News >> ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ തിരുവചനയാത്ര

Source: Sunday Shalom


ഡിഫു; വടക്ക് കിഴക്കൻ മേഖലയിലെ എല്ലാ ക്രൈസ്തവ സമൂഹങ്ങളുടെയും ഒരു സംയുക്ത സംരംഭമാണ് ബൈബിൾ കലോൽസവം. കത്തോലിക്ക സഭ ഉൾപ്പെടെ ഏതാണ്ട് 32ഓളം ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ്(ഡഇഎ). പ്രസ്തുത സഭകളെല്ലാം ഒത്തൊരുമയോടെ എല്ലാ വർഷവും നടത്തപ്പെടുന്ന മഹാസംഭവമാണ് ബൈബിൾ കലോൽസവം.

ഓരോ വർഷവും ഓരോ ക്രിസ്തീയ സമൂഹമാണ് നേതൃത്വം നൽകുന്നതെങ്കിലും പരിഭവമോ, പരാതികളോ ഇല്ലാതെ മറ്റ് സഭകളുടേയും നിർലോഭമായ സഹകരണം ഉണ്ടാകും. ക്രൈസ്തവർ മാത്രമല്ല നാനാജാതി ഗോത്ര സമൂഹങ്ങളും ഉൾപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ആത്മീയ ഉണർവും രോഗസൗഖ്യവും ലഭ്യമാകുന്ന വലിയ ശുശ്രൂഷയാണിതെന്ന് ഡിഫു രൂപതാംഗവും യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സെക്രട്ടറിയുമായ ഫാ. ടോം മങ്ങാട്ടുതാഴത്ത് സൺഡേശലോമിനയച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു

ഡിഫു രൂപതയിലെ ഖർബി അഗ്‌ലോംങ്ങ് എന്ന സ്ഥലത്ത് യൂ.സി.എഫ് സംഘടിപ്പിച്ച കലോൽസവത്തിൽ പാസ്റ്റർ ക്രിസ്റ്റഫർ, റവ. ആബേൽ ജെയ്ക്കബ് എന്നിവർ മുഖ്യപ്രഭാഷകരായിരുന്നു. സിദ്ധാർത്ഥ് ചൗധരി പ്രഭാഷണം പ്രാദേശിക ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി.തിരുവചനങ്ങളുടെ ആഴത്തിലൂടെ ജൈത്രയാത്ര നടത്തി ക്രിസ്തു നാഥനും രക്ഷകനുമാണെന്ന് ജനം # ഉറക്കെ പ്രഖ്യാപിച്ചു. എല്ലാ ശുശ്രൂഷകളും ക്രിസ്തു കേന്ദ്രീകൃമായതു കൊണ്ട് തന്നെ വളരെ മനോഹരവും ആത്മീയ വൃഷ്ടി പൊഴിക്കുന്നതുമായിരുന്നു.

നിരവധിയായ രോഗസൗഖ്യങ്ങൾ കൊണ്ട് ജനസമൂഹത്തിൽ ക്രിസ്തു തന്റെ സാന്നിദ്ധ്യം പ്രകടമാക്കി. പുതിയൊരു പെന്തക്കുസ്താ അനുഭവത്തിൽ കുളിച്ച ജനസാഗരം ആർത്തിരമ്പിക്കൊണ്ട് ക്രിസ്തു ദൈവവും കർത്താവുമാണെന്ന് ഏറ്റുപറഞ്ഞ് പാടിസ്തുതിച്ചു. പ്രതിഭകളായ യുവജനങ്ങൾ തങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ബൈബിളിന്റെ പശ്ചാത്തലത്തിൽ വിവിധ സംഭവങ്ങളും തീമുകളും ആസ്പദമാക്കി സഭാകൂട്ടായ്മകളും സ്‌ക്കൂളുകളും വ്യത്യസ്ഥ കലാപരിപാടികളും, സ്‌ക്കിറ്റുകളും സംഗീത വിരുന്നും ഒരുക്കി. പ്രസ്തുത കൂട്ടായ്മയിൽ നിന്ന് റോളം വോളന്ററിയൻന്മാർ പരിപാടികളുടെ വിജയത്തിന് വേണ്ടി കഠിനാദ്ധ്വാനത്തോടെ സേവന നിരതരായി രംഗത്ത് ഉണ്ടായിരുന്നു.

നാല് ദിവസം നീണ്ട് നിന്ന് ബൈബിൾ കലോൽസവത്തിൽ ക്രിസ്തു ജയന്തി സ്‌ക്കൂൾ ധൻഗിരി, സെന്റ് മേരീസ് സ്‌ക്കൂൾ ഡിഫു, ഡിഫു ബാപ്റ്റിസ്റ്റ് ചർച്ച് സൺഡേക്കുൾ വിദ്യാർത്ഥികൾ എന്നിവർ പ്രാർത്ഥനാ ഗാനങ്ങൾ ആലപിച്ചു യുണൈറ്റഡ് ക്രിസ്റ്റൻ ഫെലോഷിപ്പ് ചെയർമാൻ റവ. അത്തംഗ്, സെക്രട്ടറി ഫാ. ടോം മങ്ങാട്ട്താഴത്ത്, റവ.കെ.എസ്. റോങ്ങ് ഹാങ്ങ്, വൈസ് ചെയർമാൻ, റവ. ആബേൽ ജെയ്ക്കബ്, റവ.സി. താങ്ങ്ഗുലുർ, ഈ.തോമസ്(ട്രഷറർ), പാസ്റ്റർ ഹിൽസൺ സിംഗാർ തുടങ്ങിയവർ ബൈബിൾ കലോൽസവത്തിന് നേതൃത്വം നൽകി.

മേഘാലയാ, നാഗാലാന്റ് എന്നീ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകൾ എത്തിയിരുന്നു. മി.പ്രഭാകർ ട്രെഗോൺ, ജോർജ്, പ്രകാശ്, ആന്റണി ഒബിദ്, റാഫ്ടിൻ, ആംഗേല, അംഞ്ചന, സാറാ,റോബർട്ട്, അർജന്റിൻ, ജോസഫ്, പീറ്റർ എന്നിവരടങ്ങയ കോർ ടീമാണ് ബൈബിൾ കലോൽസവം സംഘടിപ്പിച്ചത്


NEWS & EVENTS