന്നവരും കുട്ടികളും ഒന്നിച്ചിരുന്നു ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം നാം വളർത്തിയെടുക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഒന്നുചേർന്നുള്ള വചനപഠനം പ്രോത്സാഹിപ്പിക്കുവാനായി ഈ വർഷംമുതൽ കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കെ.സി.ബി.സിയുടെ നേതൃത്വത്തിൽ കുടുംബക്വിസും (ലോഗോസ് ഫമീലിയ ക്വിസ്) ആരംഭിച്ചതായി കമ്മീഷൻ ഒരു സർക്കുലറിൽ ഓർമ്മിപ്പിച്ചു. വിശുദ്ധഗ്രന്ഥം വായിക്കുന്ന ഏതൊരു വിശ്വാസിയും യേശുവിനെ കണ്ടെത്തുന്നതോടൊപ്പം തന്റെ കുടുംബസാഹചര്യങ്ങളും അതിൽ കണ്ടെത്തും. കുടുംബങ്ങളിലെ സ്വപ്നങ്ങളും പ്രതീക്ഷകളും, സന്തോഷവും സന്താപവും, ഉയർച്ചയും താഴ്ചയും അതിൽ വിവരിക്കപ്പെടുന്നുണ്ട്. ഓരോരോ കാലഘട്ടങ്ങളിലും സംസ്‌കാരങ്ങളിലും സാഹചര്യങ്ങളിലും അവയുടെ രൂപഭാവങ്ങൾ മാറുന്നുവെന്നുമാത്രം. തന്റെ ജനത്തെ ദൈവം ജീവന്റെ വഴിയിലൂടെ നടത്തിയതുപോലെ ഇന്നും നമ്മുടെ കുടുംബങ്ങളെ നയിക്കുമെന്നും യേശുവിന്റെ സന്ദർശനത്താൽ അവരെ ധന്യരാക്കിയതുപോലെ നമ്മുടെ കുടുംബങ്ങളെ ധന്യമാക്കുമെന്നുമുള്ള വിശ്വാസത്തിലേക്ക് ബൈബിൾവായന നമ്മെ നയിക്കുമെന്ന് ബൈബിൾ കമ്മീഷൻ ചൂണ്ടിക്കാട്ടി. ഓരോ കുടുബത്തിലും ഓരോ ബൈബിൾ എന്ന ലക്ഷ്യം കേരളസഭയിൽ ഏറെക്കുറെ സാധ്യമായിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ ബൈബിൾ എന്നതാണ് ഇനി ലക്ഷ്യംവയ്‌ക്കേണ്ടത്. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള ബൈബിൾവ്യാപനംവഴി പലർക്കും സ്വന്തമായി ബൈബിൾ കൂടെ കൊണ്&#   Read More of this news...

എത്യോപ്യൻ പാത്രിയർക്കീസ് ആദ്യമായി കേരളത്തിലെത്തുന്നു

Source: Sunday Shalom തൃശൂർ: എത്യോപ്യൻ സഭയുടെ തലവനായ പരിശുദ്ധ മത്ഥിയാസ് പാത്രിയർക്കീസ് ആദ്യമായി കേരളം സന്ദർശിക്കുന്നു. മലങ്കര സഭാ ജ്യോതിസ് പരിശുദ്ധ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് പ്രഥമൻ മെത്രാപ്പോലീത്തയുടെ ചരമ ദ്വിശതാബ്ദി സമ്മേളനത്തിൽ പങ്കെടുക്കാനാണ് എത്യോപ്യൻ സഭാ തലവൻ കേരളത്തിലെത്തുന്നത്. 19-ന് രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന പാത്രിയർക്കീസിനെ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ തൃശൂരിലെത്തിക്കും. ഓർത്തഡോക്‌സ് സഭയുമായി ഊഷ്മള ബന്ധം പുലർത്തുന്ന പാത്രിയർക്കീസ് 20-ന് രാവിലെ എട്ടിന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയർപ്പിക്കും. വിശുദ്ധ കുർബാനയ്‌ക്കെത്തുന്ന എത്യോപ്യൻ പാത്രിയർക്കീസിനും ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്കും മഹാസ്വീകരണം നൽകുമെന്ന് സഭാനേതൃത്വം അറിയിച്ചു. തുടർന്ന് പാത്രിയർക്കീസ് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രൽ സന്ദർശിക്കും. പ്രാർത്ഥനയ്ക്കുശേഷം കത്തീഡ്രലിൽ ഒരുക്കിയിട്ടുള്ള ചരിത്ര മ്യൂസിയം വിശ്വാസികൾക്ക് തുറന്നുകൊടുക്കും. വൈകിട്ട് മൂന്നിന് കുന്നംകുളത്ത് പുലിക്കോട്ടിൽ തിരുമേനിയുടെ ചരമ ദ്വിശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രഭാഷണവും നടത്തും. കേരള മുഖ്യമന്ത്രി, മറ്റ് ജന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.   Read More of this news...

സിസ്റ്റർ മേരി ലിറ്റി പറഞ്ഞ ദൈപരിപാലനയുടെ കഥകൾ

Source: Sunday Shalom ദൈവപരിപാലനയുടെ എളിയ ദാസികളുടെ സന്യാസിനീ സമൂഹം സ്ഥാപക സിസ്റ്റർ ഡോ. മേരിലിറ്റിയെ കേരളത്തിന്റെ മദർ തെരേസ എന്നാണ് സോഷ്യൽ മീഡിയകൾ വിശേഷിപ്പിച്ചത്. ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ച് ജീവിച്ച സിസ്റ്റർ മേരി ലിറ്റി തയ്യാറാക്കിയ പുസ്തകത്തിന്റെ പേര് തന്നെ ദൈവപരിപാലനയുടെ തണലിൽ എന്നാണ് കോഴിക്കോട് സോഫിയാ ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ. ആദ്യകാലത്ത് താമസിച്ച ഭവനത്തിലന്ന് ചെറിയ മണ്ണെണ്ണ വിളക്കുപോലുമില്ലായിരുന്നുവെന്ന് സിസ്റ്റർ എഴുതുന്നു. പെന്തക്കോസ്ത് സഭാ വിശ്വാസിയായ ഒരു സ്ത്രീയാണ്‌വിളക്കും, മണ്ണെണ്ണയും നൽകി സഹായിച്ചത്. ആദ്യകാലങ്ങളിൽ നാട്ടുകാരുടെ വീടുകളിൽ നിന്നും കൊണ്ടുവരുന്ന ചക്കയും, മാങ്ങയും, പച്ചക്കറികളുമൊക്കെയായിരുന്നു ആശ്രയം. അവർ വളരെ സ്‌നേഹത്തോടുകൂടിയാണ് അതിവിടെ കൊണ്ടുവന്നതെന്നും സിസ്റ്റർ എഴുതിയിട്ടുണ്ട്. നമ്മുടെ ജീവിതവും ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ച് മുന്നേറാൻ സഹായകരമാണ് ലിറ്റിയമ്മയുടെ അനുഭവങ്ങൾ. ചില അനുഭവങ്ങൾ മാത്രം നോക്കൂ. നിങ്ങൾ ദൈവത്തിൽ ആശ്രയിക്കാറുണ്ടോ? അന്ന് മോശവഴി ഫറവോയ്ക്ക് കൊടുത്ത താക്കീതുതന്നെയാണ് ഇന്ന് നമുക്കോരോരുത്തർക്കും ദൈവം തരുന്നത്. നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ കാലഘട്ടത്തിന്റെ അഭിഷേകമായി മാറാനാണല്ലോ. ഓരോ വ്യക്തിക്കും സമൂഹത്തിനും വ്യത്യസ്ത ദൗത്യങ്ങൾ നൽകി നിയോഗിക്കുന്നത് ഈ ഉദ്ദേശ്യത്തോടുകൂടിയാണ്. ഞങ്ങളുടെ കൊച്ചു സന്ന്യാസ സമൂഹത്തിന്റെ സിദ്ധികൾ മൂന്നായി സംഗ്രഹിക്കാം: ദൈവത്തിന്റെ അനന്തപരിപാലനയിൽ ആശ്രയിച്ചുകൊണ്ട്, ജീവകാരുണ്യ പ്രവർത്തനങ്ങൾ സുവിശേഷ പ്രഘോഷണം കുടുംബ പ്രേഷിതത്വം എന്നിവ ദൈവഹിതപ്രകാരം നിറവേറ്റുക. സുവിശേഷ പ്രഘോഷണത്തിന് അടിസ്ഥാനപരമായി പരമ പ്രാധാന്യം നല്കി കഴ!   Read More of this news...

സിസ്റ്റർ മേരി ലിറ്റി നിത്യസമ്മാനത്തിന് യാത്രയായി

Source: Sunday Shalom മല്ലപ്പള്ളി: ആരോരുമില്ലാത്തവർക്ക് അഭയമായി ജീവിതം നയിച്ച ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സമൂഹത്തിന്റെ സ്ഥാപകയും പ്രഥമ സുപ്പീരിയർ ജനറലുമായ സിസ്റ്റർ ഡോ. മേരി ലിറ്റിയുടെ ഭൗതികശരീരം കുന്നന്താനം എൽ.എസ്.ഡി.പി ആസ്ഥാനത്തോടുചേർന്നുള്ള കല്ലറയിൽ സംസ്‌കരിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മൃതസംസ്‌കാരശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. മാർ ജോർജ് മഠത്തിൽകണ്ടത്തിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് വലിയമറ്റം, മാർ ജോർജ് രാജേന്ദ്രൻ എന്നിവർ സഹകാർമികരായിരുന്നു. ആദ്യഘട്ട ശുശ്രൂഷയ്ക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ കാർമികത്വം വഹിച്ചു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ മൃതദേഹം സന്ദർശിച്ച് പ്രാർ ത്ഥന നടത്തി. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനമറിയിച്ചു. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട നൂറുകണക്കിന് ആളുകളും വൈദികരും കന്യാസ്ത്രീകളും ശുശ്രൂഷകൾക്ക് സാക്ഷ്യം വഹിച്ചു.   Read More of this news...

വിവാഹിതര്‍ :ദൈവസ്നേഹ പ്രസാരണ ദൗത്യസംവാഹകര്‍

Source: Vatican Radioദൈവസ്നേഹം പ്രസരിപ്പിക്കുകയെന്ന സവിശേഷ ദൗത്യം ദൈവത്തിന്‍റെ  കുടുംബത്തിലെ അംഗങ്ങളായ വിവാഹിതര്‍ക്കുണ്ടെന്ന് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോണി.നവമ്പര്‍ 3 മുതല്‍ 7 വരെ തെക്കുകിഴക്കെ ആഫ്രിക്കന്‍ നാടായ മലാവി സന്ദര്‍ശിച്ച അദ്ദേഹം ഞായറാഴ്ച (06/11/16) അന്നാട്ടിലെ ലിലോംഗ്വെയിലെ ഒരിടവക ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചതിനു ശേഷം അല്മായവിശ്വാസികളെ സംബോധന ചെയ്യുകയായിരുന്നു.ദാമ്പത്യവിശ്വസ്തത, സന്താനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കല്‍, വിവാഹജീവിത പങ്കാളികളുടെ ഔന്നത്യ സംരക്ഷണം, എന്നിവയാണ് ഈ ദൗത്യനിര്‍വ്വഹണത്തിനുള്ള ഉപാധികള്‍ എന്നും കര്‍ദ്ദിനാള്‍ ഫിലോണി പറഞ്ഞു.ലോകത്തില്‍ വിശുദ്ധിയുടെ ജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടവരാണ് അല്‍മായര്‍ എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.   Read More of this news...

അല്‍ബേനിയയില്‍ 38 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

Source: Vatican Radioഅല്‍ബേനിയയില്‍ 38 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.അന്നാട്ടില്‍ സ്കുത്തരിയിലെ വിശുദ്ധ സ്തേഫാനോസിന്‍റെ ഭദ്രാസനദേവാലയത്തില്‍ ശനിയാഴ്ച (05/11/16) രാവിലെ ആയിരുന്നു വാഴ്‍ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മം.ദുറാത്സൊയിലെ ആര്‍ച്ച്ബിഷപ്പ് വിന്‍സെന്‍റ് പ്രെന്നൂഷിയുള്‍പ്പടെ 2 മെത്രാന്മാരും, 21 രൂപതാവൈദികരും, 7 ഫ്രാന്‍സിസ്കന്‍ വൈദികരും 3 ഈശോസഭാ വൈദികരും 4 അല്മായവിശ്വാസികളും ഉള്‍പ്പെട്ട രക്തസാക്ഷികളാണ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയില്‍ ഔദ്യോഗിമായി ചേര്‍ക്കപ്പെട്ടത്.1940 മുതല്‍ 90 വരെനീണ്ട ക്രൂരമായ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന്‍റെ  ഇരകളാണ് ഈ നവവാഴ്ത്തപ്പെട്ടവര്‍. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.സമാധാനവും സന്തോഷവും സാഹോദര്യവും ചരിത്രത്തില്‍ വിതയ്ക്കാന്‍ കഴിയുന്ന നവമായ മാനവികതയുടെ സാക്ഷികളാണ്  നിണസാക്ഷികളെന്ന് ദിവ്യബലിമദ്ധ്യേ നല്കിയ സുവിശേഷസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ അമാത്തൊ പറഞ്ഞു.   Read More of this news...

Rev Fr. James Vembillil (83) passed away. Funeral on Thursday at Kodikulam at 2 pm

Rev Fr. James Vembillil (83) passed away. He was hospitalized on Monday. The body will be brought to the nephew's house at Vazhakulam, on Wednesday evening. The funeral is on Thursday (10-11-2016) at Kodikulam parish. The funeral ceremony starts with the Holy Qurbana at 2 pm.   Read More of this news...

...
7
...