News >> സ്ത്രീകളുടെ കുറവ് പരിഹരിക്കാൻ പുതിയ ഉപദേശക സമിതി

Source: Sunday Shalom


റോം: റോമൻ കൂരിയയുടെ നേതൃസ്ഥാനത്ത് സ്ത്രീകൾ ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കുന്നതിനായി 37 സ്ഥിര വനിതാംഗങ്ങളുള്ള ഉപദേശക സമിതി വത്തിക്കാൻ രൂപീകരിച്ചു. സംസ്‌കാരിക പൊന്തിഫിക്കൽ കൗൺസിലിന്റെ കീഴിലായിരിക്കും ഉപദേശകസമിതി പ്രവർത്തിക്കുന്നതെന്ന് കൗൺസിൽ പ്രസിഡന്റ് കർദിനാൾ ജിയാൻഫ്രാങ്കോ റാവാസി അറിയിച്ചു.

വത്തിക്കാൻ നടത്തുന്ന കുട്ടികൾക്കായുള്ള ഹോസ്പിറ്റലിന്റെ പ്രസിഡന്റ്, ഇറാനിൽ നിന്നുള്ള മുസ്ലീം ദൈവശാസ്ത്രജ്ഞ, വത്തിക്കാനിലെ ഐറിഷ് അംബാസിഡർ, റോമിെല വനിതാ ജയിലിന്റെ ഡയറക്ടർ, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിലെ പ്രഫസർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് സമിതി അംഗങ്ങൾ. വിശ്വാസികളല്ലാത്തവരുമായി ഇടപെടുന്ന സാംസ്‌കാരിക പൊന്തിഫിക്കൽ കൗൺസിലിന് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി എല്ലാ വർഷവും മൂന്നു തവണ ഉപദേശകസമിതി യോഗം ചേരും.


NEWS & EVENTS