News >> തൊഴിൽ അന്വേഷകർക്ക് ഒരു സന്തോഷ വാർത്ത

Source: Sunday Shalom


ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ അന്വേഷകർക്ക് സഹായവുമായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി. സിബിസിഐയുടെ നേതൃത്വത്തിൽ തൊഴിൽ അന്വേഷകർക്കായി വെബ് പോർട്ടൽ ആരംഭിച്ചു. സിബിസിഐ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് ബാവ ഉദ്ഘാടനം ചെയ്തു.സിബിസിഐയുടെ തൊഴിലാളി ക്ഷേമ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസ് ഫോർ ലേബർ ആന്റ് വർക്കേഴ്‌സ് ഇന്ത്യ ഫെഡറേഷനാണ് . www.wifmdm.com ഈ വെബ് പോർട്ടലിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്നവർക്ക് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാം. ഫെഡറേഷനു കീഴിലുള്ള സേവന കേന്ദ്രങ്ങളുമായി അവരെ ബന്ധിപ്പിക്കുമെന്ന് ഫെഡറേഷൻ ഡയറക്ടർ ഫാ. ജെയ്‌സൺ വടശേരി പറഞ്ഞു.


NEWS & EVENTS